For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ ചുളിവകറ്റാന്‍ കറ്റാര്‍വാഴ ഒറ്റമൂലി; ഉപയോഗം

|

സുന്ദരവും യുവത്വമുള്ളതുമായ ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാല്‍, ജീവിതശൈലിയും കാലാവസ്ഥയും കാരണം മുഖസൗന്ദര്യ പ്രശ്‌നങ്ങള്‍ ഏറെ വര്‍ധിച്ചു വരുന്ന കാലമാണിത്. നിങ്ങള്‍ പ്രായമാകുന്നതിനു മുന്നേതന്നെ നിങ്ങളുടെ ചര്‍മ്മം പ്രായത്തിന്റെ അടയാളങ്ങള്‍ കാണിക്കാന്‍ തുടങ്ങുന്നു. മുഖത്തും മറ്റും ചുളിവുകള്‍ വീഴുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളില്‍ പലരും പല സൗന്ദര്യസംരക്ഷക ഉത്പന്നങ്ങളും പരീക്ഷിക്കുന്നു. ബ്യൂട്ടിപാര്‍ലറുകള്‍ നിങ്ങളുടെ സ്ഥിരം സന്ദര്‍ശന ഇടങ്ങളാകുന്നു.

Most read: മുഖം വെളുക്കണോ? കടലമാവ് ഇങ്ങനെ പുരട്ടൂMost read: മുഖം വെളുക്കണോ? കടലമാവ് ഇങ്ങനെ പുരട്ടൂ

എന്നാല്‍ ഈ വിലയേറിയ ചികിത്സകള്‍ ധാരാളം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ഹ്രസ്വകാല പരിഹാരം നല്‍കുമെങ്കിലും അവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നവയല്ല. ചര്‍മ്മത്തിലെ ചുളിവുകളും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച പരിഹാരമായി നിങ്ങള്‍ക്ക് കറ്റാര്‍ വാഴ ഉപയോഗിക്കാം. സൗന്ദര്യസംരക്ഷണ ഗുണങ്ങള്‍ അടങ്ങിയ കറ്റാര്‍വാഴ നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും മികച്ച ഫലങ്ങള്‍ നല്‍കുന്നു. ഇതാ, മുഖത്തെ ചുളിവുകള്‍ അകറ്റി സുന്ദരമായ ചര്‍മ്മം ലഭിക്കാന്‍ കറ്റാര്‍ വാഴ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

ചുളിവുകള്‍ എങ്ങനെ കുറയ്ക്കുന്നു

ചുളിവുകള്‍ എങ്ങനെ കുറയ്ക്കുന്നു

കറ്റാര്‍ വാഴ സത്തില്‍ ശരീരത്തിലെ കൊളാജന്റെ ഉത്പാദനം സ്വാഭാവികമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിലെ പ്രായമാകുന്നതിന്റെ അടയാളങ്ങളായ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. ചുളിവുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മം മെച്ചപ്പെടുത്തുന്നതിനും കൊളാജന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിരവധി ഘടകങ്ങളുടെ ഒരു പവര്‍ഹ ഹൗസ് കൂടിയാണ് കറ്റാര്‍വാഴ. ഇത് ചര്‍മ്മത്തിന്റെ അവസ്ഥയും ആരോഗ്യസ്ഥിതിയും മെച്ചപ്പെടുത്തുന്നു. കറ്റാര്‍ വാഴയില്‍ 18 അമിനോ ആസിഡുകള്‍, ബി 1, ബി 3, ബി 6, സി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

ഒന്നിലധികം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റ പരിഹാരമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജെല്‍ പതിവായി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നെറ്റിയിലെ ചുളിവുകള്‍ പരിഹരിക്കാം. കറ്റാര്‍ വാഴ ജെല്‍ വേര്‍തിരിച്ചെടുത്ത് മുഖത്ത് മസാജ് ചെയ്ത് കുറച്ച് സമയം വിടുക. പിന്നീട് നിങ്ങളുടെ മുഖം വെള്ളത്തില്‍ കഴുകുക. ഇത് നിങ്ങള്‍ക്ക് എല്ലാ ദിവസവും പരീക്ഷിക്കാം. ഒന്നിലധികം ചര്‍മ്മപ്രശ്‌നങ്ങളെ നേരിടാനും ഇത് സഹായിക്കും, മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും ലഭിക്കും.

Most read:മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദം ഈ എണ്ണ; ഉപയോഗംMost read:മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദം ഈ എണ്ണ; ഉപയോഗം

കറ്റാര്‍വാഴ മസാജ്

കറ്റാര്‍വാഴ മസാജ്

കറ്റാര്‍ വാഴ ചര്‍മ്മത്തില്‍ നേരിട്ട് മസാജ് ചെയ്യുന്നതിനേക്കാളും മികച്ചതായി മറ്റൊന്നില്ല, കൂടാതെ നിങ്ങള്‍ക്ക് മറ്റ് ചേരുവകളും ചേര്‍ത്ത് ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മം ചെറുപ്പമായി നിലനിര്‍ത്താന്‍ കറ്റാര്‍വാഴ ജെല്‍ നേരിട്ട് ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. കറ്റാര്‍വാഴ കഷ്ണങ്ങള്‍ മുറിച്ച് സത്ത് പുറത്തെടുത്ത് നന്നായി ഇളക്കി രാത്രി ഉറങ്ങാന്‍നേരം പ്രയോഗിക്കുക, കുറച്ച് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് വ്യത്യാസം കാണാന്‍ കഴിയും.

കറ്റാര്‍വാഴ - ബദാം ഓയില്‍

കറ്റാര്‍വാഴ - ബദാം ഓയില്‍

ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കുന്നതിനും മുഖത്തും കണ്ണിനു താഴെയുമുള്ള ചുളിവുകള്‍ കുറയ്ക്കുന്നതിനും ഈ മാസ്‌ക് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ടെക്‌സ്ചര്‍ മെച്ചപ്പെടുത്തുന്നതിനും പിഗ്മെന്റേഷന്‍ കുറയ്ക്കുന്നതിനും ബദാം ഓയില്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിന് കറ്റാര്‍വാഴ ഗുണം ചെയ്യുന്നു. കറ്റാര്‍ വാഴ, തക്കാളി നീര്, മഞ്ഞള്‍, വെളിച്ചെണ്ണ മുതലായവ ചേര്‍ത്ത് കലര്‍ത്തുക. ഈ മാസ്‌ക് നിങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍മ്മം യുവത്വമായി കാണാനാകും.

Most read:മുഖത്തെ എണ്ണമയം നീക്കാം എളുപ്പത്തില്‍; പരിഹാരംMost read:മുഖത്തെ എണ്ണമയം നീക്കാം എളുപ്പത്തില്‍; പരിഹാരം

കറ്റാര്‍ വാഴ, പാല്‍

കറ്റാര്‍ വാഴ, പാല്‍

മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന മറ്റൊരു മാസ്‌ക് ആണിത. മുഖത്തെ ഈര്‍പ്പം നില നിര്‍ത്താനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും പാല്‍ നിങ്ങളെ സഹായിക്കുന്നു. കറ്റാര്‍ വാഴ ജെല്ലും പാലും മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. അല്‍പനേരം ഉണങ്ങാന്‍ വിട്ടശേഷം ഇത് കഴുകിക്കളയുക. തിളപ്പിയ്ക്കാത്ത പാലാണ് ഏറെ നല്ലത്. വരണ്ട ചര്‍മമുള്ളവര്‍ക്ക് കറ്റാര്‍ വാഴ, പാല്‍പ്പാട മിശ്രിതം കലര്‍ത്തുകയും ചെയ്യാം.

ബേക്കിംഗ് സോഡ, കറ്റാര്‍ വാഴ

ബേക്കിംഗ് സോഡ, കറ്റാര്‍ വാഴ

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ നിങ്ങള്‍ക്ക് ബേക്കിംഗ് സോഡയും കറ്റാര്‍ വാഴയും ചേര്‍ത്ത് ഉപയോഗിക്കാം. 3 ടേബിള്‍ സ്പൂണ്‍ വീതം ബേക്കിംഗ് സോഡ, കറ്റാര്‍ വാഴ എന്നിവ മിക്‌സ് ചെയ്യുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കാവുന്നതാണ്.

Most read:കണ്‍തടത്തിലെ കറുപ്പ് എളുപ്പത്തില്‍ മാറ്റാംMost read:കണ്‍തടത്തിലെ കറുപ്പ് എളുപ്പത്തില്‍ മാറ്റാം

കറ്റാര്‍ വാഴ ഫെയ്‌സ് മാസ്‌ക്

കറ്റാര്‍ വാഴ ഫെയ്‌സ് മാസ്‌ക്

കറ്റാര്‍ വാഴ, മഞ്ഞള്‍പ്പൊടി, തേന്‍, റോസ് വാട്ടര്‍, പാല്‍ എന്നിവയടങ്ങിയ മിശ്രിതം ഉപയോഗിച്ച് നിങ്ങള്‍ക്ക് മുഖത്തെ ചുളിവുകള്‍ നീക്കാവുന്നതാണ്. 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ പാല്‍, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ഉപയോഗിച്ച് മിശ്രിതം തയ്യാറാക്കാം. മുഖം നന്നായി കഴുകി ഇത് മുഖത്ത് പുരട്ടുക. ഇത് മസാജ് ചെയ്ത് അര മണിക്കൂറിനും ശേഷം മുഖം നന്നായി കഴുകുക. ആഴ്ചയില്‍ മൂന്നു നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖത്തെ ചുളിവുകള്‍ നീക്കാവുന്നതാണ്.

English summary

How To Use Aloe Vera To Treat Wrinkles Naturally

Here's how aloe vera helps in reducing wrinkles naturally. Take a look.
X
Desktop Bottom Promotion