For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കറുത്ത കുത്തുകള്‍ പെട്ടെന്ന് നീക്കാം; കറ്റാര്‍ വാഴ ഉപയോഗം ഇങ്ങനെയെങ്കില്‍

|

എല്ലാവരും തന്നെ അവരുടെ ചര്‍മ്മം സുന്ദരമായി കാണാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ, നിങ്ങള്‍ക്ക് പലവിധത്തിലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു. അത്തരം ചര്‍മ്മപ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായി എല്ലായ്‌പ്പോഴും പാര്‍ശ്വഫലങ്ങളില്ലാത്ത ചില പ്രകൃതിദത്ത പ്രതിവിധികള്‍ നിങ്ങള്‍ തേടുന്നു. ഏറ്റവും സാധാരണമായ ചര്‍മ്മപ്രശ്‌നങ്ങളിലൊന്നാണ് നമ്മള്‍ കൈകാര്യം ചെയ്യുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന്‍. ഇതിന് പരിഹാരമായ ഒരു പ്രകൃതിദത്ത പരിഹാരം തേടുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കൂട്ടായി കറ്റാര്‍ വാഴയുണ്ട്. കറ്റാര്‍ വാഴ ചര്‍മ്മത്തിന് ഒരു ദോഷവും വരുത്താത്ത പ്രകൃതിദത്തവും ഫലപ്രദവുമായ പ്രതിവിധിയാണ്.

Most read: വിപണിയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കാം;‌ പ്രകൃതിയിലുണ്ട് പകരക്കാര്‍Most read: വിപണിയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കാം;‌ പ്രകൃതിയിലുണ്ട് പകരക്കാര്‍

കറ്റാര്‍ വാഴ ചെടിയില്‍ നിന്ന് നേരിട്ട് വേര്‍തിരിച്ചെടുക്കുന്ന ശുദ്ധമായ രൂപമാണ് ഇതിന്റെ ജെല്ല്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് വിവിധ ഗുണങ്ങളും അത്ഭുതങ്ങളും സമ്മാനിക്കുന്നു. കറ്റാര്‍ വാഴയുടെ ഓരോ ഉപയോഗത്തിലൂടെയും നിങ്ങളുടെ ചര്‍മ്മം തിളങ്ങാന്‍ തുടങ്ങുന്നത് നിങ്ങള്‍ ശ്രദ്ധിക്കും. ഇത് ചര്‍മ്മത്തെ ശാന്തമാക്കാനും പാടുകള്‍ സുഖപ്പെടുത്താനും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളെ ചെറുക്കാനും സഹായിക്കുന്നു. ഹൈപ്പര്‍ പിഗ്മെന്റേഷന്‍ കുറയ്ക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും കറ്റാര്‍ വാഴ എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് നമുക്ക് നോക്കാം.

കറ്റാര്‍ വാഴയുടെ ഗുണം

കറ്റാര്‍ വാഴയുടെ ഗുണം

കറ്റാര്‍വാഴ ഒരു പ്രകൃതിദത്ത ഔഷധമെന്ന നിലയില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. പോഷക സമൃദ്ധമായ കറ്റാര്‍ ഇലയില്‍ 20 ധാതുക്കളും 18 അമിനോ ആസിഡുകളും 12 വിറ്റാമിനുകളും ഉള്‍പ്പെടെ 75-ലധികം പോഷക ഘടകങ്ങളും 200 മറ്റ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിനായി കറ്റാര്‍വാഴയ്ക്ക് വളരെയധികം ഗുണങ്ങളുണ്ട്. കറ്റാര്‍വാഴ ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുന്നു, ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതിദത്തമായി ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുറത്തെ ഉപയോഗത്തിലൂടെ കറ്റാര്‍ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.

എന്താണ് ഹൈപ്പര്‍പിഗ്മെന്റേഷന്‍

എന്താണ് ഹൈപ്പര്‍പിഗ്മെന്റേഷന്‍

ചര്‍മ്മത്തില്‍ മെലാനിന്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്നതാണ് ഹൈപ്പര്‍പിഗ്മെന്റേഷന്‍. ഇത് കറുത്ത പാടുകളായി ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്നു. സൂര്യപ്രകാശം, വാര്‍ദ്ധക്യം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്. ചര്‍മ്മത്തില്‍ പുള്ളികള്‍, പ്രായത്തിന്റെ പാടുകള്‍, മെലാസ്മ, പോസ്റ്റ്-ഇന്‍ഫ്‌ളമേറ്ററി ഹൈപ്പര്‍പിഗ്മെന്റേഷന്‍, മുഖക്കുരു പാടുകള്‍ എന്നിവയുടെ രൂപത്തിലാണ് ഹൈപ്പര്‍പിഗ്മെന്റേഷന്‍ സംഭവിക്കുന്നത്.

Most read:ഷിയ ബട്ടര്‍ ചര്‍മ്മത്തിലെങ്കില്‍ സുന്ദരമായ മുഖം ഉറപ്പ്; ഉപയോഗം ഈ വിധംMost read:ഷിയ ബട്ടര്‍ ചര്‍മ്മത്തിലെങ്കില്‍ സുന്ദരമായ മുഖം ഉറപ്പ്; ഉപയോഗം ഈ വിധം

കറ്റാര്‍വാഴ എങ്ങനെ ഹൈപര്‍ പിഗ്മെന്റേഷന്‍ നീക്കുന്നു

കറ്റാര്‍വാഴ എങ്ങനെ ഹൈപര്‍ പിഗ്മെന്റേഷന്‍ നീക്കുന്നു

കറ്റാര്‍ വാഴയിലെ രണ്ട് രാസവസ്തുക്കളായ അലോയിന്‍, അലോസിന്‍ എന്നിവ ചര്‍മ്മത്തിന്റെ പിഗ്മെന്റേഷനെ കുറക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അലോയിന്‍ ചര്‍മ്മത്തിലെ മെലാനിന്‍ വിഘടിപ്പിക്കും. അതേസമയം മെലാനിന്‍ ഉല്‍പാദനത്തിന് ഉത്തരവാദികളായ എന്‍സൈമായ ടൈറോസിനേസിന്റെ പ്രവര്‍ത്തനത്തെ അലോസിന്‍ തടയുന്നു. നന്നായി മൂത്ത കറ്റാര്‍ വാഴ ചെടിയുടെ ഇല മുറിക്കുക. കാരണം, മൂത്ത ചെടികളില്‍ അലോയിന്‍, അലോസിന്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കും.

ഹൈപ്പര്‍പിഗ്മെന്റേഷന് കറ്റാര്‍വാഴ ഫേസ് മാസ്‌കുകള്‍

ഹൈപ്പര്‍പിഗ്മെന്റേഷന് കറ്റാര്‍വാഴ ഫേസ് മാസ്‌കുകള്‍

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് പുറമേ, കറ്റാര്‍ വാഴ അതിന്റെ ശാന്തമായ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, കൂടാതെ സൂര്യാഘാതത്തിനും ഫലപ്രദമായ ചികിത്സയാണ്. കറ്റാര്‍ വാഴ ജെല്‍ മറ്റ് ചേരുവകളുമായി സംയോജിപ്പിച്ച് ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Most read:ചര്‍മ്മത്തിലെ ചുളിവ് അകറ്റി പ്രായം കുറക്കാന്‍ ഉത്തമം ഈ എണ്ണകള്‍Most read:ചര്‍മ്മത്തിലെ ചുളിവ് അകറ്റി പ്രായം കുറക്കാന്‍ ഉത്തമം ഈ എണ്ണകള്‍

കറ്റാര്‍ വാഴയും തേനും

കറ്റാര്‍ വാഴയും തേനും

ഈ മാസ്‌കില്‍ തേനുണ്ട്. ഇത് ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട ഒന്നാണ്. 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവ ഒരു ചെറിയ പാത്രത്തില്‍ എടുത്ത് കൂട്ടിയോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടുക, അല്ലെങ്കില്‍ ഹൈപ്പര്‍പിഗ്മെന്റേഷന്‍ ഉള്ള സ്ഥലത്ത് മാത്രം പുരട്ടുക. കണ്ണ് പ്രദേശം ഒഴിവാക്കുക. 15-20 മിനിറ്റ് കാത്തിരുന്നശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മാസ്‌ക കഴുകിക്കളയുക.

കറ്റാര്‍ വാഴയും നാരങ്ങ നീരും

കറ്റാര്‍ വാഴയും നാരങ്ങ നീരും

കറുത്ത പാടുകള്‍ കുറയ്ക്കാന്‍ നാരങ്ങ നീര് അടങ്ങിയ മാസ്‌ക് കറ്റാര്‍ വാഴയെക്കാള്‍ ഫലപ്രദമാണ്. നാരങ്ങാനീരില്‍ പ്രകൃതിദത്തമായ എക്‌സ്‌ഫോളിയന്റായ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തില്‍ മെലാനിന്‍ രൂപപ്പെടുന്നത് തടയാന്‍ ഇത് ടൈറോസിനേസ് ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. 1 ടീസ്പൂണ്‍ നാരങ്ങ നീര്, 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവ ഒരു ചെറിയ പാത്രത്തിലെടുത്ത് കൂട്ടിയോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടുക, കണ്ണ് പ്രദേശം ഒഴിവാക്കുക. 20-30 മിനിറ്റ് കാത്തിരുന്നശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മാസ്‌ക് കഴുകിക്കളയുക. നാരങ്ങ നീര് 30 മിനിറ്റില്‍ കൂടുതല്‍ ചര്‍മ്മത്തില്‍ വയ്ക്കരുത്. കാരണം അതിന്റെ അസിഡിറ്റി ചര്‍മ്മത്തിന് ദോഷം ചെയ്യും.

കറ്റാര്‍ വാഴയും വിറ്റാമിന്‍ ഇയും

കറ്റാര്‍ വാഴയും വിറ്റാമിന്‍ ഇയും

ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലുമായി ഒരു ടീസ്പൂണ്‍ വിറ്റാമിന്‍ ഇയുടെ പകുതി യോജിപ്പിക്കുക. ഈ മിശ്രിതം എടുത്ത് ചര്‍മ്മത്തില്‍ മൃദുവായി മസാജ് ചെയ്യുക. ഇത് 30 മിനിറ്റ് വിട്ടശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ പ്രതിവിധി ചെയ്യുക.

Most read:മഴക്കാലത്ത് മുടി കനത്തില്‍ കൊഴിയും; രക്ഷ നേടാന്‍ പരിഹാരമാര്‍ഗം ഇത്Most read:മഴക്കാലത്ത് മുടി കനത്തില്‍ കൊഴിയും; രക്ഷ നേടാന്‍ പരിഹാരമാര്‍ഗം ഇത്

 കറ്റാര്‍ വാഴയും ഷിയ ബട്ടറും

കറ്റാര്‍ വാഴയും ഷിയ ബട്ടറും

ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴയും ഒരു ടീസ്പൂണ്‍ ഷിയ ബട്ടറും യോജിപ്പിച്ച് നന്നായി ഇളക്കുക. ഷിയ ബട്ടറിന് പകരം ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ഉപയോഗിക്കാം. ഈ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുക. 15 മിനിറ്റ് വിട്ടശേഷം ഈ മാസ്‌ക് ശുദ്ധമായ വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പ്രതിവിധി ചെയ്യുക.

English summary

How To Use Aloe Vera For Hyperpigmentation in Malayalam

Here is how aloe vera treats skin hyper pigmentation. Take a look.
Story first published: Thursday, September 22, 2022, 12:35 [IST]
X
Desktop Bottom Promotion