For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതം

|

കൗമാരക്കാരുടെ ഏറ്റവും വലിയ പേടി സ്വപ്‌നമാണ് മുഖക്കുരു. ഇതു നീക്കാനായി നിങ്ങള്‍ പല രാസക്രീമുകളും ഉപയോഗിച്ചെന്നു വരാം. എന്നാല്‍ അതിനു മുന്‍പ് നിങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ നല്‍കാത്ത വഴികള്‍ തേടാവുന്നതാണ്. ഏറെ ഗുണങ്ങളുള്ള ബദാം അത്തരമൊരു വഴിയാണ്. നിങ്ങളുടെ മുഖക്കുരും കറുത്ത പാടുകളും നീക്കാനും ബദാം സഹായിക്കും. ഇത് മുഖക്കുരുവിന് വളരെ ഫലപ്രദമായ ചികിത്സയായി പ്രവര്‍ത്തിക്കുന്നു. സെന്‍സിറ്റീവ് ചര്‍മ്മത്തിന് പോലും ബദാം ഓയിലിന്റെ ഗുണങ്ങള്‍ അനുയോജ്യമാണ്.

Most read: മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്Most read: മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്

ബദാം ഓയില്‍ മറ്റ് എണ്ണകളേക്കാള്‍ മുഖക്കുരു ചികിത്സിക്കാന്‍ എന്തുകൊണ്ടും ഫലപ്രദമാണ്. ഉയര്‍ന്ന അളവിലുള്ള ഫാറ്റി ആസിഡുകള്‍ ഉള്ളതിനാല്‍, മുഖക്കുരു, സോറിയാസിസ് തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ബദാം ഓയില്‍ ഉപയോഗിക്കുന്നു. വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ള ബദാം ഓയില്‍ ചര്‍മ്മത്തെ മൃദുവും സുന്ദരവുമാക്കുന്നു. മുഖക്കുരു ചികിത്സിക്കാനായി ബദാം ഓയില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് ഇവിടെ വായിക്കാം.

മുഖക്കുരുവിന് ബദാം ഓയില്‍

മുഖക്കുരുവിന് ബദാം ഓയില്‍

മുഖക്കുരുവിന് ബദാം ഓയില്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിന് കുറച്ച് വ്യത്യസ്ത രീതികളുണ്ട്. നിങ്ങളുടെ കൈകളും മുഖവും നന്നായി കഴുകി ബദാം ഓയില്‍ കൈയില്‍ എടുത്ത് മുഖത്ത് മസാജ് ചെയ്യുക എന്നതാണ് ഒരു വഴി. ബദാമില്‍ ഫാറ്റി ആസിഡുകള്‍ ഉണ്ട്, ഇത് മുഖക്കുരുവിന് കാരണമാകുന്ന സെബം അലിയിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഓയില്‍ മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ഒരു രാത്രി ബദാം ഓയില്‍ മുഖത്ത് നില്‍ക്കുമ്പോള്‍ ചര്‍മ്മത്തിലെ അഴുക്കില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. ഇതിന്റെ വിറ്റാമിന്‍ എ ഗുണങ്ങള്‍ മുഖക്കുരു കുറയ്ക്കും.

ബദാം ഓയിലും പഞ്ചസാരയും

ബദാം ഓയിലും പഞ്ചസാരയും

ബദാം എണ്ണയുടെ മറ്റൊരു നേട്ടം, നിങ്ങള്‍ക്കിത് മറ്റ് എണ്ണകളുമായി സംയോജിപ്പിക്കാന്‍ കഴിയും എന്നതാണ്, ഉദാഹരണത്തിന് ടീ ട്രീ ഓയില്‍, അല്ലെങ്കില്‍ ജോജോബ ഓയില്‍ എന്നിവയുമായി യോജിപ്പിച്ചും ഇത് മുഖത്ത് പ്രയോഗിക്കാം. ചര്‍മ്മത്തില്‍ ബദാം എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് മുഖത്തിന് ജലാംശം നല്‍കുകയും ഈര്‍പ്പം കൂട്ടുകയും ചെയ്യും. 1 ടേബിള്‍സ്പൂണ്‍ ബദാം ഓയിലില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് സംയോജിപ്പിക്കുക. മിശ്രിതം ചര്‍മ്മത്തില്‍ മൃദുവായി തടവുക. അല്‍പനേരത്തിനു ശ്ഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി വൃത്തിയാക്കുക.

Most read:നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായുംMost read:നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായും

ബദാം ഓയിലും തേനും

ബദാം ഓയിലും തേനും

മുഖക്കുരുവിന് ബദാം ഓയില്‍ നല്ലൊരു പ്രതിവിധിയാണ്. ബദാം എണ്ണയില്‍ മുഖക്കുരുവിന് കാരണമാകുന്ന സെബം അലിഞ്ഞുപോകുന്ന ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും മുഖക്കുരുവിന്റെ വളര്‍ച്ചയെ തടയുകയും ചെയ്യുന്നു. ബദാം ഓയിലും തേനും തുല്യ ഭാഗങ്ങളില്‍ മിശ്രിതമാക്കുക. നിങ്ങളുടെ കൈകളും മുഖവും വൃത്തിയാക്കി ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. 20 മിനിറ്റ് മുഖം ഉണങ്ങാന്‍ വിട്ട ശേഷം മുഖം നന്നായി കഴുകുക.

അവൊക്കാഡോയും ബദാം ഓയിലും

അവൊക്കാഡോയും ബദാം ഓയിലും

1 ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു അവോക്കാഡോ, 1 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ എന്നിവ എടുക്കുക. മിശ്രിതം നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പ്രയോഗിക്കുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയുക. മുഖക്കുരുവിനെ ചികിത്സിക്കാന്‍ ഇത് ഉപയോഗിക്കുന്നതിനൊപ്പം, നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കുന്നതിനും ടാന്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കും. ബദാം ഓയില്‍ മുഖത്തു പുരട്ടുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നിരവധിയാണ്.

Most read:മുഖം മിനുക്കാന്‍ ഓറഞ്ച് തൊലി ഒരു കേമന്‍Most read:മുഖം മിനുക്കാന്‍ ഓറഞ്ച് തൊലി ഒരു കേമന്‍

മുഖത്ത് ബദാം ഓയില്‍ നല്‍കും ഗുണങ്ങള്‍

മുഖത്ത് ബദാം ഓയില്‍ നല്‍കും ഗുണങ്ങള്‍

* പഫ്‌നെസും കണ്ണിനു താഴെയുള്ള കറുത്ത പാടുകളും കുറയ്ക്കുന്നു

* എമോലിയന്റ് ഗുണങ്ങള്‍ കാരണം ബദാം ഓയിലിന് നിറവും ചര്‍മ്മത്തിന്റെ നിറവും മെച്ചപ്പെടുത്താന്‍ കഴിവുണ്ട്.

* എക്‌സിമ, സോറിയാസിസ് എന്നിവയുള്‍പ്പെടെയുള്ള വരണ്ട ചര്‍മ്മ അവസ്ഥകളെ ചികിത്സിക്കാന്‍ ബദാം ഓയില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു.

മുഖത്ത് ബദാം ഓയില്‍ നല്‍കും ഗുണങ്ങള്‍

മുഖത്ത് ബദാം ഓയില്‍ നല്‍കും ഗുണങ്ങള്‍

* എണ്ണയുടെ ഫാറ്റി ആസിഡ് ഉള്ളടക്കം ചര്‍മ്മത്തിലെ അധിക എണ്ണ നീക്കാന്‍ സഹായിക്കും, അതേസമയം എണ്ണയിലെ റെറ്റിനോയിഡുകള്‍ മുഖക്കുരുവിന്റെ പാടുകള്‍ കുറയ്ക്കുകയും കോശങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

* ബദാം എണ്ണയിലെ പോഷകങ്ങളിലൊന്നായ വിറ്റാമിന്‍ ഇ അള്‍ട്രാവയലറ്റ് എക്‌സ്‌പോഷര്‍ മൂലമുണ്ടാകുന്ന ചര്‍മ്മത്തിന്റെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

* സ്‌ട്രെച്ച് മാര്‍ക്കുകളുടെ രൂപം കുറയ്ക്കുന്നു.

English summary

How to Use Almond Oil to Get Rid of Acne

Did you know you could use almond oil for acne? Take a look at some of the best treatment you can put Almond oil to use.
X
Desktop Bottom Promotion