Latest Updates
-
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും
മഴക്കാല ചര്‍മ്മസംരക്ഷണം ഇനി എത്രയെളുപ്പം
കടുത്ത ചൂടില്‍ നിന്ന് ആശ്വാസം നല്കി മനസിനും ശരീരത്തിനും കുളിര്മയേകുന്നതാണ് മഴക്കാലം. എന്നാല്‍ മഴയുടെ കുളിരും കാറ്റിന്റെ തണുപ്പുമൊക്കെ ഏറുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്, നമ്മുടെ ശരീരം. മറ്റെല്ലാ സീസണുകളെയും പോലെ, മഴക്കാലത്തും ചര്‍മ്മപ്രശ്നങ്ങളുടെ തോത് വര്‍ദ്ധിക്കുന്നു.
ഉയര്‍ന്ന ആര്‍ദ്രതയുള്ള അന്തരീക്ഷത്തില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം പലര്‍ക്കും ഒരു പേടിസ്വപ്നമാകാം, പ്രത്യേകിച്ചും എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മമുള്ളവര്‍ക്ക്. മാറുന്ന സീസണുകള്‍ക്കനുസരിച്ച് ചര്‍മ്മസംരക്ഷണ രീതിയും മാറ്റേണ്ടത് പ്രധാനമാണ്. മഴക്കാലത്ത് നിങ്ങളുടെ ദൈനംദിന ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട ചില ചര്‍മ്മസംരക്ഷണ നുറുങ്ങുകള്‍ വായിക്കാം.

മഴക്കാല ചര്‍മ്മ സംരക്ഷണം
* മണ്‍സൂണിലെ മൂടിക്കെട്ടിയ കാലാവസ്ഥയില്‍ സൂര്യന്റെ ദോഷകരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മം സുരക്ഷിതമാണെന്ന് കരുതേണ്ട. ചര്‍മ്മപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മഴക്കാലങ്ങളിലും എല്ലാ ദിവസവും നല്ല സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.
* അമിതമായ എണ്ണമയവും അഴുക്കും നീക്കി ഫംഗസ് അണുബാധ ഒഴിവാക്കുന്നതിനായി ദിവസത്തില്‍ രണ്ടുമൂന്ന് തവണയെങ്കിലും മുഖം കഴുകുന്നുവെന്ന് ഉറപ്പാക്കുക.

പ്രകൃതിദത്ത ചേരുവകള്‍ മികച്ചത്
* മുഖക്കുരുവിലേക്കു നയിക്കുന്ന വിഷവസ്തുക്കളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ ധാരാളം വെള്ളം കുടിക്കുക.
* വിപണിയില്‍ നിന്നു വാങ്ങിയ ചര്‍മ്മ ഉല്‍പ്പന്നങ്ങള്‍ അമിതമായി ഉപയോഗിച്ച് ചര്‍മ്മത്തിന് ദോഷം വരുത്താതിരിക്കാന്‍ മഴക്കാലത്ത് ചര്‍മ്മത്തിന് കൂടുതലായി പ്രകൃതിദത്ത ചേരുവകള്‍ പ്രയോഗിക്കുക

മേക്കപ്പ് വേണ്ട
* മഴക്കാലത്ത് മേക്കപ്പില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുക. കാരണം ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തടസ്സപ്പെടുത്തുകയും ബ്രേക്ക് ഔട്ടുകള്‍ക്ക് കാരണമാവുകയും ചെയ്യും. അഥവാ മേക്കപ്പ് ഇടുന്നുണ്ടെങ്കില്തന്നെ കിടക്കും മുമ്പ് നിങ്ങളിത് നന്നായി വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക.
* മണ്‍സൂണ്‍ കാലത്ത് ശരീരം ചൂടുള്ള സ്പൈസിയായ വറുത്ത ലഘുഭക്ഷണങ്ങള്‍ അമിതമായി ആവശ്യപ്പെട്ടേക്കാം. എന്നാല്‍, അവ കഴിക്കുന്നത് ബ്രേക്ക് ഔട്ടുകള്‍ക്കും മുഖക്കുരുവിനും കാരണമാകുമെന്നു കൂടി ഓര്‍ക്കുക.

എക്സ്ഫോളിയേഷന്‍
മൃത ചര്‍മ്മത്തെ നീക്കം ചെയ്യാനും ചര്‍മ്മ സുഷിരങ്ങള്‍ അടയ്ക്കാനും എക്സ്ഫോളിയേഷന്‍ സഹായിക്കുന്നു. തിളങ്ങുന്ന ചര്‍മ്മം നല്കുന്ന പുതിയ ചര്‍മ്മകോശങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുന്നു. കോഫി, ടീ ബാഗ്, പഞ്ചസാര, ബേക്കിംഗ് സോഡ, പപ്പായ, ഓട്സ്്, തൈര് എന്നിവയാണ് മികച്ച എക്സ്ഫോളിയേറ്ററുകള്‍. ഈ വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാവുന്നതാണ്.

ക്ലെന്‍സിംഗ്
നന്നായി എക്സ്ഫോളിയേറ്റ് ചെയ്തു കഴിഞ്ഞാന്‍ ചര്‍മ്മ സുഷിരങ്ങള്‍ തുറന്ന് ചര്‍മ്മത്തെ ശ്വസിക്കാന്‍ അനുവദിക്കുന്നതാണ് ക്ലെന്‍സിംഗ്. വെളിച്ചെണ്ണ, ടീ ട്രീ ഓയില്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കറ്റാര്‍ വാഴ, തേന്‍, നാരങ്ങ, റോസ് വാട്ടര്‍ എന്നിവ നിങ്ങള്‍ക്ക് ഇതിനായി ഉപയോഗിക്കാം.

ടോണിംഗ്
അവശേഷിക്കുന്ന അഴുക്കും മേക്കപ്പും നീക്കംചെയ്ത് ചര്‍മ്മത്തിന് ടോണ്‍ നല്‍കുക. ചര്‍മ്മത്തിന് നിറം നല്‍കുന്നതിന് പ്രകൃതിദത്ത ചേരുവകളായ ഗ്രീന്‍ ടീ, നാരങ്ങ നീര്, റോസ് വാട്ടര്‍, കുക്കുമ്പര്‍ വാട്ടര്‍, ചമോമൈല്‍ ടീ എന്നിവ ഇതിനായി ഉപയോഗിക്കുക

മോയ്സ്ചുറൈസ്
മേല്‍പ്പറഞ്ഞവയൊക്കെ ചെയ്തു കഴിഞ്ഞാല്‍ ചര്‍മ്മസംരക്ഷണത്തിന്റെ അവസാനത്തെ ഘട്ടത്തില്‍ മോയ്സ്ചറൈസിംഗ് ഉള്‍പ്പെടുന്നു, കാരണം ചര്‍മ്മത്തെ ജലാംശത്തോടെ മൃദുവായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. കക്കിരി, വെളിച്ചെണ്ണ, ഒലിവ് ഓയില്‍ എന്നിവ പ്രകൃതിദത്ത മോയ്സ്ചുറൈസറുകളില്‍ ചിലതാണ്. ഈ മോയ്സ്ചുറൈസറുകള്‍ ചര്‍മ്മത്തിലെ എണ്ണമയം നീക്കുന്നു.

ചര്‍മ്മസംരക്ഷണത്തിന് വീട്ടുവൈദ്യങ്ങള്‍
കര്‍പ്പൂരം ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കാന്‍ മുള്‍ട്ടാനി മിട്ടി റോസ് വാട്ടറില്‍ കലര്‍ത്തുക. ഈ പേസ്റ്റ് മഴക്കാലത്ത് നിങ്ങളുടെ മുഖം സംരക്ഷിക്കാന്‍ ഒരു ഫെയ്സ് മാസ്ക് ആയി മുഖത്ത് പുരട്ടാവുന്നതാണ്. ഉപയോഗശേഷം ഇവ ഫ്രിഡ്ജില്‍ സൂക്ഷിച്ച്, ഈ മിശ്രിതത്തിന്റെ ഒരു ചെറിയ ഭാഗം ദിവസത്തില്‍ പല തവണയായി മുഖത്ത് പുരട്ടാവുന്നതാണ്.

മുഖത്തിന് തിളക്കം നല്കാന്
മുള്‍ട്ടാനി മിട്ടി, ഗ്രാമ്പൂ ഓയില്‍, ചന്ദനപ്പൊടി, വേപ്പ് പേസ്റ്റ് എന്നിവ ഉപയോഗിച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി പുരട്ടുന്നത് നിങ്ങളുടെ മുഖക്കുരു നീക്കാന്‍ സഹായിക്കും. ദിവസവും ഇത് നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്. മുഖത്തിന് സ്വാഭാവിക തിളക്കം നല്കാന് കടലമാവ്, മഞ്ഞള്‍, നാരങ്ങ, റോസ് വാട്ടര്‍ എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകുക.



Click it and Unblock the Notifications