Just In
Don't Miss
- Movies
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല് ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- News
കൊവിഡ് വാക്സിൻ കുത്തിവെയ്പ്പ്: കേരളത്തിൽ രണ്ടാം ദിനം വാക്സിൻ സ്വീകരിച്ചത് 7891 ആരോഗ്യ പ്രവര്ത്തകര്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Finance
1,250 കോടി രൂപ സമാഹരിച്ച് ടാറ്റ ക്യാപിറ്റല്; നഗരവത്കരണത്തിലും ഉത്പാദനത്തിലും നിക്ഷേപിക്കും
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്സിക്കെതിരേ വോണ്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പാലുണ്ണിയെ തുടച്ചെടുക്കാം, വെറും മൂന്ന് ദിവസം
ചര്മ്മത്തില് യാതൊരു വിധത്തിലുള്ള കുത്തുകളോ പാടുകളോ ഇല്ലാതെ ക്ലിയറായി ഇരിക്കുന്നതാണ് എല്ലാവര്ക്കും ആഗ്രഹം. എന്നാല് ഇത് പലപ്പോഴും നടക്കുന്നില്ല എന്നുള്ളതാണ് സത്യം. കാരണം ചര്മ്മത്തില് എവിടെയെങ്കിലുമായി ഇത്തരം കുത്തുകളും പരുക്കളും ഉണ്ടാവുന്നുണ്ട്. എന്നാല് ചര്മ്മത്തില് ഉണ്ടാവുന്ന ചില വൈറസിന്റെ ഫലമായാണ് അരിമ്പാറ പോലുള്ള അസ്വസ്ഥതകള് ഉണ്ടാവുന്നത്. എന്നാല് ഇതിനെ എങ്ങനെ ഇല്ലാതാക്കണം എന്നുള്ളത് പലര്ക്കും അറിയില്ല. അരിമ്പാറയുടെ ഗണത്തില് പെടുത്താന് പറ്റില്ലെങ്കിലും പാലുണ്ണിയും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്.
സ്തന വലിപ്പം ഈസിയായി കുറക്കാന് 6 സ്റ്റെപ്സ്
പാലുണ്ണി അല്പം മൃദുലമായതും, അധികം വലിപ്പമില്ലാത്തതും ആയിരിക്കും. അരിമ്പാറയാവട്ടെ അല്പം വലുതും ഇരുണ്ട നിറത്തോട് കൂടിയതും ആയിരിക്കും. കുട്ടികളില് ഇത് ചെറുപ്പത്തില് ഉണ്ടാവുമെങ്കിലും അത് വളരുമ്പോള് കാണാതാവുന്നു. എന്നാല് ചെറുപ്പക്കാരെ ഇത് അസ്വസ്ഥമാക്കുന്നത് ചില്ലറയല്ല. ഇത്തരത്തില് പാലുണ്ണിയെന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില് തന്നെ ചില സുരക്ഷിത മാര്ഗ്ഗങ്ങള് ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

മുടി
മുടി കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. അതിന് വേണ്ടി നമുക്ക് മുടി എടുത്ത് അത് പാലുണ്ണിയുടെ അടിഭാഗത്ത് നല്ലതു പോലെ ചുറ്റിക്കെട്ടുക. ഇത്തരത്തില് ചെയ്യുന്നതിലൂടെ പാലുണ്ണിക്ക് ഓക്സിജന് ലഭിക്കുന്നത് ഇല്ലാതാവുന്നു. ഇത് രണ്ട് മൂന്ന് ദിവസം ചെയ്താല് അതിലൂടെ നമുക്ക് പാലുണ്ണിയെ പിഴുത് കളയാന് സാധിക്കുന്നുണ്ട്. പാലുണ്ണി മാത്രമല്ല ചെറിയ രീതിയില് ഉള്ള അരിമ്പാറയേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്. മൂന്ന് ദിവസം വരെ കാത്തിരിക്കണം എന്നു മാത്രമേ ഉള്ളൂ. വേറെ യാതൊരു വിധത്തിലുള്ള പാര്ശ്വഫലങ്ങളും ഇതിനില്ല.

ഉപ്പും ബേക്കിംഗ് സോഡയും
ഉപ്പും ബേക്കിംഗ് സോഡയും എടുത്ത് ഇത്തരത്തില് പാലുണ്ണിയെ തുടച്ച് മാറ്റാവുന്നതാണ്. വീട്ടു വൈദ്യത്തിന്റെ കാര്യത്തില് എപ്പോഴും മുന്നില് നില്ക്കുന്നത് തന്നെയാണ് ഉപ്പും ബേക്കിംഗ് സോഡയും. ഇത് രണ്ടും മിക്സ് ചെയ്ത് പാലുണ്ണിക്ക് മുകളില് രണ്ട് മൂന്ന് ദിവസം മൂന്ന് നേരം വീതം പുരട്ടുക. ഇത് ചെയ്യുന്നതിലൂടെപ പാലുണ്ണി കൊഴിഞ്ഞ് പോവുന്നുണ്ട്. ഇത് പിന്നീട് പോയ സ്ഥലത്ത് പാലുണ്ണി വീണ്ടും വരാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

വെളുത്തുള്ളി
അരിമ്പാറയേയും പാലുണ്ണിയേയും ഒരു പോലെ ഇല്ലാതാക്കാന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് പുരട്ടുന്നതിലൂടെ അത് പെട്ടെന്നാണ് ഇത്തരത്തിലുള്ള ചര്മ്മ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നത്. പാലുണ്ണിക്ക് മുകളില് വെളുത്തുള്ളി ചൂടാക്കി അതിന്റെ നീര് പിഴിഞ്ഞ് പാലുണ്ണിക്ക് മുകളില് തേക്കുന്നതിലൂടെ പാലുണ്ണി കൊഴിഞ്ഞ് പോവുന്നു. ഇത് പെട്ടെന്ന് തന്നെ പാലുണ്ണിയെ ഇന്ഫെക്ഷന് ഒന്നുമില്ല്ാതെ തന്നെ കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നുണ്ട്.

ഇരട്ടി മധുരം
ഇരട്ടി മധുരം തേനില് അരച്ച് പാലുണ്ണിക്ക് മുകളില് തേക്കുന്നതിലൂടെ അത് പാലുണ്ണിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പാടു പോലും ഇല്ലാതെ പാലുണ്ണി പൂര്ണമായും കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നുണ്ട് ഇരട്ടി മധുരം. ഇത് ആയുര്വ്വേദത്തില് വളരെയധികം പ്രചാരത്തിലുള്ള ഒരു വഴിയാണ് എന്ന കാര്യത്തില് സംശയം വേണ്ട. പാലുണ്ണി ചര്മ്മത്തില് ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്ക്കും പരിഹാരം കാണുന്നതിന് നമുക്ക് ഇരട്ടി മധുരം ധാരാളമാണ്.

ആപ്പിള് സിഡാര് വിനീഗര്
ആപ്പിള് സിഡെര് വിനീഗര് കൊണ്ട് നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്. ശരീരത്തിലെ പിഎച്ച് തോത് ശരിയായി നില നിര്ത്താന് സാധിയ്ക്കുന്ന ഒന്ന്. ഇത് ഉപയോഗിയ്ക്കാന് ഏറെ എളുപ്പമാണ്. ഒരു പഞ്ഞി അല്പം ആപ്പിള് സിഡെര് വിനഗറില് മുക്കി പാലുണ്ണിയ്ക്കു മുകളില് വയ്ക്കുക.ഇത് ബാന്ഡേജ് ഇട്ട് പാലുണ്ണിക്ക് മുകളില് കെട്ടി വെക്കണം. ഇത്തരത്തില് ചെയ്യുന്നതിലൂടെ രണ്ട് ദിവസം കഴിഞ്ഞാല് പാലുണ്ണി കൊഴിഞ്ഞ് പോവുന്നതിനുള്ള സാധ്യതയുണ്ട്. അതിലൂടെ നമുക്ക് ആരോഗ്യം വര്ദ്ധിപ്പിക്കാം.

പഴത്തൊലി
പഴത്തൊലി പാലുണ്ണി മാറ്റാനുള്ള മറ്റൊരു പരിഹാരമാര്ഗ്ഗമാണ്. ഇതിലൂടെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്. പഴത്തൊലി അരച്ചതും ടീ ട്രീ ഓയിലും കലര്ത്തി ഇതിനു മുകളില് വച്ചു കെട്ടാം. അല്ലെങ്കില് ഓയില് പഴത്തൊലിയില് പുരട്ടി ഉള്ഭാഗം പാലുണ്ണിയ്ക്കു മുകളില് വരത്തക്ക വിധം വച്ച് ബാന്ഡേജ് വെച്ച് ഒട്ടിക്കുക. അതിന് ശേഷം ഇത് പൊളിച്ച് കളയാം. ദിവസവും ഇത്തരത്തില് ചെയ്യുന്നതിലൂടെ പാലുണ്ണി എന്ന ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നു.

തുളസിയുടെ നീര്
ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം സംശയിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് തുളസി നീര്. ഇത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്മ്മത്തിലെ പല അസ്വസ്ഥതയും അണുബാധയും ഇല്ലാതാക്കുന്നുണ്ട്. തുളസിയുടെ നീര് ന്ല്ലൊരു അണുനാശിനിയാണ്. ഇതുകൊണ്ടുതന്നെ പാലുണ്ണി നീങ്ങാന് ഏറെ നല്ലതും. ദിവസവും തുളസിനീര് തേച്ചു പിടിപ്പിയ്ക്കുക. അല്പസമയം കഴിഞ്ഞാല് കഴുകിക്കളയാം. ഇത് ദിവസങ്ങള് കൊണ്ട് തന്നെ പാലുണ്ണിയെ ഇല്ലാതാക്കുന്നുണ്ട്.