For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ അമിതരോമം നിങ്ങളുടെ സൗന്ദര്യം കുറയ്ക്കുന്നോ? എളുപ്പ പരിഹാരം ഇത്

|

എല്ലാ സ്ത്രീകള്‍ക്കും മുഖത്ത് രോമമുണ്ട്. ചിലരുടെ മുഖത്ത് വളരെ നേര്‍ത്തതും കാണാത്തതുമായ രോമമാണെങ്കില്‍ ചിലര്‍ക്ക് കട്ടിയുള്ളതും ഇരുണ്ടതുമായ രോമമായിരിക്കും. സ്ത്രീകളിലെ അമിതമായ മുഖരോമങ്ങള്‍ പിസിഒഡി അല്ലെങ്കില്‍ തൈറോയ്ഡ് പോലുള്ള ആരോഗ്യ അവസ്ഥകളുടെ ലക്ഷണമായിരിക്കാം. മുഖത്തെ രോമം നീക്കം ചെയ്യുന്ന പ്രക്രിയയില്‍ വാക്‌സിംഗ്, ത്രെഡിംഗ്, ലേസര്‍ ചികിത്സകള്‍ എന്നിവയുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ തുറന്ന് ചൂടുള്ള മെഴുക് അല്ലെങ്കില്‍ മൂര്‍ച്ചയുള്ള ത്രെഡുകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കും. രണ്ട് രീതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലേസര്‍ ചികിത്സകള്‍ വളരെ ചെലവേറിയതാണ്. ഈ രീതികള്‍ നല്ല ഫലങ്ങള്‍ നല്‍കുന്നു, പക്ഷേ ഒന്നുകില്‍ ദോഷകരമാണ് അല്ലെങ്കില്‍ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും. ഈ സാഹചര്യത്തില്‍, നിങ്ങളുടെ മുഖത്തെ രോമം നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് ചിന്തിക്കുന്നുവെങ്കില്‍, ഉത്തരമുണ്ട്.

Most read: ആരോഗ്യമുള്ള തിളങ്ങുന്ന മുഖത്തിന് ഈ പ്രകൃതിദത്ത കൂട്ടുകള്‍Most read: ആരോഗ്യമുള്ള തിളങ്ങുന്ന മുഖത്തിന് ഈ പ്രകൃതിദത്ത കൂട്ടുകള്‍

പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ലഭ്യമല്ലാതിരുന്നപ്പോള്‍, മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ സ്ത്രീകള്‍ പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. നിങ്ങളുടെ അടുക്കളയില്‍ ഉണ്ടായിരിക്കാവുന്ന ചില സാധാരണ ചേരുവകള്‍ മാത്രമേ അവയ്ക്ക് ആവശ്യമുള്ളൂ. ഈ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പ്രകൃതിദത്ത പരിഹാരങ്ങള്‍ സുരക്ഷിതവും ഫലപ്രദവും ദീര്‍ഘകാല ഫലങ്ങള്‍ നല്‍കുന്നതുമാണ്. മുഖത്തെ അനാവശ്യ രോമങ്ങള്‍ നീക്കാന്‍ ഇനിപ്പറയുന്ന പരിഹാരങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം.

മുഖത്തെ അമിത രോമത്തിന് കാരണം

മുഖത്തെ അമിത രോമത്തിന് കാരണം

സാധാരണഗതിയില്‍, സ്ത്രീകള്‍ക്ക് ആന്‍ഡ്രോജന്‍ (പുരുഷ ഹോര്‍മോണുകള്‍) കുറവാണ്. എന്നാല്‍, ഒരു സ്ത്രീയുടെ ശരീരം വളരെയധികം ആന്‍ഡ്രോജന്‍ ഉല്‍പ്പാദിപ്പിക്കുകയാണെങ്കില്‍, മുഖത്തിന്റെ മേല്‍ചുണ്ടിലോ താടിയിലോ അനാവശ്യ രോമവളര്‍ച്ചയുണ്ടാകാം. മിക്ക കേസുകളിലും കൃത്യമായ കാരണം ഒരിക്കലും അറിവല്ല. എന്നാല്‍ ഇത് പാരമ്പര്യമാണെന്ന് കരുതപ്പെടുന്നു. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്) ആണ് ഹിര്‍സ്യൂട്ടിസത്തിന്റെ ഒരു സാധാരണ കാരണം. പിസിഒഎസ് ഉള്ള സ്ത്രീകള്‍ അനാവശ്യ രോമവളര്‍ച്ചയുടെ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു. കൂടാതെ അവര്‍ക്ക് ആര്‍ത്തവചക്രം, മുഖക്കുരു, പ്രമേഹം, ശരീരഭാരം കുറയ്ക്കാനുള്ള ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ആന്‍ഡ്രോജന്‍ പുറത്തുവിടുന്ന ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

തേനും പഞ്ചസാരയും

തേനും പഞ്ചസാരയും

നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളും മുഖത്തെ രോമങ്ങളും നീക്കം ചെയ്യുന്നതിനായി പഞ്ചസാര, ചര്‍മ്മത്തിന്റെ ഉപരിതലത്തെ മൃദുലമായി എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നു. തേന്‍ ചര്‍മ്മത്തെ സുഖപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള മികച്ച വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ്. ഈ രണ്ട് ചേരുവകള്‍ ഉപയോഗിച്ച് ഒരു പീല്‍-ഓഫ് മാസ്‌ക് തയ്യാറാക്കുക. ഒരു പാത്രത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ വെള്ളവും ഒരു ടേബിള്‍ സ്പൂണ്‍ തേനും കലര്‍ത്തുക. പഞ്ചസാര അലിഞ്ഞുപോകുന്നതുവരെ 30 സെക്കന്‍ഡ് മൈക്രോവേവ് ചെയ്യുക. അനാവശ്യമായ രോമമുള്ള സ്ഥലങ്ങളില്‍ ഈ പേസ്റ്റ് പുരട്ടുക. പേസ്റ്റിന് മുകളില്‍ ഒരു കോട്ടണ്‍ തുണി വയ്ക്കുക, അത് തണുക്കാന്‍ വിടുക. ശേഷം മുടി വളരുന്നതിന്റെ എതിര്‍ ദിശയില്‍ ഇത് പെട്ടെന്ന് വലിച്ചെടുക്കുക.

Most read:ഈ മാസ്‌ക് പുരട്ടി ഉറങ്ങൂ; രാവിലെ തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാംMost read:ഈ മാസ്‌ക് പുരട്ടി ഉറങ്ങൂ; രാവിലെ തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാം

കടലമാവ്, പനിനീര്

കടലമാവ്, പനിനീര്

കടലമാവിന് മികച്ച എക്‌സ്‌ഫോളിയേറ്റിംഗ് ഗുണങ്ങളുണ്ട്. റോസ് വാട്ടറിന്റെ ഗുണവുമായി ചേരുമ്പോള്‍ ഇത് രോമ വളര്‍ച്ചയെ തടയുന്നു. മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാനുള്ള ഈ എളുപ്പവഴി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഒരു പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ കടല മാവ്, 2 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍, 1 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ കലര്‍ത്തുക. നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക, ഇത് പൂര്‍ണ്ണമായും ഉണങ്ങാന്‍ അനുവദിക്കുക. മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കാന്‍ വിരലുകള്‍ കൊണ്ട് തടവുക. മികച്ച ഫലങ്ങള്‍ക്കായി, ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇത് ആവര്‍ത്തിക്കുക.

മുട്ടയും ചോളപ്പൊടിയും

മുട്ടയും ചോളപ്പൊടിയും

മുട്ടയുടെ വെള്ള ചര്‍മ്മത്തിലെ മൃതകോശങ്ങളെയും മുഖത്തെ രോമങ്ങളെയും ഇല്ലാതാക്കാന്‍ ഒരു മികച്ച ഫേസ് മാസ്‌കാണ്. ഇതില്‍ ചോളപ്പൊടി ചേര്‍ക്കുന്നത് മുഖത്തെ രോമങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നീക്കുന്നു. ഈ മാസ്‌ക് തയ്യാറാക്കാന്‍, ഒരു മുട്ടയുടെ വെള്ള അര ടേബിള്‍സ്പൂണ്‍ ചോളപ്പൊടിയും ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും എടുത്ത് ഒരു പാത്രത്തില്‍ കലര്‍ത്തുക. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടി പൂര്‍ണ്ണമായും ഉണങ്ങാന്‍ വിടുക. ഉണങ്ങിക്കഴിഞ്ഞാല്‍, മുഖത്തെ അമിത രോമങ്ങള്‍ നീക്കാന്‍ മാസ്‌കിന്റെ ഒരറ്റം പൊളിച്ച് മുടി വളര്‍ച്ചയുടെ എതിര്‍ദിശയിലേക്ക് വലിക്കുക.

Most read;കണ്‍തടത്തിന് വേണം കൂടുതല്‍ സംരക്ഷണം; അതിനുള്ള വഴികളിത്Most read;കണ്‍തടത്തിന് വേണം കൂടുതല്‍ സംരക്ഷണം; അതിനുള്ള വഴികളിത്

പപ്പായയും മഞ്ഞളും

പപ്പായയും മഞ്ഞളും

പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്, ഇത് മുഖത്തെ രോമങ്ങള്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു, മഞ്ഞള്‍ ചര്‍മ്മത്തിന് ആരോഗ്യകരവും തിളക്കമുള്ളതുമായ തിളക്കം നല്‍കുന്നു. ഒരു കഷ്ണം പപ്പായ ചെറിയ കഷ്ണങ്ങളാക്കി കുഴച്ച് പേസ്റ്റ് രൂപത്തിലാക്കുക, എന്നിട്ട് അതില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കുക. നന്നായി ഇളക്കി നിങ്ങള്‍ക്ക് അനാവശ്യ രോമവളര്‍ച്ചയുള്ള സ്ഥലങ്ങളില്‍ മാത്രം പുരട്ടുക. കുറച്ച് മിനിറ്റ് മസാജ് ചെയ്ത ശേഷം 15-20 മിനിറ്റ് വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ മുഖത്തെ രോമം നീക്കം ചെയ്യാന്‍ ഈ വീട്ടുവൈദ്യം ആവര്‍ത്തിക്കുക.

ഓട്‌സ്, വാഴപ്പഴം

ഓട്‌സ്, വാഴപ്പഴം

ഒരു മികച്ച പ്രഭാതഭക്ഷണം എന്നതിലുപരി, ഈ കോമ്പിനേഷന്‍ ഫലപ്രദമായ രീതിയില്‍ മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നു. ഓട്സ് മീല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങളെയും മുഖത്തെ രോമങ്ങളെയും നീക്കം ചെയ്യുന്നതിനുള്ള മികച്ച എക്സ്ഫോളിയേറ്റിംഗ് ഏജന്റാണ്. ഒരു പാത്രത്തില്‍, 2 ടേബിള്‍സ്പൂണ്‍ ഓട്‌സ് 1 പഴുത്ത വാഴപ്പഴം എന്നിവ നന്നായി ഇളക്കുക. നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ പേസ്റ്റ് പുരട്ടി വൃത്താകൃതിയില്‍ മസാജ് ചെയ്യുക. 15-20 മിനിറ്റ് കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് കഴുകുക. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ് ഇത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ മാസ്‌ക് ഉപയോഗിക്കുക.

Most read:കരുത്തുറ്റ ശക്തമായ മുടിക്ക് ഉത്തമം ഈ മാമ്പഴ ഹെയര്‍ മാസ്‌ക്Most read:കരുത്തുറ്റ ശക്തമായ മുടിക്ക് ഉത്തമം ഈ മാമ്പഴ ഹെയര്‍ മാസ്‌ക്

പഞ്ചസാരയും നാരങ്ങയും

പഞ്ചസാരയും നാരങ്ങയും

മുഖത്തെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദമായ വീട്ടുവൈദ്യമായി നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒരു ക്ലാസിക് കോമ്പിനേഷനാണ് പഞ്ചസാരയും നാരങ്ങയും. പഞ്ചസാര മുഖത്തെ ചെറിയ രോമങ്ങളില്‍ പറ്റിപ്പിടിച്ച് ഫലപ്രദമായി നീക്കം ചെയ്യുകയും നാരങ്ങ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ചെറുനാരങ്ങാനീരും കുറച്ച് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി ഒരു ഗ്രാനുലാര്‍ പേസ്റ്റ് ഉണ്ടാക്കുക. നിങ്ങള്‍ക്ക് ഇത് തണുപ്പിച്ച് ഉപയോഗിക്കാം അല്ലെങ്കില്‍ പേസ്റ്റ് രൂപപ്പെടുമ്പോള്‍ ചെറുതായി ചൂടാക്കി ഉപയോഗിക്കാം. നിങ്ങളുടെ മുഖത്തെ ആവശ്യമില്ലാത്ത രോമങ്ങളില്‍ ഇത് പുരട്ടുക, കുറച്ച് മിനിറ്റ് മസാജ് ചെയ്യുക, തുടര്‍ന്ന് 10-15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക.

ജെലാറ്റിന്‍, പാല്‍

ജെലാറ്റിന്‍, പാല്‍

ഡെസേര്‍ട്ടുകളില്‍ കട്ടിയുണ്ടാക്കുന്ന ഏജന്റായി ഉപയോഗിക്കുന്ന ജെലാറ്റിന്‍ മുഖത്തെ രോമങ്ങള്‍ അകറ്റാനുള്ള വീട്ടുവൈദ്യമായി ഉപയോഗിക്കുന്നു. മുഖത്തെ കട്ടിയുള്ള രോമങ്ങള്‍ നീക്കം ചെയ്യുന്നതിന് ജെലാറ്റിനും പാലും ഉപയോഗിച്ചുള്ള ഈ മാസ്‌ക് വളരെ ഫലപ്രദമാണ്. 3 ടേബിള്‍സ്പൂണ്‍ പാലില്‍ ഒരു ടീസ്പൂണ്‍ ജെലാറ്റിന്‍ പൊടിയും കുറച്ച് തുള്ളി നാരങ്ങ നീരും ചേര്‍ക്കുക. ഇത് 15-20 സെക്കന്‍ഡ് മൈക്രോവേവ് ചെയ്ത് നന്നായി ഇളക്കുക. ഇരട്ട പാളിയായി ഇത് നിങ്ങളുടെ മുഖത്ത് പുരട്ടുക. കുറച്ച് മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക, തുടര്‍ന്ന് മാസ്‌ക് പൊളിച്ച് കളയുക.

Most read:തല ചൊറിച്ചിലിന് ഉത്തമ പ്രതിവിധി ഈ ഹെയര്‍ മാസ്‌ക്Most read:തല ചൊറിച്ചിലിന് ഉത്തമ പ്രതിവിധി ഈ ഹെയര്‍ മാസ്‌ക്

English summary

How to Remove Hair from Your Face Naturally in Malayalam

Every woman has facial hair, but for some, the texture and growth is far thicker and faster. Here is how to remove hair from your face naturally.
Story first published: Monday, April 18, 2022, 13:07 [IST]
X
Desktop Bottom Promotion