For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖവും ചര്‍മ്മവും തണുപ്പുകൊണ്ട് വരണ്ടുപോകുന്നോ? എളുപ്പ പരിഹാരം ഇത്

|

തണുത്ത കാലാവസ്ഥ ശരീരത്തെ പല വിധത്തിലാണ് മാറ്റുന്നത്. ഇത് നിങ്ങളുടെ ശരീരത്തെ നിരവധി രോഗങ്ങള്‍, വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവയ്ക്ക് ഇരയാക്കുന്നു, അതുപോലെ തന്നെ പലതരം ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും ഇത് വഴിവയ്ക്കുന്നു. തണുത്ത കാലാവസ്ഥയുടെ ഏറ്റവും പ്രകടമായ പ്രഭാവം ചര്‍മ്മത്തിലും തലയോട്ടിയിലുമാണ് കാണപ്പെടാറ്. മുഖത്തും കൈകാലുകളിലും ചര്‍മ്മം വരണ്ടതും മങ്ങിയതുമായി മാറുന്നു. തണുത്ത കാലാവസ്ഥയില്‍ ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണകള്‍ നഷ്ടപ്പെടുത്തുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

Most read: യൂറോപ്പില്‍ നിരോധിച്ചു; കളര്‍ ടാറ്റൂ അടിക്കുന്നത് ഇനി ശ്രദ്ധിച്ചുമതി

മാത്രമല്ല, മഞ്ഞുകാലത്ത് ചര്‍മ്മത്തില്‍ നിന്നുള്ള ഈര്‍പ്പം നഷ്ടപ്പെടുകയും അത് വരണ്ടതും നിര്‍ജീവവുമാകുകയും ചെയ്യുന്നു. അതുകൊണ്ടാണ് മഞ്ഞുകാലത്ത് ചുണങ്ങ്, ചുവപ്പ്, ചൊറിച്ചില്‍, അടരല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ മഞ്ഞുകാലത്ത് ചര്‍മ്മത്തിലെ ഈര്‍പ്പം വീണ്ടെടുക്കാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന നിരവധി ഘടകങ്ങളുണ്ട്. ശൈത്യകാലത്ത് വരണ്ടതും മങ്ങിയതുമായ ചര്‍മ്മത്തിന് ചില മികച്ച പ്രതിവിധികള്‍ അടുക്കളയില്‍ കാണാം. അതുകൊണ്ട് വിലകൂടിയ ക്രീമുകള്‍, മോയ്സ്ചുറൈസറുകള്‍ എന്നിവയ്ക്കായി വലിയ തുക ചെലവഴിക്കുന്നതിനുപകരം, പ്രകൃതിദത്തമായ രീതിയില്‍ നിങ്ങളുടെ വരണ്ട ചര്‍മ്മം ചികിത്സിക്കാവുന്നതാണ്. അതിനുള്ള ചില ലളിതമായ വഴികളിതാ.

പാലും ക്രീമും

പാലും ക്രീമും

പാലും മില്‍ക്ക് ക്രീമും രണ്ട് മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറുകളാണ്. അല്‍പം ഫുള്‍ ക്രീം മില്‍ക്ക് അല്ലെങ്കില്‍ ഫ്രഷ് ക്രീം ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മം മസാജ് ചെയ്യുന്നത് ആരോഗ്യകരവും ഈര്‍പ്പവുമുള്ളതായി നിലനിര്‍ത്തും.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലിവ് ഓയിലിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഹൃദയത്തിനും ആരോഗ്യത്തിനും മാത്രമല്ല, മഞ്ഞുകാലത്ത് ചര്‍മ്മത്തെയും സുഖപ്പെടുത്തുന്നു. ഒലീവ് ഓയില്‍ പാല്‍, തേന്‍ അല്ലെങ്കില്‍ മറ്റ് പ്രകൃതിദത്ത ചേരുവകള്‍ എന്നിവയുമായി സംയോജിപ്പിച്ച് മോയ്‌സ്ചറൈസിംഗ് ഫേസ് പാക്ക് ഉണ്ടാക്കാം. ഒലീവ് ഓയില്‍പുരട്ടുന്നത് ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തും.

Most read:മുഖത്തെ എണ്ണമയം എന്നെന്നേക്കുമായി നീക്കാം; വീട്ടില്‍ ചെയ്യാവുന്ന വഴിയിത്

നെയ്യ്

നെയ്യ്

നെയ്ക്ക് മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ശൈത്യകാലത്ത് എല്ലാവരുടെയും കിച്ചണ്‍ ക്യാബിനറ്റുകളില്‍ ഈ പ്രകൃതിദത്ത ചേരുവ എളുപ്പത്തില്‍ കാണാനാകും. ഒരു നുള്ള് നെയ്യ് വരണ്ട പ്രദേശത്ത് പുരട്ടുന്നത് നിങ്ങള്‍ക്ക് തല്‍ക്ഷണ ഫലങ്ങള്‍ നല്‍കും.

തേന്‍

തേന്‍

ചര്‍മ്മത്തെ ഫലപ്രദമായി മോയ്‌സ്ചറൈസ് ചെയ്യാനുള്ള വിസ്‌കോസ് ഗോള്‍ഡന്‍ ലിക്വിഡ് അടങ്ങിയതിനാല്‍, നിരവധി ശൈത്യകാല ഫേസ് പായ്ക്കുകളില്‍ തേന്‍ ഉപയോഗിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ നിങ്ങളുടെ മുഖത്തും കൈകളിലും അല്‍പം തേന്‍ പുരട്ടി വരണ്ടതും മങ്ങിയതുമായ ചര്‍മ്മത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കാം. നിങ്ങള്‍ക്ക് തേന്‍ ഒരു ഫെയ്സ് മാസ്‌കായി പ്രയോഗിച്ച് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിന്റെ വരള്‍ച്ചയെ തടയാന്‍ ഓട്സ് കലര്‍ത്തിയും തേന്‍ ഉപയോഗിക്കാം.

Most read:ഈര്‍പ്പം നല്‍കും മുഖക്കുരു നീക്കും; മുഖസൗന്ദര്യത്തിന് തക്കാളി മതി

ഓട്സ്

ഓട്സ്

നിങ്ങളുടെ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഓട്സ് പൊടി ചേര്‍ക്കുക. അല്ലെങ്കില്‍ വരണ്ടതും ചൊറിച്ചിലുമുള്ള ചര്‍മ്മത്തില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഓട്സ് അടങ്ങിയ ക്രീമുകളും പരീക്ഷിക്കാം. ഒരു പഠനമനുസരിച്ച്, ഓട്സ് വിരുദ്ധ ബാഹ്യാവിഷ്‌ക്കാരവും ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുള്ളതാണെന്നും ഇത് വരണ്ട ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി ആകുന്നുവെന്നുമാണ്.

സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണ

ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത എണ്ണയാണ് സണ്‍ഫല്‍ര്‍ ഓയില്‍. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ള ഈ എണ്ണ ചര്‍മ്മകോശങ്ങള്‍ക്കുള്ളില്‍ ഈര്‍പ്പം കെട്ടുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. ആസ്ത്മ, ആര്‍ത്രൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങളെ സണ്‍ഫല്‍ര്‍ ഓയില്‍ തടയുന്നു, കൂടാതെ ഇവ കോശങ്ങളെ പുതുക്കാനും സഹായിക്കുന്നു.

Most read:മുഖം പൂ പോലെ വിടരും; ഈ കൂട്ടുകളിലുണ്ട് രഹസ്യം

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എമോലിയന്റ് ഗുണങ്ങള്‍ അടങ്ങിയ വെളിച്ചെണ്ണ വരണ്ട ചര്‍മ്മത്തിന് നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ കോശങ്ങള്‍ തമ്മിലുള്ള വിടവ് നികത്തി ഇമോലിയന്റുകള്‍ ചര്‍മ്മത്തെ ജലാംശത്തോടെ നിര്‍ത്തുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. മൃദുവായ ചര്‍മ്മം ലഭിക്കാനായി രാത്രി ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് നിങ്ങള്‍ക്ക് കുറച്ച് തുള്ളി വെളിച്ചെണ്ണ ചര്‍മ്മം വരണ്ട സ്ഥലത്ത് പുരട്ടാം.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

മിനറല്‍ ഓയില്‍ എന്നും അറിയപ്പെടുന്ന പെട്രോളിയം ജെല്ലി വര്‍ഷങ്ങളായി ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ഒരു സംരക്ഷണ പാളി ഉണ്ടാക്കുകയും ചര്‍മ്മത്തിനടിയില്‍ ഈര്‍പ്പം കെട്ടുകയും ചെയ്യുന്നു. വരണ്ട ചര്‍മ്മത്തെ സുഖപ്പെടുത്താന്‍ അതിനാല്‍ പെട്രോളിയം ജെല്ലി വളരെ സഹായകരമാണ്.

അവോക്കാഡോ

അവോക്കാഡോ

വീട്ടില്‍ തയാറാക്കുന്ന അവോക്കാഡോ മാസ്‌കുകള്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ഉത്തമമാണ്. അവോക്കാഡോയുടെ പള്‍പ്പ് ഒരു പാത്രത്തില്‍ എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും തേനും കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റ് വരെ വച്ച ശേഷം കഴുകി കളയുക. വരണ്ട മുഖത്തിനൊരു പ്രതിവിധിയാണിത്.

Most read:വെള്ളം കുടിച്ചും സൗന്ദര്യം കൂട്ടാം; ചര്‍മ്മം മാറുന്നത് ഇങ്ങനെ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്‍ വരണ്ട ചര്‍മ്മത്തില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും. കൈയിലോ കാലിലോ ചര്‍മ്മം വരളുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കറ്റാര്‍ വാഴ ജെല്‍ പ്രയോഗിക്കാം. ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് ജെല്‍ പുരട്ടാവുന്നതാണ്.

English summary

How to Prevent Dry Skin in Winter Naturally in Malayalam

Some of the best remedies for dry and dull skin during winters can be found in the kitchen. Here is how you can prevent dry skin in winter naturally.
Story first published: Wednesday, January 5, 2022, 13:15 [IST]
X