Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
അമിത രോമവളര്‍ച്ചയെ പ്രതിരോധിക്കും വീട്ടിലെ കൂട്ട്: ഷുഗര്‍ വാക്സ് ഇതാ
അമിത രോമവളര്‍ച്ച പലരിലും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതാണ്. പലപ്പോഴും ഇഷ്മുള്ള വസ്ത്രം ധരിക്കുന്നതിന് പോലും പലരും മടിക്കുന്നത് ഇത്തരത്തില്‍ കൈകാലുകളിലും മറ്റും ഉണ്ടാവുന്ന അമിത രോമവളര്‍ച്ച കാരണമാണ്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവര്‍ നിരവധിയാണ്. എന്നാല്‍ എപ്പോഴും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോവേണ്ട അവസ്ഥയുണ്ടെങ്കില്‍ അതും നിങ്ങളില്‍ പലരേയും ബുദ്ധിമുട്ടിലാക്കുന്നു.

എന്നാല്‍ നിങ്ങള്‍ക്ക് അമിത രോമവളര്‍ച്ചയെ പ്രതിരോധിക്കുന്നതിന് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന നല്ല കിടിലന്‍ വാക്സ് ഉണ്ട്. അമിത രോമവളര്‍ച്ചയെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു ഈ വാക്സ്. വളരെ എളുപ്പത്തില്‍ പണച്ചിലവില്ലാതെ തന്നെ നമുക്ക് വീട്ടില്‍ ഈ വാക്സ് തയ്യാറാക്കാം. അതിന് വേണ്ടി എന്തൊക്കെയാണ് വേണ്ടത്, എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

വാക്സ് തയ്യാറാക്കാന്‍
വെള്ളം - കാല്‍ക്കപ്പ്
പഞ്ചസാര- ഒരു കപ്പ്
നാരങ്ങ നീര് - കാല്‍ക്കപ്പ്
തയ്യാറാക്കുന്ന വിധം
വാക്സ് വളരെ എളുപ്പത്തില്‍ ആര്‍ക്കും തയ്യാറാക്കാവുന്ന ഒന്നാണ്. അതിന് വേണ്ടി മുകളില്‍ പറഞ്ഞ മൂന്ന് ചേരുവകളും കൂടി ഒരുമിച്ച് തിളപ്പിക്കുക. ഇത് തിളച്ച് വരുന്നതിന് അനുസരിച്ച് നല്ലതുപോലെ ഇളക്കിക്കൊടുക്കണം. പിന്നീട് കട്ടിയുള്ള രൂപത്തില്‍ ആയതിന് ശേഷം അത് ഉപയോഗിക്കാവുന്നതാണ്. ചൂടു നല്ലതുപോലെ മാറി ഇളം ചൂടാണ് എന്ന പാകത്തില്‍ വേണം അമിത രോമവളര്‍ച്ചയുള്ള സ്ഥലത്ത് ഉപയോഗിക്കുന്നതിന്. ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതുണ്ടാക്കുന്നില്ല.

അമിതരോമവളര്‍ച്ചയെ പ്രതിരോധിക്കുന്നു
അമിത രോമവളര്‍ച്ചയെന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഈ വാക്സ്. ഇന്‍ഗ്രോണ്‍ ഹെയര്‍ ഉണ്ടെങ്കില്‍ അതിനേയും നീക്കം ചെയ്യുന്നതിന് ഈ വാക്സ് സഹായകമാണ്. ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന അമിത രോമവളര്‍ച്ചയെ പ്രതിരോധിക്കുന്നു വാക്സ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രോമത്തെ വളരെ നേര്‍ത്തതാക്കി പെട്ടെന്ന് പുറത്തേക്ക് വരുന്നതിന് ഇത് സഹായിക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും മികച്ച പരിഹാരമാണ് വാക്സ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മം സോഫ്റ്റ് ആക്കുന്നു
വാക്സ് ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തെ സോഫ്റ്റ് ആക്കുകയാണ് ചെയ്യുന്നത്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വാക്സ് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ വീട്ടില്‍ തയ്യാറാക്കുന്ന വാക്സിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല. ഇത് മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് തയ്യാറാക്കുന്നതിനാല്‍ അത് ചര്‍മ്മത്തില്‍ പ്രശ്നങ്ങളോ പാര്‍ശ്വഫലങ്ങളോ ഉണ്ടാക്കുന്നുമില്ല.

എളുപ്പത്തില്‍ ക്ലീന്‍ ചെയ്യുന്നതിന്
ചര്‍മ്മം എളുപ്പത്തില്‍ ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നതാണ് ഈ വാക്സ്. എല്ലാ വിധത്തിലും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ വാക്സ്. വളരെ പെട്ടെന്ന് തന്നെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ഈ വാക്സ്. മാത്രമല്ല രോമം എടുത്തതിന് ശേഷം ആ ഭാഗത്തുണ്ടാവുന്ന ചൊറിച്ചിലും അസ്വസ്ഥതകളും ചുവപ്പും എല്ലാം ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ഇതിനെല്ലാം സഹായിക്കുന്നതാണ് വീട്ടില്‍ തയ്യാറാക്കുന്ന വാക്സ്.

പെട്ടെന്ന് ക്ലീന്‍ ചെയ്യാം
പലപ്പോഴും മറ്റ് ഹെയര്‍റിമൂവല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ നിന്ന് വൃത്തിയാക്കുക എന്നത് അല്പം പ്രയാസകരമായ കാര്യമാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് സത്യം. കാരണം വീട്ടില്‍ തയ്യാറാക്കുന്ന ഈ വാക്സ് നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ചര്‍മ്മത്തില്‍ നിന്ന് നീക്കം ചെയ്യാം. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ എത്ര സമയം ഉണ്ടായിരുന്നു എന്നത് ഒരു പ്രശ്നമേ അല്ല. ക്ലീന്‍ ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

സ്ഥിരമായ പരിഹാരം
നിങ്ങളുടെ കൈകാലുകളിലെ അമിത രോമവളര്‍ച്ച പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങള്‍ക്ക് നല്കുന്നു. എന്നാല്‍ വീട്ടീല് തയ്യാറാക്കുന്ന വാക്സ് നിങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം ഈ രോമവളര്‍ച്ചക്ക് നല്കുന്നു. രോമം പോയാല്‍ അത് വീണ്ടും വളരും എന്ന് നമുക്കറിയാം. ഇതിനെ പൂര്‍ണമായും നമുക്ക് തടയാന്‍ സാധിക്കുകയില്ല. എന്നാല്‍ അമിത രോമവളര്‍ച്ചക്ക് കുറച്ച് കൂടുതല്‍ നാളത്തേക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ വാക്സ്. ഇത് ചര്‍മ്മത്തെ കൂടുതല്‍ സുന്ദരമാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications