Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുഖം നല്ല പട്ടു പോലെ മൃദുലമാകും; ഈ സ്ക്രബ്ബിലുണ്ട് പോംവഴി

മുഖക്കുരു, മങ്ങിയ ചര്‍മ്മം, ചുളിവുകള്‍, ചര്‍മ്മത്തില്‍ ചുവപ്പ് തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? വിഷമിക്കേണ്ട, നിങ്ങള്‍ക്ക് കൂട്ടായി മത്തങ്ങയുണ്ട്. അവശ്യ പോഷകങ്ങളുടെ മികച്ച സ്രോതസ്സായി മത്തങ്ങ അറിയപ്പെടുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വൃത്തിയാക്കാന്‍ മാത്രമല്ല, അതിന്റെ ടോണും ഇലാസ്തികതയും മെച്ചപ്പെടുത്താനും സഹായിക്കും.
ചര്‍മ്മം മൃദുലമാക്കാനായി നിങ്ങള്‍ക്ക് മത്തങ്ങ സ്ക്രബ്ബ് ഉപയോഗിക്കാം. മത്തങ്ങ നിങ്ങളുടെ ചര്‍മ്മത്തെ എങ്ങനെ സഹായിക്കുമെന്നും മത്തങ്ങ ഉപയോഗിച്ച് സ്ക്രബ്ബ് തയാറാക്കുന്നത് എങ്ങനെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.
കറുത്ത പാടുകള്‍ അകറ്റുന്നു
വിറ്റാമിന്‍ എ ധാരാളമായി മത്തങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ചികിത്സിക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ മത്തങ്ങയും പാലും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
ചുളിവുകള്‍ നീക്കുന്നു
വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് മത്തങ്ങ. ഇത് ചര്‍മ്മത്തിന്റെ ഘടന, ടോണ്‍, ഇലാസ്തികത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റാണ്. ചര്‍മ്മത്തിലെ പ്രായമാകല്‍ ചുളിവുകള്‍ കുറയ്ക്കാനും മത്തങ്ങ ഉപകരിക്കും.
എണ്ണമയം നീക്കുന്നു
മത്തങ്ങ വിത്ത് എണ്ണയില്‍ സിങ്കും സെലിനിയവും അടങ്ങിയിട്ടുണ്ട്. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ആരോഗ്യമുള്ളതും വൃത്തിയുള്ളതുമാക്കി മാറ്റുന്നു. പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റായ വിറ്റാമിന്‍ ഇയും ഇതില്‍ അടങ്ങിയിട്ടുണ്ട്. എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ച പരിഹാരമാണ് മത്തങ്ങ.
ആന്റി ഏജിംഗ് ഗുണങ്ങള്‍
ചര്‍മ്മത്തിലെ പ്രായമാകല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ മത്തങ്ങ സഹായിക്കുന്നു. മത്തങ്ങയില്‍ ധാരളമായി ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചര്‍മ്മ പ്രകോപനങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
മുഖക്കുരു ചികിത്സ
മത്തങ്ങയില്‍ നിയാസിന്, റൈബോഫ്ളേവിന്‍, ബി 6, ഫോളേറ്റ് തുടങ്ങിയ ബി വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും കോശങ്ങള്‍ പുതുക്കുന്നതിനും സഹായിക്കുന്നു. അതിലൂടെ നിങ്ങളുടെ മുഖക്കുരു പ്രശ്നം ചെറുക്കുകയും ചെയ്യുന്നു.
വരണ്ട ചര്‍മ്മത്തിന് പരിഹാരം
ഫ്രൂട്ട് എന്‍സൈമുകളും ആല്‍ഫ ഹൈഡ്രോക്സി ആസിഡുകളും അടങ്ങിയ മത്തങ്ങ ചര്‍മ്മകോശത്തെ പ്രോത്സാഹിപ്പിക്കുന്നു. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഫേഷ്യല്‍ മാസ്കായി മത്തങ്ങ ഉപയോഗിക്കാവുന്നതാണ്. രണ്ടു ടേബിള്‍ സ്പൂണ്‍ മത്തങ്ങ നീര്, കാല് ടീസ്പൂണ്‍ പാല്, അര ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് പായ്ക്ക് തയാറാക്കി മുഖത്ത് പുരട്ടുക.
മത്തങ്ങ സ്ക്രബ്
മ്മ കപ്പ് മത്തങ്ങ, അര കപ്പ് ബ്രൗണ്‍ പഞ്ചസാര, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 തുള്ളി വാനില എക്സ്ട്രാക്റ്റ് എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് മികച്ച എക്സ്ഫോളിയേറ്റ് സ്ക്രബ് തയാറാക്കാവുന്നതാണ്. മത്തങ്ങ നന്നായി അടിച്ചെടുത്ത് മറ്റു ചേരുവകള്‍ ചേര്‍ത്ത് മിശ്രിതമാക്കുക. മുഖത്ത് ഈ സ്ക്രബ് പുരട്ടുക. മൃതകോശങ്ങളെ പുറംതള്ളാന്‍ സൗമ്യമായി തടവുക. ശേഷം സ്ക്രബ് കഴുകിക്കളയുക. നിങ്ങളുടെ ചര്‍മ്മത്തിന് തല്‍ക്ഷണം മൃദുലത അനുഭവപ്പെടും.



Click it and Unblock the Notifications
