Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
താടിയിലെ കുരു ഇനി പ്രശ്നമാകില്ല; ചെയ്യേണ്ടത്
മുഖക്കുരു പോലെ തന്നെ സാധാരണമാണ് താടിയിലെ കുരുക്കളും. ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണം താടിയില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടാം. മുഖസൗന്ദര്യം കെടുത്തുന്ന ഇത്തരം കുരുക്കള്‍ മുഖത്തെ ചര്‍മ്മത്തെ ചുവപ്പിക്കുന്നതും അല്പം വേദന ഉളവാക്കുന്നതുമാണ്. താടിയിലെ കുരുക്കള്‍ നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുവെങ്കില്‍ വിഷമിക്കേണ്ട, നിങ്ങള്‍ക്ക് ചില പരിഹാരങ്ങള്‍ ചെയ്യാവുന്നതാണ്. താടിയിലെ കഠിനമായ മുഖക്കുരുവിനെ ഒഴിവാക്കാനുള്ള ചില ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇവിടെ വായിച്ചറിയാം.

താടിയിലെ കുരുവിന് കാരണം
താടിയില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടാന്‍ പല കാരണങ്ങളും ഉണ്ട്, അതിലൊന്നാണ് സമ്മര്‍ദ്ദം. താടിയില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമായേക്കാവുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് മാനസിക സമ്മര്‍ദ്ദം. നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍, സെബം ഉത്പാദനം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ മുഖത്തും താടിയിലും മുഖക്കുരുവിന് കാരണമാകും. കൂടാതെ, ഉറക്കക്കുറവും സമ്മര്‍ദ്ദത്തിനും ഇന്‍സുലിന്‍ പ്രതിരോധത്തിനും ഇടയാക്കും, ഇത് മുഖക്കുരുവിന് കാരണമാകും.

ആര്‍ത്തവം
പെണ്‍കുട്ടികളില്‍ താടിയില്‍ പെട്ടെന്ന് കുരുക്കള്‍ രൂപപ്പെട്ടാല്‍ ശരീരത്തില്‍ പ്രോജസ്റ്ററോണിന്റെയും ഈസ്ട്രജന്റെയും അളവ് വര്‍ദ്ധിച്ചതാകാം കാരണം. ഈ രണ്ട് ഹോര്‍മോണുകളും എണ്ണയുടെ അമിത ഉല്പാദനത്തിന് കാരണമാകും, കാരണം ഹോര്‍മോണുകളുടെ വര്‍ദ്ധിച്ച അളവ് സെബാസിയസ് ഗ്രന്ഥികളെ എണ്ണ ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

ജനന നിയന്ത്രണ ഗുളികകളുടെ ഉപയോഗം
നിങ്ങള്‍ ജനന നിയന്ത്രണ ഗുളികകള്‍ കഴിക്കുകയാണെങ്കില്‍, ഇത് ശരീരത്തിലെ ആന്‍ഡ്രോജന്റെ അളവ് കുറയാന്‍ ഇടയാക്കും. ഗുളികകള്‍ കഴിക്കുന്നത് നിര്‍ത്തുമ്പോള്‍, ഈ അളവ് സെബത്തിന്റെ അമിത ഉല്പാദനത്തിലേക്ക് നയിക്കുകയും മുഖക്കുരു കാണപ്പെടുകയും ചെയ്യും.

ചികിത്സ
താടിയിലെ കുരുക്കളെ നീക്കാന്‍ നിരവധി മെഡിക്കല്‍ ചികിത്സാ മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാണ്. ആന്റിബയോട്ടിക്കുകള്‍ - കുരുക്കളുടെ തീവ്രത കുറയ്ക്കുന്നതിനും അവസ്ഥ വഷളാകാതിരിക്കുന്നതിനും ഓറല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കാം.
ഓയില്‍മെന്റ് - വീക്കം ലഘൂകരിക്കാനും സുഷിരങ്ങള്‍ അടയ്ക്കാനും ചുവപ്പ് കുറയ്ക്കാനും സഹായിക്കുന്ന നിരവധി ക്രീമുകളും ജെല്ലുകളും ഓയില്‍മെന്റുകളും വിപണിയില്‍ ലഭ്യമാണ്.

ലേസര്‍, ശസ്ത്രക്രിയ
ലേസര്‍ അല്ലെങ്കില്‍ ലൈറ്റ് തെറാപ്പി - മുഖക്കുരു കളയാനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ മാര്‍ഗങ്ങളിലൊന്നാണ് ലേസര്‍ അല്ലെങ്കില്‍ ലൈറ്റ് തെറാപ്പി. ഇത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലുകയും ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ശസ്ത്രക്രിയ - ചിലപ്പോള്‍, മുഖക്കുരു വഷളാകുന്നത് കടുത്ത വേദനയിലേക്ക് നയിച്ചേക്കാം. അത്തരം സാഹചര്യങ്ങളില്‍, മുഖക്കുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്തേക്കാം.

ഭക്ഷണം ശ്രദ്ധിക്കുക
വൈദ്യചികിത്സയ്ക്ക് പുറമെ, നിങ്ങളുടെ മുഖക്കുരു കുറയ്ക്കുന്നതിലോ തടയുന്നതിനോ നിങ്ങള്‍ക്ക് ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം. നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:
പച്ചക്കറികള്‍ കഴിക്കുക: ബ്രോക്കോളി, ചീര, കാലെ തുടങ്ങിയ പച്ച പച്ചക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തപ്രവാഹത്തില്‍ നിന്നും ദഹനനാളത്തില്‍ നിന്നുമുള്ള വിഷവസ്തുക്കളെയും ബാക്ടീരിയകളെയും ശുദ്ധീകരിക്കാന്‍ സഹായിക്കും.
പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണം കഴിക്കുക: തൈര്, കിമ്മി തുടങ്ങിയ ഭക്ഷണങ്ങളും പ്രോബയോട്ടിക്സ് അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും നിയന്ത്രിക്കാന്‍ മികച്ചതാണ്.

ബീറ്റാ കരോട്ടിന്‍, സിങ്ക്
ബീറ്റാ കരോട്ടിനുകള്‍ അടങ്ങിയ ഭക്ഷണം: നിങ്ങള്‍ കഴിക്കുന്ന പല ഭക്ഷ്യവസ്തുക്കളിലും അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ യുടെ ഭാഗമാണ് ബീറ്റാ കരോട്ടിന്‍. ആരോഗ്യകരമായ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും കൊളാജന്‍ അളവ് സന്തുലിതമാക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇത് നിങ്ങളുടെ ശരീരം റെറ്റിനോളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. അതിനാല്‍, മുഖക്കുരു നിയന്ത്രണത്തിലാക്കാന്‍ മാമ്പഴം, കാരറ്റ്, ആപ്രിക്കോട്ട് തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക: മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുന്ന ഫലപ്രദമായ ഘടകമാണ് സിങ്ക്. നിങ്ങളുടെ ശരീരത്തിലെ സിങ്ക് അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ചിക്കന്‍, ഷെല്‍ഫിഷ്, പരിപ്പ് മുതലായ ഭക്ഷണങ്ങള്‍ കഴിക്കുക.



Click it and Unblock the Notifications
