For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുണ്ടിലെ കുരു ഇനി പ്രശ്‌നമാകില്ല ഇങ്ങനെ നീക്കാം

|

ഒരു പ്രായത്തില്‍ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് എല്ലാവരിലും സാധാരണമാണ്. ഇത് നീക്കം ചെയ്യാന്‍ ധാരാളം രാസക്രീമുകളും വീട്ടുവഴികളുമുണ്ട്. എന്നാല്‍, സാധാരണയായി കവിള്‍തടങ്ങളില്‍ കാണപ്പെടുന്ന ഇത്തരം കുരുക്കള്‍ നിങ്ങളുടെ ചുണ്ടുകളിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലോ? ചുണ്ടുകളിലോ മേല്‍ ചുണ്ടിലോ ആയി കാണപ്പെടുന്ന മുഖക്കുരു നിങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ ലോലമായ സ്ഥലത്ത് മുഖക്കുരു കൈകാര്യം ചെയ്യുന്നത് അല്‍പം പ്രയാസമാണ്. എന്നിരുന്നാലും, ചുണ്ടുകളിലെ കുരുവിനെ ഫലപ്രദമായി ചികിത്സിക്കാന്‍ മതിയായ മാര്‍ഗങ്ങളുണ്ട്, നോക്കാം.

Most read: പ്രായം 30? ചര്‍മ്മസംരക്ഷണം മാറ്റാം ഇങ്ങനെMost read: പ്രായം 30? ചര്‍മ്മസംരക്ഷണം മാറ്റാം ഇങ്ങനെ

ചുണ്ടിലെ കുരുവിന് കാരണം

ചുണ്ടിലെ കുരുവിന് കാരണം

ചര്‍മ്മത്തില്‍ കുരുക്കള്‍ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. നിങ്ങളുടെ മുഖം, ചുണ്ടുകള്‍ അല്ലെങ്കില്‍ ചുണ്ടുകള്‍ക്ക് ചുറ്റും എന്നിവിടങ്ങളില്‍ മുഖക്കുരു വരുന്നത് അഴുക്ക്, അധിക എണ്ണ, ബാക്ടീരിയ എന്നിവ നിങ്ങളുടെ രോമകൂപങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കുമ്പോഴാണ്. അധിക എണ്ണ, മൃത ചര്‍മ്മകോശങ്ങള്‍, ബാക്ടീരിയകള്‍ എന്നിവ ചുണ്ടിലെ മുഖക്കുരുവിന് പ്രധാന കാരണക്കാരാണ്. ഹോര്‍മോണിലെ അസന്തുലിതാവസ്ഥയും ചുണ്ടുകള്‍ക്ക് ചുറ്റുമുള്ള ബ്രേക്ക് ഔട്ടുകള്‍ക്കു കാരണമാകും.

എങ്ങനെ ഒഴിവാക്കാം

എങ്ങനെ ഒഴിവാക്കാം

ലിപ് ലൈനിലോ ചുണ്ടിനു ചുറ്റുമുള്ളതോ ആയ കുരു സാധാരണയായി ആശങ്കപ്പെടേണ്ട ഒന്നല്ല. ചില ലളിതമായ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് അവ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. അത്തരം ചില വഴികള്‍ നമുക്ക് നോക്കാം.

Most read:മുഖം വെട്ടിത്തിളങ്ങട്ടെ; ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെMost read:മുഖം വെട്ടിത്തിളങ്ങട്ടെ; ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെ

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

നിങ്ങളുടെ ചുണ്ടിലോ മറ്റോ പ്രത്യക്ഷപ്പെട്ട കുരുക്കള്‍ നീക്കംചെയ്യാന്‍ ടീ ട്രീ ഓയില്‍ നിങ്ങളുടെ രക്ഷയ്‌ക്കെത്തും. ആന്റി ബാക്ടീരിയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ഉള്ള ടോപ്പിക്കല്‍ ടീ ട്രീ ഓയില്‍ എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ്. ഏതെങ്കിലും അലര്‍ജി പ്രശ്‌നമുള്ളവര്‍ ഒരു പാച്ച് പരിശോധന നടത്തി മാത്രം ഇത് പുരട്ടുക.

Most read:ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെMost read:ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെ

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ് നിങ്ങളുടെ പല്ലിന് മാത്രമാണെന്ന് നിങ്ങള്‍ കരുതിയോ? എന്നാല്‍ അല്ല, നിങ്ങളുടെ മുഖക്കുരു നീക്കാനും ഇത് ഫലപ്രദമാണ്. ടൂത്ത് പേസ്റ്റിലെ ഹൈഡ്രജന്‍ പെറോക്‌സൈഡും ആല്‍ക്കഹോളും ലിപ് ലൈനിലും മുകളിലെ ചുണ്ടിലുമുള്ള നിങ്ങളുടെ മുഖക്കുരു വരണ്ടതാക്കുകയും ചുരുക്കുകയും ചെയ്യും. ഇതിലെ മെന്തോള്‍ പോലുള്ള കൂളിംഗ് ഏജന്റും ഇതിനായി ഗുണം ചെയ്യുന്നു.

Most read:താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡMost read:താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ

മഞ്ഞള്‍

മഞ്ഞള്‍

ചുണ്ടില്‍ കുരുക്കള്‍ നീക്കാന്‍ നിങ്ങള്‍ക്ക് മഞ്ഞള്‍ ഉപയോഗിക്കാം. കുര്‍ക്കുമിനില്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാരവും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. മഞ്ഞള്‍ വെള്ളത്തില്‍ കലര്‍ത്തി നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ ചുണ്ടില്‍ കുരു ബാധിച്ച പ്രദേശത്ത് പുരട്ടി 10 മിനിറ്റിനു ശേഷം കഴുകുക. മുഖക്കുരുവിന്റെ വലുപ്പത്തില്‍ കുറവുണ്ടാകുന്നതുവരെ ദിവസത്തില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക.

Most read:തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യംMost read:തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യം

ആവണക്കെണ്ണ

ആവണക്കെണ്ണ

ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ള കാസ്റ്റര്‍ ഓയില്‍ അഥവാ ആവണക്കെണ്ണ മുറിവുകള്‍ ഭേദമാക്കാന്‍ ഉപയോഗിക്കുന്നു. കാസ്റ്റര്‍ ഓയിലിലെ റിക്കിനോലിക് ആസിഡ് ചുണ്ടിലെ കുരുക്കളുടെ വീക്കം കുറയ്ക്കുന്നു. കുരുക്കള്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒരു തുള്ളി അല്ലെങ്കില്‍ രണ്ട് തുള്ളി കാസ്റ്റര്‍ ഓയില്‍ പുരട്ടി ഒറ്റരാത്രി വിടുക. അടുത്ത ദിവസം രാവിലെ കഴുകിക്കളയുക.

Most read:മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതംMost read:മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതം

ബെന്‍സോയില്‍ പെറോക്‌സൈഡ്

ബെന്‍സോയില്‍ പെറോക്‌സൈഡ്

ചുണ്ടിലെ കുരുക്കള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നീക്കാന്‍ ബെന്‍സോയില്‍ പെറോക്‌സൈഡ് ഉപയോഗിക്കാവുന്നതാണ്. ക്ലെന്‍സറുകള്‍, ജെല്‍, ക്രീമുകള്‍, സോപ്പുകള്‍ എന്നിവയുടെ രൂപത്തില്‍ ബെന്‍സോയില്‍ പെറോക്‌സൈഡ് നിങ്ങള്‍ക്ക് ലഭിക്കുന്നു. രാവിലെയും വൈകുന്നേരവും നിങ്ങള്‍ക്ക് ബെന്‍സോയില്‍ പെറോക്‌സൈഡ് മുഖക്കുരു ബാധിത പ്രദേശത്ത് പ്രയോഗിക്കാവുന്നതാണ്. ഇത് ഉണങ്ങിക്കഴിഞ്ഞ് മുഖം കഴുകി നല്ല മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാനും മറക്കേണ്ട.

തൈര്

തൈര്

ചുണ്ടിലെ കുരു നീക്കാന്‍ നിങ്ങള്‍ക്ക് തൈര് പുരട്ടാവുന്നതാണ്. ചുണ്ടിലെ അസ്വസ്ഥതകള്‍ മാറ്റുകയും അണുബാധ കുറയ്ക്കുകയും ചെയ്യാന്‍ തൈര് സഹായിക്കുന്നു. ഒരു കോട്ടണ്‍ തുണി തൈരില്‍ മുക്കി വച്ച് കുരു ബാധിച്ചയിടത്ത് തേക്കുക. അല്‍പമയത്തിനു ശേഷം കഴുകിക്കളയുക. ദിവസവും 3-4 തവണ നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.

Most read:വൃത്തിയുള്ള മുഖത്തിന് അല്‍പം തൈരും കൂടെ ഇവയുംMost read:വൃത്തിയുള്ള മുഖത്തിന് അല്‍പം തൈരും കൂടെ ഇവയും

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

സൗന്ദര്യ സംരക്ഷണത്തിനു പേരുകേട്ട കറ്റാര്‍ വാഴ നിങ്ങളുടെ ചുണ്ടിലെ കുരുക്കള്‍ നീക്കാന്‍ ഉപകരിക്കും. ഒരു കോട്ടണ്‍ തുണി കറ്റാര്‍ വാഴ ജെല്ലില്‍ മുക്കിയെടുത്ത് ചുണ്ടില്‍ കുരു ഉള്ള ഭഗത്ത് അല്‍പനേരം തടവുക. 10-15 മിനിട്ട് ഉണങ്ങാന്‍ വിട്ട ശേഷം കഴുകി കളയുക. ദിവസവും 4-5 തവണ ഇങ്ങനെ ചെയ്താല്‍ കുരു അപ്രത്യക്ഷമാകുന്നത് നിങ്ങള്‍ക്കു കാണാം.

English summary

How to Get Rid of Pimples on Lips

Lip pimples can be scary! Know all about their treatments and prevention techniques through this article.
X
Desktop Bottom Promotion