For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നിറം മാറ്റം ശ്രദ്ധിക്കണം; ദിവസങ്ങള്‍ക്കുള്ളിലുണ്ട് പരിഹാരം

|

സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല വിധത്തിലുള്ള അസ്വസ്ഥതകളും മുഖത്തും ശരീരത്തിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ വിപണിയില്‍ കാണപ്പെടുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലരും പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നിരവധി പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്നുള്ളതാണ് സത്യം. എന്നാല്‍ ഇനി ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ചര്‍മ്മത്തില്‍ ചുണ്ടിന് മുകളിലും മുഖത്തുമായി കാണപ്പെടുന്ന പിഗ്മെന്റേഷന്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

 Pigment Mustache

പലരിലും ആത്മവിശ്വാസം വരെ കുറക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ പല അവസരങ്ങളിലും പലരും നേരിടേണ്ടി വന്നിട്ടും ഉണ്ടായിരിക്കും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പിഗ്മെന്റേഷന്‍ വെറും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

പിഗ്മെന്റേഷന്‍ ചുണ്ടിന് മുകളില്‍

പിഗ്മെന്റേഷന്‍ ചുണ്ടിന് മുകളില്‍

നിങ്ങളുടെ ചുണ്ടിന് മുകളിലുള്ള ഇരുണ്ട നിറവ്യത്യാസത്തിലൂടെ ഒരു പിഗ്മെന്റേഷന്‍ മീശ പോലെ കാണപ്പെടുന്നുണ്ട്. മുഖത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ശരീരം ചുണ്ടിന്റെ ഈ ഭാഗത്ത് കൂടുതല്‍ പിഗ്മെന്റ് ഉണ്ടാക്കുന്നു. ചില ആളുകളുടെ ചര്‍മ്മം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആണ്. ഒരു പിഗ്മെന്റ് മീശപോലെ കാണയപ്പെടുന്നതിന് മൂന്ന് സാധാരണ കാരണങ്ങളുണ്ട്. അത് ജനിതകമാണ്, ഹോര്‍മോണ്‍ ബാലന്‍സില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുന്നു, അല്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുമ്പോള്‍ ഈ മൂന്ന് അവസ്ഥകളിലാണ് സ്ത്രീകളില്‍ ഇത്തരം പിഗ്മെന്റേഷന്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുള്ളത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്.

ഉയര്‍ന്ന SPF ഉള്ള ഡേ ക്രീം

ഉയര്‍ന്ന SPF ഉള്ള ഡേ ക്രീം

പിഗ്മെന്റേഷന്‍ നിറവ്യത്യാസം സാധാരണയായി സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ സംഭവിക്കുന്നു. അതിനാല്‍ ഇപ്പോള്‍ തന്നെ മുന്‍കരുതലുകള്‍ എടുക്കുന്നതാണ് ന്ല്ലത്. അതിനാല്‍ നിങ്ങള്‍ക്ക് മുഖത്തേയും ചുണ്ടിന് മുകൡലേയും പിഗ്‌മെന്റേഷന്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ഉയര്‍ന്ന SPF ഉള്ള ഒരു ഡേ ക്രീം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ പിഗ്മെന്റേഷനെ വളരെ എളുപ്പത്തില്‍ തന്നെ പ്രതിരോധിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അത് കൂടുതല്‍ മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കുന്നു. ഒരു കാരണവശാലും ഇത് ഉപയോഗിക്കാത പുറത്തേക്ക് പോവരുത്. അത് നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നു. മികച്ച ഫലങ്ങള്‍ക്കായി ദിവസം മുഴുവന്‍ ക്രീം ഉപയോഗിക്കുന്നത് ആവര്‍ത്തിക്കുക. ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ പ്രതിരോധങ്ങള്‍ സൃഷ്ടിക്കുന്നു.

പുളിച്ച കഞ്ഞിവെള്ളത്തിലുണ്ട് മുഖം തിളങ്ങും വഴിപുളിച്ച കഞ്ഞിവെള്ളത്തിലുണ്ട് മുഖം തിളങ്ങും വഴി

മൃതകോശങ്ങള്‍ നീക്കം ചെയ്യുക

മൃതകോശങ്ങള്‍ നീക്കം ചെയ്യുക

ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതാണ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുക എന്നുള്ളത്. ഇത് ചെയ്യുന്നതിലൂടെ ചര്‍മ്മം കുറച്ച് കൂടി ക്ലിയറാവുന്നു. പിഗ്മെന്റ് കുറച്ചുകാണാന്‍, പതിവായി ചര്‍മ്മം ക്ലെന്‍സര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്. അതിന് വേണ്ടി ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക, ഉദാഹരണത്തിന് നിയാസിനാമൈഡ്, വിറ്റാമിന്‍ സി എന്നിവയെല്ലാം മികച്ച ക്ലെന്‍സര്‍ ആണ്. ഇത് ചര്‍മ്മത്തിലെ പിഗ്മെന്റ് ഇല്ലാതാക്കുന്നതിന് സഹായകമാണ്. കൂടാതെ, വിറ്റാമിന്‍ എ, ഗ്ലൈക്കോളിക് ആസിഡ് എന്നിവയും ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഗര്‍ഭനിരോധന ഉപയോഗം കുറക്കുക

ഗര്‍ഭനിരോധന ഉപയോഗം കുറക്കുക

നിങ്ങള്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ, ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നത് സ്ത്രീകളില്‍ ഒരു പിഗ്മെന്റ് ചുണ്ടിന് മുകളില്‍ ഉണ്ടാവുന്നതിന് കാരണമാണ്. മറ്റൊരു ഗര്‍ഭനിരോധന മാര്‍ഗ്ഗത്തിലേക്ക് മാറുന്നതിലൂടെ നിങ്ങള്‍ക്ക് പിഗ്മെന്റ് കുറയ്ക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നതിന് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. കുറഞ്ഞ അളവിലുള്ള ഹോര്‍മോണുകളുള്ള മറ്റൊരു ഗര്‍ഭനിരോധന മാര്‍ഗ്ഗമോ ഗുളികയോ പിഗ്മെന്റേഷന്‍ പാടുകള്‍ കുറയ്ക്കാനോ അപ്രത്യക്ഷമാകാനോ കാരണമാകും. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് പ്രതിസന്ധികളില്‍ പ്രതിരോധം തീര്‍ക്കുന്നു.

ചര്‍മ്മരോഗവിദഗ്ധനെ സമീപിക്കുക

ചര്‍മ്മരോഗവിദഗ്ധനെ സമീപിക്കുക

മുകളിലുള്ള പൊടിക്കൈകള്‍ പരീക്ഷിച്ചിട്ടും ചര്‍മ്മത്തിലെ പാടുകള്‍ അതുപോലെ തന്നെ നില്‍ക്കുന്നുവെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നല്ലൊരു ചര്മ്മരോഗവിദഗ്ധനെ കാണാവുന്നതാണ്. ഇതില്‍ ഡോക്ടര്‍ നല്‍കുന്നത് പലപ്പോഴും ഹൈഡ്രോക്വിനോണ്‍ ക്രീം ആണ്. ഇതിലുള്ള ഹൈഡ്രോക്വിനോണ്‍ ഏജന്റ് ഇത്തരം ചര്‍മ്മത്തെ നശിപ്പിക്കുന്നു. ചര്‍മ്മത്തില്‍ മെലാനിന്‍, ടൈറോസിന്‍ എന്നിവയുടെ ഉത്പാദനം തടയുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ മിനുസമാര്‍ന്നതാക്കി മാറ്റുന്നു. എന്നാല്‍ ഉപയോഗിക്കുന്ന രീതി കൃത്യമല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മം വരണ്ടതാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ക്രീമിന്റെ ഉപയോഗം ശ്രദ്ധാപൂര്‍വ്വം ചെയ്താല്‍ നിങ്ങള്‍ക്ക് ഫലങ്ങള്‍ ദൃശ്യമാവുന്നുണ്ട്.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഇനി ഇത്തരം മാര്‍ഗ്ഗങ്ങള്‍ എല്ലാം പരീക്ഷിച്ചിട്ടും നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ പാടുകള്‍ മാറാതെ നില്‍ക്കുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് ഇനി ഗ്രീന്‍ ടി പ്രയോഗിക്കാവുന്നതാണ്. ഗ്രീന്‍ ടീ ബാഗ് വെള്ളത്തിലിട്ട് കുതിര്‍ത്ത് ഇത് ചുണ്ടിന് മുകളില്‍ വെക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ പിഗ്മെന്റേഷനേയും ഇരുണ്ട പാടുകളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന മറ്റ് ചില പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കുന്നതിനും ചര്‍മ്മം ക്ലിയറാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ദിവസവും ഗ്രീന്‍ ടീ മുഖത്ത് തേക്കാവുന്നതാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നത് തന്നെയാണ് കാര്യം.

താരന്‍ കട്ടിയായി കൊഴിയും കടുക് പേസ്റ്റ് രണ്ട് തവണതാരന്‍ കട്ടിയായി കൊഴിയും കടുക് പേസ്റ്റ് രണ്ട് തവണ

English summary

How To Get Rid Of Pigment Mustache In Malayalam

Here in this article we are discussing about the easy tips to get rid of pigment mustache above the lips. Take a look.
Story first published: Wednesday, September 15, 2021, 11:04 [IST]
X
Desktop Bottom Promotion