ചര്‍മ്മത്തിലെ മറുകിനെ താനെ പറിച്ചെറിയും ടീ ട്രീ ഓയില്‍

സൗന്ദര്യ സംരക്ഷണത്തിന് ചില മറുകുകള്‍ അലങ്കാരമാണ്, എന്നാല്‍ ചിലതാകട്ടെ അഭംഗിയുണ്ടാക്കുന്നതും. അതുകൊണ്ട് തന്നെ അവയെ ഇല്ലാതാക്കുന്നതിന് പലരും പല മാര്‍ഗ്ഗങ്ങള്‍ തേടുന്നു. എന്നാല്‍ അതില്‍ ചില മാര്‍ഗ്ഗങ്ങള്‍ ചര്‍മ്മത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു എന്നുള്ളതാണ് സത്യം. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. കാരണം ചില മാര്‍ഗ്ഗങ്ങളില്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്തതും ചര്‍മ്മത്തിന് മറ്റ് ചില ഗുണങ്ങള്‍ കൂടി പ്രദാനം ചെയ്യുന്നതും ആണ്. ഇത്തരത്തില്‍ അനാവശ്യ മറുകിനെ ഇല്ലാതാക്കുന്നതാണ് ടീ ട്രീ ഓയില്‍.

അത്ഭുതപ്പെടേണ്ട നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ് ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മറുകിനെ വേരോടെ ഇല്ലാതാക്കുന്നതിന് നമുക്ക് ടീ ട്രീ ഓയില്‍ ഉപയോഗിക്കാം. ശസ്ത്രക്രിയയിലൂടെ മോള്‍ നീക്കം ചെയ്യുന്നത് പലപ്പോഴും ചെലവേറിയതാണ് എന്ന് നമുക്കെല്ലാം അറിയാം. ഇത് തന്നെയാണ് പലരും വീട്ടിലുള്ള ഒറ്റമൂലിയിലേക്ക് എത്തുന്നതും. എങ്ങനെ ടീ ട്രീ ഓയില്‍ ഉപയോഗിച്ച് നമുക്ക് ഈ പ്രശ്‌നത്തെ വേരോടെ ഇല്ലാതാക്കാം എന്ന് നോക്കാം.

ഗുണങ്ങള്‍ എന്തൊക്കെയാണ്?

ഗുണങ്ങള്‍ എന്തൊക്കെയാണ്?

ടീ ട്രീ ഓയില്‍ വളരെ വൈവിധ്യപൂര്‍ണ്ണമായ ഗുണങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. അതില്‍ തന്നെ ചര്‍മ്മം, നഖം, മുടി എന്നിവയും മികച്ചതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതാണ്. ദിനവും ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. മുഖക്കുരുവിനെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങളേയും ഇതിലൂടെ നിസ്സാരമായി നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തെ പല വിധത്തിലാണ് സഹായിക്കുന്നതും.

മറുകിനെ ഇല്ലാതാക്കാന്‍

മറുകിനെ ഇല്ലാതാക്കാന്‍

നമ്മുടെ ശരീരത്തില്‍ പലര്‍ക്കും മറുകുകള്‍ ഉണ്ട്. അവ നിരുപദ്രവകാരികളാണെങ്കിലും പലപ്പോഴും അത് നമ്മുടെ ആത്മവിശ്വാസത്തേയും സൗന്ദര്യത്തേയും ബാധിക്കുന്നു എന്ന ഒരു തോന്നല്‍ പലരിലും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അധികം പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എല്ലാവരും തിരഞ്ഞെടുക്കുക. എന്നാല്‍ ഇത്തരം അവസ്ഥയില്‍ വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്ന് തന്നെയാണ് എപ്പോഴും ടീ ട്രീ ഓയില്‍. ഇത് ചര്‍മ്മത്തില്‍ കാണിക്കുന്ന ഗുണങ്ങള്‍ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തും എന്നത് തന്നെയാണ് സത്യം. എങ്ങനെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ മറുകിനെ ഇല്ലാതാക്കാം എന്ന് നോക്കാം.

 രീതി 1:

രീതി 1:

ഒരു ബൗള്‍ എടുത്ത് അതില്‍ നേര്‍പ്പിക്കാത്ത ടീ ട്രീ ഓയില്‍ എടുക്കുക. അതിലേക്ക് ഒരു കോട്ടണ്‍ തുണി മുക്കി വെക്കുക. പിന്നീട് ഈ തുണി പശ ഉപയോഗിച്ച് അല്ലെങ്കില്‍ ടേപ്പ് ഉപയോഗിച്ച് നമ്മുടെ മറുകിന് മുകളില്‍ വെക്കേണ്ടതാണ്. അതിന് ശേഷം കുറച്ച് മണിക്കൂര്‍ കഴിഞ്ഞ് ഇത് നീക്കം ചെയ്ത് സാധാരണ വെള്ളത്തില്‍ കഴുകുക. ഇത് മികച്ച ഫലം നിങ്ങള്‍ക്ക് ഉടനെ തന്നെ നല്‍കുന്നുണ്ട്. മികച്ച ഫലത്തിന് വേണ്ടി ദിവസവും രണ്ട് തവണ ഈ പ്രതിവിധി ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മറുകിനെ പെട്ടെന്ന് തന്നെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

 രീതി 2:

രീതി 2:

ഒരു ക്യു-ടിപ്പ് എടുത്ത് ടീ ട്രീ ഓയിലില്‍ മുക്കുക. ഇത് എടുത്ത് മറുകില്‍ വെക്കുക. ഇത് ദിവസവും രണ്ട് തവണ വീതം ചെയ്യണം. ഇതിലൂടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകളും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. അതോടൊപ്പെ തന്നെ ചര്‍മ്മത്തിലെ നിങ്ങളെ വലക്കുന്ന മറുക് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ആരോഗ്യമുള്ള ചര്‍മ്മം പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാല്‍ ചര്‍മ്മത്തില്‍ ടീ ട്രീ ഓയില്‍ പുരട്ടുന്നതിന് മുമ്പ് ചര്‍മ്മം വൃത്തിയുള്ളതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് കൂടാതെ, ഈ പ്രതിവിധിയുടെ ഫലങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാവുന്നതും ആണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ വ്യത്യാസങ്ങള്‍ പലര്‍ക്കും പല വിധത്തിലാണ്.

ടീ ട്രീ ഓയില്‍ എന്തുകൊണ്ട് ഉപയോഗിക്കണം?

ടീ ട്രീ ഓയില്‍ എന്തുകൊണ്ട് ഉപയോഗിക്കണം?

മറുകുകള്‍ നീക്കം ചെയ്യാന്‍ ടീ ട്രീ ഓയില്‍ എത്രത്തോളം ഫലപ്രദമാണ് എന്നതിനെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടന്നിട്ടില്ലെങ്കിലും, മറുകുകള്‍ നീക്കം ചെയ്യാന്‍ ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നതല്ല എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് അതിസങ്കീര്‍ണത ഉണ്ടാക്കാത്ത ഏത് മറുകിനേയും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങളെ ഭയക്കാതെ നമുക്ക് ഈ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്.

എത്ര സമയം?

എത്ര സമയം?

എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ടീ ട്രീ ഓയില്‍ ഉപയോഗിക്കുമ്പോള്‍ അത് എത്ര സമയം എടുക്കും എന്നത് ഒരു ചോദ്യം തന്നെയാണ്. അത് പലപ്പോഴും മറുകിന്റെ ആഴത്തിനേയും വലിപ്പത്തേയും ആശ്രയിച്ച് ഇരിക്കും എന്നതാണ്. ആഴം കുറഞ്ഞ വേരുകളുള്ള മറുകുകള്‍ ടീ ട്രീ ഓയില്‍ ഉപയോഗിച്ച് എളുപ്പത്തില്‍ നീക്കംചെയ്യാം. എന്നിരുന്നാലും, ഇത് പ്രകൃതിദത്തമായ ഒരു പ്രതിവിധി ആയതിനാല്‍ പെട്ടെന്ന് ഫലം വേണം എന്ന് ശഠിക്കുന്നത് നേരായ തീരുമാനമില്ല. അതുകൊണ്ട് തന്നെ അല്‍പ സമയം ക്ഷമയോടെ ഇരിക്കേണ്ടതാണ്. ചിലര്‍ക്ക് ആഴ്ചകളോളം സമയം എടുക്കും എന്നതാണ് സത്യം. ഇത് സ്ഥിരമായി ചെയ്താല്‍ മാത്രമേ നിങ്ങളുടെ ചര്‍മ്മത്തിനെ നമുക്ക് മറുകില്ലാതാക്കി എടുക്കാന്‍ സാധിക്കുകയുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്ത് തന്നെയായാലും ഇത് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളില്‍ പ്രധാനമാണ് എങ്ങനെ ഉപയോഗിക്കണം എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നത്. ഇത് വളരെ ശക്തമായ ഒരു അവശ്യ എണ്ണയായതിനാല്‍, ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് തേച്ച് ഉപയോഗിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൂടാതെ മറുകില്‍ ഒരു കാരണവശാലും അതിന്റെ നേര്‍പ്പിക്കാത്ത രൂപം ഉപയോഗിക്കരുത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ എണ്ണ ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തുക. എണ്ണ ഉപയോഗിച്ച് ഫലം കിട്ടുന്നതിന് ആഴ്ചകള്‍ എടുക്കാം എന്നാല്‍ ഈ സമയത്ത് നിങ്ങള്‍ ഒരു കാരണവശാലും മറുക് ചൊറിയുന്നതിനും പറിച്ചെടുക്കുന്നതിനും ശ്രമിക്കരുത്. മറുക് ഇല്ലാതായാല്‍ സൂര്യപ്രകാശത്തില്‍ നിന്ന് അതിനെ സംരക്ഷിക്കുകയും കുറഞ്ഞത് 6 ആഴ്ചയെങ്കിലും മൂടിവെക്കുകയും വേണം.

Story first published: Saturday, March 19, 2022, 13:37 [IST]
X
Desktop Bottom Promotion