For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ ഏത് ചൊറിച്ചിലും മാറ്റാന്‍ നിമിഷ നേരം

|

ചര്‍മ്മത്തില്‍ പല കാരണങ്ങള്‍ കൊണ്ട് ചൊറിച്ചില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. ചര്‍മ്മത്തില്‍ വിയര്‍പ്പ്, ചില മരുന്നുകള്‍, ചില ഭക്ഷണങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തിലെ അലര്‍ജിയും മറ്റ് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കൊണ്ട് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കാറുണ്ട് എന്നുള്ളതാണ് സത്യം. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും ചര്‍മ്മപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമുക്കിടയില്‍ ഉണ്ട്.പ്രാണികള്‍ കടിക്കുന്നതോ, സൂര്യപ്രകാശമോ, വരണ്ട ചര്‍മ്മമോ എന്തെങ്കിലുമൊക്കെ ആയിരിക്കാം ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പുറകില്‍.

പലപ്പോഴും വിയര്‍പ്പ് സമയത്താണ് ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നു. എന്നാല്‍ വിയര്‍പ്പ് അല്ലാതെയുണ്ടാവുന്ന ചര്‍മ്മത്തിലെ ചൊറിച്ചിലും അതോടനുബന്ധിച്ചുണ്ടാവുന്ന മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന് പരിഹാരം ലഭിച്ചില്ല എന്നുണ്ടെങ്കില്‍ എന്ത് തന്നെയായാലും ഒരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

മുപ്പതിലെ കഷണ്ടിയുടെ കാരണങ്ങള്‍മുപ്പതിലെ കഷണ്ടിയുടെ കാരണങ്ങള്‍

ഭക്ഷ്യവിഷബാധ മൂലവും ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. മൃദുലമായ ചര്‍മ്മത്തിലാണ് ഇത്തരം ചൊറിച്ചില്‍ പെട്ടെന്ന് പിടി കൂടുന്നത്. എന്നാല്‍ ഇതിനെതിരെ എന്തൊക്കെ ചെയ്യണം എന്ന് നോക്കാവുന്നതാണ്. ചിലരില്‍ ഫംഗസ് അണുബാധ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഇതിനെയെല്ലാം ഫലപ്രദമായി നേരിടാന്‍ എപ്പോഴും നമുക്ക് ചുറ്റുമുള്ള പരിഹാരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്.

വെളിച്ചെണ്ണ പരിഹാരം

വെളിച്ചെണ്ണ പരിഹാരം

സൗന്ദര്യത്തിനും ആരോഗ്യത്തിനും വെളിച്ചെണ്ണ തന്നെയാണ് മികച്ചത്. ചൊറിച്ചലിനുള്ള മികച്ച വീട്ടുവൈദ്യമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം പകരും. ചൊറിച്ചിലുള്ള ഭാഗത്ത് നല്ലതുപോലെ വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട് ചൂടുവെള്ളത്തില്‍ കുളിക്കുക. ദിവസവും ഇങ്ങനെ ചെയ്താല്‍ ചൊറിച്ചലിനെ പരിഹരിക്കാവുന്നതാണ്.

തുളസി ഉപയോഗിക്കാം

തുളസി ഉപയോഗിക്കാം

തുളസി നിരവധി ഔഷധഗുണങ്ങളുള്ള ഒന്നാണ്. ഈ ഇല കൊണ്ട് നമുക്ക് ചൊറിച്ചിലിനെ ഫലപ്രദമായി പരിഹരിക്കാവുന്നതാണ്. തുളസി ചെടിയുടെ ഇല പേസ്റ്റാക്കി അതിന്റെ നീര് ശരീരത്തില്‍ പുരട്ടുക. ചര്‍മത്തില്‍ കയറി കൂടുന്ന അണുക്കളെയെല്ലാം ഇത് നശിപ്പിക്കും. ഇത് ചര്‍മ്മത്തിന് നല്ല ആശ്വാസം നല്‍കുകയും ചെയ്യുന്നുണ്ട്.

ആര്യവേപ്പ്

ആര്യവേപ്പ്

ഏത് പ്രതിരോധത്തിനും മികച്ചതാണ് ആര്യവേപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. ചൊറിച്ചിലിനുള്ള മികച്ച ഔഷധ മരുന്നാണ് ആര്യവേപ്പ്. ഇത് ഫംഗസിനെയും അണുക്കളെയും കൊല്ലും. ചര്‍മത്തിന് തണുപ്പേക്കാനും മികച്ചതാണ്. വേപ്പിലയുടെ ഓയില്‍ ശരീരത്തില്‍ പുരട്ടുകയും ചെയ്യാം. ഇതെല്ലാം ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് മികച്ച പരിഹാരമാണ്.

വായ്‌നാറ്റത്തെ നിമിഷ നേരം കൊണ്ട് ഓടിക്കാംവായ്‌നാറ്റത്തെ നിമിഷ നേരം കൊണ്ട് ഓടിക്കാം

എള്ളെണ്ണയും പരിഹാരം

എള്ളെണ്ണയും പരിഹാരം

എള്ളെണ്ണയും നിങ്ങളുടെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ത്വക്ക് രോഗങ്ങള്‍ക്ക് മികച്ച മരുന്നാണ്. ചൊറിച്ചിലുള്ള ഭാഗത്ത് എള്ളെണ്ണ ഉപയോഗിച്ച് നല്ലതുപോലെ മസാജ് ചെയ്യുക. ദിവസവും ഇത് ചെയ്യുന്നതിലൂടെ ചര്‍മ്മം മികച്ചതാക്കി മാറ്റുന്നതിനും ചര്‍മ്മത്തിലെ ചൊറിച്ചിലിനെ പരിഹരിക്കുന്ന തരത്തില്‍ മികച്ച ഓപ്ഷനായി മാറുന്നുണ്ട് എള്ളെണ്ണ.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്ന ഒരു ആന്റിസ്പെറ്റിക് ആണ് കര്‍പ്പൂരതുളസി. ഇത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യമുള്ള ചര്‍മ്മത്തിനും ചൊറിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കര്‍പ്പൂരതുളസിയുടെ ഇല പേസ്റ്റാക്കിയെടുത്ത് പുരട്ടാവുന്നതാണ്. ഇതും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചെറുനാരങ്ങ

ചെറുനാരങ്ങ

ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ് ചെറുനാരങ്ങ. ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് കഴിയുന്നുണ്ട്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ ചൊറിച്ചലിന് ശമനമുണ്ടാക്കും. ചൊറിച്ചല്‍ മൂലമുണ്ടാകുന്ന വേദനക്ക് ആശ്വാസം പകരും. ചെറുനാരങ്ങ നീര് ചര്‍മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മത്തില്‍ പെട്ടെന്നാണ് മാറ്റം നല്‍കുന്നത്.

ബദാം ഓയില്‍

ബദാം ഓയില്‍

സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കാണ് ബദാം ഓയില്‍. ഇത് ചര്‍മ്മത്തിലെ ഏത് അസ്വസ്ഥതക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നുണ്ട് ബദാം ഓയില്‍. വരണ്ട ചര്‍മ്മത്തിലാണ് ചൊറിച്ചല്‍ കൂടുതല്‍ ഉണ്ടാകുന്നത്. ഇതിന് പ്രതിവിധിയായി നമുക്ക് ബദാം ഓയില്‍ ഉപയോഗിക്കാം. ഇത് ചര്‍മത്തെ മൃദുവാക്കി മാറ്റുന്നതിന് സഹായിക്കുന്നു.

തേന്‍ ഉപയോഗിക്കാം

തേന്‍ ഉപയോഗിക്കാം

ചര്‍മ്മത്തിലെ ചൊറിച്ചിലിന് മികച്ച ഒരു പരിഹാരമാണ് തേന്‍. ആന്റിസെപ്റ്റിക്കായി തേന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാക്ടീരിയകളെയും ഫംഗസിനെയും തേന്‍ വേരോടെ ഇല്ലാതാക്കും എന്നുള്ളത് തന്നെയാണ് സത്യം. തേനിന്റെ കൂടെ ചെറുനാരങ്ങ നീരും ഓലിവ് ഓയിലും ചേര്‍ത്ത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. ഇത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുകയും ചൊറിച്ചില്‍ അകറ്റുകയും ചെയ്യുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മ്മത്തിന് കറ്റാര്‍ വാഴ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രതിസന്ധിക്കും പരിഹാരമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീര് ചൊറിച്ചല്‍ അകറ്റുന്ന മറ്റൊരു ഉപാധിയാണ്. ഇത് ചര്‍മത്തില്‍ തണുപ്പ് നിലനിര്‍ത്തുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

English summary

How To Get Rid Of Itchy Skin Bumps

Here in this article we are discussing about how to get rid of itchy skin bumps. Take a look.
X
Desktop Bottom Promotion