For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുരുങ്ങിയ ഉപയോഗം, കഴുത്തിന് ചുറ്റുമുള്ള കറുപ്പ് പാട് പോലുമില്ലാതെ മാഞ്ഞുപോകുന്ന സൂത്രം

|

മുഖം സുന്ദരമാക്കാന്‍ നമ്മള്‍ പല തരത്തിലുള്ള ക്രീമുകളും വീട്ടുവൈദ്യങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ കഴുത്തും വൃത്തിയാക്കാന്‍ മറക്കരുത്. മുഖം മാത്രം ഭംഗിയുള്ളതായി തോന്നുകയും ബാക്കി ഭാഗങ്ങളില്‍ കറുപ്പ് കാണുകയും ചെയ്താല്‍, അത് നിങ്ങളുടെ സൗന്ദര്യത്തെ മോശമാക്കിയേക്കാം. മുഖത്തിന്റെയും കഴുത്തിന്റെയും ചര്‍മ്മത്തിന്റെ നിറം വ്യത്യസ്തമായി കാണുമ്പോള്‍, അത് ചിലപ്പോള്‍ നിങ്ങളുടെ ആത്മവിശ്വാസം കെടുത്തും. വേനല്‍ക്കാലത്ത് വിയര്‍പ്പ് മൂലം കഴുത്തില്‍ അഴുക്ക് അടിഞ്ഞുകൂടുമ്പോള്‍ ചര്‍മ്മം കറുത്തതായി മാറുന്നു.

Also read: വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്Also read: വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്

കഴുത്തിലെ കറുപ്പ് നീക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഫലപ്രദമായ വീട്ടുവൈദ്യങ്ങളുണ്ട്. ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് അതാണ്. ദിവസവും ഇത് പരീക്ഷിക്കുന്നതിലൂടെ നിങ്ങളുടെ കഴുത്ത് മനോഹരമായി കാണപ്പെടും. ചുരുങ്ങിയ കാലത്തെ ഉപയോഗത്തിലൂടെ തന്നെ നിങ്ങള്‍ക്ക് മാറ്റം കാണാന്‍ സാധിക്കും. കഴുത്തിലെ കറുപ്പ് നീക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത വഴികള്‍ ഇതാ.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചര്‍മ്മത്തിന്റെ പി.എച്ച് നില സന്തുലിതമാക്കി സ്വാഭാവിക തിളക്കം നല്‍കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കംചെയ്യാനം ഇത് സഹായിക്കുന്നു. ഇതിലെ മാലിക് ആസിഡിന്റെ സാന്നിധ്യം ചര്‍മ്മത്തിന് മികച്ച എക്‌സ്‌ഫോളിയേറ്ററാക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത് 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും 4 ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഈ കൂട്ട് നിങ്ങളുടെ കഴുത്തില്‍ പ്രയോഗിച്ച് 10 മിനിട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ഓരോ ഒന്നിടവിട്ട ദിവസവും ഈ പ്രക്രിയ ആവര്‍ത്തിക്കുക.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

അഴുക്കും ചര്‍മ്മത്തിലെ മൃതകോശങ്ങളും നീക്കംചെയ്യുന്നതിന് ബേക്കിംഗ് സോഡ നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല, ഇത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും കൂടാതെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു. 2-3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും ആവശ്യത്തിന് വെള്ളവും എടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് കഴുത്തില്‍ പുരട്ടി വരണ്ടതാക്കുക. പൂര്‍ണ്ണമായും ഉണങ്ങിയ ശേഷം, ഇത് വൃത്തിയാക്കി വെള്ളം ഉപയോഗിച്ച് കഴുകുക. ശേഷം ചര്‍മ്മത്തെ നന്നായി മോയ്‌സ്ചറൈസ് ചെയ്യുക. മികച്ച ഫലങ്ങള്‍ കാണുന്നത് വരെ എല്ലാ ദിവസവും ഇത് ആവര്‍ത്തിക്കുക.

Most read:വേനലില്‍ ചര്‍മ്മത്തിന് വേണം കൂടുതല്‍ ശ്രദ്ധ; തിളക്കവും വൃത്തിയും നേടാന്‍ 8 ടിപ്‌സ്</p><p>Most read:വേനലില്‍ ചര്‍മ്മത്തിന് വേണം കൂടുതല്‍ ശ്രദ്ധ; തിളക്കവും വൃത്തിയും നേടാന്‍ 8 ടിപ്‌സ്

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങിന് ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ഇത് ഇരുണ്ട പാടുകള്‍ നീക്കംചെയ്യാനും ചര്‍മ്മത്തെ ടോണ്‍ ചെയ്യാനും സഹായിക്കുന്നു. ഒരു ചെറിയ ഉരുളക്കിഴങ്ങ് എടുത്ത് അരച്ച് ജ്യൂസ് വേര്‍തിരിച്ചെടുക്കുക. ഈ ജ്യൂസ് നിങ്ങളുടെ കഴുത്തില്‍ പുരട്ടി പൂര്‍ണ്ണമായും വരണ്ടതാക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് നിങ്ങള്‍ക്ക് എല്ലാ ദിവസവും രണ്ടുതവണ ആവര്‍ത്തിക്കാം.

തൈര്

തൈര്

തൈരില്‍ സ്വാഭാവിക എന്‍സൈമുകളുണ്ട്, അത് നാരങ്ങയിലെ ആസിഡുകളുമായി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന് ആവശ്യമുള്ള ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തെ കൂടുതല്‍ പോഷിപ്പിക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. 2 ടേബിള്‍സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും എടുക്കുക. രണ്ട് ചേരുവകളും ചേര്‍ത്ത് കഴുത്തില്‍ പുരട്ടുക. ഏകദേശം 20 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം കഴുകി കളയുക.

Most read:വേനലില്‍ മുടി വരണ്ട് മുഷിയുന്നത് പെട്ടെന്ന്; ആരോഗ്യമുള്ള മുടിയിഴക്ക് ചെയ്യേണ്ടത്Most read:വേനലില്‍ മുടി വരണ്ട് മുഷിയുന്നത് പെട്ടെന്ന്; ആരോഗ്യമുള്ള മുടിയിഴക്ക് ചെയ്യേണ്ടത്

കടലമാവ്

കടലമാവ്

ആന്റിസെപ്റ്റിക്, ഫംഗസ് വിരുദ്ധ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഹൈപ്പര്‍ പിഗ്മെന്റേഷന് കാരണമാകുന്ന ഏതെങ്കിലും ഫംഗസ് അണുബാധയെ ചികിത്സിക്കുന്നതില്‍ മികച്ചതാണ് മഞ്ഞള്‍. കടലമാവ് ഒരു മികച്ച സ്‌ക്രബ് ആണ്, മാത്രമല്ല ചര്‍മ്മത്തിന്റെ ഇരുണ്ട കോശങ്ങള്‍ക്ക് കാരണമാകുന്ന മൃത കോശങ്ങളെ നീക്കംചെയ്യാനും ഇത് നന്നായി പ്രവര്‍ത്തിക്കും. കടല മാവ് - 2 ടീസ്പൂണ്‍, മഞ്ഞള്‍ - ഒരു നുള്ള് എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. കടലമാവും മഞ്ഞളും എടുത്ത് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ കഴുത്തില്‍ പുരട്ടി ഏകദേശം 20 മിനിറ്റ് അല്ലെങ്കില്‍ അത് ഉണങ്ങുന്നത് വരെ വിടുക. ശേഷം ഇത് വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യുക.

ഓട്‌സ്

ഓട്‌സ്

ചര്‍മ്മത്തെ പുറംതള്ളാനും ഹൈപ്പര്‍ പിഗ്മെന്റേഷന്‍ കുറയ്ക്കാനും ഓട്‌സ് മികച്ചതായി പ്രവര്‍ത്തിക്കുന്നു. ഓട്‌സ് - 2 ടീസ്പൂണ്‍, തക്കാളി പള്‍പ്പ് എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഒരു പേസ്റ്റ് രൂപത്തില്‍ ഇവ രണ്ടും മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ കഴുത്തില്‍ പ്രയോഗിക്കുക, തുടര്‍ന്ന് 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം കഴുത്ത് വൃത്തിയാക്കി തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുന്നത് കഴുത്തിലെ കറുത്ത നിറം കുറയ്ക്കാന്‍ സഹായിക്കും.

Most read:വേനല്‍ച്ചൂടില്‍ മുടി കൊഴിച്ചിലും, വരണ്ടമുടിയും; സംരക്ഷണം നല്‍കാം ഈ 9 വഴിയിലൂടെ</p><p>Most read:വേനല്‍ച്ചൂടില്‍ മുടി കൊഴിച്ചിലും, വരണ്ടമുടിയും; സംരക്ഷണം നല്‍കാം ഈ 9 വഴിയിലൂടെ

കക്കിരി

കക്കിരി

കക്കിരി നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കവും പുതുമയും നല്‍കുന്നു. ഇതിലേക്ക് നാരങ്ങ നീര് കലര്‍ത്തുന്നതോടെ നിങ്ങള്‍ക്ക് ഹൈപ്പര്‍ പിഗ്മെന്റേഷന്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന ശക്തമായ ടോണറായി പ്രവര്‍ത്തിക്കുന്നു. കക്കിരി നീര്, നാരങ്ങ നീര് എന്നിവ തുല്യ ഭാഗങ്ങളാക്കി കലര്‍ത്തി ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കഴുത്തില്‍ പുരട്ടുക. പത്ത് മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം വെള്ളത്തില്‍ കഴുകുക. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ആന്റി ഓക്‌സിഡന്റുകളും മറ്റു ഗുണങ്ങളും അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തെ മെച്ചപ്പെടുത്തുന്നതിനും പുതിയ ചര്‍മ്മകോശങ്ങളുടെ ഉല്‍പാദനത്തിനും ഉത്തേജനം നല്‍കുന്നു. കറ്റാര്‍ വാഴ ജെല്‍ വേര്‍തിരിച്ചെടുത്ത് നിങ്ങളുടെ കഴുത്തില്‍ കറുത്ത പാട് നീക്കാനായി നേരിട്ട് തടവുക. ചര്‍മ്മത്തില്‍ സൗമ്യമായി മസാജ് ചെയ്ത് ഇരുപത് മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ദിവസവും ഇത് ചെയ്യാവുന്നതാണ്.

Most read:കറ്റാര്‍വാഴ ഇങ്ങനെയെങ്കില്‍ കറുത്തപാടുകള്‍ ഇല്ലMost read:കറ്റാര്‍വാഴ ഇങ്ങനെയെങ്കില്‍ കറുത്തപാടുകള്‍ ഇല്ല

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഒരു ഓറഞ്ച് തൊലി, പാല്‍ / ഓറഞ്ച് ജ്യൂസ് എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഉണക്കി പൊടിച്ചെടുത്ത ഓറഞ്ച് തൊലി ഒരു പേസ്റ്റ് രൂപപ്പെടുന്നതുവരെ പാലോ ഓറഞ്ച് ജ്യൂസോ ചേര്‍ത്ത് ഇളക്കുക. ഇത് നിങ്ങളുടെ കഴുത്തില്‍ പുരട്ടി 15 മിനിറ്റ് ഇടുക. ശേഷം വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ഈ മാസ്‌ക് ദിവസവും പ്രയോഗിക്കുക. ഓറഞ്ച് തൊലിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുഖത്തും കഴുത്തിലുമുള്ള ടാന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

Most read:മുഖം മിനുക്കാന്‍ ഓറഞ്ച് തൊലി ഒരു കേമന്‍Most read:മുഖം മിനുക്കാന്‍ ഓറഞ്ച് തൊലി ഒരു കേമന്‍

English summary

How to Get Rid of Dark Neck Naturally

Here We have listed some home remedies for dark neck treatment. Take a look.
X
Desktop Bottom Promotion