For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്നന്നേക്കും മാറ്റാം കണ്ണിന് താഴേയുള്ള കറുപ്പ്

|

കണ്ണിന് താഴേയുള്ള കറുപ്പ് പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. കാരണം ഇത് സൗന്ദര്യത്തിനും മറ്റും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കണ്ണിന് താഴേയുള്ള കറുപ്പ് നിറം പലപ്പോഴും ചര്‍മ്മത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നമാണോ? ശരിക്കും അല്ല, പക്ഷേ അവരുടെ കണ്ണുകള്‍ക്ക് കീഴിലുള്ള ഇരുണ്ട വൃത്തങ്ങള്‍ തങ്ങളെ ക്ഷീണമോ പ്രായമോ അനാരോഗ്യകരമോ അല്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തേക്കാള്‍ സൗന്ദര്യത്തിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്.

കഷണ്ടിയില്‍ മുടി വളരും സവാള സൂത്രംകഷണ്ടിയില്‍ മുടി വളരും സവാള സൂത്രം

കണ്ണിന് താഴേയുള്ള കറുപ്പ് പലപ്പോഴും ചര്‍മ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കുമ്പോള്‍ അത് ഏതെല്ലാം വിധത്തില്‍ നിങ്ങളെ വലക്കുന്നുണ്ട് എന്നുള്ളതാണ് അറിയേണ്ടത്. എന്തുകൊണ്ടാണ് ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നത് എന്നുള്ളതിന്റെ മൂല കാരണം തിരിച്ചറിയുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് സ്ഥിരമായി പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

എന്തുകൊണ്ട് കണ്ണിന് താഴേയുള്ള കറുപ്പ്?

എന്തുകൊണ്ട് കണ്ണിന് താഴേയുള്ള കറുപ്പ്?

എന്തുകൊണ്ടാണ് കണ്ണിന് താഴേയുള്ള കറുപ്പിന് കാരണം എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിന്റെ പ്രധാന കാരണം പലപ്പോഴും ക്ഷീണവും ഉറക്കമില്ലായ്മയും ആണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് കൂടാതെ അലര്‍ജികള്‍, അലര്‍ജിക് റിനിറ്റിസ്, അറ്റോപിക് ഡെര്‍മറ്റൈറ്റിസ്, കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ്, പാരമ്പര്യം, പിഗ്മെന്റേഷന്‍ ക്രമക്കേടുകള്‍, സൂര്യപ്രകാശം എന്നിവയാണ് പലപ്പോഴും കണ്ണിന് താഴേയുള്ള കറുപ്പിന്റെ പ്രധാന കാരണം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ഇതിന്റെ പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ഉറക്കം

ഉറക്കം

ഉറക്കമില്ലായ്മ പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. ക്ഷീണവും ഉറക്കക്കുറവും നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെയുള്ള ഇരുണ്ട നിറത്തിന് കാരണമാകും. ഇത് നിങ്ങളുടെ കണ്ണുകള്‍ ഇരുണ്ടതായി കാണുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഓരോ രാത്രിയും നിങ്ങള്‍ക്ക് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ലഭിക്കുന്നുണ്ടെന്നും നല്ല ഉറക്ക ശുചിത്വം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. നല്ലതുപോലെ ഉറങ്ങിയാല്‍ ഒരു പരിധി വരെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.

തലയിണകള്‍ ഉപയോഗിക്കുക

തലയിണകള്‍ ഉപയോഗിക്കുക

നിങ്ങള്‍ ഉറങ്ങുമ്പോള്‍, നിങ്ങളുടെ താഴത്തെ കണ്‌പോളകളിലെ ഫ്‌ലൂയിഡ് പൂളിംഗിന്റെ പഫ്‌നെസ് കുറയ്ക്കുന്നതിന് നിങ്ങളുടെ തലയ്ക്ക് താഴെ രണ്ടോ മൂന്നോ തലയിണകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന് കൃത്യമായ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് മൂന്ന് തലയിണകള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ് എന്നുള്ളത് തന്നെയാണ് പ്രധാന കാര്യം.

തണുപ്പ്

തണുപ്പ്

ചിലപ്പോള്‍ രക്തക്കുഴലുകളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെയുള്ള പ്രദേശത്തെ ഇരുണ്ടതാക്കും. ഒരു തണുത്ത കംപ്രസ് വെക്കുന്നതിലൂടെ രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ ഇടയാക്കും, ഇത് കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണിന് താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി തണുത്ത കംപ്രസ്സര്‍ വെക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്.

സൂര്യപ്രകാശം കുറക്കുക

സൂര്യപ്രകാശം കുറക്കുക

ചര്‍മ്മത്തില്‍ സൂര്യപ്രകാശം കൂടുതല്‍ തട്ടുന്നത് ചര്‍മ്മത്തില്‍ വരള്‍ച്ചയും കരുവാളിപ്പും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ മുഖത്തേക്ക് തട്ടുന്ന സൂര്യപ്രകാശം കുറയ്ക്കുക അല്ലെങ്കില്‍ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. സൂര്യപ്രകാശം വളരെയധികം ചര്‍മ്മത്തിന് നല്ലതാണെങ്കില്‍ പോലും അധിക സൂര്യപ്രകാശം തട്ടുന്നത് അല്‍പം വെല്ലുവിളി ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ സൂര്യപ്രകാശം കൊള്ളുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മോയ്‌സ്ചറൈസറുകള്‍

മോയ്‌സ്ചറൈസറുകള്‍

നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെയുള്ള ഇരുണ്ട സര്‍ക്കിളുകളില്‍ നിങ്ങളെ സഹായിക്കുന്ന നിരവധി മോയ്സ്ചുറൈസറുകള്‍ ഇടുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. അവയില്‍ പലതിലും കഫീന്‍, വിറ്റാമിന്‍ ഇ, കറ്റാര്‍, ഹൈലൂറോണിക് ആസിഡ് അല്ലെങ്കില്‍ റെറ്റിനോള്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് ദിവസവും ഈ മോയ്‌സ്ചുറൈസറുകള്‍ ഉപയോഗിക്കാവുന്നതാണ്.

വെള്ളരിക്ക

വെള്ളരിക്ക

വെള്ളരിക്ക് സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് തണുപ്പിച്ച് 10 മിനിറ്റോളം ഇരുണ്ട വൃത്തങ്ങളില്‍ തണുത്ത കഷ്ണങ്ങള്‍ കണ്ണിന് താഴെ വെക്കാവുന്നതാണ്. ഇത് ദിവസവും രണ്ട് തവണ ചെയ്യാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ ചര്‍മ്മത്തിലെ കരുവാളിപ്പ് മാറ്റുന്നതിന് വേണ്ടി വെള്ളരിക്ക കഷ്ണങ്ങള്‍ മുറിച്ച് വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് വളരെ എഫക്ടീവ് ആയ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബദാം ഓയിലും വിറ്റാമിന്‍ ഇയും

ബദാം ഓയിലും വിറ്റാമിന്‍ ഇയും

കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി ബദാം ഓയിലും വിറ്റാമിന്‍ ഇയും തുല്യ അളവില്‍ കലര്‍ത്തി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഇരുണ്ട ഭാഗത്ത് മിശ്രിതം മസാജ് ചെയ്യുക. രാവിലെ, തണുത്ത വെള്ളത്തില്‍ പ്രദേശം കഴുകുക. ഇരുണ്ട സര്‍ക്കിള്‍ അപ്രത്യക്ഷമാകുന്നതുവരെ രാത്രിയില്‍ പ്രക്രിയ ആവര്‍ത്തിക്കുക. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ബദാം ഓയിലും വിറ്റാമിന്‍ ഇയും മികച്ചതാണ്.

ടീ ബാഗുകള്‍

ടീ ബാഗുകള്‍

പ്രകൃതിദത്തമായ പരിഹാരമാര്‍ഗ്ഗമാണ് എപ്പോഴും ടീ ബാഗുകള്‍. ഇതിന് വേണ്ടി രണ്ട് ടീബാഗുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇത് കണ്ണിന് താഴേ വെക്കാവുന്നതാണ്. അതിന് മുന്‍പ് ചെറുചൂടുള്ള വെള്ളത്തില്‍ കുതിര്‍ത്ത ടീബാഗ് റഫ്രിജറേറ്ററില്‍ കുറച്ച് മിനിറ്റ് തണുപ്പിക്കുക. ഓരോ കണ്ണിലും ഒരു ബാഗ് വയ്ക്കുക. അഞ്ച് മിനിറ്റിനുശേഷം, ടീബാഗുകള്‍ നീക്കം ചെയ്ത് തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്

English summary

How to Get Rid of Dark Circles Permanently

Here in this article we are discussing about how to get rid of dark circles permanently. Take a look.
X
Desktop Bottom Promotion