Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ബ്ലാക്ക്ഹെഡ്സിനെ വേരോടെ തുരത്തും റോസ് വാട്ടര്‍
ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും മാറാതെ നില്ക്കുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. എത്രയൊക്കെ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ പോലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലപ്പോഴും അറിയുകയില്ല. എന്നാല്‍ ഇനി മുതല്‍ റോസ് വാട്ടര്‍, കുക്കുമ്പര്‍ ജ്യൂസ് എന്നിവ ഉപയോഗിച്ച് ബ്ലാക്ക്ഹെഡ്സ് മായ്ക്കാവുന്നതാണ്.
സാധാരണയായി നിങ്ങളുടെ മുഖത്ത് ഫലപ്രദമായ ആഴത്തിലുള്ള ശുദ്ധീകരണം ആവശ്യമാണ്. ചര്‍മ്മത്തിന്റെ സുഷിരങ്ങളില്‍ അടിഞ്ഞുകൂടിയ അമിതമായ സെബം, എണ്ണ, മൃതകോശങ്ങള്‍ എന്നിവയുടെ ഫലമായി പലപ്പോഴും ബ്ലാക്ക്ഹെഡ്സ് കാരണമാകുന്നു. ഈ സുഷിരങ്ങള്‍ നീക്കം ചെയ്യുന്നതിന്, മോയ്സ്ചറൈസിംഗ് ഗുണങ്ങളുള്ള ഒന്നാണ് റോസ് വാട്ടര്‍. ഇത് പ്രകൃതിദത്ത ടോണറായി ഉപയോഗിക്കാം. ഇത് മുഖക്കുരു, ഡെര്‍മറ്റൈറ്റിസ്, എക്സിമ എന്നിവയോട് പോരാടുന്നു. റോസ് വാട്ടര്‍, കുറച്ച് പുതിയ കുക്കുമ്പര്‍ ജ്യൂസിനൊപ്പം, ബ്ലാക്ക്ഹെഡ്സ് പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്നതിന് ഒരു മികച്ച ക്ലെന്‍സര്‍ ഉണ്ടാക്കുന്നു.

കുക്കുമ്പറിന്റെ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കുക്കുമ്പര്‍ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. കുക്കുമ്പറില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവ അടഞ്ഞുപോയ സുഷിരങ്ങളെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന പ്രധാന പോഷകങ്ങളാണ്. അതിന് വേണ്ടി കുറച്ച് പുതിയ ജ്യൂസിനായി ഒരു ഗ്രൈന്ഡറില് ഒരു കുക്കുമ്പര്‍ മിശ്രിതമാക്കുക. ചെയ്തുകഴിഞ്ഞാല്‍, ഈ ജ്യൂസ് റോസ് വാട്ടറില്‍ കലര്‍ത്തുക. ഈ ജ്യൂസില്‍ ഒരു കോട്ടണ്‍ ബോള്‍ മുക്കിവയ്ക്കുക, ചര്‍മ്മത്തില്‍ മൃദുവായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ കുറച്ച് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകാവുന്നതാണ്.

ബ്ലാക്ക്ഹെഡ്സ് ഇല്ലാതാവുന്നു
ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുകളില്‍ പറഞ്ഞതു പോലെ ഉപയോഗിച്ചാല്‍ അത് ബ്ലാക്ക്ഹെഡ്സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. എന്ന് മാത്രമല്ല മുഖത്തെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും ബ്ലാക്ക്ഹെഡ്സ് മൂലം ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് റോസ് വാട്ടര്‍ കുക്കുമ്പര്‍ മിക്സ്. ഇത് ദിവസവും ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല എന്നുള്ളതാണ്.

ചര്‍മ്മത്തിന്റെ തളര്‍ച്ച
ചര്‍മ്മത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള തടിപ്പുകളും മറ്റും ഉണ്ടാവുന്നവതിന് കാരണമാകുന്നുണ്ട്. എന്നാല്‍ ചര്‍മ്മത്തിന്റെ തളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും മുകളില്‍ പറഞ്ഞതു പോലെ റോസ് വാട്ടറും കുക്കുമ്പറും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തെ ക്ലിയറാക്കുന്നതിനും ചര്‍മ്മത്തിന്റെ തളര്‍ച്ച മാറ്റുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യാവുന്നതാണ്. യാതൊരു വിധത്തിലും ഇത് ചര്‍മ്മത്തിന് വെല്ലുവിളി ഉണ്ടാക്കുന്നില്ല.

തിളക്കമുള്ള ചര്‍മ്മം
ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് റോസ് വാട്ടര്‍ കുക്കുമ്പര്‍ മിക്സ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഈ പാക്ക് മുഖത്ത് ഉപയോഗിച്ചാല്‍ പല വിധത്തിലുള്ള ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് തിളക്കമുള്ള ചര്‍മ്മം. എന്നും ഉപയോഗിക്കുന്നതിലൂടെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങളുടെ ചര്‍മ്മത്തിന് ഉണ്ടാവുന്നില്ല. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് ഗുണകരമാണ് എന്നുള്ളതാണ്.

മുഖത്തെ ചുളിവിന്
മുഖത്തെ ചുളിവിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിനും മുഖത്തെ ചുളിവിനെ പ്രതിരോധിക്കുന്നതിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും ഉപയോഗിക്കാവുന്നതാണ് എന്നുള്ളത് തന്നെയാണ് ഏറ്റവും ഗുണകരമായ കാര്യവും. മുഖത്തെ ചുളിവിനെ പ്രതിരോധിക്കുന്നതിനും യുവത്വം തുളുമ്പുന്ന ചര്‍മ്മത്തിനും ഏറ്റവും മികച്ചത് തന്നെയാണ് റോസ് വാട്ടര്‍ കുക്കുമ്പര്‍ മിക്സ്.

സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ്
സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് ചര്‍മ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഈ മിശ്രിതം നല്ലതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ കാണിക്കുന്ന അത്ഭുതം നിരവധിയാണ്. സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് മുഖത്ത് തേക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന ഈ പ്രശ്നത്തിന് പൂര്‍ണമായും പരിഹാം കാണാം.



Click it and Unblock the Notifications
