For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ചിട്ടും വരണ്ട ചര്‍മ്മം മാറുന്നില്ലേ: ശ്രദ്ധിക്കണം ഇതെല്ലാം

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വരണ്ട ചര്‍മ്മം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നവരാണ് പലരും. പക്ഷേ എത്ര മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ചിട്ടും വരണ്ട ചര്‍മ്മം മാറുന്നില്ലേ, എന്നാല്‍ അതില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മോയ്‌സ്ചുറൈസര്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ വരണ്ട ചര്‍മ്മത്തെ പാടേ മാറ്റുന്നു. എന്നാല്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ഇത്തരം അവസ്ഥയില്‍ മോയ്‌സ്ചുറൈസര്‍ വാങ്ങിക്കാന്‍ പോവുന്നവര്‍ ഇക്കാര്യം ഒന്ന് മനസ്സില്‍ വെക്കുന്നത് നല്ലതാണ്. ചര്‍മ്മം വരണ്ട ചര്‍മ്മമായി മാറുമ്പോള്‍ അത് ചര്‍മ്മത്തെ മാത്രമല്ല ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളില്‍ അശ്രദ്ധയോടെ ചര്‍മ്മത്തെ പരിപാലിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

How to Choose Best Moisturizer For Your Dry Skin

ഇനി വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നവര്‍ക്ക് ചെറിയ ചില വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. ചര്‍മ്മം പലപ്പോഴും സഹായത്തിനായി വിളിക്കുന്നതാണ് മോയ്‌സ്ചുറൈസറിനെ. അതുകൊണ്ട് തന്നെ അത് തിരഞ്ഞെടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. മോയ്‌സ്ചറൈസറിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങള്‍ ഒരു ഹ്യുമെക്റ്റന്റ്, എമോലിയന്റ്, ഒക്ലൂസീവ് എന്നിവ ആയിരിക്കണം. ഇവയെക്കുറിച്ച് നോക്കാം.

ഹ്യുമെക്ടന്റുകള്‍

ഹ്യുമെക്ടന്റുകള്‍

ഒരു humectant ഈര്‍പ്പം ആഗിരണം ചെയ്യുന്നതായി അറിയപ്പെടുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ പുറം പാളിയില്‍ നിന്ന് അകത്തെ പാളിയിലേക്ക് ജലാംശത്തെ ആകര്‍ഷിക്കുന്നതാണ്. ഈര്‍പ്പം കൂടുതലാണെങ്കില്‍ അവയ്ക്ക് പരിസ്ഥിതിയില്‍ നിന്ന് ഈര്‍പ്പം ആകര്‍ഷിക്കാനും കഴിയും. പ്രകൃതിദത്തമായ തേന്‍, കറ്റാര്‍ വാഴ ജെല്‍ എന്നിവയുള്‍പ്പടെയുള്ളവയില്‍ ഹ്യുമെക്റ്റന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ പലതും ക്ലിനിക്കലി തെളിയിക്കപ്പെട്ട തന്മാത്രകള്‍ വരെ ഹ്യൂമെക്റ്റന്റുകളില്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ട് മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ ഈ ഘടകത്തെക്കുറിച്ച് നോക്കേണ്ടതാണ്.

 എത്ര മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ചിട്ടും വരണ്ട ചര്‍മ്മം മാറുന്നില്ലേ: ശ്രദ്ധിക്കണം ഇതെല്ലാം

ഫില്ലറായി പ്രവര്‍ത്തിക്കുന്ന ചേരുവകളാണ് എമോലിയന്റുകള്‍ എന്ന് പറയുന്നത്. ഇത് കേടായ ചര്‍മ്മത്തിലെ തടസ്സത്തില്‍ വിള്ളലുകള്‍ വര്‍ദ്ധിപ്പിക്കുകയും എന്നാല്‍ ഇവ ഉപയോഗിക്കുന്നതിലൂടെ ഇത് ചര്‍മ്മത്തിലെ വിള്ളലിനെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇവ ചര്‍മ്മത്തെ പ്രതിരോധിക്കുകയും വരള്‍ച്ചയുണ്ടാക്കുന്ന വിള്ളലിനെ പാടേ മാറ്റുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ഇവ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ വരള്‍ച്ചയെന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഒക്ലൂസീവ്‌സ്

ഒക്ലൂസീവ്‌സ്

നഷ്ടപ്പെട്ട ജലാംശം മാറ്റി, കേടായ ചര്‍മ്മത്തിലെ തടസ്സം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഊര്‍പ്പത്തെയാണ് ഇത് പറയുന്നത്. അതിനുള്ള ഒരു സംരക്ഷിത പാളിയാണ് ഒക്ലൂസീവ്‌സ് എന്ന് പറയുന്നത്. മെഴുക്, വെജിറ്റബിള്‍ ബട്ടര്‍, സിലിക്കണുകള്‍, പെട്രോളിയം എന്നിവയുടെ രൂപത്തിലാണ് ഒക്ലൂസീവ്‌സ് വരുന്നത്. ഈ ഒക്ലൂസീവ് സാധാരണയായി സാന്ദ്രമായതും ചര്‍മ്മത്തില്‍ ഒരു സംരക്ഷിത കോട്ട് അവശേഷിപ്പിക്കുകയും അതുവഴി നിങ്ങളിലുണ്ടാവുന്ന ജലനഷ്ടത്തെ കുറക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും മികച്ച ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് മോയ്‌സ്ചുറൈസര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ മൂന്ന് കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളില്‍ വരണ്ട ചര്‍മ്മമുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ജലാംശം നിലനിര്‍ത്തണം

ജലാംശം നിലനിര്‍ത്തണം

ചര്‍മ്മത്തിനും ആരോഗ്യത്തിനും മികച്ചതാണ് വെള്ളം. ശരീരത്തില്‍ വെള്ളം ആവശ്യത്തിന് ഇല്ലാത്തത് പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. നല്ലതുപോലെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലരും സീസണ്‍ മാറുന്നതിന് അനുസരിച്ച് വെള്ളത്തിന്റെ ഉപയോഗം കുറക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇടക്കിടക്ക് ചെറുചൂടുള്ള വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഹൈഡ്രേറ്റിംഗ് മോയ്‌സ്ചറൈസറുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മത്തിന് ജലാംശം നല്‍കുന്നത് ഉറപ്പാക്കുക.

സ്റ്റീം ബാത്ത് വേണ്ട

സ്റ്റീം ബാത്ത് വേണ്ട

ചൂടുവെള്ളത്തിലെ കുളി മികച്ചതാണ്. എന്നാല്‍ അത് സ്ഥിരമാക്കുകയാണെങ്കില്‍ പലപ്പോഴും അത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ചൂടുവെള്ളത്തിലെ കുളി നിര്‍ബന്ധമാണെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വരണ്ട ചര്‍മ്മത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചര്‍മ്മസംരക്ഷണത്തില്‍ ചൂടുവെള്ളത്തിലെ കുളി അല്‍പം ശ്രദ്ധിക്കണം. അത് ചര്‍മ്മത്തില്‍ മാറ്റാന്‍ പറ്റാത്ത പോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ കുളി കഴിഞ്ഞ് ഇറങ്ങി ഈര്‍പ്പം മാറുന്നതിന് മുന്‍പ് മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കണം.

ചര്‍മ്മത്തിന്റെ തരം ശ്രദ്ധിക്കണം

ചര്‍മ്മത്തിന്റെ തരം ശ്രദ്ധിക്കണം

നിങ്ങള്‍ സാധാരണ ചെയ്യുന്ന ചര്‍മ്മസംരക്ഷണ പരിപാടികള്‍ തുടരുന്നതിന് ശ്രമിക്കണം. ഇത് കൂടാതെ ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ മുഖം കഴുകുന്നതിനും അല്ലെങ്കില്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കണം. ഇതോടൊപ്പം ജലാംശം, മോയ്‌സ്ചറൈസ് എന്നിവ ഒഴിവാക്കാന്‍ ഈ സമയം ശ്രദ്ധിക്കണം. നൈറ്റ് ക്രീം മാത്രം ഇടാന്‍ ആണ് രാത്രികളില്‍ ശ്രദ്ധിക്കേണ്ടത്. ചര്‍മ്മത്തിലുണ്ടാവുന്ന ഏത് അസ്വസ്ഥതകളും വ്യത്യാസങ്ങളും പരിഹാരം കാണുന്നതിന് വേണ്ടി അധികം വൈകാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

സ്ണ്‍പ്രൊട്ടക്ഷന്‍ ക്രീം ഉപയോഗിക്കു

സ്ണ്‍പ്രൊട്ടക്ഷന്‍ ക്രീം ഉപയോഗിക്കു

നിങ്ങള്‍ പുറത്ത് പോവുന്നതിനുള്ള തയ്യാറെടുപ്പില്ലെങ്കില്‍ പോലും സണ്‍പ്രൊട്ടക്ഷന്‍ ക്രീം അഥവാ സണ്‍സ്‌ക്രീന്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അത് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതാണ്. ഇത് പിഗ്മെന്റേഷന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഭക്ഷണക്രമവും ഫിറ്റ്‌നസും ശ്രദ്ധിക്കണം. ആരോഗ്യമുള്ള ചര്‍മ്മത്തിന്റെ തിളക്കം നമുക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

സ്വാഭാവിക മുടി തിരിച്ച് പിടിക്കാന്‍ വീട്ടില്‍ തന്നെ എളുപ്പവഴികള്‍സ്വാഭാവിക മുടി തിരിച്ച് പിടിക്കാന്‍ വീട്ടില്‍ തന്നെ എളുപ്പവഴികള്‍

മുടിയുടെ അറ്റം മുതല്‍ വേര് വരെ സ്‌ട്രോംങ് ആക്കാന്‍ ചെമ്പരത്തി പ്രയോഗംമുടിയുടെ അറ്റം മുതല്‍ വേര് വരെ സ്‌ട്രോംങ് ആക്കാന്‍ ചെമ്പരത്തി പ്രയോഗം

English summary

How to Choose Best Moisturizer For Your Dry Skin In Malayalam

Here in this article we are sharing how to choose a best moisturizer for your dry skin in malayalam. Take a look.
X
Desktop Bottom Promotion