Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
മഞ്ഞപ്പല്ലു വെളുക്കാനും വായ്നാറ്റത്തിനും നാരകയില
മഞ്ഞപ്പല്ലു വെളുക്കാനും വായ്നാറ്റത്തിനും നാരകയില
മഞ്ഞപ്പല്ലും തൂവെള്ളയാക്കാം നാരകയില വിദ്യയില്
നല്ല ചിരി സൗന്ദര്യ ലക്ഷണമാണ്. അഴകുള്ള ചിരിയെന്നു നാലാളു പറയണമെങ്കില് നല്ല പല്ലും വേണം. നല്ല പല്ലാണ് നല്ല ചിരിയ്ക്ക് മാറ്റേകുന്നത്.
നല്ല പല്ലെന്നു വച്ചാല് കേടില്ലാത്ത പല്ലു മാത്രമല്ല, നല്ല നിറമുള്ള പല്ലെന്നും കൂടി അര്ത്ഥമുണ്ട്. പലരുടേയും പ്രധാന പ്രശ്നമാണ് മഞ്ഞപ്പല്ല്.. ഈ മഞ്ഞപ്പല്ലിനുള്ള പരിഹാരം തേടി ഇഷ്ടം പോലെ പണം ചെലവാക്കുന്നവരുണ്ട്. കെമിക്കല് വഴികളിലൂടെ പോയി പല്ലിന്റെ തന്നെ ആരോഗ്യം കളയുന്നവരും ഉണ്ട്.
ഇതു പോലെ തന്നെ വായയുടെ ദുര്ഗന്ധവും പലരേയും അലട്ടുന്ന ഒന്നാണ്. എത്ര വൃത്തിയാക്കിയാലും വായ്നാറ്റം ചിലപ്പോഴെങ്കിലും ചില രോഗങ്ങളുടേയും ലക്ഷണമാകാം. ഇതല്ലാതെ പല്ലിന്റെ പ്രശ്നങ്ങള് കൊണ്ടും വായ്നാറ്റം ഉണ്ടാകുന്നവരുണ്ട്.
പല്ലു വെളുപ്പിയ്ക്കാന്, വായ്നാറ്റം മാറാന് ചില സൂത്ര വിദ്യകളുമുണ്ട്. തികച്ചും നാടന് വഴികള്. യാതൊരു ദോഷ ഫലവും വരുത്താത്ത, പല്ലിന് നിറവും ആരോഗ്യവും ഒരുപോലെ നല്കുന്ന ഇത്തരത്തിലെ ഒരു വഴിയെക്കുറിച്ചറിയൂ,

നാരകയില, പച്ച നെല്ലിക്ക, ഉപ്പ്, ലേശം വെളുത്ത പേസ്റ്റ്
നാരകയില, പച്ച നെല്ലിക്ക, ഉപ്പ്, ലേശം വെളുത്ത പേസ്റ്റ് എന്നിവയാണ് പല്ലു വെളുപ്പിയ്ക്കാനുള്ള ഈ പ്രത്യേക മിശ്രിതത്തിനായി വേണ്ടത്.പല്ലിനു വെളുപ്പു നല്കാന് സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. നാരക ഇലയും ഈ ഗുണം നല്കുന്ന ഒന്നു തന്നെയാണ് നാരകത്തിന്റെ ഇല പല്ലിന് വെളുപ്പു നല്കാനും പല്ലു കേടാകാതിരിയ്ക്കാനും സഹായിക്കും.ഇതിലെ വൈറ്റമിന് സി ആണ് ഈ പ്രത്യേക ഗുണം നല്കുന്നത്.

നെല്ലിക്ക
പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിന് മികച്ചതാണ് വൈറ്റമിന് സി അടങ്ങിയ നെല്ലിക്ക. ഇതില് കാല്സ്യവുമുണ്ട്. പല്ലിനു നിറത്തിനും പല്ലിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണിത്.

ഉപ്പ്
പല്ലിന് നിറവും ആരോഗ്യവും നല്കുന്നതില് മികച്ചതാണ് ഉപ്പ്. പണ്ടു കാലത്ത് പല്ലു വൃത്തിയാക്കാന് ഉപയോഗിച്ചിരുന്ന ഒന്നു കൂടിയാണ് ഇത്. വായിലുണ്ടാകുന്ന അണുബാധയ്ക്കും മോണയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്.

പേസ്റ്റ്
ഇതില് വെളുത്ത നിറത്തിലെ പേസ്റ്റ് ഉപയോഗിയ്ക്കുന്നത് കെമിക്കലുകള് അടങ്ങിയ പേസ്റ്റ് ഒഴിവാക്കാന് വേണ്ടിയാണ്. ഹെര്ബല്, ആയുര്വേദം എന്നിവ മാത്രമല്ല, കവറിനു പുറത്ത് പച്ച നിറത്തിലോ കറുപ്പു നിറത്തിലോ ചുവന്ന നിറത്തിലോ മാര്ക്കുണ്ടോയെന്നു നോക്കിയും വാങ്ങാം. ഇവ കെമിക്കലുകളുടെ അളവു സൂചിപ്പിയ്ക്കുന്നതാണ്. ചുവന്ന നിറത്തിലെ കൂടുതല് കെമിക്കലുകളും പച്ച ഏറ്റവും കുറവുമാണ് കാണിയ്ക്കുന്നത്.

ബ്രഷ്
ഇതുണ്ടാക്കാന് നാരകത്തിന്റെ മൂന്നോ നാലോ നല്ല ഇലകള് നോക്കി എടുക്കുക, ഒപ്പം ഒരു നെല്ലിക്ക കുരു കളഞ്ഞതും ഉപ്പും ചേര്ത്ത് അരയ്ക്കുക. ഇതില് അല്പം പേസ്റ്റും ചേര്ത്ത് നല്ല കുഴുമ്പു പരുവത്തിലാക്കുക. ഇതു പല്ലില് തേച്ചു പിടിപ്പിയ്ക്കുക. 10 മിനിറ്റിനു ശേഷം ബ്രഷ് ഉപയോഗിച്ചു പല്ലു തേയ്ക്കാം. ശേഷം ഇളം ചൂടുവെള്ളം കൊണ്ടു വായ കഴുകുക.

പല്ലു വെളുക്കാനും വായ്നാറ്റമകറ്റാനും
പല്ലു വെളുക്കാനും വായ്നാറ്റമകറ്റാനും ഒരു പോലെ സഹായിക്കുന്ന ഒന്നാണിത്. പല്ലിന്റെ കേടു മാറ്റുവാനും മോണയ്ക്ക് ആരോഗ്യം നല്കാനും ഇത് ഏറെ നല്ലതാണ്. ഇത് ആഴ്ചയില് രണ്ടു മൂന്നു തവണ ചെയ്യാം.



Click it and Unblock the Notifications
