For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആവണക്കെണ്ണയില്‍ തുടച്ച് മാറ്റാം പൂര്‍ണമായും ഈ കരുവാളിപ്പ്

|

ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും ഓടിപ്പോവുന്നത് ബ്യൂട്ടിപാര്‍ലറിലേക്കാണ്. എന്നാല്‍ ഇനി ഒന്ന് കൂടി ആലോചിച്ച് ബ്യൂട്ടി പാര്‍ലറിലേക്ക് ഓടിയാല്‍ മതി. ചര്‍മ്മസംരക്ഷണത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതില്‍ ഒന്നാണ് ആവണക്കെണ്ണ. ആവണക്കെണ്ണ ഉപയോഗിച്ച് നമുക്ക് ചര്‍മ്മത്തില്‍ നിന്നുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ആവണക്കെണ്ണയുടെ നിരവധി ഗുണങ്ങളില്‍ ഒന്ന് പിഗ്മെന്റേഷന്‍ കുറയ്ക്കലാണ്. എന്നാല്‍ ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന് ആവണക്കെണ്ണ എങ്ങനെ സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 പ്രായം പത്ത് കുറക്കുമെന്ന് ഉറപ്പ് നല്‍കും ഔഷധങ്ങള്‍ പ്രായം പത്ത് കുറക്കുമെന്ന് ഉറപ്പ് നല്‍കും ഔഷധങ്ങള്‍

ആവണക്കെണ്ണയില്‍ നമുക്ക് ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ചര്‍മ്മത്തില്‍ ആവണക്കെണ്ണ പ്രയോഗിച്ചാല്‍ അത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എങ്ങനെയാണ് ആവണക്കെണ്ണ ഉപയോഗിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

എങ്ങനെയാണ് പിഗ്മെന്റേഷന്‍ കുറയ്ക്കുന്നത്?

എങ്ങനെയാണ് പിഗ്മെന്റേഷന്‍ കുറയ്ക്കുന്നത്?

പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ ആവണക്കെണ്ണ നല്ലതാണോ? അതെ എന്ന് തന്നെയാണ് ഉത്തരം. പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ ആവണക്കെണ്ണ എങ്ങനെ സഹായിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ചര്‍മ്മത്തിന്റെ പിഗ്മെന്റേഷനുള്ള ആവണക്കെണ്ണയുടെ ഗുണങ്ങള്‍ ഇനി പറയുന്നതാണ്. ആവണക്കെണ്ണയില്‍ ഫാറ്റി ആസിഡുകള്‍, പ്രത്യേകിച്ച് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ഫാറ്റി ആസിഡുകള്‍ പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പാടുകളേയും മറ്റും ഇല്ലാതാക്കുന്നുണ്ട്.

ആവണക്കെണ്ണയുടെ ഗുണങ്ങള്‍

ആവണക്കെണ്ണയുടെ ഗുണങ്ങള്‍

ഒമേഗ-3, ആരോഗ്യകരമായ ടിഷ്യുവിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് പുറമേ, ചര്‍മ്മത്തില്‍ ജലാംശം നല്‍കുകയും, അങ്ങനെ നിങ്ങള്‍ക്ക് ശുദ്ധവും മൃദുലവുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലെ പിഗ്മെന്റേഷനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എങ്ങനെയെല്ലാം പിഗ്മെന്റേഷന് വേണ്ടി ആവണക്കെണ്ണ ഉപയോഗിക്കണം എന്ന് നോക്കാവുന്നതാണ്.

പിഗ്മെന്റേഷന് ആവണക്കെണ്ണ

പിഗ്മെന്റേഷന് ആവണക്കെണ്ണ

1 ടീസ്പൂണ്‍ കാസ്റ്റര്‍ എണ്ണയാണ് ആവശ്യമുള്ളത്. അതിന് വേണ്ടി ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ എടുത്ത് മുഖത്ത് പുരട്ടുകയാണ് ചെയ്യേണ്ട കാര്യം. വൃത്താകൃതിയില്‍ വേണം ഇത് മസ്സാജ് ചെയ്യുന്നതിന്. ഏകദേശം 5-10 മിനിറ്റ് മുഖം മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് കഴുകേണ്ടതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ടതാണ്. ദിവസത്തില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.

 എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു

എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു

ആവണക്കെണ്ണ അവിശ്വസനീയമാംവിധം കാര്യക്ഷമമായ ഒരു ആന്റി-പിഗ്മെന്റേഷന്‍ ഏജന്റാണ്. മുഖത്തും ചര്‍മ്മത്തിലും പിഗ്മെന്റേഷനുള്ള ആവണക്കെണ്ണയുടെ കഴിവുകള്‍ പലരും അനുഭവിച്ചിട്ടുള്ളതാണ്. ദിവസത്തില്‍ രണ്ടുതവണ ആവണക്കെണ്ണ ഉപയോഗിക്കുന്നത് പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കും. എന്നിരുന്നാലും, നിങ്ങള്‍ക്ക് അധിക എണ്ണമയമുള്ള ചര്‍മ്മമോ ശക്തമായ മുഖക്കുരുവോ ഉണ്ടെങ്കില്‍, എണ്ണ ഈ പ്രശ്‌നങ്ങള്‍ വഷളാക്കുന്നതിനാല്‍ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ആവണക്കെണ്ണ ഫേസ്പാക്ക്

ആവണക്കെണ്ണ ഫേസ്പാക്ക്

അതിന് വേണ്ടി ആദ്യം 1 ടീസ്പൂണ്‍ ആവണക്കെണ്ണയാണ് ആവശ്യമുള്ളത്. വെറും രണ്ട് മിനിറ്റ് കൊണ്ട് ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി ആവണക്കെണ്ണയില്‍ അല്‍പം ചെറുചൂടില്‍ എടുക്കുക. പിന്നീട് പാടുള്ള ഭാഗത്ത് ഇത് ചെറുതായി അമര്‍ത്തി അല്‍പം ആവണക്കെണ്ണ കൂടുതല്‍ തേച്ച് പിടിപ്പിക്കുക. ഇടവിട്ട് എല്ലാ ദിവസവും 15 ദിവസം ഇത് തേക്കാവുന്നതാണ്. ആവണക്കെണ്ണ നിങ്ങളുടെ ചര്‍മ്മത്തെ അതിന്റെ ഫാറ്റി ആസിഡുകളാല്‍ ഹൈഡ്രേറ്റ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു, ഇത് പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

ആവണക്കെണ്ണയും മഞ്ഞളും

ആവണക്കെണ്ണയും മഞ്ഞളും

1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, 1 ടീസ്പൂണ്‍ ആവണക്കെണ്ണ എന്നിവയാണ് ആവശ്യമുള്ളത്. ഇതിന് വേണ്ടി ഒരു ടീസ്പൂണ്‍ ആവണക്കെണ്ണയില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കുക. ഇതിലേക്ക് കൂടുതല്‍ മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതം കട്ടിയാക്കാം അല്ലെങ്കില്‍ നേര്‍ത്തതായി സൂക്ഷിക്കാം. ഈ പേസ്റ്റ് ചര്‍മ്മത്തില്‍ തുല്യമായി പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. പിന്നീട് പേസ്റ്റ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് ചെയ്യാവുന്നതാണ്.

എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു

എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു

ആവണക്കെണ്ണ ഉപയോഗിച്ച് നിങ്ങള്‍ക്ക് നിര്‍മ്മിക്കാന്‍ കഴിയുന്ന ഏറ്റവും ജനപ്രിയമായ ഫേസ് മാസ്‌കുകളില്‍ ഒന്നാണിത്. ഹൈപ്പര്‍പിഗ്മെന്റേഷന്‍ ചികിത്സയ്ക്കുള്ള മറ്റൊരു മികച്ച ഘടകമാണ് മഞ്ഞള്‍. ഇത് അമിതമായ മെലാനിന്‍ ഉല്‍പാദനത്തെ തടയുകയും കറുത്ത പാടുകളും പിഗ്മെന്റേഷനും ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

ആവണക്കെണ്ണയും വിറ്റാമിന്‍ ഇയും

ആവണക്കെണ്ണയും വിറ്റാമിന്‍ ഇയും

1 വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍, 1 ടീസ്പൂണ്‍ ആവണക്കെണ്ണ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. വിറ്റാമിന്‍ ഇ ക്യാപ്സ്യൂള്‍ തുളച്ച് ഒരു ടീസ്പൂണ്‍ ആവണക്കെണ്ണയില്‍ എണ്ണ ചേര്‍ക്കുക. ഇത് നന്നായി കൂട്ടിക്കലര്‍ത്തി മിക്‌സ് ചെയ്യുക. ഈ എണ്ണ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 5-10 മിനിറ്റ് മുഖം മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് കഴുകുക. ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടു തവണ ചെയ്യാവുന്നതാണ്.

എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു

എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു

വിറ്റാമിന്‍ ഇ യ്ക്ക് മികച്ച ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്, അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം തുല്യമാക്കാനും ചര്‍മ്മത്തിന് കേടുപാടുകള്‍ തടയാനും സഹായിക്കുന്നു. ഈ എണ്ണ മിശ്രിതം നിങ്ങളുടെ ചര്‍മ്മത്തെ മിനുസമാര്‍ന്നതും പാടുകളില്ലാത്തതുമാക്കുന്നു. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടെങ്കില്‍, മുഖത്ത് എണ്ണ പുരട്ടുന്നത് നല്ലതല്ല, കാരണം ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കും. ഈ ചികിത്സകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ദയവായി ഒരു ഡെര്‍മറ്റോളജിസ്റ്റുമായി ബന്ധപ്പെടുക. ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ ചികിത്സയ്ക്കും പാടുകള്‍ കുറയ്ക്കുന്നതിനും ആവണക്കെണ്ണ ഉപയോഗിക്കാവുന്ന ചില എളുപ്പവഴികള്‍ ഇവയാണ്. ആവണക്കെണ്ണ വരണ്ടതും നിറവ്യത്യാസമുള്ളതും പാടുകളുള്ളതുമായ ചര്‍മ്മത്തിന് മികച്ചതാണ്. എന്നാലും ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

മുഖത്തെ തുറന്ന സുഷിരങ്ങള്‍ ഇനിയില്ല; ചര്‍മ്മം സോഫ്റ്റാക്കും കൂട്ടുകള്‍മുഖത്തെ തുറന്ന സുഷിരങ്ങള്‍ ഇനിയില്ല; ചര്‍മ്മം സോഫ്റ്റാക്കും കൂട്ടുകള്‍

English summary

How Does Castor Oil Reduce Skin Pigmentation In Malayalam

How does castor oil reduce skin pigmentation in malayalam. Take a look.
Story first published: Tuesday, November 30, 2021, 18:47 [IST]
X
Desktop Bottom Promotion