Just In
- 3 min ago
വിഘ്നങ്ങള്‍ നീക്കും ഗണേശോത്സവം; പൂജാമുഹൂര്ത്തവും ആരാധനാ രീതിയും
- 57 min ago
ആമസോണ്‍ സെയില്‍; ഹെല്‍ത്ത് ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്
- 1 hr ago
Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്നങ്ങളുയരും ഈ 3 രാശിക്ക്
- 5 hrs ago
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
Don't Miss
- Sports
IND vs ZIM: 'സച്ചിന് ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ
- Automobiles
പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??
- Movies
'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ
- Finance
ബാങ്കിനെ വെല്ലും പലിശയും സുരക്ഷയും; 7.15 ശതമാനം പലിശ നൽകുന്ന റിസർവ് ബാങ്ക് നിക്ഷേപം
- News
'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ
- Travel
ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍
- Technology
Nothing Phone 1: നത്തിങ് ഫോൺ 1 ന് വില കൂട്ടി; ഇതാണ് കാരണം
മേക്കപ്പ് റിമൂവറിന് പണം കളയേണ്ട, വീട്ടിലുണ്ട് വഴി
പാര്‍ട്ടികള്‍, വിവാഹങ്ങള്‍, ഉത്സവ അവസരങ്ങള്‍ അല്ലെങ്കില്‍ ജോലിസ്ഥലം.. അങ്ങനെ വീടിനു പുറത്തിറങ്ങാന്‍ അവസരം കിട്ടുമ്പോഴൊക്കെ അണിഞ്ഞൊരുങ്ങി പോകുന്നവരാണ് മിക്ക സ്ത്രീകളും. ചര്‍മത്തിനും വസ്ത്രത്തിനുമിണങ്ങുന്ന മേക്കപ്പുകള്‍ സൗന്ദര്യം മാത്രമല്ല ആത്മവിശ്വാസവും കൂട്ടുന്നതാണ്. ശരിയായി ചെയ്യുമ്പോള്‍, മേക്കപ്പ് നിങ്ങള്‍ക്ക് ഒരു ദോഷവും വരുത്തുന്നില്ല. ഇത് വെറും ഐലൈനര്‍ ആണെങ്കില്‍ പോലും മേക്കപ്പിന്റെ ശരിയായ പ്രയോഗം നിങ്ങളെ ഒരുപാട് നേരം പുതുമയോടെ നിര്‍ത്താന്‍ സഹായിക്കുന്നു.
Most
read:
ഒരാഴ്ച
കൊണ്ട്
ഒട്ടിയ
കവിള്
തുടുക്കും;
ഇതാ
വഴികള്‍
എന്നാല്‍ ആഘോങ്ങളൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഈ മേക്കപ്പ് ഒക്കെ ശാസ്ത്രീയമായി നീക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ? മേക്കപ്പ് നീക്കം ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങി സമയം കളയാതെ, അല്ലെങ്കില്‍ കൃത്രിമ റിമൂവുകളും മറ്റും ഉപയോഗിക്കാതെ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ മേക്കപ്പ് റിമൂവ് ചെയ്യാന്‍ ചില വഴികളുണ്ട്. അല്പ സമയം കണ്ടെത്തി നിങ്ങള്‍ക്ക് മേക്കപ്പ് റിമൂവര്‍ വീട്ടില്‍ ഉണ്ടാക്കി ഉപയോഗിക്കാവുന്നതേ ഉളളൂ. പാര്‍ശ്വഫലങ്ങളില്‍ നിന്ന് രക്ഷപെടാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില മേക്കപ്പ് റിമൂവറുകള്‍ നമുക്ക് പരിചയപ്പെടാം.

ബേക്കിംഗ് സോഡയും തേനും
ഏത് ചര്‍മ്മത്തിനും ഈ കൂട്ട് ഉത്തമമാണ്. തേനും ബേക്കിംഗ് സോഡയും ഒരു പാത്രത്തില്‍ കൂട്ടിക്കലര്‍ത്തുക. ബേക്കിംഗ് സോഡ തേനില്‍ വിതറിയാല്‍ അത് മികച്ച ക്ലെന്‍സറായും എക്സ്ഫോളിയേറ്ററായും പ്രവര്‍ത്തിക്കുന്നു. ഒരു വൃത്തിയുള്ള കോട്ടണ്‍ തുണിയോ പഞ്ഞിയോ ഇതില്‍ മുക്കിയെടുക്കുക. മേക്കപ്പ് തുടച്ചുമാറ്റാന്‍ ഇത് മുഖത്ത് മൃദുവായി തടവി കഴുകിക്കളയുക. മുഖം കഴുകാന്‍ ഫെയ്സ് വാഷ് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ തേനിന്റെ ഫലത്തെ ഇല്ലാതാക്കും, അതിനാല്‍ നിങ്ങള്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

വെളിച്ചെണ്ണ
ചര്‍മ്മം കൂടുതലായി ആഗിരണം ചെയ്യുന്ന പ്രകൃതിദത്ത ഘടകമാണ് വെളിച്ചെണ്ണ. കുറഞ്ഞ തന്മാത്രാ ഭാരം, ഗുണകരമായ ഫാറ്റി ആസിഡുകള്‍ എന്നിവ ഉപയോഗിച്ച് വെളിച്ചെണ്ണ ചര്‍മ്മത്തെ നന്നാക്കുന്നു. നിങ്ങളുടെ മുഖത്തെ എല്ലാ മേക്കപ്പും നീക്കംചെയ്യാന്‍ വെളിച്ചെണ്ണയേക്കാള്‍ മികച്ചതായി ഒന്നുമില്ല. കനത്ത മേക്കപ്പിനും വാട്ടര്‍പ്രൂഫ് മേക്കപ്പിനും ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. മേക്കപ്പ് നീക്കം ചെയ്യാന്‍ മുഖത്തും കഴുത്തിലും കുറച്ച് വെളിച്ചെണ്ണ തടവുക, കോട്ടണ്‍ പാഡുകള്‍ ഉപയോഗിച്ച് തുടച്ചുമാറ്റുക. വെളിച്ചെണ്ണ പ്രകൃതിദത്ത മോയ്സ്ചുറൈസറാണ്, മാത്രമല്ല ശൈത്യകാലത്ത് ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുന്നു.
Most
read:താരനെ
തുരത്താം;
ഉറപ്പുള്ള
വീട്ടുവഴി
ഇതാ

പാല്, ബദാം ഓയില്‍
പണ്ടുകാലങ്ങളില്‍ രാജ്ഞിമാര്‍ കുളിച്ചിരുന്നത് തന്നെ പാലിലായിരുന്നുവത്രേ! പാല് ആരോഗ്യഗുണങ്ങള്‍ക്കും ചര്‍മ്മത്തിനും അതിശയകരമായ ഘടകമാണ്. പാലില്‍ കാണപ്പെടുന്ന അവശ്യ കൊഴുപ്പുകളും പ്രോട്ടീനും നമ്മുടെ ചര്‍മ്മത്തെ ഈര്‍പ്പം നിലനിര്‍ത്താനും കേടായ കോശങ്ങള്‍ നന്നാക്കാനും സഹായിക്കുന്നു. പാലിന് ശക്തമായ ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്, മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കാനുള്ള സ്വാഭാവിക ഘടകവുമാണ്. മേക്കപ്പ് റിമൂവറായി പാല് ഉപയോഗിക്കാവുന്നതാണ്.

പാല്, ബദാം ഓയില്‍
ഒരു ചെറിയ പാത്രത്തില്‍ പാല് എടുത്ത് കോട്ടണ്‍ തുണി മുക്കിവയ്ക്കുക, നിങ്ങളുടെ മേക്കപ്പ് തുടച്ചുമാറ്റാന്‍ ഉപയോഗിക്കുക. ഭാരം കൂടിയ മേക്കപ്പ് നീക്കാനായി നിങ്ങള്‍ക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബദാം ഓയിലും ഇതില്‍ കലര്‍ത്താം. ഇത് നിങ്ങളുടെ മുഖം പുതുക്കുകയും ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും. അമിതമായി എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍, പാലില്‍ കഴുകിയ ശേഷം ഫെയ്സ് വാഷും നൈറ്റ് ക്രീമും ഉപയോഗിക്കുന്നത് നല്ലതാണ്.

കക്കിരി, ഒലീവ് ഓയില്‍
ഫെയ്സ് വാഷുകളും ക്ലീനറുകളും ഉള്‍പ്പെടെ നിരവധി വാണിജ്യ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലെ ഒരു പ്രധാന ഘടകമാണ് കക്കിരി. കാരണം ഈ പാവം പച്ചക്കറി ശരീരത്തില്‍ യാതൊരു പാര്‍ശ്വഫലവും വരുത്തുന്നില്ല. ഇതിന് ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്, ഇത് പ്രകോപിതരായ അല്ലെങ്കില്‍ മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തെ നന്നാക്കുന്നു. പ്രത്യേകിച്ച്, എണ്ണമയമുള്ള ചര്‍മ്മത്തിന് കക്കിരി ഒരു മികച്ച മേക്കപ്പ് റിമൂവറാണ്. കക്കിരി ഒരു പേസ്റ്റ് രൂപത്തില്‍ ആകുന്നതുവരെ മിക്സ് ചെയ്യുക. ഈ പേസ്റ്റിലേക്ക് കുറച്ച് ഒലിവ് ഓയില്‍ ചേര്‍ത്ത് നിങ്ങളുടെ മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ഈ സ്വാഭാവിക മിശ്രിതം നിങ്ങളുടെ മേക്കപ്പ് പ്രശ്നങ്ങളെ നീക്കുകയും ചര്‍മ്മത്തെ ശമിപ്പിക്കുകയും ചെയ്യും.
Most
read:ലോക്ക്ഡൗണില്‍
മുഖംമിനുക്കാന്‍
സിംപിള്‍
ഫേഷ്യലുകള്‍

സ്റ്റീമിംഗ്
നിങ്ങളുടെ മേക്കപ്പ് നീക്കംചെയ്യാനുള്ള ഒരു സ്വാഭാവിക മാര്‍ഗ്ഗമാണ് സ്റ്റീമിംഗ്. ഉള്ളില്‍ നിന്ന് ചര്‍മ്മത്തെ നിറയ്ക്കുന്ന ഏറ്റവും ശാന്തമായ ക്ലെന്‍സറാണ് ഇത്. നിങ്ങള്‍ക്ക് ആവി പിടിച്ചു കഴിഞ്ഞ് കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖം തുടച്ച് കഴുകിക്കളയാം, എത്ര എളുപ്പം! നിങ്ങള്‍ കനത്തതോ വാട്ടര്‍പ്രൂഫ് മേക്കപ്പോ ധരിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും രീതികള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. തുടര്‍ന്ന് അവശേഷിക്കുന്നത് നീക്കംചെയ്യാന്‍ നീരാവി ഉപയോഗിക്കുക. പല സെലിബ്രിറ്റികളുടെയും രഹസ്യ ചര്‍മ്മ സംരക്ഷണ രീതിയാണ് സ്റ്റീമിംഗ്. ചര്‍മ്മത്തിലെ അഴുക്കും മാലിന്യങ്ങളും നീക്കംചെയ്യാനും സുഷിരങ്ങള്‍ തുറക്കാനും സഹായിക്കുന്നു.

ബേബി ഷാംപൂ
നിങ്ങളുടെ വാട്ടര്‍പ്രൂഫ് ഐ മേക്കപ്പ് നീക്കം ചെയ്യാന്‍ ബേബി ഷാംപൂ ഉപയോഗിക്കാം. ഒരു പാത്രത്തില്‍ അര ടേബിള്‍ സ്പൂണ്‍ ബേബി ഷാംപൂ ഒഴിക്കുക. കാല് ടീസ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. നേരിയതാക്കാന് കുറച്ച് വെള്ളം ഒഴിക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു കോട്ടണ്‍ തുണി മുക്കി നിങ്ങളുടെ കണ്ണിന്റെ മേക്കപ്പ് സൗമ്യമായി നീക്കം ചെയ്യുക.

തൈര്
തൈരില്‍ പ്രോബയോട്ടിക്സ് ധാരാളം അടങ്ങിയിട്ടുണ്ട്, മാത്രമല്ല ചര്‍മ്മത്തിന് അവിശ്വസനീയമാംവിധം പോഷിപ്പിക്കുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ തൈര് എടുത്ത് നിങ്ങളുടെ മുഖത്തും കണ് പ്രദേശത്തും തടവുക. ഇത് നിങ്ങളുടെ മേക്കപ്പിനെ പ്രകൃതിദത്തമയി നീക്കംചെയ്യാന്‍ സഹായിക്കുന്നു.
Most
read:മുടിയില്‍
മാജിക്ക്;
അവോക്കാഡോ
ഓയില്‍
ഇങ്ങനെ

ഒലിവ് ഓയില്‍, കറ്റാര്‍ വാഴ
മേക്കപ്പ് റിമൂവര്‍ തയാറാക്കാന്‍ ഒലീവ് ഓയിലിനൊപ്പം കുറച്ച് കറ്റാര്‍ വാഴ നീരും ചേര്‍ക്കുന്നത് ഏറ്റവും നല്ല മാര്‍ഗമാണ്. കറ്റാര്‍ വാഴ നീരെടുത്ത് മൂന്നിലൊന്ന് സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ മിശ്രിതം യോജിപ്പിച്ച് ഒരു കോട്ടണ്‍ പാഡ് അതില്‍ മുക്കിവയ്ക്കുക, ഇതുപയോഗിച്ച് മുഖം വൃത്തിയാക്കുക.