For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖപ്രശ്‌നങ്ങള്‍ നീക്കി മുഖം തിളങ്ങാന്‍ തുളസി ഉപയോഗം ഇങ്ങനെ

|

മിക്ക ഇന്ത്യന്‍ വീടുകളിലും കാണുന്ന ഒരു ചെടിയാണ് തുളസി. നിരവധി ഔഷധഗുണങ്ങള്‍ നിറഞ്ഞ ഒന്നാണിത്. ഇത് നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണെന്ന് അറിയോമോ? ഈ ഔഷധ സസ്യം നിങ്ങളുടെ ഊര്‍ജ്ജം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തെ മനോഹരമായി മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മത്തിന് സൗന്ദര്യം കൊണ്ടുവരാനും നിങ്ങളുടെ ചര്‍മ്മസംരക്ഷണ വ്യവസ്ഥയില്‍ തുളസി എളുപ്പത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നും അറിയാന്‍ ലേഖനം വായിക്കൂ. നിങ്ങളുടെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഫലപ്രദമായ തുളസി ഫെയ്‌സ് പാക്കുകള്‍ ഇതാ.

Most read: ഓയിലി സ്‌കിന്‍ മാറ്റാന്‍ ഈ പ്രകൃതിദത്ത ക്രീമുകള്‍ പറയും വഴിMost read: ഓയിലി സ്‌കിന്‍ മാറ്റാന്‍ ഈ പ്രകൃതിദത്ത ക്രീമുകള്‍ പറയും വഴി

ചര്‍മ്മത്തിന് തുളസിയുടെ ഗുണങ്ങള്‍

ചര്‍മ്മത്തിന് തുളസിയുടെ ഗുണങ്ങള്‍

* തുളസി ഫേസ് പാക്ക് നിങ്ങളുടെ ചര്‍മ്മത്തിന് എപ്പിഡെര്‍മല്‍ തകരാറുകള്‍ പരിഹരിക്കുന്നു.

* ഇത് നിങ്ങള്‍ക്ക് ചര്‍മ്മ ടോണ്‍ തുല്യമാക്കുന്നു.

* തുളസിക്ക് ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നു.

* മൃതകോശങ്ങളും ടിഷ്യൂകളും നന്നാക്കുന്നതിലൂടെ ഇത് ബാഹ്യ ആക്രമണകാരികളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

* മുഖക്കുരു ഉണ്ടാകുന്നത് തടയുന്ന ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കുന്നു.

* ചുളിവുകള്‍, നേര്‍ത്ത വരകള്‍, കറുത്ത പാടുകള്‍, മുഖക്കുരു പാടുകള്‍ തുടങ്ങി നിരവധി ചര്‍മ്മ പ്രശ്നങ്ങളെ ചെറുക്കാന്‍ തുളസി സഹായിക്കുന്നു.

* തുളസി നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മ അണുബാധകള്‍ തടയുകയും ചെയ്യുന്നു.

വരണ്ട ചര്‍മ്മത്തിന് തുളസി ഫേസ് പാക്ക്

വരണ്ട ചര്‍മ്മത്തിന് തുളസി ഫേസ് പാക്ക്

നിങ്ങളുടെ ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ഒരു പ്രധാന ഘട്ടമാണ് മോയ്‌സ്ചറൈസേഷന്‍. തുളസി, തൈര് എന്നിവയുടെ സംയോജനം നിങ്ങളുടെ ചര്‍മ്മത്തെ കാര്യക്ഷമമായി മോയ്‌സ്ചറൈസ് ചെയ്തുകൊണ്ട് ചര്‍മ്മ വരള്‍ച്ചയെ സുഖപ്പെടുത്തുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള തൈര് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ നശിപ്പിക്കാനും സഹായിക്കുന്നു. ഇതിലെ സിങ്കും പ്രോബയോട്ടിക്സും നിങ്ങളുടെ സുഷിരങ്ങളെ അണ്‍ക്ലോഗ് ചെയ്ത് മികച്ച ചര്‍മ്മം നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.

Most read:ആരോഗ്യമുള്ള സുന്ദരമായ ചര്‍മ്മം നേടാന്‍ ചെയ്യേണ്ട വഴിയിത്Most read:ആരോഗ്യമുള്ള സുന്ദരമായ ചര്‍മ്മം നേടാന്‍ ചെയ്യേണ്ട വഴിയിത്

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു ടീസ്പൂണ്‍ തുളസിപ്പൊടി, ഒരു ടീസ്പൂണ്‍ തൈര് എന്നിവ ഒരു പാത്രത്തിലെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. ഏകദേശം 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം മുഖം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

പിഗ്മെന്റേഷന് തുളസി ഫേസ് പാക്ക്

പിഗ്മെന്റേഷന് തുളസി ഫേസ് പാക്ക്

മുഖത്തിന്റെ പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ വഴി തേടുകയാണ് നിങ്ങളെങ്കില്‍, ഈ കടലമാവും തുളസി ഫേസ് പാക്കും ഒരു മികച്ച ഓപ്ഷനാണ്. കടലമാവില്‍ അടങ്ങിയിരിക്കുന്ന ചില എന്‍സൈമുകള്‍ അധിക സെബം ഉല്‍പാദനത്തെ നിയന്ത്രിക്കുകയും ചര്‍മ്മത്തിലെ വീക്കം ശമിപ്പിക്കുകയും ചെയ്യുന്നു. തേനിന്റെ ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. അങ്ങനെ നിങ്ങളുടെ ചര്‍മ്മത്തിന് തുല്യമായ നിറം നല്‍കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു ചെറിയ കപ്പ് തുളസി ഇലകള്‍, രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ് എന്നിവയാണ് ആവശ്യം. തുളസി ഇലകള്‍ കഴുകി ചതച്ചെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. തുളസി വെള്ളം വേര്‍തിരിച്ചെടുത്ത് പേസ്റ്റ് നന്നായി അരിച്ചെടുക്കുക. ഇതിലേക്ക് കടല മാവും തേനും ചേര്‍ക്കുക. നന്നായി ഇളക്കി ഈ പേസ്റ്റ് മുഖത്ത് ഉടനീളം തുല്യമായി പുരട്ടുക. ഏകദേശം 15 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുക.

മുഖക്കുരു തടയാന്‍

മുഖക്കുരു തടയാന്‍

എണ്ണമയമുള്ള ചര്‍മ്മം, മുഖക്കുരു എന്നിവ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ചില സാധാരണ പ്രശ്നങ്ങളാണ്. ഇതിന് പരിഹാരമായി നിങ്ങള്‍ക്ക് വേപ്പും തുളസി ഫേസ് പാക്കും പ്രയോഗിക്കാം. വേപ്പിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ മുഖക്കുരു, പാടുകള്‍ എന്നിവയും അതുമായി ബന്ധപ്പെട്ട ചുവപ്പും ചൊറിച്ചിലും തടയുന്നു. അതോടൊപ്പം, ഗ്രാമ്പൂ എണ്ണ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് യുവത്വമുള്ള തിളക്കം നല്‍കുന്നു.

Most read:മുഖത്തെ കുഴികള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണോ? ഈ വീട്ടുവൈദ്യത്തിലുണ്ട് പരിഹാരംMost read:മുഖത്തെ കുഴികള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണോ? ഈ വീട്ടുവൈദ്യത്തിലുണ്ട് പരിഹാരം

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു കപ്പ് തുളസി ഇലകള്‍, ഒരു കപ്പ് വേപ്പില, ഒരു ടീസ്പൂണ്‍ ഗ്രാമ്പൂ എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. തുളസിയും വേപ്പിലയും കഴുകി ബ്ലെന്‍ഡറില്‍ വയ്ക്കുക. മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കി അല്പം വെള്ളം ചേര്‍ത്ത് ഇലകള്‍ ഇളക്കുക. ഗ്രാമ്പൂ എണ്ണ ചേര്‍ത്ത് വീണ്ടും ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടുക. കണ്ണ് പ്രദേശം ഒഴിവാക്കുക. ഏകദേശം 30 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

നിറം വര്‍ദ്ധിപ്പിക്കുന്നതിന്

നിറം വര്‍ദ്ധിപ്പിക്കുന്നതിന്

നിങ്ങളുടെ നിറം വര്‍ധിപ്പിക്കാന്‍ പ്രകൃതിദത്തമായ ഒരു വഴിയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, ഈ തുളസി, ഓട്സ് ഫേസ് പാക്ക് ഒരു മികച്ച ഓപ്ഷനാണ്. ഓട്സിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ആന്റിഓക്സിഡന്റുകളും ഉണ്ട്, ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും അവയെ സൗമ്യമായി വൃത്തിയാക്കാനും സഹായിക്കുന്നു. അതേ സമയം, പാലിലെ ലാക്റ്റിക് ആസിഡ് പുതിയ കോശ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ഈ മാസ്‌ക് നിങ്ങളുടെ അസമവും മങ്ങിയതുമായ ചര്‍മ്മത്തെ നേരിടാന്‍ സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

രണ്ട് ടേബിള്‍സ്പൂണ്‍ ഓട്‌സ്, ഒരു കപ്പ് തുളസി ഇലകള്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഓട്സ് നന്നായി പൊടിക്കുക. തുളസി ഇലകള്‍ കഴുകി ചതച്ച് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. പേസ്റ്റ് ഒരു പാത്രത്തില്‍ എടുത്ത് പൊടിച്ച ഓട്‌സ് ചേര്‍ക്കുക. ഇത് നന്നായി കലര്‍ത്തി പാല്‍ ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. ഏകദേശം 15 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Most read:മങ്ങിയ ചര്‍മ്മം നീക്കി തിളക്കമാര്‍ന്ന മുഖം ഉറപ്പു നല്‍കും ഈ കൂട്ടുകള്‍Most read:മങ്ങിയ ചര്‍മ്മം നീക്കി തിളക്കമാര്‍ന്ന മുഖം ഉറപ്പു നല്‍കും ഈ കൂട്ടുകള്‍

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

മുള്‍ട്ടാണി മിട്ടി നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് അധിക എണ്ണമയം വലിച്ചെടുക്കുന്നതിലൂടെ ചര്‍മ്മത്തെ മൃദുവുമാക്കിമാറ്റുന്നു. ഓക്‌സിഡേഷന്‍ പ്രക്രിയ കുറയ്ക്കുന്നതിലൂടെ ഒലീവ് ഓയില്‍ അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയുന്നു. തുളസിപ്പൊടിയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവും അതുമായി ബന്ധപ്പെട്ട പാടുകളും ഉണ്ടാകുന്നത് ഒഴിവാക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

1 ടീസ്പൂണ്‍ തുളസിപ്പൊടി, മുള്‍ട്ടാണി മിട്ടി ഒരു ടീസ്പൂണ്‍, ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടി, നാല് തുള്ളി ഒലിവ് ഓയില്‍, അഞ്ച് തുള്ളി പനിനീര്‍ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. ഒരു ബൗള്‍ എടുത്ത് അതിലേക്ക് എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമായ വെള്ളം ചേര്‍ത്ത് പേസ്റ്റ് ആക്കി എടുക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. ഏകദേശം 30 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Most read;ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ; കാലഹരണപ്പെട്ട ലിപ്സ്റ്റിക്ക് വരുത്തും ഈ അപകടംMost read;ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ; കാലഹരണപ്പെട്ട ലിപ്സ്റ്റിക്ക് വരുത്തും ഈ അപകടം

English summary

Homemade Tulsi Face Packs for Clear Skin in Malayalam

Let us go through this article for some of the unique and effective Tulsi face masks you can prepare at the comfort of your home.
Story first published: Tuesday, December 7, 2021, 13:50 [IST]
X
Desktop Bottom Promotion