For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരമണിക്കൂറില്‍ മുഖം മിനുക്കാന്‍ തക്കാളി

|

തക്കാളിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാമല്ലോ? എന്നാല്‍ ഇവ ശരീരത്തിനു മാത്രമല്ല, ചര്‍മ്മത്തിനും ഏറെ നല്ലതാണ്. പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് തക്കാളി. ധാരാളം വിറ്റാമിന്‍ സി യും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ തക്കാളി ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്താനും പോഷിപ്പിക്കാനും സഹായിക്കുന്നു. ശരിയായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ തക്കാളി സഹായകമാണ്. തക്കാളി ഉപയോഗിച്ചുള്ള ചില ഫെയ്‌സ് പാക്കുകള്‍ ഇതാ. ഇവ സുരക്ഷിതവും എളുപ്പത്തില്‍ തയാറാക്കാവുന്നതുമാണ്.

Most read: മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളംMost read: മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളം

മുഖക്കുരു അകറ്റാന്‍

മുഖക്കുരു അകറ്റാന്‍

1/2 തക്കാളി, 1 ടീസ്പൂണ്‍ ജോജോബ ഓയില്‍ 3-5 തുള്ളി ടീ ട്രീ ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. തക്കാളി പള്‍പ്പ് ചെയ്ത് ജൊജോബ ഓയിലും ടീ ട്രീ ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 10-15 മിനിറ്റ് കഴിഞ്ഞ് ആദ്യം ഇളം ചൂടുള്ള വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും മുഖം കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖക്കുരു നീക്കാവുന്നതാണ്.

പാടുകള്‍ നീക്കാന്‍

പാടുകള്‍ നീക്കാന്‍

2 ടേബിള്‍സ്പൂണ്‍ തക്കാളി പള്‍പ്പ്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ മിശ്രിതമാക്കി നിങ്ങളുടെ മുഖത്ത് പുരട്ടുക. 15 മിനിറ്റോ അല്ലെങ്കില്‍ അത് ഉണങ്ങുന്നത് വരെയോ മുഖത്ത് വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ഈ ഫേസ് പായ്ക്ക് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കുക. മാറ്റം നേരിട്ട് അനുഭവിച്ചറിയാനാകും.

ബ്ലാക്ക്‌ഹെഡുകള്‍ അകറ്റാന്‍

ബ്ലാക്ക്‌ഹെഡുകള്‍ അകറ്റാന്‍

1-2 ടേബിള്‍സ്പൂണ്‍ തക്കാളി പള്‍പ്പ്, 1 ടേബിള്‍ സ്പൂണ്‍ ഓട്‌സ്, 1 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. തൈരും തക്കാളി പള്‍പ്പും മിക്‌സ് ചെയ്യുക. ഇത് പതുക്കെ ഓട്‌സ് മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഈ മിശ്രിതം ചെറുതായി ചൂടാക്കി നന്നായി ഇളക്കുക. തണുത്തുകഴിഞ്ഞാല്‍, ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റ് സൂക്ഷിക്കുക. ശേഷം സാധാരണ വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ ഫേസ് പായ്ക്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുഖത്തെ ബ്ലാക്ക് ഹെഡുകള്‍ നീക്കാവുന്നതാണ്.

Most read:മുഖക്കുരുവിന് എളുപ്പ പരിഹാരം തുളസി: ഉപയോഗം ഇങ്ങനെMost read:മുഖക്കുരുവിന് എളുപ്പ പരിഹാരം തുളസി: ഉപയോഗം ഇങ്ങനെ

ഡാര്‍ക്ക് സര്‍ക്കിള്‍ അകറ്റാന്‍

ഡാര്‍ക്ക് സര്‍ക്കിള്‍ അകറ്റാന്‍

1 ടീസ്പൂണ്‍ തക്കാളി നീര്, ഏതാനും തുള്ളി കറ്റാര്‍ വാഴ ജെല്ല് എന്നിവ യോജിപ്പിച്ച് നിങ്ങളുടെ കണ്ണിനു താഴെയുള്ള ഭാഗത്ത് ശ്രദ്ധാപൂര്‍വ്വം പ്രയോഗിക്കുക. ഇത് 10 മിനിറ്റ് വരണ്ടതാക്കിയ ശേഷം കഴുകിക്കളയുക. പെട്ടെന്നുള്ള ഫലങ്ങള്‍ക്കായി ഇത് ദിവസവും ഒന്നോ രണ്ടോ തവണ പ്രയോഗിക്കുക. തക്കാളിയിലെ ബ്ലീച്ചിംഗ് ഗുണങ്ങള്‍ നിങ്ങളുടെ കണ്‍തടത്തിലെ കറുത്ത പാടുകള്‍ നീക്കുന്നതായിരിക്കും.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

ഒരു തക്കാളിയുടെ നീര്, 1 ടീസ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 15-20 മിനിറ്റ് നേരം വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ വരള്‍ച്ച ഒഴിവാക്കാവുന്നതാണ്.

Most read:ഞൊടിയിടയില്‍ ചര്‍മ്മം വെളുപ്പിക്കും വിദ്യMost read:ഞൊടിയിടയില്‍ ചര്‍മ്മം വെളുപ്പിക്കും വിദ്യ

ഇരുണ്ട പാടുകള്‍ നീക്കാന്‍

ഇരുണ്ട പാടുകള്‍ നീക്കാന്‍

1 ടീസ്പൂണ്‍ തക്കാളി പള്‍പ്പ്, 3-4 തുള്ളി നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് മുഖത്ത് ഇരുണ്ട പാടുകള്‍ ഉള്ള സ്ഥലത്ത് പുരട്ടുക. 10-12 മിനിറ്റ് നേരം വരണ്ടതാക്കാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളയുക. ദിവസവും ഒന്നോ രണ്ടോ തവണ ഇത് ആവര്‍ത്തിക്കുന്നതിലൂടെ മുഖത്തെ ഇരുണ്ട പാടുകള്‍ നീക്കാവുന്നതാണ്.

മുഖകാന്തിക്ക്

മുഖകാന്തിക്ക്

തക്കാളി നീര്, 2 ടേബിള്‍സ്പൂണ്‍ ചന്ദനപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി കൂട്ടികലര്‍ത്തുക. ഈ പേസ്റ്റ് മുഖത്ത് തുല്യമായി പുരട്ടുക. ഏകദേശം 15 മിനിറ്റ് നേരം കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. ഇത് പ്രയോഗിക്കുന്നതിലൂടെ ആദ്യ ദിവസം തന്നെ ഫലം കണ്ട് നിങ്ങള്‍ ആശ്ചര്യപ്പെടും. ഓരോ ഇതര ദിവസവും ഈ പായ്ക്ക് പുരട്ടുന്നത് മികച്ച ഫലങ്ങള്‍ നല്‍കും.

Most read:താരന്‍ വേരോടെ നീക്കാം; നാരങ്ങയും ഈ ചേരുവയുംMost read:താരന്‍ വേരോടെ നീക്കാം; നാരങ്ങയും ഈ ചേരുവയും

എണ്ണമയം നീക്കാന്‍

എണ്ണമയം നീക്കാന്‍

1/2 തക്കാളി, 1/4 കുക്കുമ്പര്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഇവ രണ്ടും മിശ്രിതമാക്കി ഒരു കോട്ടണ്‍ തുണിയുടെ സഹായത്തോടെയോ നിങ്ങളുടെ മുഖത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖത്തെ എണ്ണമയം കുറയ്ക്കാവുന്നതാണ്.

English summary

Homemade Tomato Face Packs for Different Skin Problems

Here are a few simple options for face packs using tomatoes that may reduce your skin problems. Take a look.
X
Desktop Bottom Promotion