For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷിയ ബട്ടര്‍ ചര്‍മ്മത്തിലെങ്കില്‍ സുന്ദരമായ മുഖം ഉറപ്പ്; ഉപയോഗം ഈ വിധം

|

ഷിയ മരത്തിന്റെ കായില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു സൂപ്പര്‍ഫുഡാണ് ഷിയ ബട്ടര്‍. ഷിയ ബട്ടറില്‍ ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തിന് പല തരത്തില്‍ ഗുണം ചെയ്യും. ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സ്വാഭാവികമായും ചര്‍മ്മത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

Most read: താരന് ഉത്തമ പ്രതിവിധി; ബേക്കിംഗ് സോഡ ഈവിധം ഉപയോഗിച്ചാല്‍ ഫലം പെട്ടെന്ന്Most read: താരന് ഉത്തമ പ്രതിവിധി; ബേക്കിംഗ് സോഡ ഈവിധം ഉപയോഗിച്ചാല്‍ ഫലം പെട്ടെന്ന്

ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നത് മുതല്‍ വീക്കം, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ ചികിത്സിക്കുന്നത് വരെ, ഷിയ ബട്ടര്‍ നിങ്ങളുടെ ചര്‍മ്മത്തിന് പലവിധത്തില്‍ ഗുണം ചെയ്യും. സുന്ദരമായ ചര്‍മ്മം നേടാനായി ഷിയ ബട്ടര്‍ പരീക്ഷിക്കുന്നതിനുള്ള വ്യത്യസ്തമായ ചില ഫേസ് മാസ്‌കുകള്‍ ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. ഒന്നു നോക്കൂ..

ഷിയ ബട്ടറിന്റെ ചര്‍മ്മ സംരക്ഷണ ഗുണങ്ങള്‍

ഷിയ ബട്ടറിന്റെ ചര്‍മ്മ സംരക്ഷണ ഗുണങ്ങള്‍

* ഒലിക് ആസിഡ്, സ്റ്റിയറിക് ആസിഡ്, ലിനോലെയിക് ആസിഡ്, പാല്‍മിറ്റിക് ആസിഡ് മുതലായവ ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് ഷിയ ബട്ടര്‍. ഈ ഘടകങ്ങള്‍ നമ്മുടെ ചര്‍മ്മത്തിനും മുടിക്കും അത്യധികം പോഷണവും ഈര്‍പ്പവും നല്‍കുന്നു. ഷിയ ബട്ടര്‍ വിറ്റാമിന്‍ എ, ഇ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇവ രണ്ടും ചര്‍മ്മത്തെ പോഷിപ്പിക്കാനും സംരക്ഷിക്കാനും ഉത്തമമാണ്.

* ഷിയ ബട്ടര്‍ ചില ആന്റി ഇന്‍ഫ്‌ളമേറ്റി സംയുക്തങ്ങളാല്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു.

* പ്രകൃതിദത്ത ഷിയ ബട്ടര്‍ വിറ്റാമിന്‍ എ, ഇ എന്നിവയുടെ മികച്ച ഉറവിടമാണ്. ചുളിവുകള്‍, മുഖക്കുരു മുതലായവ ചികിത്സിക്കാന്‍ വിറ്റാമിന്‍ എ സഹായിക്കുന്നു. കോശവളര്‍ച്ച വര്‍ദ്ധിപ്പിക്കാനും ഇതിന് കഴിയും. വിറ്റാമിന്‍ ഇ ക്ക് വിവിധ ചര്‍മ്മ അവസ്ഥകളെ ചികിത്സിക്കാന്‍ സഹായിക്കുന്ന വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുണ്ട്.

* ചര്‍മ്മത്തിന് ഏറ്റവും മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറുകളില്‍ ഒന്നാണ് ഷിയ ബട്ടര്‍. ഇത് ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്.

ഷിയ ബട്ടറിന്റെ ചര്‍മ്മ സംരക്ഷണ ഗുണങ്ങള്‍

ഷിയ ബട്ടറിന്റെ ചര്‍മ്മ സംരക്ഷണ ഗുണങ്ങള്‍

* അമിതമായ വരണ്ട ചര്‍മ്മം, ചൊറിച്ചിലിനും വിണ്ടുകീറുന്നതിനും കാരണമാകും. ഷിയ ബട്ടര്‍ നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കുകയും ചര്‍മ്മം മൃദുവാക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ തുളച്ചുകയറുകയും സുഷിരങ്ങള്‍ അടയാതിരിക്കുകയും ചെയ്യുന്നു.

* ഷിയ ബട്ടറിന് മികച്ച പ്രകൃതിദത്ത ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇത് ചര്‍മ്മത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഷിയ ബട്ടര്‍ പതിവായി പുരട്ടുന്നത് ചര്‍മ്മത്തെ മിനുസമാര്‍ന്നതും പോഷിപ്പിക്കുന്നതും തിളക്കമുള്ളതും യുവത്വമുള്ളതും നിലനിര്‍ത്തുന്നു.

* ഷിയ ബട്ടര്‍ ചര്‍മ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു, ഇത് ചര്‍മ്മകോശങ്ങളെ പോഷിപ്പിക്കുന്നു.

* ഷിയ ബട്ടര്‍ പതിവായി പുരട്ടുന്നത് ചര്‍മ്മത്തിലെ തിണര്‍പ്പ്, സൂര്യതാപം, സ്‌ട്രെച്ച് മാര്‍ക്കുകള്‍, പൊള്ളല്‍, അത്ലറ്റ്‌സ് ഫൂട്, പ്രാണികളുടെ കടി, മുഖക്കുരു, മുഖക്കുരു പാടുകള്‍ എന്നിവ ചികിത്സിക്കാന്‍ വളരെ ഫലപ്രദമാണ്.

Most read:ചര്‍മ്മത്തിലെ ചുളിവ് അകറ്റി പ്രായം കുറക്കാന്‍ ഉത്തമം ഈ എണ്ണകള്‍Most read:ചര്‍മ്മത്തിലെ ചുളിവ് അകറ്റി പ്രായം കുറക്കാന്‍ ഉത്തമം ഈ എണ്ണകള്‍

റോസ് വാട്ടറും ഷിയ ബട്ടറും

റോസ് വാട്ടറും ഷിയ ബട്ടറും

1-2 ടീസ്പൂണ്‍ അസംസ്‌കൃത ഷിയ ബട്ടര്‍ എടുത്ത് ബോയിലറിന്റെ സഹായത്തോടെ ഉരുക്കുക. തീയില്‍ നിന്ന് മാറ്റി, ഉരുകിയ ഷിയ ബട്ടറിലേക്ക് കുറച്ച് റോസ് വാട്ടര്‍ ചേര്‍ക്കുക. ഇത് ഒരുമിച്ച് ഇളക്കി ഷിയ ബട്ടര്‍ ഫേസ് മാസ്‌ക് തയ്യാറാക്കുക. മുഖത്തും കഴുത്തിലും ഇത് പുരട്ടി പതുക്കെ ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. ഇത് കുറച്ച് മിനിറ്റ് വിടുക, അതിനുശേഷം നനഞ്ഞ ടവല്‍ ഉപയോഗിച്ച് മുഖം തുടയ്ക്കുക. ശേഷം മുഖം നന്നായി കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഈ മാസ്‌ക് പ്രയോഗിക്കുക.

അവോക്കാഡോ, ഷിയ ബട്ടര്‍ ഫെയ്‌സ് മാസ്‌ക്

അവോക്കാഡോ, ഷിയ ബട്ടര്‍ ഫെയ്‌സ് മാസ്‌ക്

ഒരു ബോയിലര്‍ ഉപയോഗിച്ച് ഒരു ടീസ്പൂണ്‍ അസംസ്‌കൃത ഷിയ വെണ്ണ ഉരുക്കുക. പഴുത്ത അവോക്കാഡോയുടെ പകുതി എടുത്ത് മാഷ് ചെയ്ത് ഉരുകിയ ഷിയ ബട്ടറില്‍ കലര്‍ത്തുക. ഇപ്പോള്‍ ഷിയ ബട്ടര്‍ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കാന്‍ തയ്യാറായി. ഇത് മുഖത്തും കഴുത്തിലുമെല്ലാം പുരട്ടി വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ മൃദുവായി മസാജ് ചെയ്യുക. മറ്റൊരു 15-20 മിനിറ്റ് കാത്തിരുന്നശേഷം വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഈ ഷിയ ബട്ടര്‍ ഫെയ്‌സ് മാസ്‌ക് ആഴ്ചയില്‍ രണ്ടുതവണ പുരട്ടുക.

Most read:മഴക്കാലത്ത് മുടി കനത്തില്‍ കൊഴിയും; രക്ഷ നേടാന്‍ പരിഹാരമാര്‍ഗം ഇത്Most read:മഴക്കാലത്ത് മുടി കനത്തില്‍ കൊഴിയും; രക്ഷ നേടാന്‍ പരിഹാരമാര്‍ഗം ഇത്

തേനും ഷിയ ബട്ടറും

തേനും ഷിയ ബട്ടറും

ഒരു ടീസ്പൂണ്‍ അസംസ്‌കൃത ഷിയ ബട്ടര്‍ ഉരുക്കുക. തീയില്‍ നിന്ന് മാറ്റി ഒരു ടീസ്പൂണ്‍ തണുത്തശേഷം ഇത് തേനില്‍ കലര്‍ത്തുക. നിങ്ങള്‍ക്ക് മിനുസമാര്‍ന്ന പേസ്റ്റ് ലഭിച്ചുകഴിഞ്ഞാല്‍ ഇത് മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റ് കാത്തിരിക്കുക. ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. 2-3 ദിവസത്തിലൊരിക്കല്‍ ഈ ഷിയ ബട്ടര്‍ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കുക.

പപ്പായ, ഷിയ ബട്ടര്‍ ഫേസ് മാസ്‌ക്

പപ്പായ, ഷിയ ബട്ടര്‍ ഫേസ് മാസ്‌ക്

ഒരു കപ്പ് ഫ്രഷ് പപ്പായ കഷ്ണങ്ങള്‍ എടുത്ത് മിക്സ് ചെയ്ത് പപ്പായ പേസ്റ്റ് തയ്യാറാക്കുക. ഒരു ടീസ്പൂണ്‍ ഷിയ ബട്ടര്‍ ഉരുക്കി പപ്പായ പേസ്റ്റിലേക്ക് ചേര്‍ക്കുക. ഷിയ ബട്ടര്‍ ഫേസ് മാസ്‌ക് തയ്യാറാക്കാന്‍ രണ്ട് ചേരുവകളും ഒരുമിച്ച് മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് ഇത് കഴുകി വൃത്തിയാക്കുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുക.

Most read:താടി വളര്‍ത്താന്‍ പെടാപ്പാട് പെടുന്നുവോ? ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കൂ, ഫലം ഉറപ്പ്Most read:താടി വളര്‍ത്താന്‍ പെടാപ്പാട് പെടുന്നുവോ? ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കൂ, ഫലം ഉറപ്പ്

വെളിച്ചെണ്ണയും ഷിയ ബട്ടറും

വെളിച്ചെണ്ണയും ഷിയ ബട്ടറും

ബോയിലര്‍ ഉപയോഗിച്ച് 1-2 ടീസ്പൂണ്‍ ഷിയ ബട്ടര്‍ ഉരുക്കുക. ഇതിലേക്ക് 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ചേരുവകള്‍ ഒന്നിച്ച് ചേരുന്നത് വരെ ചെറിയ തീയില്‍ ഇളക്കുക. തീ ഓഫ് ചെയ്ത് ഈ മിശ്രിതം അല്‍പ്പം തണുക്കാന്‍ വിടുക. ഇത് മുഖത്ത് പുരട്ടി കുറച്ച് മിനിറ്റ് നേരം വിരല്‍ത്തുമ്പുകൊണ്ട് മൃദുവായി മസാജ് ചെയ്യുക. നനഞ്ഞ തുണി ഉപയോഗിച്ച് ഇത് തുടച്ചശേഷം ശുദ്ധജലത്തില്‍ മുഖം കഴുകുക. ഈ ഷിയ ബട്ടര്‍ ഫേസ് മാസ്‌ക് എല്ലാ ഒന്നിടവിട്ട ദിവസവും പ്രയോഗിക്കുക.

കറ്റാര്‍ വാഴയും ഷിയ ബട്ടറും

കറ്റാര്‍ വാഴയും ഷിയ ബട്ടറും

ഒരു കറ്റാര്‍ വാഴയുടെ ഇല മുറിച്ച് അകത്ത് നിന്ന് ജെല്‍ വേര്‍തിരിച്ചെടുക്കുക. ബോയിലര്‍ ഉപയോഗിച്ച് ഒരു ടീസ്പൂണ്‍ അസംസ്‌കൃത ഷിയ ബട്ടര്‍ ഉരുക്കുക. ഇത് ഉരുകിയ ശേഷം തീയില്‍ നിന്ന് നീക്കി ഷിയ ബട്ടറില്‍ തുല്യ അളവില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. ഒരുമിച്ച് കലര്‍ത്തിയ ഈ ഷിയ ബട്ടര്‍ ഫേസ് മാസ്‌ക് മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് നേരം വച്ചശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുക.

ഷിയ ബട്ടറും ചന്ദനവും

ഷിയ ബട്ടറും ചന്ദനവും

ഈ മാസ്‌ക് വരണ്ട ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഒരു പ്ലേറ്റില്‍ കുറച്ച് ഷിയ ബട്ടര്‍ എടുത്ത് 5-6 സ്പൂണ്‍ ചന്ദനപ്പൊടി ചേര്‍ക്കുക. ഇനി രണ്ട് ചേരുവകളും മിക്‌സ് ചെയ്ത് 2-3 സ്പൂണ്‍ പാല്‍ ചേര്‍ക്കുക. എല്ലാം ശരിയായി മിക്സ് ചെയ്ത് ഈ മാസ്‌ക് മുഖത്ത് പുരട്ടുക. അല്‍പനേരം കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

Most read:രാത്രി ഈ കൂട്ട് മുടിക്ക് പുരട്ടി ഉറങ്ങൂ; നേടാം നല്ല കിടിലന്‍ മുടിMost read:രാത്രി ഈ കൂട്ട് മുടിക്ക് പുരട്ടി ഉറങ്ങൂ; നേടാം നല്ല കിടിലന്‍ മുടി

ഷിയ ബട്ടര്‍, കൊക്കോ പൗഡര്‍

ഷിയ ബട്ടര്‍, കൊക്കോ പൗഡര്‍

ഷിയ ബട്ടര്‍, കൊക്കോ പൗഡര്‍ ഫേസ് പാക്ക് എല്ലാത്തരം ചര്‍മ്മത്തിനും ഉപയോഗിക്കാവുന്നതാണ്. തിളക്കമുള്ള ചര്‍മ്മം നേടാന്‍ ഇത് സഹായിക്കുന്നു. ഷിയ ബട്ടര്‍ തുല്യ അളവില്‍ കൊക്കോ പൗഡറുമായി കലര്‍ത്തി അതില്‍ കുറച്ച് ഫ്രഷ് ക്രീം ചേര്‍ക്കുക. എല്ലാ ചേരുവകളും ഒരുമിച്ച് മിക്‌സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ആവശ്യമെങ്കില്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ള അവശ്യ എണ്ണയും ചേര്‍ക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് ഉപയോഗിക്കുന്നത് സുന്ദരമായ ചര്‍മ്മം നേടാന്‍ സഹായിക്കും.

English summary

Homemade Shea Butter Face Masks For Beautiful Skin in Malayalam

Here in this article, we are going to share few homemade shea butter face mask recipes that you can try at home. Take a look.
Story first published: Friday, September 16, 2022, 14:54 [IST]
X
Desktop Bottom Promotion