Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം! -
Uthradam Wishes: ഉത്രാടം ആശംസകളും സന്ദേശങ്ങളും -
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക!
ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്
മുഖസംരക്ഷണം മിക്കവര്‍ക്കും ഒരു പ്രധാന വെല്ലുവിളിയാണ്. കാലാവസ്ഥയോട് പോരാടി നിങ്ങളുടെ മുഖം കാക്കാന്‍ പല വഴികളും തേടേണ്ടി വരുന്നു. പലരും ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നു, ഒരുപാട് പണവും ചെലവാക്കുന്നു. എന്നാല്‍ വിഷമിക്കേണ്ട, അല്പം കുങ്കുമപ്പൂവ് ഉപയോഗിച്ച് നിങ്ങളുടെ മുഖം ആരെയും ആകര്‍ഷിക്കുന്ന ഒന്നാക്കാവുന്നതാണ്.
ആന്റിമ്യൂട്ടാജെനിക്, ആന്റിഹൈപ്പര്‍ടെന്‍സിവ്, ആന്റിട്യൂസിവ്, സൈറ്റോടോക്സിക്, ആന്റികണ്‍വള്‍സന്റ് ഗുണങ്ങള്‍ ഉള്ള കുങ്കുമപ്പൂവ് ശരീരത്തില്‍ ഒരുപാട് ഗുണം ചെയ്യുന്നു. ചര്‍മ്മത്തിന് കുങ്കുമപ്പൂവിന്റെ ഗുണങ്ങളും തിരിച്ചറിഞ്ഞ് മിക്ക ചര്‍മ്മസംരക്ഷണ പായ്ക്കുകളിലും ഇത് ഉപയോഗിക്കുന്നു. ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങാതെ നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ കുങ്കുമപ്പൂ ഫെയ്സ് പാക്കുകള്‍ തയാറാക്കി ഉപയോഗിക്കാം. എങ്ങനെയെന്നും ഏതൊക്കെ ചേരുവകള്‍ ചേര്‍ക്കാമെന്നും നോക്കാം.

കുങ്കുമപ്പൂവും ചന്ദനവും
1 ടേബിള്‍ സ്പൂണ്‍ ചന്ദനപ്പൊടി, 2 - 3 ഇതള്‍ കുങ്കുമപ്പൂ, 2 ടീസ്പൂണ്‍ പാല് എന്നിവയാണ് ഈ ഫെയ്സ് പായ്ക്കിന് ആവശ്യം. എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച് മുഖം നന്നായി കഴുകിയ ശേഷം മുഖത്ത് പുരട്ടുക. നിങ്ങളുടെ മുഖത്തുടനീളം പായ്ക്ക് തുല്യമായി മസാജ് ചെയ്യുക, തുടര്‍ന്ന് 20 മിനിറ്റ് വരണ്ടതാക്കുക. അതിനുശേഷം നിങ്ങളുടെ മുഖം നന്നായി കഴുകുക. തിളക്കമുള്ളതും മിനുസമാര്‍ന്നതുമായ ചര്‍മ്മം നേടാന്‍ നിങ്ങള്‍ക്ക് ആഴ്ചയില്‍ 3 തവണ ഈ പായ്ക്ക് ഉപയോഗിക്കാം. പാലും പാലുല്‍പ്പന്നങ്ങളും അലര്‍ജി ഉള്ളവര്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാം.

കുങ്കുമപ്പൂവും സൂര്യകാന്തി വിത്തും
3 - 4 സൂര്യകാന്തി വിത്തുകള്‍, 2-3 കുങ്കുമപ്പൂ ഇതള്‍, 1/4 കപ്പ് പാല് എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. സൂര്യകാന്തി വിത്തുകളും കുങ്കുമപ്പൂവും പാലില്‍ രാത്രി മുക്കിവയ്ക്കുക. രാവിലെ, ഈ മിശ്രിതം പേസ്റ്റ് രൂപത്തിലാക്കി ചര്‍മ്മത്തില്‍ പുരട്ടുക. ഇത് വരണ്ടശേഷം അല്പനേരം കഴിഞ്ഞ് മുഖം കഴുകുക. പാലിനു പകരം നിങ്ങള്‍ക്ക് ചെറുചൂടുള്ള വെള്ളവും ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുതവണ ഈ ഫേസ് പായ്ക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഒലിവ് ഓയിലും കുങ്കുമപ്പൂവും
3 - 4 കുങ്കുമപ്പൂ ഇതള്‍, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് ആവശ്യം. കുങ്കുമപ്പൂ എണ്ണയില്‍ നന്നായി ഇളക്കുക. ഈ എണ്ണ ഉപയോഗിച്ച മിശ്രിതം മുഖത്ത് പുരട്ടുക. നനഞ്ഞ തുണി ഉപയോഗിച്ച് ഒരു മണിക്കൂറിന് ശേഷം ഇത് തുടച്ചുകളയാം. ഒലിവ് ഓയിലിന് പകരം വെളിച്ചെണ്ണ, ബദാം ഓയില്‍ അല്ലെങ്കില്‍ എള്ള് എണ്ണ എന്നിവയും ഉപയോഗിക്കാം. ഈ പായ്ക്ക് പുരട്ടി ഒരു രാത്രി മുഴുവനും വയ്ക്കാവുന്നതുമാണ്. കുങ്കുമപ്പൂ കലര്‍ന്ന എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മനോഹരമായ തിളക്കം നല്‍കുകയും ചെയ്യും.

കുങ്കുമപ്പൂവും തേനും
1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 - 3 കുങ്കുമപ്പൂ ഇതള്‍ എന്നിവയാണ് ആവശ്യം. കുങ്കുമപ്പൂവ് ആദ്യമായി തേനില്‍ കലര്‍ത്തി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് മസാജ് ചെയ്യാം. ഇത് ഉണങ്ങിയ ശേഷം മുഖം നന്നായി കഴുകുക. ഓരോ 2-3 ദിവസവും ഇടവിട്ട് ഈ മാസ്ക് പ്രയോഗിക്കുക. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തിലെ കളങ്കങ്ങള്‍, കറുത്ത പാടുകള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കും.

കുങ്കുമപ്പൂവും പാലും
3-4 കുങ്കുമപ്പൂ ഇതള്‍, 1/4 കപ്പ് പാല് എന്നിവയെടുക്കുക. കുങ്കുമപ്പൂവ് പാലില്‍ മുക്കിവച്ച് 2 മണിക്കൂര്‍ വിടുക. ശേഷം ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഏകദേശം 10 - 15 മിനിറ്റിനു ശേഷം ഉണങ്ങിക്കഴിഞ്ഞ് ഇത് കഴുകുക. ഈ കുങ്കുമപ്പൂ ഫെയ്സ് പായ്ക്ക് ആഴ്ചയില്‍ 3-4 തവണ പ്രയോഗിക്കുക.

കുങ്കുമപ്പൂവും ബദാമും
10 കുങ്കുമപ്പൂവിന്റെ ഇതള്‍, 4-5 ബദാം, അല്പം വെള്ളം എന്നിവയാണ് ആവശ്യം. ബദാം, കുങ്കുമപ്പൂവ് എന്നിവ രാത്രിയില്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതു വരെ ഒരുമിച്ച് പൊടിക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം മുഖം കഴുകുക. ഈ ഫെയ്സ് പായ്ക്ക് ആഴ്ചയില്‍ രണ്ടുതവണ നിങ്ങള്‍ക്ക് പ്രയോഗിക്കാം. ബദാമിലെ സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങള്‍ ഉപയോഗിച്ച് ചര്‍മ്മത്തിന്റെ ടോണ്‍ വര്‍ദ്ധിപ്പിക്കാം. ബദാമില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എണ്ണ ചര്‍മ്മത്തിന്റെ ഈര്‍പ്പവും സന്തുലിതമാക്കുന്നു.

കുങ്കുമപ്പൂവും തുളസി ഇലയും
5 തുളസി ഇലകള്‍, 10 - 15 കുങ്കുമപ്പൂവ് ഇതള്‍, വെള്ളം എന്നിവയാണ് ആവശ്യം. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതിന് തുളസിയിലയും കുങ്കുമപ്പൂവും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മിക്സ് ആക്കിയെടുക്കുക. ഇത് നിങ്ങള്‍ക്ക് മുഖക്കുരു സാധ്യതയുള്ള സ്ഥലങ്ങളില്‍ പുരട്ടുക. പായ്ക്ക് കുറച്ച് മിനിറ്റ് നേരം വരണ്ടതാക്കാന്‍ വിട്ട ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റാന്‍ തുളസിയുടെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഗുണം ചെയ്യും.



Click it and Unblock the Notifications