For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മം ക്ലിയറാക്കി തരും വീട്ടിലെ ഫേസ്മാസ്‌ക്

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് മുഖം ക്ലീന്‍ അല്ലാത്തത്. അഴുക്കും പൊടിയും മറ്റും നിറഞ്ഞ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും ചര്‍മ്മത്തെ വേദനിപ്പിക്കുന്നു. എന്നാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ഈ ഫേസ്മാസ്‌ക് ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ആണ് നല്‍കുന്നത്.

ചര്‍മ്മത്തിലെ പല അസ്വസ്ഥതകളിലും പ്രതിരോധം തീര്‍ക്കുന്നതിന് വീട്ടിലെ വഴികള്‍ തന്നെയാണ് ഉത്തമം. കാരണം മറ്റുള്ളവ പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് കാര്യം. അത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും ചര്‍മ്മം ക്ലിയറായി നിലനിര്‍ത്തുന്നതിനും നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ പരീക്ഷിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ചര്‍മ്മസംരക്ഷണത്തിന് എപ്പോഴു ഏത് സമയത്തും ഉപയോഗിക്കാവുന്ന ഒരു ഫേസ്പാക്ക് ആണ് റൈസ് ഫേസ്പാക്ക്.

മോശം ചര്‍മ്മത്തെ പുറംതള്ളുന്നതിനും പുതുക്കുന്നതിനും വേണ്ടി പുതിയ വഴികള്‍ ആലോചിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗ്ഗമാണ് റൈസ് ഫേസ്പാക്ക്. ഇത് എങ്ങനെ നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ ഗുണം ചെയ്യുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. പ്രകൃതിദത്തമായ എല്ലാ ചേരുവകളും ഉപയോഗിച്ച് ഫലപ്രദമായ എക്സ്ഫോളിയേറ്റിംഗ് റൈസ് ഫേസ് പായ്ക്ക് എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്തൊക്കെയാണ് ആവശ്യമുള്ള സാധനങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ആവശ്യമായ വസ്തുക്കള്‍

ആവശ്യമായ വസ്തുക്കള്‍

അരിയാണ് ആവശ്യമുള്ള വസ്തുക്കളില്‍ മുന്നില്‍ നില്‍ക്കുന്നത്. അരി, നാരങ്ങ, തേന്, ഗ്രീന്‍ ടീ എന്നിവ കൊണ്ട് നല്ല കിടിലന്‍ ഫേസ്പാക്ക് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി എങ്ങനെ ഇത് തയ്യാറാക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ചര്‍മ്മത്തെ ശ്രദ്ധിക്കാന്‍ ഇനി നിങ്ങള്‍ തയ്യാറാണോ? ഈ ഫേസ് പായ്ക്ക് ഉണ്ടാക്കുന്നതിനുള്ള ഘട്ടങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല എന്നുള്ളത് തന്നെയാണ് സത്യം.

ഘട്ടം 1

ഘട്ടം 1

ഏകദേശം 2 ടേബിള്‍സ്പൂണ്‍ അസംസ്‌കൃത അരി എടുത്ത് ബ്ലെന്‍ഡറിലോ മിക്‌സര്‍ ജാറിലോ ഇട്ട് പൊടിച്ചെടടുക്കുക. നല്ലതുപോലെ പൊടിക്കേണ്ടതില്ല, തരി തരിയായാണ് പൊടിച്ചെടുക്കേണ്ടത്. നിങ്ങളുടെ ചര്‍മ്മത്തെ ക്ലീന്‍ ആക്കാനുള്ള ഒരു മികച്ച പ്രകൃതിദത്ത മാര്‍ഗമാണ് അരി പൊടി. ഒരു അരി ഫെയ്‌സ് മാസ്‌ക് നിങ്ങളുടെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ സൗമ്യമായി പുറംതള്ളുകയും, ഈര്‍പ്പം നല്‍കുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഘട്ടം 2:

ഘട്ടം 2:

അതിന് ശേഷം അരിപ്പൊടിയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. നാരങ്ങ വിറ്റാമിന്‍ സിയുടെ സമ്പന്നമായ സ്രോതസ്സാണ്, ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മം തിളങ്ങുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റിഓക്സിഡന്റായും പ്രവര്‍ത്തിക്കുന്നു, ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇത് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.

ഘട്ടം 3:

ഘട്ടം 3:

അതിനുശേഷം, ഒരു ടീസ്പൂണ്‍ തേന്‍ ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ചര്‍മ്മത്തിന് തേനിന്റെ ഗുണം എല്ലാവര്‍ക്കും അറിയാം. ബാക്ടീരിയ വളര്‍ച്ച തടയുന്ന അസിഡിക് ഗുണങ്ങളുള്ള ഉയര്‍ന്ന പഞ്ചസാര ഘടന ഇതിന് ഉണ്ട്. അതിനാല്‍, ഇത് ഏതെങ്കിലും തരത്തിലുള്ള ചര്‍മ്മ അണുബാധ ഒഴിവാക്കാന്‍ ഒരു ആന്റിസെപ്റ്റിക് ആയി പ്രവര്‍ത്തിക്കുന്നുണ്ട്.

ഘട്ടം 4:

ഘട്ടം 4:

ഈ മിശ്രിതത്തിലേക്ക് ഒന്നര ടേബിള്‍സ്പൂണ്‍ ഗ്രീന്‍ ടീ വെള്ളം ചേര്‍ക്കണം. ശേഷം ഒരു സ്പൂണ്‍ കൊണ്ട് ഇളക്കുക. ഫേസ്പാക്കിന്റെ സ്ഥിരത വളരെ കട്ടിയുള്ളതോ ഒഴുകുന്നതോ ആയിരിക്കണമെന്നില്ല. എളുപ്പത്തില്‍ പ്രയോഗിക്കുന്നതിന് ഇതിന് ഒരു സെമി കട്ടിയുള്ള സ്ഥിരത ആവശ്യമാണ്. ഇത്രയും ആണ് ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍.

നിറയൗവ്വനം സമ്മാനിക്കും നാല്‍പ്പാമരാദി തൈലംനിറയൗവ്വനം സമ്മാനിക്കും നാല്‍പ്പാമരാദി തൈലം

ഘട്ടം 5:

ഘട്ടം 5:

ഫെയ്‌സ് പായ്ക്ക് പൂര്‍ണ്ണമായും മിക്‌സ് ചെയ്ത ശേഷം, അത് നിങ്ങളുടെ മുഖത്ത് പുരട്ടാന്‍ തുടങ്ങാം. അതിന് വേണ്ടി മുഖം കഴുകി ഉണങ്ങിയതാണ് എന്ന് ഉറപ്പ് വരുത്തണം. വരണ്ടതും വൃത്തിയുള്ളതുമായ ചര്‍മ്മത്തില്‍ പായ്ക്ക് പ്രയോഗിക്കുന്നതാണ് നല്ലത്. നിങ്ങളുടെ വിരലുകള്‍ അല്ലെങ്കില്‍ ഒരു ഫ്‌ലാറ്റ് ഫേസ് പാക്ക് ബ്രഷ് ഉപയോഗിച്ച് ഫെയ്‌സ് പായ്ക്ക് പ്രയോഗിക്കുക. അരിയുടെ ഘടനയില്‍ കുറച്ച് തരികള്‍ അടങ്ങിയിരിക്കുന്നതിനാല്‍, പ്രയോഗിക്കുമ്പോള്‍ ഫെയ്‌സ് പാക്കിന്റെ ചില തുള്ളികള്‍ ഉണ്ടാകാം. ഇത് തന്നെയാണ് ഈ പാക്കിന്റെ പ്രത്യേകതയും.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ഫെയ്‌സ് പായ്ക്ക് 10 മിനിറ്റ് നന്നായി ഉണങ്ങാന്‍ അനുവദിക്കുക. ചര്‍മ്മത്തില്‍ നേരിയ പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ നിങ്ങളുടെ വിരലുകള്‍ വെള്ളത്തില്‍ നനച്ച് ചര്‍മ്മത്തില്‍ വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക. പതുക്കെ പതുക്കെ മസ്സാജ് ചെയ്ത് ഇത് മുഴുവന്‍ മുഖത്ത് നിന്ന് കളയുക. അതിനുശേഷം, ഇത് സാധാരണ വെള്ളത്തില്‍ കഴുകുക. മുഖം വെള്ളത്തില്‍ കഴുകിയ ശേഷം ചര്‍മ്മം വരണ്ടതാക്കുക. ഇപ്പോള്‍, ചര്‍മ്മത്തിന്റെ വരള്‍ച്ച തടയാന്‍ നിങ്ങളുടെ പ്രിയപ്പെട്ട മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഈ ഫേസ് പാക്ക് പ്രയോഗിക്കാവുന്നതാണ്.

ഓട്‌സ് പൊടി തൈര് ചേര്‍ത്ത് രാത്രി; തിളങ്ങുന്ന മുഖംഓട്‌സ് പൊടി തൈര് ചേര്‍ത്ത് രാത്രി; തിളങ്ങുന്ന മുഖം

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

പതിവ് ഉപയോഗത്തിലൂടെ, നിങ്ങളുടെ ചര്‍മ്മം മൃദുവാകുന്നു. ഇതോടൊപ്പം മിനുസമാര്‍ന്നതും വൃത്തിയുള്ളതുമായി അനുഭവപ്പെടും. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ മോശം ചര്‍മ്മത്തെ അഥവാ മൃതകോശങ്ങളെ പുറംതള്ളും. ഈ ഫേസ്പാക്ക് 100% ഉറപ്പ് നിങ്ങളുടെ ചര്‍മ്മത്തിന് നല്‍കുന്നുണ്ട്. മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് സത്യം. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നുള്ളതാണ് സത്യം. ഒരു കാരണവശാലും ഈ ഫേസ്പാക്ക് ഉപയോഗിച്ചവര്‍ക്ക് നിരാശരാകേണ്ടി വരില്ല എന്നുള്ളതാണ് സത്യം.

English summary

Homemade Rice Face Pack To Refresh Your Skin in Malayalam

Here in this article we are sharing DIY homemade Rice Face Pack To Refresh Your Skin in Malayalam
X
Desktop Bottom Promotion