For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തിന് വെളുപ്പും തിളക്കവും നല്‍കാന്‍ ഈ പാല്‍ ഫെയ്‌സ് മാസ്‌ക്

|

പാലിന്റെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്കെല്ലാം അറിയാം. വിറ്റാമിനുകള്‍, ബയോട്ടിന്‍, പൊട്ടാസ്യം, കാല്‍സ്യം, ലാക്റ്റിക് ആസിഡ്, മഗ്‌നീഷ്യം, സെലിനിയം, പ്രോട്ടീന്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ഒന്നാണ് പാല്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നപോലെ ചര്‍മ്മത്തിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. യൗവനവും തിളക്കവുമുള്ള ചര്‍മ്മം നേടാനായി നിങ്ങള്‍ക്ക് പച്ചപ്പാല്‍ ഉപയോഗിക്കാം.

Most read; തൂങ്ങിയ ചര്‍മ്മം തലവേദനയോ: വീട്ടിലൊരു കിടിലന്‍ ഫേസ്പാക്ക്Most read; തൂങ്ങിയ ചര്‍മ്മം തലവേദനയോ: വീട്ടിലൊരു കിടിലന്‍ ഫേസ്പാക്ക്

ഫ്രീ റാഡിക്കലുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും പാടുകളും അടയാളങ്ങളും മങ്ങാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ജലാംശം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍, നേര്‍ത്ത വരകള്‍, പ്രായമാകല്‍ പ്രക്രിയ എന്നിവ മന്ദഗതിയിലാക്കാനും ചര്‍മ്മത്തിന്റെ ഇലാസ്തികത പ്രോത്സാഹിപ്പിക്കാനും പാല്‍ മികച്ചതാണ്. നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മം നേടാനായി പാല്‍ ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഫെയ്‌സ് പാക്കുകള്‍ ഇവിടെ വായിച്ചറിയാം.

അസംസ്‌കൃത പാല്‍

അസംസ്‌കൃത പാല്‍

ഒരു പാത്രത്തില്‍ കുറച്ച് തണുത്ത അസംസ്‌കൃത പാല്‍ എടുത്ത് അതില്‍ ഒരു കോട്ടണ്‍ തുണി മുക്കിവയ്ക്കുക. ഈ കോട്ടണ്‍ തുണി ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മം നന്നായി തുടയ്ക്കുക. ഇത് 5-10 മിനിറ്റ് ചര്‍മ്മത്തില്‍ വിട്ടശേഷം പ്ലെയിന്‍ വെള്ളത്തില്‍ മുഖം കഴുകുക. എല്ലാ ദിവസവും ഒന്നോ രണ്ടോ തവണ ഇത് ആവര്‍ത്തിക്കുക.

കടലമാവ്, പാല്‍ ഫേസ് പാക്ക്

കടലമാവ്, പാല്‍ ഫേസ് പാക്ക്

1-2 ടേബിള്‍സ്പൂണ്‍ കടല മാവില്‍ 2-3 ടീസ്പൂണ്‍ അസംസ്‌കൃത പാല്‍ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് തയ്യാറാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി രണ്ട് മിനിറ്റ് നേരം വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്യുക. മറ്റൊരു 5-10 മിനിറ്റ് ചര്‍മ്മത്തില്‍ ഉണങ്ങാന്‍ വിട്ടശേഷം മുഖം നന്നായി കഴുകുക. എല്ലാ ദിവസവും നല്ല ചര്‍മ്മത്തിനായി ഈ ഫേസ് പാക്ക് പുരട്ടുക. കടലമാവിന് ചര്‍മ്മ ശുദ്ധീകരണ ഗുണങ്ങളുണ്ട്. ഇത് ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുകയും ആഴത്തില്‍ വൃത്തിയാക്കുകയും ചര്‍മ്മത്തിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. കടലമാവിന്റെ അത്ഭുതകരമായ എക്‌സ്‌ഫോളിയേറ്റിംഗ് ഗുണങ്ങള്‍ ആരോഗ്യകരമായ കോശ പുനരുജ്ജീവനത്തിന് സഹായിക്കുന്നു, ഇത് തിളക്കമുള്ളതും സുന്ദരവുമായ ചര്‍മ്മത്തിലേക്ക് നയിക്കുന്നു.

Most read:ആയുര്‍വേദം പറയും ഈ മാന്തികക്കൂട്ടെങ്കില്‍ ആരോഗ്യമുള്ള മുഖചര്‍മ്മം സ്വന്തമാക്കാംMost read:ആയുര്‍വേദം പറയും ഈ മാന്തികക്കൂട്ടെങ്കില്‍ ആരോഗ്യമുള്ള മുഖചര്‍മ്മം സ്വന്തമാക്കാം

കക്കിരി, പാല്‍ ഫേസ് പാക്ക്

കക്കിരി, പാല്‍ ഫേസ് പാക്ക്

ഒരു കക്കിരിയുടെ പകുതി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ചതച്ചെടുക്കുക. ഈ കക്കിരി പള്‍പ്പില്‍ 1/4 കപ്പ് അസംസ്‌കൃത പാല്‍ ചേര്‍ത്ത് ഫേസ് പാക്ക് തയ്യാറാക്കാന്‍ നന്നായി മിക്‌സ് ചെയ്യുക. മുഖത്തും കഴുത്തിലും പുരട്ടുക, രണ്ട് മിനിറ്റ് സൗമ്യമായി മസാജ് ചെയ്യുക. മറ്റൊരു 5-10 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം മുഖം നന്നായി കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ആവര്‍ത്തിക്കുക. വെളുത്ത ചര്‍മ്മത്തിന് ഏറ്റവും ഫലപ്രദമായ വിറ്റാമിനുകളില്‍ ഒന്നാണ് വിറ്റാമിന്‍ സി. കക്കിരിയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ മെലാനിന്‍ ഉല്‍പാദനം നിയന്ത്രിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. മെലാനിന്‍ സിന്തസിസ് കുറയ്ക്കുന്നതിലൂടെ, വിറ്റാമിന്‍ സി നമ്മുടെ ചര്‍മ്മം വൃത്തിയാക്കാന്‍ സഹായിക്കുന്നു. കക്കിരി നമ്മുടെ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താനും മൃദുലമാക്കാനും സഹായിക്കുന്നു.

തേനും പാലും ഫേസ് പാക്ക്

തേനും പാലും ഫേസ് പാക്ക്

ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ വീതം തേനും പാലും എടുക്കുക. ഇത് നന്നായി മിക്‌സ് ചെയ്യുക. വൃത്താകൃതിയിലുള്ള ചലനങ്ങളില്‍ മുഖത്തും കഴുത്തിലും മൃദുവായി മസാജ് ചെയ്യുക. രണ്ട് മിനിറ്റ് മസാജ് ചെയ്ത ശേഷം മറ്റൊരു 15-20 മിനിറ്റ് ചര്‍മ്മത്തില്‍ നേരം ഉണങ്ങാന്‍ വിടുക. ശേഷം മുഖം നന്നായി കഴുകുക. തേന്‍ നമ്മുടെ ചര്‍മ്മത്തിന് സ്വാഭാവിക ബ്ലീച്ചായി പ്രവര്‍ത്തിക്കുന്നു. തേന്‍ ചര്‍മ്മത്തില്‍ പുരട്ടുമ്പോള്‍ അത് ഹൈഡ്രജന്‍ പെറോക്‌സൈഡ് പുറത്തുവിടാന്‍ തുടങ്ങും. ഹൈഡ്രജന്‍ പെറോക്സൈഡ്, പിഗ്മെന്റേഷന്‍ ലഘൂകരിക്കാനും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇതോടൊപ്പം തേന്‍ ശുദ്ധീകരണ ഗുണങ്ങളും നല്‍കുന്നു. ചര്‍മ്മത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

Most read:തണ്ണിമത്തന്‍ ചര്‍മ്മത്തിലെങ്കില്‍ വെളുപ്പും തിളക്കവും കൂടെപ്പോരുംMost read:തണ്ണിമത്തന്‍ ചര്‍മ്മത്തിലെങ്കില്‍ വെളുപ്പും തിളക്കവും കൂടെപ്പോരും

മഞ്ഞളും പാലും ഫേസ് പാക്ക്

മഞ്ഞളും പാലും ഫേസ് പാക്ക്

ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യമായ അളവില്‍ അസംസ്‌കൃത പാലും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്തും കഴുത്തിലും സമമായി പുരട്ടി ഉണങ്ങുന്നത് വരെ കാത്തിരിക്കുക. നീക്കം ചെയ്യുമ്പോള്‍, രണ്ട് മിനിറ്റ് നേരം നനഞ്ഞ വിരല്‍ത്തുമ്പുകൊണ്ട് ചര്‍മ്മത്തില്‍ മൃദുവായി മസാജ് ചെയ്യുക. ഇതിനു ശേഷം നന്നായി മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്ന് തവണ ചര്‍മ്മത്തിന് ഈ പാല്‍ ഫേസ് പാക്ക് ഉപയോഗിക്കുക.

തക്കാളി, പാല്‍ ഫേസ് മാസ്‌ക്

തക്കാളി, പാല്‍ ഫേസ് മാസ്‌ക്

ഒരു പുതിയ, ഇടത്തരം വലിപ്പമുള്ള തക്കാളി എടുത്ത് നീര് വേര്‍തിരിച്ച് ഒരു പാത്രത്തില്‍ ശേഖരിക്കുക. അര കപ്പ് അസംസ്‌കൃത പാല്‍ എടുത്ത് തക്കാളി ജ്യൂസിന്റെ ചേര്‍ക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത് മുഖത്ത് മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം പുരട്ടുക. ഇത് 20 മിനിറ്റ് മുഖത്ത് ഉണങ്ങാന്‍ വിട്ടശേഷം മുഖം വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കുക. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ തക്കാളി നന്നായി പ്രവര്‍ത്തിക്കുന്നു. ഇത് സുഷിരങ്ങള്‍ ചുരുങ്ങാനും പാടുകളും അടയാളങ്ങളും പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, തക്കാളി ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നതിനും ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളുടെ പാളി നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു, അങ്ങനെ തിളക്കമുള്ളതും സുന്ദരവുമായ ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കുന്നു.

Most read:പോഷകങ്ങളാല്‍ സമ്പുഷ്ടം, മുടി വളരാന്‍ സഹായിക്കും ഈ വിത്തുകള്‍Most read:പോഷകങ്ങളാല്‍ സമ്പുഷ്ടം, മുടി വളരാന്‍ സഹായിക്കും ഈ വിത്തുകള്‍

English summary

Homemade Raw Milk Face Pack for Skin Whitening in Malayalam

Raw milk is a powerhouse of nutrients and it is great for your skin also. Read on to know some raw milk face pack for skin whitening.
Story first published: Wednesday, June 1, 2022, 12:30 [IST]
X
Desktop Bottom Promotion