Just In
- 1 hr ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 5 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 7 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 8 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്ഷം; ഭര്ത്താവ് അരുണ് കുമാറിനൊപ്പം സന്തോഷ വാര്ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില് അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
പപ്പായ ഇങ്ങനെയെങ്കില് മുഖകാന്തി ഉറപ്പ്
സൗന്ദര്യം കാത്തുസൂക്ഷിക്കാന് പണിപ്പെടുന്നവര് വിഷമിക്കേണ്ട. നിങ്ങള്ക്ക് കൂട്ടായി പപ്പായയുണ്ട്. പണ്ടുകാലം മുതല്ക്കേ പേരുകേട്ടതാണ് മുഖത്ത് പപ്പായ പുരട്ടി മുഖം മിനുക്കുന്ന വിദ്യ. ചര്മ്മത്തിന് ഗുണങ്ങള് നല്കുന്ന പല പോഷകങ്ങളും ഇതില് അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് ഈ ഫലം. നിരവധി ആരോഗ്യ ഗുണങ്ങള് അടങ്ങിയ പപ്പായി നിങ്ങളുടെ ചര്മ്മത്തിന്റെ ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നു. ഈ ലേഖനത്തില്, നിങ്ങള്ക്ക് വീട്ടില് തന്നെ തയാറാക്കാന് കഴിയുന്ന വിവിധ പപ്പായ ഫെയ്സ് പായ്ക്കുകളെക്കുറിച്ച് അറിയാം, ഈ പായ്ക്കുകള് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുഖം തിളക്കമുള്ളതും മികച്ചതുമാക്കാന് നിങ്ങള്ക്ക് സാധിക്കും.
Most
read:
മുഖക്കുരു
എളുപ്പം
മാറും
വേപ്പിലയും
ഈ
കൂട്ടും

വരണ്ട ചര്മ്മത്തിന് പപ്പായയും തേനും
ആന്റിമൈക്രോബയല് ഗുണങ്ങള് കൂടാതെ തേനില് ജലാംശത്തിന്റെ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ചര്മ്മത്തെ മൃദുവും, മിനുസമാര്ന്നതുമായി നിലനിര്ത്താന് ഇത് സഹായിക്കും. പാലിലെ ലാക്റ്റിക് ആസിഡ് ചര്മ്മത്തെ പുറംതള്ളാന് സഹായിക്കും.

തയാറാക്കുന്ന വിധം
1/2 കപ്പ് പഴുത്ത പപ്പായ, 2 ടീസ്പൂണ് പാല്, 1 ടേബിള് സ്പൂണ് തേന് എന്നിവയാണ് നിങ്ങള്ക്ക് ആവശ്യം. പപ്പായ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് അടിച്ചെടുക്കുക. ഇതില് പാലും തേനും ചേര്ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. അല്പനേരം കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയില് 1-2 തവണ പ്രയോഗിക്കുന്നതിലൂടെ നിങ്ങള്ക്ക് ഗുണങ്ങള് കാണാനാകും. നിങ്ങള്ക്ക് പാലുല്പ്പന്നങ്ങളോട് അലര്ജിയുണ്ടെങ്കില് ഈ പാക്കിലേക്ക് പാല് ചേര്ക്കരുത്. പകരം മറ്റൊരു ടേബിള് സ്പൂണ് തേന് കൂടി ചേര്ക്കുക.
Most
read:മുഖത്തെ
എണ്ണമയം
നീക്കാന്
മികച്ച
5
ഫെയ്സ്
പാക്ക്

മുഖക്കുരുവിന് പപ്പായ, തേന്, നാരങ്ങ
തേന് ചര്മ്മത്തെ പോഷിപ്പിക്കുമ്പോള് പപ്പായയിലെ എന്സൈമുകളും നാരങ്ങ നീരിലെ വിറ്റാമിന് സിയും ചര്മ്മത്തെ ശുദ്ധീകരിക്കുകയും സുഷിരങ്ങള് തുറക്കുകയും ചെയ്യുന്നു. നാരങ്ങയിലെ വിറ്റാമിന് സി സൂര്യതാപം തടയുന്നതിനും സഹായിക്കുന്നു. നാരങ്ങ നീര് ചര്മ്മത്തിലെ ദോഷകരമായ ബാക്ടീരിയകളെ കൊല്ലാനും സഹായകമാണ്.

തയാറാക്കുന്ന വിധം
1/2 കപ്പ് പഴുത്ത പപ്പായ, 1 ടീസ്പൂണ് തേന്, 1 ടീസ്പൂണ് നാരങ്ങ നീര്, 1 ടീസ്പൂണ് ചന്ദനപ്പൊടി അല്ലെങ്കില് മുള്ട്ടാനി മിട്ടി എന്നിവയാണ് ഇതിനായി വേണ്ടത്. പപ്പായ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതിനൊപ്പം മറ്റ് ചേരുവകള് കൂടി ചേര്ത്ത് നന്നായി ഇളക്കുക. ഈ ഫെയ്സ് പായ്ക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടി ഏകദേശം 10-15 മിനുട്ട് വരണ്ടതാക്കുക. തണുത്ത വെള്ളത്തില് കഴുകിക്കളയുക. 3-4 ദിവസത്തിലൊരിക്കല് ഈ പായ്ക്ക് പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുഖത്ത് മാറ്റങ്ങള് കാണാനാകും.
Most
read:താടിയിലെ
കുരു
ഇനി
പ്രശ്നമാകില്ല;
ചെയ്യേണ്ടത്

മുഖം തിളങ്ങാന് പപ്പായ, കക്കിരി, വാഴപ്പഴം
കക്കിരി ചര്മ്മത്തെ ജലാംശത്തോടെ നിര്ത്താന് സഹായിക്കുന്നു. അമിതമായ സെബം കുറയ്ക്കുന്നതിലൂടെ ഇത് ചര്മ്മം വെളുപ്പിക്കുന്നതിനു സഹായിക്കുന്നു. മുഖക്കുരു തടയാനും ഇത് ഫലപ്രദമാണ്. വാഴപ്പഴം നിങ്ങളുടെ ചര്മ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം
1/4 കപ്പ് കഷണങ്ങളാക്കിയ പഴുത്ത പപ്പായ, 1/2 കക്കിരി, 1/4 കപ്പ് പഴുത്ത വാഴപ്പഴം എന്നിവയാണ് ഈ പായ്ക്കിന് ആവശ്യം. കക്കിരി ചെറിയ കഷണങ്ങളായി മുറിച്ച് പപ്പായ, വാഴപ്പഴം എന്നിവ ചേര്ത്ത് മിനുസമാര്ന്ന പേസ്റ്റ് രൂപത്തിലാക്കു. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഇത് 15 മിനിറ്റ് ഉണങ്ങാന് വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില് കഴുകുക, അതിനുശേഷം തണുത്ത വെള്ളത്തിലും കഴുകുക. ആഴ്ചയില് ഒരിക്കല് ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തിന്റെ മാറ്റം നിങ്ങള്ക്ക് കാണാനാകും.
Most read:

ചര്മ്മത്തിന് പപ്പായയും മുട്ടയുടെ വെള്ളയും
ചര്മ്മത്തിന് ടോണ് നല്കാനും സുഷിരങ്ങള് തുറക്കാനും മുട്ടയുടെ വെള്ള നിങ്ങളെ സഹായിക്കും. 1/2 കപ്പ് പഴുത്ത പപ്പായ കഷണങ്ങള്, 1 മുട്ടയുടെ വെള്ള എന്നിവയാണ് ഈ പായ്ക്കിന് ആവശ്യം. പപ്പായ കഷണങ്ങള് അടിച്ചെടുത്ത് മുട്ടയുടെ വെള്ള ചേര്ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ചയില് ഒരിക്കല് ഇത് ആവര്ത്തിക്കാവുന്നതാണ്.

എണ്ണമയമുള്ള ചര്മ്മത്തിന് പപ്പായയും ഓറഞ്ചും
ഓറഞ്ച്, പപ്പായ എന്നിവയില് വിറ്റാമിന് സി അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവിക രേതസ് ആയി പ്രവര്ത്തിക്കുകയും മുഖത്തെ അമിത എണ്ണമയം കുറയ്ക്കുകയും ചെയ്യും. ഒരു പഴുത്ത പപ്പായ, 5-6 ഓറഞ്ച് കഷണങ്ങള് എന്നിവയാണ് ഇതിനായി നിങ്ങള്ക്ക് ആവശ്യം. പഴുത്ത പപ്പായയെ കഷണങ്ങളായി മുറിച്ച് ഓറഞ്ച് കഷണങ്ങളില് നിന്ന് ജ്യൂസ് പിഴിഞ്ഞ് ഇളക്കുക. ഇത് നന്നായി യോജിപ്പിച്ച് മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റ് ഉണങ്ങാന് വിട്ടശേഷം മുഖം കഴുകുക. ആഴ്ചയില് രണ്ടുതവണ ഇത് ചെയ്യുന്നത് മികച്ച ഫലം നല്കും.
Most read:

പപ്പായയും നാരങ്ങയും
വിറ്റാമിന് സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയ നാരങ്ങ ബ്ലീച്ചിംഗ് ഗുണങ്ങള്ക്ക് പേരുകേട്ടതാണ്. ഇത് തിളക്കവും നല്കുന്നു. പഴുത്ത പപ്പായ കഷണങ്ങള്, 1 ടീസ്പൂണ് നാരങ്ങ നീര് എന്നിവ നന്നായി കൂട്ടികലര്ത്തുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 10 മിനിറ്റ് നേരം ഉണങ്ങാന് വിടുക. ശേഷം വെള്ളത്തില് കഴുകുക. ഈ ഫേസ് പായ്ക്ക് ആഴ്ചയില് 2-3 തവണ പ്രയോഗിച്ചാല് ഫലം കാണാവുന്നതാണ്.

പപ്പായയും മഞ്ഞളും
ആന്റിമൈക്രോബയല്, ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങള് അടങ്ങിയ മഞ്ഞള് പണ്ടുകാലം മുതല്ക്കേ പരമ്പരാഗത വൈദ്യത്തില് ചര്മ്മ പ്രശ്നങ്ങള് പരിഹരിക്കുന്നതിനും ചര്മ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. പപ്പായയ്ക്കൊപ്പം ചര്മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്ത്താന് മഞ്ഞള് സഹായിക്കും.
Most
read:കണ്തടത്തിലെ
കറുപ്പ്
പെട്ടെന്ന്
മാറാന്
നാരങ്ങ

തയാറാക്കുന്ന വിധം
1/2 കപ്പ് പഴുത്ത പപ്പായ, 1/2 ടീസ്പൂണ് മഞ്ഞള്പ്പൊടി എന്നിവയാണ് ഇതിന് ആവശ്യം. പപ്പായ അടിച്ചെടുത്ത് അതില് മഞ്ഞള്പ്പൊടി കലര്ത്തുക. മുഖത്ത് ഇത് പ്രയോഗിച്ച് പൂര്ണ്ണമായും വരണ്ടതാക്കുക. പായ്ക്ക് ഉണങ്ങിക്കഴിഞ്ഞാല് അത് പതുക്കെ സ്ക്രബ് ചെയ്ത് തണുത്ത വെള്ളത്തില് കഴുകുക. ആഴ്ചയില് ഒരിക്കല് ഇത് ആവര്ത്തിക്കുക.