For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്തിലെ ചുളിവ് ഇനി ഇല്ലേയില്ല; മാറ്റാന്‍ എളുപ്പവഴി

|

മുഖത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ വളരെയധികം സമയം ചെലവഴിക്കുന്നു. എന്നാല്‍, കഴുത്ത് പോലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ മറക്കുന്നു. മുഖത്തിന്റെ ഭംഗി പൂര്‍ണമാകണമെങ്കില്‍ നിങ്ങളുടെ കഴുത്തിന്റെ സൗന്ദര്യം കൂടി ശ്രദ്ധിക്കണമെന്ന കാര്യം ഓര്‍മ്മയില്‍ വയ്ക്കുക. മുഖത്തെ ചര്‍മ്മം പോലെ തന്നെ മൃദുവും ദുര്‍ബലവുമാണ് കഴുത്തിലെ ചര്‍മ്മവും.

Most read: മുടി പ്രശ്‌നങ്ങള്‍ നീങ്ങും, തഴച്ചു വളരും; തേങ്ങാപ്പാല്‍ ഇങ്ങനെMost read: മുടി പ്രശ്‌നങ്ങള്‍ നീങ്ങും, തഴച്ചു വളരും; തേങ്ങാപ്പാല്‍ ഇങ്ങനെ

അതിനാല്‍ മുഖത്തിന് നല്‍കുന്ന അതേ കരുതലും സംരക്ഷണവും കഴുത്തിനും ആവശ്യമാണ്. പ്രത്യേകിച്ചും ശൈത്യകാലത്ത്, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നു. ചര്‍മ്മത്തിന് ആവശ്യത്തിന് ഈര്‍പ്പമോ പോഷണമോ ഇല്ലാത്തതാണ് ഇതിന് കാരണം. ഇത്തരം ചുളിവുകളെ അകറ്റുന്നില്ലെങ്കില്‍, ഇത് നിങ്ങളുടെ ചര്‍മ്മത്തെ പ്രായമേറിയതായി തോന്നിപ്പിക്കുന്നു. ഇതാ, കഴുത്തിലെ ചുളിവ് അകറ്റാന്‍ നിങ്ങളെ സഹായിക്കുന്ന ചില പായ്ക്കുകളും മാസ്‌കുകളും നോക്കൂ. ഇവ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.

കരിംജീരകം ഓയില്‍

കരിംജീരകം ഓയില്‍

ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും നിങ്ങളെ സഹായിക്കുന്ന ഒന്നാണ് കരിംജീരകം ഓയില്‍. ഇത് നിങ്ങളുടെ കഴുത്തിലെ ചുളിവ് അകറ്റാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും പെരുംജീരകം എണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് കഴുത്തില്‍ 15 മിനിറ്റ് നേരം മസാജ് ചെയ്യുക. മികച്ച ഫലങ്ങള്‍ക്കായി എല്ലാ ദിവസവും ഇങ്ങനെ നിങ്ങള്‍ക്ക് മസാജ് ചെയ്യാവുന്നതാണ്.

അരിപ്പൊടി

അരിപ്പൊടി

എല്ലാ വീടുകളിലും കാണപ്പെടുന്ന ഒന്നാണ് അരിപ്പൊടി. ചര്‍മ്മത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്ന ഒന്നുകൂടിയാണ് ഇത്. നിങ്ങളുടെ കഴുത്തിലെ ചുളിവ് അകറ്റാന്‍ അരിപ്പൊടി നിങ്ങളെ സഹായിക്കും. ഒരു പാത്രത്തില്‍ അരി പൊടിയും അല്‍പം റോസ് വാട്ടറും നന്നായി ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ കഴുത്തില്‍ മസാജ് ചെയ്ത് കുറച്ച് മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. അല്‍പ സമയത്തിന് ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയുക.

Most read:മുഖക്കുരു എളുപ്പത്തില്‍ അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗംMost read:മുഖക്കുരു എളുപ്പത്തില്‍ അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗം

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

പ്രോട്ടീന്‍ പോലുള്ള സുപ്രധാന പോഷകങ്ങള്‍ അടങ്ങിയതാണ് മുട്ടയുടെ വെള്ള. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. കഴുത്തിലെ ചുളിവുകള്‍ അകറ്റുകയും ചര്‍മ്മം മെച്ചപ്പെടുത്തുകയും ചെയ്യാന്‍ നിങ്ങള്‍ക്ക് മുട്ടയുടെ വെള്ള ഉപയോഗിക്കാം. ഒരു പാത്രത്തില്‍ മഞ്ഞക്കരു മാറ്റി മുട്ടയുടെ വെള്ള വേര്‍തിരിച്ചെടുക്കുക. ഇതിലേക്ക് 2 ടേബിള്‍സ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ ഗ്ലിസറിന്‍, 2 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്തിളക്കി കട്ടിയുള്ള പേസ്റ്റ് തയാറാക്കുക. ഇത് നിങ്ങളുടെ കഴുത്തില്‍ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ഏതാനും ഉപയോഗത്തിലൂടെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുഖം നന്നായി കഴുകി വൃത്തിയാക്കി കറ്റാര്‍ വാഴ ജെല്‍ പ്രയോഗിക്കുക. ഏകദേശം 5 മുതല്‍ 10 മിനിറ്റ് വരെ നിങ്ങളുടെ കഴുത്തില്‍ ഇത് മസാജ് ചെയ്യുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകികളയുക. നിങ്ങളുടെ കഴുത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണാനായി ദിവസത്തില്‍ രണ്ടുതവണ ഇത് നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

ചെറുപയറ്

ചെറുപയറ്

നിങ്ങളുടെ കഴുത്തിലെ ചര്‍മ്മത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന പ്രധാന പോഷകങ്ങള്‍ ചെറുപയറില്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും യുവത്വവും ചുളിവില്ലാത്തതുമായ ചര്‍മ്മം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. ½ കപ്പ് പയറ് ഒരുരാത്രി വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് മിക്‌സറില്‍ പൊടിച്ചെടുക്കുക. ഇതിലേക്ക് ½ കപ്പ് തക്കാളി ജ്യൂസ് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി കഴുത്തില്‍ പുരട്ടുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുന്നതിലൂടെ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

Most read:ഷാംപൂ നല്ലതല്ലെങ്കില്‍ നിങ്ങളുടെ തലമുടി അത് പറയുംMost read:ഷാംപൂ നല്ലതല്ലെങ്കില്‍ നിങ്ങളുടെ തലമുടി അത് പറയും

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. അതിലൊന്നാണ് ശരീരഭാരം കുറയ്ക്കല്‍. ഇതിനു പുറമേ നിങ്ങളുടെ സൗന്ദര്യം കൂടി മെച്ചപ്പെടുത്താനുള്ള കഴിവ് ആപ്പിള്‍ സിഡെര്‍ വിനഗറിനുണ്ട്. 1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും 1 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം കഴുത്തില്‍ പുരട്ടി 15-20 മിനിറ്റ് നേരം കഴിഞ്ഞ് കഴുകിക്കളയുക.

Most read:മുടിയില്‍ ഇനി പ്രശ്‌നങ്ങളില്ല; തുളസി കൊണ്ട് തീര്‍ക്കാം എല്ലാംMost read:മുടിയില്‍ ഇനി പ്രശ്‌നങ്ങളില്ല; തുളസി കൊണ്ട് തീര്‍ക്കാം എല്ലാം

English summary

Homemade Packs and Masks To Get Rid Of Wrinkles On Neck

There are several home remedies you can try to get rid of wrinkles on neck. Take a look.
Story first published: Saturday, January 9, 2021, 12:06 [IST]
X
Desktop Bottom Promotion