For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം മിനുക്കാന്‍ ഓറഞ്ച് തൊലി ഒരു കേമന്‍

|

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതിനാല്‍ ഓറഞ്ച് ശരീരത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് ഏവരും ബോധവാന്‍മാരായിരിക്കും. എന്നാല്‍ ഓറഞ്ച് തിന്നുകഴിഞ്ഞ് ഇനി തൊലി കളയാന്‍ നില്‍ക്കേണ്ട. ഓറഞ്ച് തൊലികള്‍ നിങ്ങളുടെ സൗന്ദര്യം കൂടി വര്‍ധിപ്പിക്കും. ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമായ ഓറഞ്ച് തൊലി ചര്‍മ്മത്തിന് കൂടുതല്‍ യുവത്വം വളര്‍ത്താന്‍ സഹായിക്കുന്നു. സൗന്ദര്യ സംരക്ഷണം മുന്‍ഗണനയായി കാണുന്ന ഏതൊരാള്‍ക്കും ഉത്തമ കൂട്ടാളിയാണ് ഓറഞ്ച് തൊലി. വിപണിയിലെ നിരവധി ക്രീമുകളിലും പായ്ക്കുകളിലും അടങ്ങിയ സാധാരണമായ ഘടകങ്ങളില്‍ ഒന്നാണ് ഓറഞ്ച് തൊലി.

Most read: ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്Most read: ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്

മുഖക്കുരു, എണ്ണമയമുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തൊലി മൃത കോശങ്ങളെ പുറംതള്ളുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നു. യഥാര്‍ത്ഥത്തില്‍, ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി തൊലികളില്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തൊലി ഉപയോഗിച്ച് ഫെയ്‌സ് പായ്ക്കുകളും ഫെയ്‌സ് ക്ലെന്‍സറുകളായി ഉപയോഗിച്ചാല്‍ നിങ്ങളുടെ ചര്‍മ്മം സ്വാഭാവികമായി തിളക്കം വരുത്താവുന്നതാണ്. ഓറഞ്ച് തൊലി, പൊടി രൂപത്തിലാണ് ഉപയോഗിക്കുന്നത്. അതിനായി നിങ്ങള്‍ ആദ്യം തൊലി ഉണക്കി പൊടിക്കണം. അടുത്ത 6 മാസത്തേക്ക് നിങ്ങള്‍ക്ക് ഇത് അടച്ചുറപ്പുള്ള പാത്രത്തില്‍ സൂക്ഷിച്ച് ഫെയ്‌സ് പായ്ക്കുകള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാം. തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നതിനായി ഓറഞ്ച് തൊലി ഉപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില മികച്ച ഫെയ്‌സ് മാസ്‌കുകള്‍ നമുക്ക് നോക്കാം.

ഓറഞ്ച് തൊലിയും തൈരും

ഓറഞ്ച് തൊലിയും തൈരും

1 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിയും 2 ടീസ്പൂണ്‍ തൈരും എടുക്കുക. നന്നായി കൂട്ടികലര്‍ത്തുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് ചര്‍മ്മത്തെ പെട്ടെന്ന് പുനരുജ്ജീവിപ്പിക്കുന്ന ഒരു ഫെയ്‌സ് പായ്ക്കാണ്.

ഓറഞ്ച് തൊലി, മഞ്ഞള്‍, തേന്‍

ഓറഞ്ച് തൊലി, മഞ്ഞള്‍, തേന്‍

ടാന്‍ നീക്കംചെയ്യുന്നതിന് ഒരു നിശ്ചിത കാലയളവില്‍ ഈ ഫെയ്‌സ് വാഷ് ഉപയോഗിക്കാം. 1 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി, ഒരു നുള്ള് മഞ്ഞള്‍, 1 ടീസ്പൂണ്‍ തേന്‍ എന്നിവ നന്നായി യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക, 5 മുതല്‍ 10 മിനിറ്റിനു ശേഷം ഏതെങ്കിലും സൗമ്യമായ ക്ലെന്‍സറോ റോസ് വാട്ടറോ ഉപയോഗിച്ച് മുഖം കഴുകുക.

Most read:വിടചൊല്ലാം വരണ്ട ചര്‍മ്മത്തിന്; വീട്ടുവഴികളിതാMost read:വിടചൊല്ലാം വരണ്ട ചര്‍മ്മത്തിന്; വീട്ടുവഴികളിതാ

ഓറഞ്ച് തൊലി, വാല്‍നട്ട്, ചന്ദനം

ഓറഞ്ച് തൊലി, വാല്‍നട്ട്, ചന്ദനം

ഒരു ടീസ്പൂണ്‍ ഓറഞ്ച് പൊടി എടുത്ത് 1 ടീസ്പൂണ്‍ ചന്ദനപ്പൊടിയും ഒരു ടീസ്പൂണ്‍ വാല്‍നട്ട് പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. അതിനുശേഷം 2 മുതല്‍ 3 തുള്ളി നാരങ്ങ നീരും 2 ടീസ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം 5 മിനിറ്റ് മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ ഈ ഫെയ്‌സ് പായ്ക്ക് ഉത്തമമാണ്.

ഓറഞ്ച് തൊലി, മുള്‍ട്ടാനി മിട്ടി, റോസ് വാട്ടര്‍

ഓറഞ്ച് തൊലി, മുള്‍ട്ടാനി മിട്ടി, റോസ് വാട്ടര്‍

എണ്ണമയമുള്ള ചര്‍മ്മത്തിന് ഈ ഫെയ്‌സ് പായ്ക്ക് ഉത്തമമാണ്. 1 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി, 1 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവ എടുത്ത് റോസ് വാട്ടര്‍ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക. ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ ചര്‍മ്മത്തെ ആഴത്തില്‍ ശുദ്ധീകരിക്കുകയും അഴുക്ക് നീക്കുകയും ചെയ്യുന്നു.

Most read:മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയിMost read:മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയി

ഓറഞ്ച് തൊലി, നാരങ്ങ

ഓറഞ്ച് തൊലി, നാരങ്ങ

ടാന്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനുമുള്ള മറ്റൊരു മികച്ച ഫെയ്‌സ് പായ്ക്കാണിത്. 2 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി എടുക്കുക, കുറച്ച് തുള്ളി നാരങ്ങ ചേര്‍ത്ത് ഇതിലേക്ക് ഒരു ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, ചന്ദനപ്പൊടി എന്നിവ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക. എണ്ണമയമുള്ള മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിനും ഇത് ഉത്തമമാണ്. മുഖക്കുരു ഉണ്ടെങ്കില്‍ കൂടുതല്‍ നാരങ്ങ നീരും ഓറഞ്ച് തൊലി പൊടിയും ചേര്‍ക്കാം.

ഓറഞ്ച് തൊലി, ഓട്‌സ്

ഓറഞ്ച് തൊലി, ഓട്‌സ്

ഓറഞ്ച് തൊലിയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍, ഇത് ചര്‍മ്മത്തെ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും മുഖക്കുരുവിനെ അകറ്റി നിര്‍ത്തുകയും ആരോഗ്യകരമായ തിളങ്ങുന്ന ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഓട്‌സ് ആഴത്തില്‍ നിങ്ങളുടെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് അഴുക്കും എണ്ണയും പുറന്തള്ളുകയും ചെയ്യുന്നു. 1 ടീസ്പൂണ്‍ ഓട്‌സില്‍ 2 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി കലര്‍ത്തുക. ഈ മിശ്രിതത്തിലേക്ക് 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും ചേര്‍ക്കുക. കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുന്നതുവരെ മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടി 20 മിനിറ്റ് വിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ മൂന്നുതവണ ഇത് ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കും.

Most read:വേപ്പില പേസ്റ്റ് ഇങ്ങനെയെങ്കില്‍ മുഖക്കുരു ഇല്ലMost read:വേപ്പില പേസ്റ്റ് ഇങ്ങനെയെങ്കില്‍ മുഖക്കുരു ഇല്ല

ഓറഞ്ച് തൊലി, പാല്‍

ഓറഞ്ച് തൊലി, പാല്‍

ഓറഞ്ച് തൊലിയിലെ പൊട്ടാസ്യം വാടിയ ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു. ഈ മാസ്‌ക് ചര്‍മ്മത്തിലെ ഈര്‍പ്പം കൂട്ടാനും സഹായിക്കുന്നു. അടഞ്ഞ സുഷിരങ്ങളില്‍ നിന്നും ഹൈഡ്രേറ്റുകളില്‍ നിന്നും അധിക എണ്ണ പുറത്തെടുത്ത് ചര്‍മ്മത്തെ പോഷിപ്പിക്കുന്നു. വരണ്ട ചര്‍മ്മത്തിന് ഈ ഫെയ്‌സ് പായ്ക്ക് പ്രയോഗിക്കാം. ഒരു ചെറിയ പാത്രത്തില്‍ 2 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി എടുത്ത് 1 ടീസ്പൂണ്‍ പാലില്‍ കലര്‍ത്തുക. ഈ മിശ്രിതത്തിലേക്ക് 1 ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് പുരട്ടുന്നത് വരണ്ട ചര്‍മ്മം നീക്കുകയും ചര്‍മ്മത്തിന് അത്ഭുതകരമായ തിളക്കം നല്‍കുകയും ചെയ്യും.

English summary

Homemade Orange Peel Face Masks For Glowing Skin

Orange peel is one of the most common ingredients you can find in a number of different creams and packs available commercially. Lets see some homemade orange peel face masks for glowing skin.
Story first published: Wednesday, June 3, 2020, 19:12 [IST]
X
Desktop Bottom Promotion