For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം ശുദ്ധീകരിച്ച് തിളക്കം നല്‍കാന്‍ ഉത്തമം ഈ കൂട്ടുകള്‍

|

ചര്‍മ്മ സംരക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് മുഖം വൃത്തിയാക്കുന്നത്. പകല്‍ സമയത്ത് ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്ന എല്ലാ തരത്തിലുള്ള മാലിന്യങ്ങളും ഇതിലൂടെ നീക്കം ചെയ്യപ്പെടുന്നു. മുഖം ശുദ്ധീകരിക്കുന്നത് സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ മുഖം കഴുകുക എന്ന ലളിതമായ ജോലിയായി തോന്നാം. എന്നിരുന്നാലും, ഇത് അതിനേക്കാള്‍ വളരെ വലുതാണ്. ഒരു നല്ല ശുദ്ധീകരണ ദിനചര്യ നിങ്ങളുടെ ചര്‍മ്മത്തിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുക മാത്രമല്ല, പാടുകളും പൊട്ടലും തടയുകയും ചെയ്യുന്നു. എന്നിരുന്നാലും, വാണിജ്യപരമായ ക്ലെന്‍സറുകളോട് ചര്‍മ്മം പ്രതികൂലമായി പ്രതികരിക്കുന്നുവെന്ന് പലരും പരാതിപ്പെടുന്നു.

MOst read: പുരുഷന്മാര്‍ക്ക് സണ്‍ ടാന്‍ നീക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍

ഈ പ്രശ്‌നത്തിന് ലളിതവും ഫലപ്രദവുമായ ഒരു പരിഹാരമാണ് ഹോം മെയ്ഡ് ക്ലെന്‍സറുകള്‍. രാസവസ്തുക്കള്‍ ഇല്ലാത്ത ഫേസ് വാഷ് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാം. ഈ ക്ലെന്‍സറുകള്‍ ഉപയോഗിച്ചതിന് ശേഷം നിങ്ങളുടെ ചര്‍മ്മം കുറച്ച് ദിവസത്തിനുള്ളില്‍ മികച്ച ഫലങ്ങള്‍ കാണിക്കുമെന്ന് ഉറപ്പാണ്. നിങ്ങള്‍ പരീക്ഷിച്ചു നോക്കേണ്ട അത്തരം ചില പ്രകൃതിദത്ത ക്ലെന്‍സറുകള്‍ ഇതാ.

നാരങ്ങയും തൈരും

നാരങ്ങയും തൈരും

തിളക്കം കുറവുള്ള കോമ്പിനേഷന്‍ ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍, തൈരും നാരങ്ങ ക്ലെന്‍സറും നിങ്ങള്‍ക്ക് അനുയോജ്യമാണ്! തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ പ്രകൃതിദത്തമായി പുറംതള്ളുന്നു. ഉപരിതലത്തിലുള്ള മൃതകോശങ്ങളെയും അഴുക്കിനെയും മൃദുവായി നീക്കം ചെയ്യുന്നതിലൂടെ, നിങ്ങളുടെ മുഖത്തെ തിളക്കം തിരികെ കൊണ്ടുവരാന്‍ തൈര് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും മൃദുത്വം നിലനിര്‍ത്തുകയും ചെയ്യുന്നു. ചെറുനാരങ്ങ ഒരു നേരിയ ബ്ലീച്ചിംഗ് ഏജന്റാണ്, അതിന്റെ അസിഡിറ്റി ഗുണങ്ങള്‍ ചര്‍മ്മത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

1 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ നാരങ്ങ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു ചെറിയ ബൗള്‍ എടുത്ത് ഈ ചേരുവകള്‍ യോജിപ്പിക്കുക. മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുത്തുന്നതിന് നന്നായി ഇളക്കുക. നിങ്ങളുടെ മുഖത്ത് കുറച്ച് വെള്ളം തളിച്ച ശേഷം ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. 1-2 മിനിറ്റ് നന്നായി മസാജ് ചെയ്ത ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി മുഖം കഴുകുക.

Most read:മുടി വളര്‍ത്തുന്ന ഫോളിക് ആസിഡ്; ഉപയോഗം ഇതാണ്

പാലും തേനും

പാലും തേനും

പാടുകള്‍, പരുക്കന്‍ ചര്‍മ്മം തുടങ്ങിയ വരണ്ട ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ക്ക് പാലും തേനും ഫേഷ്യല്‍ ക്ലെന്‍സര്‍ അനുയോജ്യമാണ്. മേക്കപ്പ് ഉള്‍പ്പെടെയുള്ളവയെ നീക്കം ചെയ്യുന്നതിനായി ചര്‍മ്മ സുഷിരങ്ങളിലേക്ക് ആഴത്തില്‍ തുളച്ചുകയറുന്ന ഫലപ്രദമായ ശുദ്ധീകരണ ഏജന്റാണിത്. കൂടാതെ, പാലില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചര്‍മ്മത്തെ വരണ്ടതാക്കാതെ മൃതകോശങ്ങളെ അകറ്റുന്നു. തേന്‍ ഒരു പ്രകൃതിദത്ത ഹ്യുമെക്റ്റന്റാണ്, ഇത് ചര്‍മ്മത്തെ ഈര്‍പ്പവും മൃദുവുമാക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

2 ടീസ്പൂണ്‍ പാല്‍, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. പാല്‍ ചെറുതായി ചൂടാക്കി കുറച്ച് തേന്‍ ചേര്‍ക്കുക. ഒരു കോട്ടണ്‍ ബഡ് അല്ലെങ്കില്‍ വിരലുകള്‍ ഉപയോഗിച്ച് ഈ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുക. നനഞ്ഞ വിരലുകള്‍ ഉപയോഗിച്ച് നിങ്ങളുടെ മുഖം 2-3 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകി തോര്‍ത്തി ഒരു മോയ്‌സ്ചറൈസര്‍ പ്രയോഗിക്കുക.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

എസിവി അല്ലെങ്കില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ഒരു അനുഗ്രഹമാണ്! സുഷിരങ്ങള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഇതിന് ഗുണങ്ങളുണ്ട്. ചര്‍മ്മത്തെ മൃദുവായി പുറംതള്ളുകയും ചര്‍മ്മ സുഷിരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്ന ഫലപ്രദമായ പ്രകൃതിദത്ത ക്ലെന്‍സര്‍ കൂടിയാണ് എസിവി. എസിവിയില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പാടുകള്‍ ലഘൂകരിക്കാനുള്ള മൃദുവായ പീലിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഒപ്പം മുഖക്കുരുവിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Most read:മുടിക്ക് വളമാണ് വിറ്റാമിന്‍ ബി; മുടി വളര്‍ച്ചയ്ക്ക് ഇതാണ് കഴിക്കേണ്ടത്

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ - 1 ടീസ്പൂണ്‍, വെള്ളം - ¼ കപ്പ് എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. ആദ്യം, ആപ്പിള്‍ സിഡെര്‍ വിനഗര്‍ ¼ കപ്പ് വെള്ളത്തില്‍ നേര്‍പ്പിക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മത്തിലും കഴുത്തിലും ഈ ലായനി പ്രയോഗിക്കുക. 1-2 മിനിറ്റ് മുഖത്ത് മൃദുവായി മസാജ് ചെയ്ത് ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. നേര്‍പ്പിക്കാത്ത എസിവി ഒരിക്കലും ചര്‍മ്മത്തില്‍ നേരിട്ട് ഉപയോഗിക്കരുത്, കാരണം ഇത് ഗുരുതരമായ പൊള്ളലിന് കാരണമാകും.

മുള്‍ട്ടാണി മിട്ടിയും റോസ് വാട്ടറും

മുള്‍ട്ടാണി മിട്ടിയും റോസ് വാട്ടറും

ഈ പ്രകൃതിദത്തമായ ഫേഷ്യല്‍ ക്ലെന്‍സര്‍ എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മമുള്ള ആളുകള്‍ക്ക് നന്നായി പ്രവര്‍ത്തിക്കുന്നു. മുള്‍ട്ടാണി-മിട്ടി അധിക എണ്ണയും അഴുക്കും ഒരു സ്‌പോഞ്ച് പോലെ ആഗിരണം ചെയ്യുന്നു, ഇത് നിങ്ങളുടെ മുഖത്തെ വൃത്തിയുള്ളതാക്കുന്നു. അതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ മുഖക്കുരു, പാടുകള്‍ എന്നിവയ്ക്കെതിരെ പോരാടുന്നു. മുള്‍ട്ടാണി മിട്ടിയില്‍ റോസ് വാട്ടര്‍ ചേര്‍ക്കുന്നത് മുഖക്കുരുവുമായി ബന്ധപ്പെട്ട വീക്കവും ചുവപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു.

Most read:തൊപ്പി ധരിച്ചാല്‍ മുടി കൊഴിയും, ഷാംപൂ മുടിക്ക് ദോഷം; മിഥ്യാധാരണ തിരിച്ചറിയണം

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മുള്‍ട്ടാണി മിട്ടി - 2 ടീസ്പൂണ്‍, റോസ് വാട്ടര്‍ - 2 ടീസ്പൂണ്‍ എന്നിവ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്യുക. കട്ടിയുള്ള പേസ്റ്റ് ആക്കുക.

ഇനി ഈ മിശ്രിതം നനഞ്ഞ മുഖത്തും കഴുത്തിലും പുരട്ടുക. മൃദുവായി 1-2 മിനിറ്റ് നേരം മസാജ് ചെയ്യുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളഞ്ഞ് മുഖം തോര്‍ത്തി ഉണക്കുക.

തക്കാളിയും തൈരും

തക്കാളിയും തൈരും

തക്കാളിയും തൈരും മുഖത്തെ ശുദ്ധീകരിക്കുന്നു. തക്കാളി ഒരു മികച്ച ഡി-ടാനിംഗ് ഏജന്റ് പോലെ പ്രവര്‍ത്തിക്കുന്നു, അതില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ മികച്ചതാണ്. ലൈക്കോപീന്‍ ഒരു പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍ ഏജന്റും പാരിസ്ഥിതിക മലിനീകരണത്തെ ചെറുക്കുന്ന ഒരു ആന്റിഓക്സിഡന്റുമാണ്. ചര്‍മ്മത്തില്‍ കാണപ്പെടുന്ന പിഗ്മെന്റേഷനും പാടുകളും ലഘൂകരിക്കാനും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും തക്കാളിയുടെ ഏറ്റവും മികച്ച സഹായിയാണ് തൈര്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

തക്കാളി പേസ്റ്റ് - 2 ടീസ്പൂണ്‍, തൈര് - 1 ടീസ്പൂണ്‍ എന്നിവയെടുക്കുക. തക്കാളി പേസ്റ്റിലേക്ക് തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. 1-2 മിനിറ്റ് മസാജ് ചെയ്യുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി മുഖം ഉണക്കുക.

Most read:കൊഴിഞ്ഞ സ്ഥലത്ത് മുടി വീണ്ടും വളരാന്‍ സഹായിക്കും ഈ ചേരുവകള്‍

കറ്റാര്‍ വാഴയും തേനും

കറ്റാര്‍ വാഴയും തേനും

കറ്റാര്‍ വാഴയും തേനും സെന്‍സിറ്റീവ് ചര്‍മ്മം ഉള്‍പ്പെടെ എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ്. ഇത് ഒരു ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റാണ്. ചര്‍മ്മത്തെ പോഷിപ്പിക്കുന്ന ധാരാളം എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്, അത് നിങ്ങളുടെ ചര്‍മ്മത്തെ സൗമ്യമായി ശുദ്ധീകരിക്കുകയും അനാവശ്യ കണങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, കറ്റാര്‍ വാഴയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്, അത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവികമായ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ തേന്‍ സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

കറ്റാര്‍ വാഴ - 2 ടീസ്പൂണ്‍, തേന്‍ - 1 ടീസ്പൂണ്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഇതിലേക്ക് കുറച്ച് തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. 2-3 മിനിറ്റ് നന്നായി മസാജ് ചെയ്ത ശേഷം മുഖം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.

Most read:മൈലാഞ്ചി മാസ്‌ക് ഇങ്ങനെയെങ്കില്‍ ഇടതൂര്‍ന്ന മുടി ഉറപ്പ്

കടലമാവ്, മഞ്ഞള്‍, ചന്ദനം

കടലമാവ്, മഞ്ഞള്‍, ചന്ദനം

കടലമാവ്, മഞ്ഞള്‍, ചന്ദനം എന്നിവയുടെ സംയോജനം ചര്‍മ്മത്തെ സ്വാഭാവികമായി ശുദ്ധീകരിക്കുന്നതിനുള്ള ഒരു വഴിയാണ്. കടലമാവ് ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ക്കുള്ളിലെ അവശിഷ്ടങ്ങളും നിര്‍ജ്ജീവ കോശങ്ങളും നീക്കം ചെയ്യുകയും ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യുന്നു. ചന്ദനം, മഞ്ഞള്‍ എന്നിവയുമായി സംയോജിപ്പിക്കുമ്പോള്‍, ഇത് ചര്‍മ്മത്തെ വെളുപ്പിക്കുന്നതിനുള്ള ഒരു സ്വാഭാവിക ഏജന്റായി മാറുന്നു. മഞ്ഞളിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിലെ അണുബാധകളെ തടയുന്നു, അതേസമയം ചന്ദനം നിങ്ങളുടെ ചര്‍മ്മത്തെ മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

കടലമാവ് 2 ടീസ്പൂണ്‍, മഞ്ഞള്‍ - 1 നുള്ള്, ചന്ദനം - ½ ടീസ്പൂണ്‍, പനിനീര്‍ വെള്ളം എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും യോജിപ്പിക്കുക. നന്നായി ഇളക്കി ഈ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുക. 2-3 മിനിറ്റ് നന്നായി മസാജ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് നന്നായി മുഖം കഴുകി ഉണക്കുക.

English summary

Homemade Natural Facial Cleansers For All Skin Types in Malayalam

Here are some of the best face cleansing home remedies that are worth a try. Take a look.
X