For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് വരണ്ട ചര്‍മ്മവും പ്രതിരോധിക്കും സ്‌ക്രബ്ബുകള്‍ ഇതാണ്

|

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. നമ്മുടെ ആത്മവിശ്വാസത്തെ വരെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പലപ്പോഴും വരണ്ട ചര്‍മ്മം കാരണമാകുന്നുണ്ട്. പരിഹാരം കാണുന്നതിന് വേണ്ടി എത്രയൊക്കെ മോയ്സ്ചുറൈസര്‍ വാരിത്തേച്ചിട്ടും കാര്യമില്ല ചില സമയങ്ങളില്‍. വളരെ കരുതലോടെയും ശ്രദ്ധയോടെയും വേണം ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍. വരള്‍ച്ചയും ചര്‍മ്മത്തിന്റെ നിറം കുറവും എല്ലാം വരണ്ട ചര്‍മ്മത്തിന്റെ പ്രധാന പ്രശ്നങ്ങളില്‍ ചിലതാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ളത് പലപ്പോഴും പലര്‍ക്കും അറിയുന്നില്ല. ചര്‍മ്മത്തിന്റെ അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും വേണ്ടി നമുക്ക് വീട്ടില്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

മുഖത്തെ പാട് മായ്ക്കും ഒറ്റമൂലികള്‍മുഖത്തെ പാട് മായ്ക്കും ഒറ്റമൂലികള്‍

വരണ്ട ചര്‍മ്മക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ തന്നെ എണ്ണ തേച്ച് കുളി, ചെറുപയര്‍ പൊടി ഉപയോഗിക്കല്‍ തുടങ്ങിയവക്കെല്ലാം നിരോധനമാണ്. കാരണം ഇത് വരണ്ട ചര്‍മ്മത്തെ കൂടുതല്‍ അസ്വസ്ഥതയിലേക്ക് തള്ളിവിടും എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നതോടൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് പല വിധത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്തൊക്കെ കാര്യങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളാണ് എന്ന് നമുക്ക് നോക്കാം.

കാപ്പിക്കുരു

കാപ്പിക്കുരു

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് കാപ്പിക്കുരു. ഇത് നിങ്ങളുടെ ചര്‍മ്മത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കാപ്പിപൊടിയല്ല കാപ്പിക്കുരുവാണ് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. കാപ്പിക്കുരുവിന്റെ തോട് പൊടിച്ചത് ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് ഇത് മുഖത്തും വരണ്ട ചര്‍മ്മം തോന്നുന്നിടത്തും എല്ലാം തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ 4-6 മിനിട്ട് വരെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് കാപ്പിക്കുരു സ്‌ക്രബ്ബ്.

ഷുഗര്‍ സ്‌ക്രബ്ബ്

ഷുഗര്‍ സ്‌ക്രബ്ബ്

പഞ്ചസാര നല്ലൊരു സ്‌ക്രബ്ബറാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി പഞ്ചസാര വെള്ളത്തില്‍ ചാലിച്ച് മുഖത്ത് നല്ലതുപോലെ മസ്സാജ് ചെയ്യുക. പഞ്ചസാര വെള്ളത്തിന് പകരം തേനില്‍ മിക്‌സ് ചെയ്തും ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിക്കാനും മുഖത്തെ വരണ്ട ചര്‍മ്മമെന്ന പ്രശ്നത്തെ ഇല്ലാതാക്കാനും കഴിയുന്നുണ്ട്. വരണ്ട ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണ് ഷുഗര്‍സ്‌ക്രബ്ബ്. അതുകൊണ്ട് സംശയിക്കാതെ നിങ്ങള്‍ക്ക് ദിവസവും ഷുഗര്‍ സ്‌ക്രബ്ബ് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഫേസ് വാഷ് ഉപയോഗിക്കാം

ഫേസ് വാഷ് ഉപയോഗിക്കാം

ഫേസ് വാഷ് ചര്‍മ്മത്തിന് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ വീര്യം കുറഞ്ഞ ഫേസ് വാഷോ ക്ലെന്‍സറോ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. കാരണം ഇവയുടെ ഉപയോഗം ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുന്നു. മാത്രമല്ല ചെറുപയറു പൊടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ സോപ്പ് ചര്‍മ്മത്തില്‍ ഉപയോഗിക്കുമ്പോള്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ എന്ന കാര്യവും ഓര്‍മ്മിക്കുക.

വെള്ളം ധാരാളം കുടിക്കാം

വെള്ളം ധാരാളം കുടിക്കാം

ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം കുടിക്കാതിരിക്കുന്നത് പലപ്പോഴും വരണ്ട ചര്‍മ്മത്തിലേക്ക് നയിക്കുന്നു. അത് കൊണ്ട് തന്നെ ചര്‍മ്മത്തിന് വരള്‍ച്ച ഇല്ലാതാക്കാന്‍ വെള്ളം ധാരാളം കഴിക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ ചര്‍മ്മത്തിനെ സഹായിക്കുന്നതിന് ഈ വെള്ളം സഹായിക്കുന്നുണ്ട്.

ബദാം പാലില്‍ അരച്ച് തേക്കാം

ബദാം പാലില്‍ അരച്ച് തേക്കാം

ബദാം പാലില്‍ അരച്ച് മുഖത്ത് തേക്കുന്നത് വരണ്ട ചര്‍മ്മത്തിനെ പ്രതിരോധിക്കുന്നുണ്ട്. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതോടൊപ്പം സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പ്രതിരോധം തീര്‍ക്കുന്നു. മുഖത്തെ കറുത്ത പാടുകളും കുത്തുകളും ഇല്ലാതാക്കി മുഖത്തിന് തിളക്കം നല്‍കാനുംഈ മിശ്രിതം മികച്ചതാണ്.

വെള്ളരിക്ക നീര് ഉപയോഗിക്കാം

വെള്ളരിക്ക നീര് ഉപയോഗിക്കാം

വെള്ളരിക്ക നീര് വരണ്ട ചര്‍മ്മത്തിന് സൂപ്പര്‍ പവ്വര്‍ നല്‍കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വെള്ളരിക്ക നീര് ഉപയോഗിച്ച് അതില്‍ അല്‍പം പഞ്ചസാര മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത് മുഖത്തിന് നിറവും ആരോഗ്യമുള്ള ചര്‍മ്മവും അതിലുപരി വരണ്ട ചര്‍മ്മത്തിന് പ്രതിരോധവും തീര്‍ക്കുന്നു.

ഏത്തപ്പഴം

ഏത്തപ്പഴം

നല്ലതു പോലെ പഴുത്ത ഏത്തപ്പഴം മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖത്തെ വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കി മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. ഏത്തപ്പഴത്തില്‍ അല്‍പം തേനും ഒലീവ് ഓയിലും മിക്സ് ചെയ്ത് ഉപയോഗിച്ചാല്‍ എല്ലാ തരത്തിലുള്ള ചര്‍മ്മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

രക്തചന്ദനം തേക്കാവുന്നതാണ്

രക്തചന്ദനം തേക്കാവുന്നതാണ്

രക്തചന്ദനവും റോസ് വാട്ടറും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിന്റെ വരള്‍ച്ചയെ ഇല്ലാതാക്കുകയും ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മം മൃദുവാകാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ട് ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ രക്തചന്ദനം മികച്ച ഓപ്ഷനാണ്.

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് എല്ലാ ചര്‍മ്മ പ്രശ്നങ്ങളേയും പരിഹരിക്കുകയും ചര്‍മ്മത്തിന് ഗുണവും നിറവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിനായി കാരറ്റ് ജ്യൂസ് മുഖത്ത് പുരട്ടി 15 മിനിട്ട് കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാനും സഹായിക്കുന്നു. അതിലുപരി കാരറ്റ് ജ്യൂസ് സ്ഥിരം കഴിക്കുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

English summary

Homemade Natural Face Scrubs for Skin

Here in this article we are discussing about the home made natural face scrub for skin. Take a look.
X
Desktop Bottom Promotion