For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കറുപ്പും കരുവാളിപ്പും ഞൊടിയിടയില്‍ നീക്കാം; ഈ പ്രതിവിധി ഫലപ്രദം

|

ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും അത് മിനുസമാര്‍ന്നതായിരിക്കണമെന്നും ഓരോ സ്ത്രീയും ആഗ്രഹിക്കുന്നു. എന്നാല്‍ എല്ലാവരുടെയും നിറം ഒരുപോലെയല്ല. ചില സ്ത്രീകള്‍ വെളുത്തവരും ചിലര്‍ ഇരുണ്ട നിറത്തിലുമുള്ളവരുമാണ്. എന്നിരുന്നാലും, ചര്‍മ്മത്തിന്റെ നിറം കൊണ്ട് സൗന്ദര്യത്തിന്റെ അളവ് അളക്കാന്‍ കഴിയില്ല. എന്നാല്‍, തിളങ്ങുന്ന ചര്‍മ്മവും എന്നത് സ്ത്രീകള്‍ക്കിടയില്‍ സൗന്ദര്യത്തിന്റെ ആദ്യപടിയായി കണക്കാക്കപ്പെടുന്നു.

Also read: വേനലില്‍ വായ ഇടയ്ക്കിടെ വരണ്ട് ഒട്ടുന്നുണ്ടോ? പരിഹാരമുണ്ട് ഈ വഴികളില്‍Also read: വേനലില്‍ വായ ഇടയ്ക്കിടെ വരണ്ട് ഒട്ടുന്നുണ്ടോ? പരിഹാരമുണ്ട് ഈ വഴികളില്‍

നിങ്ങളുടെ സ്വാഭാവിക ചര്‍മ്മത്തിന്റെ നിറം ഒരിക്കലും മാറ്റാന്‍ കഴിയില്ലെങ്കിലും, ചര്‍മ്മം തീര്‍ച്ചയായും മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കാനുമാകും. അതിനാല്‍, മുഖത്തെ കറുത്തപാടുകളും കരുവാളിപ്പും നീക്കാനായി സഹായിക്കുന്ന ചില പ്രത്യേക ഫേസ് പാക്കുകള്‍ ഞങ്ങള്‍ പറഞ്ഞു പറയാം. ഇത് ഉപയോഗിച്ചതിന് ശേഷം നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുന്നതോടൊപ്പം ചര്‍മ്മത്തിന് തിളക്കവും ലഭിക്കുന്നു. അത്തരം ചില ഫേസ് പാക്കുകള്‍ ഇതാ.

പപ്പായയും മുട്ടയുടെ വെള്ളയും

പപ്പായയും മുട്ടയുടെ വെള്ളയും

ഇരുണ്ട ചര്‍മ്മത്തിനായുള്ളതാണ് ഈ ഫെയ്‌സ് പായ്ക്ക്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കാനും മോയ്‌സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. 2 ടീസ്പൂണ്‍ പപ്പായ ജ്യൂസ്, 2 ടീസ്പൂണ്‍ തൈര്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ബദാം എണ്ണ, ഗ്ലിസറിന്‍ മുട്ടയുടെ വെള്ള എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഒരു ചെറിയ കഷ്ണം പപ്പായ ചതച്ചെടുക്കുക, ഇത് തൈര്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ബദാം ഓയില്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. കുറച്ച് മണിക്കൂര്‍ ഇത് ഫ്രിഡ്ജില്‍ വയ്ക്കുക. അതിനു ശേഷം ഈ പായ്ക്കിലേക്ക് കുറച്ച് ഗ്ലിസറിന്‍, മുട്ടയുടെ വെള്ള എന്നിവ ചേര്‍ക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 20-30 മിനിറ്റ് കഴിഞ്ഞശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക.

Most read:മുഖത്തെ ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ മഞ്ഞള്‍; ചുരുങ്ങിയ ഉപയോഗത്തില്‍ ഫലം; ഇങ്ങനെ തേക്കണംMost read:മുഖത്തെ ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ മഞ്ഞള്‍; ചുരുങ്ങിയ ഉപയോഗത്തില്‍ ഫലം; ഇങ്ങനെ തേക്കണം

എങ്ങനെ ഗുണം ചെയ്യുന്നു

എങ്ങനെ ഗുണം ചെയ്യുന്നു

പപ്പായ ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചര്‍മ്മത്തിന്റെ ടോണ്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇത് മുഖത്തെ കളങ്കങ്ങള്‍ക്കെതിരെ പോരാടുന്നു.

തൈര് വളരെ നല്ലൊരു ക്ലെന്‍സറാണ്, മാത്രമല്ല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്യുന്നു. ഉറങ്ങുന്നതിനുമുമ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പ്രയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒറ്റരാത്രികൊണ്ട് കളങ്കങ്ങള്‍ നീക്കാനും സാധിക്കും. ഗ്ലിസറിന്‍, എണ്ണ എന്നിവ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും ഉപകരിക്കുന്നു.

കടല മാവും നാരങ്ങ നീരും

കടല മാവും നാരങ്ങ നീരും

ഇരുണ്ട ചര്‍മ്മത്തിന് ഈ ഫെയ്‌സ് പായ്ക്ക് ഏറ്റവും ഫലപ്രദമാണ്. 1 ടീസ്പൂണ്‍ കടല മാവ്, 1 ടീസ്പൂണ്‍ നാരങ്ങ നീര്, 1 ടീസ്പൂണ്‍ മഞ്ഞള്‍, കുറച്ച് റോസ് വാട്ടര്‍ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. എല്ലാ ചേരുവകളും നന്നായി കലര്‍ത്തി മുഖത്ത് പുരട്ടുക. ഇത് ഉണങ്ങിയ ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.

Most read:വേനലില്‍ മുടി കേടാകില്ല, കരുത്തും ആരോഗ്യവും ഉറപ്പ്; ആയുര്‍വ്വേദ വഴികള്‍ ഇതാMost read:വേനലില്‍ മുടി കേടാകില്ല, കരുത്തും ആരോഗ്യവും ഉറപ്പ്; ആയുര്‍വ്വേദ വഴികള്‍ ഇതാ

എങ്ങനെ ഗുണം ചെയ്യുന്നു

എങ്ങനെ ഗുണം ചെയ്യുന്നു

നാരങ്ങ നീര് നിങ്ങളുടെ ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ ടാന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കടല വളരെ നല്ല ക്ലെന്‍സറും എക്‌സ്‌ഫോളിയേറ്ററുമാണ്. റോസ് വാട്ടര്‍ ഒരു നല്ല പ്രകൃതിദത്ത ടോണറാണ്, മഞ്ഞള്‍ ഒരു ആന്റി ബാക്ടീരിയല്‍ ഘടകവും. ഇത് ചര്‍മ്മത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

2 ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ തുല്യ അളവില്‍ മിക്‌സ് ചെയ്യുക. അവ നന്നായി കലര്‍ത്തി ഒരു പായ്ക്കറ്റായി മുഖത്ത് പ്രയോഗിക്കുക. 15-20 മിനുട്ട് ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം നന്നായി കഴുകുക. തേന്‍ ഒരു ആന്റി ബാക്ടീരിയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഘടകമാണ്. ഇത് ചര്‍മ്മത്തിലെ കളങ്കങ്ങള്‍, പാടുകള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു.

Most read:കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിശ്ശേഷം നീക്കാം; ഈ 4 വിധത്തില്‍ നാരങ്ങ ഉപയോഗിക്കൂMost read:കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിശ്ശേഷം നീക്കാം; ഈ 4 വിധത്തില്‍ നാരങ്ങ ഉപയോഗിക്കൂ

പാല്‍, നാരങ്ങ നീര്

പാല്‍, നാരങ്ങ നീര്

3 ടീസ്പൂണ്‍ പാല്‍, 1 ടീസ്പൂണ്‍ നാരങ്ങ നീര്, ഒരുനുള്ള് മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഈ പായ്ക്കിനായി നിങ്ങള്‍ക്ക് ആവശ്യം. ഈ ചേരുവകളെല്ലാം നന്നായി കലര്‍ത്തി ഒരു പായ്ക്കറ്റായി മുഖത്ത് പ്രയോഗിക്കുക. ഇത് ഉണങ്ങുന്നത് വരെ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം നന്നായി കഴുകുക. പാല്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും നന്നായി മോയ്‌സ്ചറൈസ് ചെയ്യുകയും ചര്‍മ്മത്തിന്റെ ടോണ്‍ പുറന്തള്ളുകയും ചെയ്യുന്നു.

തക്കാളി, തേന്‍

തക്കാളി, തേന്‍

ഒരു പഴുത്ത തക്കാളി അടിച്ചെടുത്ത് അതിലേക്ക് തേന്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്തുടനീളം പ്രയോഗിച്ച് 20-30 മിനിറ്റ് ഉണങ്ങാന്‍ കാത്തിരിക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ചര്‍മ്മത്തിന് തിളക്കം വരുന്നത് നിങ്ങള്‍ക്ക് കാണാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ തക്കാളിയുടെ ഗുണങ്ങള്‍ പ്രശസ്തമാണ്. ഈ മാസ്‌ക് പതിവായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതായിരിക്കും.

Most read:അല്‍പ്പം കാപ്പിപ്പൊടി; നേടാം തിളങ്ങുന്ന മുഖംMost read:അല്‍പ്പം കാപ്പിപ്പൊടി; നേടാം തിളങ്ങുന്ന മുഖം

പാല്‍പ്പൊടിയും നാരങ്ങ നീരും

പാല്‍പ്പൊടിയും നാരങ്ങ നീരും

1 ടീസ്പൂണ്‍ പാല്‍പ്പൊടി, 1/2 ടീസ്പൂണ്‍ ബദാം ഓയില്‍ / ഒലിവ് ഓയില്‍, 1 ടീസ്പൂണ്‍ നാരങ്ങ നീര്, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഈ പായ്ക്കിനായി നിങ്ങള്‍ക്ക് ആവശ്യം. ഈ ചേരുവകള്‍ ഒരു പാത്രത്തില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. 20 മിനിറ്റ് നേരം വരണ്ടതാവാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം നന്നായി കഴുകുക.

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

പാല്‍പ്പൊടി ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. കോമ്പിനേഷന്‍ ചര്‍മ്മത്തിന് ഉത്തമമാണ് ഈ പായ്ക്ക്. പതിവായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ഈ പായ്ക്ക് സഹായിക്കുന്നു. മുഖക്കുരു പാടുകള്‍ മായ്ക്കാനും ഇത് ഗുണം ചെയ്യുന്നു.

Most read:കറുപ്പ് നീങ്ങി വെളുത്ത മുഖം; ഉരുളക്കിഴങ്ങ് ജ്യൂസ്Most read:കറുപ്പ് നീങ്ങി വെളുത്ത മുഖം; ഉരുളക്കിഴങ്ങ് ജ്യൂസ്

English summary

Homemade Masks To Treat Dark Skin

Here we will let you know about some of the best face pack for dark skin. Take a look.
X
Desktop Bottom Promotion