For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം ഈ മാമ്പഴ ഫെയ്‌സ് പാക്കില്‍

|

ഇത് മാമ്പഴക്കാലമാണ്. ഈ രുചികരവുമായ പഴം ആസ്വദിക്കുന്നതിനൊപ്പം, നിങ്ങളുടെ ചര്‍മ്മത്തിനും ഇത് ഉപയോഗിച്ച് പരമാവധി പ്രയോജനം ലഭിക്കുമെന്ന കാര്യം മറക്കരുത്. അതെ, പഴങ്ങളുടെ രാജാവിന് നിങ്ങളുടെ ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ഫംഗല്‍ ഗുണങ്ങള്‍ എന്നിവ നിറഞ്ഞതാണ് മാമ്പഴം. ഇതെല്ലാം നിങ്ങളുടെ ചര്‍മ്മത്തിന് മികച്ചതാണ്.

Most read: ചൂട് കൂടിയാല്‍ താരനും കൂടും; ചെറുക്കാനുള്ള എളുപ്പ പ്രതിവിധി ഇതാണ്Most read: ചൂട് കൂടിയാല്‍ താരനും കൂടും; ചെറുക്കാനുള്ള എളുപ്പ പ്രതിവിധി ഇതാണ്

മന്ദത, നിര്‍ജ്ജലീകരണം, ടാനിംഗ് എന്നിങ്ങനെയുള്ള നിങ്ങളുടെ പൊതുവായ ചര്‍മ്മപ്രശ്നങ്ങളെ ചികിത്സിക്കാന്‍ നിങ്ങള്‍ക്ക് മാമ്പഴം ഉപയോഗിക്കാം. ഇതിന് വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. ഇവിടെ, നിങ്ങളുടെ ചര്‍മ്മത്തെ മാറ്റാന്‍ സഹായിക്കുന്ന, എളുപ്പത്തില്‍ തയാറാക്കി ഉപയോഗിക്കാവുന്ന ചില മാമ്പഴ ഫേസ് പായ്ക്കുകള്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ചര്‍മ്മത്തിലെ തവിട്ടുനിറം നീക്കാന്‍ മാമ്പഴ ഫേസ് പാക്ക്

ചര്‍മ്മത്തിലെ തവിട്ടുനിറം നീക്കാന്‍ മാമ്പഴ ഫേസ് പാക്ക്

വേനല്‍ക്കാലത്ത് ടാനിംഗ് വളരെ സാധാരണമാണ്, ഇത് നമ്മുടെ ചര്‍മ്മത്തെ മങ്ങിയതാക്കും. ചര്‍മ്മത്തിലെ ടാനിംഗ് നീക്കം ചെയ്യാന്‍ ഈ മാമ്പഴ ഫേസ് പാക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കൂ. 2-4 ടീസ്പൂണ്‍ മാമ്പഴ പള്‍പ്പ്, 2 ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ തൈര് എന്നിവ എടുക്കുക. ഒരു പാത്രത്തില്‍ കുറച്ച് മാമ്പഴ പള്‍പ്പ്, കടലമാവ്, തേന്‍, തൈര് എന്നിവ ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി ഇളക്കുക. ഈ കട്ടിയുള്ള പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. നിങ്ങളുടെ കൈകളിലോ കാലുകളിലോ ടാന്‍ നീക്കാനും ഇത് ഉപയോഗിക്കാം. ഇത് ഉണങ്ങുന്നത് വരെ വെക്കുക, എന്നിട്ട് തണുത്ത വെള്ളത്തില്‍ കഴുകുക.

തിളങ്ങുന്ന ചര്‍മ്മത്തിന്

തിളങ്ങുന്ന ചര്‍മ്മത്തിന്

ബ്യൂട്ടി പാര്‍ലറില്‍ പോയി മുഖം തിളക്കാന്‍ ഇനി കഷ്ടപ്പെടേണ്ട. അതുപോലെയുള്ള തിളക്കം നിങ്ങള്‍ക്ക് വീട്ടിലും നേടാം. ഈ മാമ്പഴ ഫേസ് പാക്ക് വ്യക്തവും തിളങ്ങുന്നതുമായ ചര്‍മ്മം നേടാന്‍ നിങ്ങളെ സഹായിക്കും. 1-2 ടീസ്പൂണ്‍ മാമ്പഴ പള്‍പ്പ്, 1 ടീസ്പൂണ്‍ തൈര്, 2-3 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഒരു പാത്രത്തില്‍, മാങ്ങയുടെ പള്‍പ്പ് ചേര്‍ക്കുക. ഇതില്‍ മുള്‍ട്ടാനി മിട്ടി, തൈര് എന്നിവ ചേര്‍ക്കുക. നന്നായി കൂട്ടികലര്‍ത്തുക. മുഖത്തും കഴുത്തിലും പുരട്ടുക. ഇത് ഉണങ്ങിക്കഴിഞ്ഞ് കഴുകുക.

Most read:വിയര്‍പ്പ് വില്ലനാണ്; വിയര്‍പ്പ് കലര്‍ന്ന വസ്ത്രവും ചെയ്യും ഈ ദോഷങ്ങള്‍Most read:വിയര്‍പ്പ് വില്ലനാണ്; വിയര്‍പ്പ് കലര്‍ന്ന വസ്ത്രവും ചെയ്യും ഈ ദോഷങ്ങള്‍

 നിര്‍ജ്ജലീകരണം സംഭവിച്ച ചര്‍മ്മത്തിന്

നിര്‍ജ്ജലീകരണം സംഭവിച്ച ചര്‍മ്മത്തിന്

പലരും വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം അനുഭവിക്കുന്നു. ഇതെല്ലാം ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെട്ട് നിങ്ങളുടെ ചര്‍മ്മം മങ്ങിയതായി കാണാന്‍ തുടങ്ങുന്നു. ഈ മാമ്പഴ ഫേസ് പാക്ക് ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ നന്നായി ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും. മാംഗോ കഷ്ണങ്ങള്‍, 1-2 ടീസ്പൂണ്‍ അവോക്കാഡോ പള്‍പ്പ്, 1-2 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു ബൗളില്‍ കുറച്ച് മാങ്ങാ കഷ്ണം എടുത്ത് നന്നായി ചതച്ചെടുക്കുക. ചതച്ച അവോക്കാഡോയും തേനും ചേര്‍ക്കുക. ഇത് വീണ്ടും ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഇത് ഉണങ്ങിക്കഴിഞ്ഞ് മുഖം കഴുകുക.

ബ്ലാക്ക്ഹെഡ്സ്/വൈറ്റ്ഹെഡ്സ് നീക്കം ചെയ്യാന്‍

ബ്ലാക്ക്ഹെഡ്സ്/വൈറ്റ്ഹെഡ്സ് നീക്കം ചെയ്യാന്‍

പൊടിയും അഴുക്കും മാലിന്യങ്ങളും മുഖത്ത് അടിഞ്ഞുകൂടുന്നു. പതിവായി വൃത്തിയാക്കിയില്ലെങ്കില്‍ അവ വൈറ്റ്‌ഹെഡ്‌സും ബ്ലാക്ക്‌ഹെഡുമായി മാറുന്നു. ഈ ഫേസ് പാക്ക് നിര്‍ജ്ജീവമായ എല്ലാ പാളികളും മായ്ക്കാനും വൃത്തിയുള്ളതും മനോഹരവുമായ ചര്‍മ്മം നല്‍കാനും നിങ്ങളെ സഹായിക്കും. 2-3 ടീസ്പൂണ്‍ മാമ്പഴ പള്‍പ്പ്, 1 ടീസ്പൂണ്‍ പഞ്ചസാര, 1 ടീസ്പൂണ്‍ പാല്‍ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ മാങ്ങയുടെ പള്‍പ്പും പാലും ചേര്‍ക്കുക. നന്നായി കൂട്ടികലര്‍ത്തുക. പാത്രത്തില്‍ പഞ്ചസാര ചേര്‍ക്കുക. നിങ്ങള്‍ക്ക് ബ്രൗണ്‍ ഷുഗര്‍ അല്ലെങ്കില്‍ ഗ്രൗണ്ട് വൈറ്റ് ഷുഗര്‍ ഉപയോഗിക്കാം. നന്നായി കൂട്ടികലര്‍ത്തി ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും ഇത് പുരട്ടുക. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, ഈ ഫേസ് പാക്ക് മൃദുവായി സ്‌ക്രബ് ചെയ്യാന്‍ തുടങ്ങുക. കുറച്ച് മിനിറ്റ് ഉണങ്ങാന്‍ വിടുക, തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക.

Most read:വേനലില്‍ വരണ്ട ചര്‍മ്മം മറികടക്കാന്‍ ചില പൊടിക്കൈകള്‍Most read:വേനലില്‍ വരണ്ട ചര്‍മ്മം മറികടക്കാന്‍ ചില പൊടിക്കൈകള്‍

ചര്‍മ്മം മൃദുവാക്കാന്‍

ചര്‍മ്മം മൃദുവാക്കാന്‍

ഓട്സ്, മാമ്പഴം, ബദാം എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഫെയ്സ് പായ്ക്ക് തയാറാക്കാം. ഇത് ചര്‍മ്മത്തിന് ഓര്‍ഗാനിക് സ്‌ക്രബറായി പ്രവര്‍ത്തിക്കും. ഇതിതനായി നിങ്ങള്‍ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ മാമ്പഴ പള്‍പ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഓട്സ്, രണ്ട് ടീസ്പൂണ്‍ പാല്‍, മൂന്ന് നാല് ബദാം എന്നിവ ആവശ്യമാണ്. ഇതെല്ലാം മിക്സ് ചെയ്ത് ഈ ഫെയ്സ് പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം ഇത് വൃത്തിയാക്കുക, തുടര്‍ന്ന് സാധാരണ വെള്ളത്തില്‍ മുഖം കഴുകുക.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

തൈരും തേനും ചേര്‍ത്ത് മാമ്പഴ പള്‍പ്പ് പ്രയോഗിക്കുന്നത് എണ്ണമയമുള്ള ചര്‍മ്മത്തിന് ഗുണം ചെയ്യുന്നു. മുഖത്ത് നിന്ന് അമിതമായ എണ്ണ നീക്കുന്നതിലൂടെ പിഗ്മെന്റേഷനും മുഖക്കുരുവും ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഈ ഫെയ്സ് പായ്ക്ക് ഉണ്ടാക്കാന്‍, മാമ്പഴ പള്‍പ്പ് വേര്‍തിരിച്ചെടുക്കുക, രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുക.

Most read:സണ്‍ബേണ്‍ തടയാന്‍ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങള്‍Most read:സണ്‍ബേണ്‍ തടയാന്‍ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങള്‍

English summary

Homemade Mango Face Packs For Glowing Skin in Summer in Malayalam

These mango face packs can help you treat a lot of common skin issues like dullness, ageing among others.
Story first published: Saturday, March 12, 2022, 10:52 [IST]
X
Desktop Bottom Promotion