For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാലത്തും മുഖം മങ്ങാതിരിക്കാന്‍ പരീക്ഷിക്കേണ്ടത്

|

ചര്‍മ്മത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ട സമയമാണ് മഞ്ഞുകാലം. ചില ചര്‍മ്മ രോഗങ്ങള്‍ മഞ്ഞുകാലത്ത് കൂടുതലായി കണ്ടുവരുന്നു എന്നതു തന്നെ ഇതിനുകാരണം. ശൈത്യകാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതാണ് ചര്‍മ്മത്തിന് ഏറെ പ്രശ്‌നം സൃഷ്ടിക്കുന്നതിന് ഒരു കാരണം. ഈ കാലത്ത് ചര്‍മ്മം മങ്ങിയതും വരണ്ടതും ഇളം നിറമുള്ളതുമായി കാണപ്പെടുന്നു.

Most read: ശൈത്യകാലത്ത് കൈകള്‍ വിണ്ടുകീറാതിരിക്കാന്‍Most read: ശൈത്യകാലത്ത് കൈകള്‍ വിണ്ടുകീറാതിരിക്കാന്‍

ബാഹ്യവും ആന്തരികവുമായ പോഷണത്തിന്റെ അഭാവം ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വരള്‍ച്ച, വിണ്ടുകീറല്‍, ചുളിവ് എന്നിവയ്ക്കും കാരണമാകും. ഈ ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മം സംരക്ഷിക്കാന്‍ നിങ്ങല്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള വഴി നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. ലളിതമായ കൂട്ടുകളിലൂടെ ഉപയോഗിക്കാവുന്ന ചില ഫെയ്‌സ് പാക്കുകളിലൂടെ ശൈത്യകാലത്ത് നിങ്ങളുടെ മുഖത്തെ സംരക്ഷിക്കാന്‍ സാധിക്കുന്നതാണ്. ഇതാ അത്തരം ചില പായ്ക്കുകള്‍ നോക്കൂ.

കോഫി മാസ്‌ക്

കോഫി മാസ്‌ക്

1 ടീസ്പൂണ്‍ കോഫി പൗഡര്‍, 1 ടീസ്പൂണ്‍ കൊക്കോപ്പൊടി, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ പാല്‍ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ മിക്‌സ് ചെയ്ത് എടുക്കുക. ഈ മാസ്‌ക് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. മികച്ച ഗുണങ്ങള്‍ക്കായി നിങ്ങള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്‌സ് പായ്ക്ക് ഉപയോഗിക്കാം. കോഫി മുഖക്കുരുവിനെ തടയുകയും രക്തയോട്ടം ഉത്തേജിപ്പിക്കുകയും, നിറം മെച്ചപ്പെടുത്തുകയും പഫ്‌നസ് കുറയ്ക്കുകയും ചെയ്യുന്നു. കൊക്കോപ്പൊടിയിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ മെച്ചപ്പെടുത്തുന്നു.

തൈര് ഫെയ്‌സ് പായ്ക്ക്

തൈര് ഫെയ്‌സ് പായ്ക്ക്

2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ തേന്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ ചേര്‍ത്ത് ഈ ഫെയ്‌സ് പായ്ക്ക് നിങ്ങള്‍ക്ക് തയ്യാറാക്കാം. എല്ലാ ചേരുവകളും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുഖത്തെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്. തൈരില്‍ ലാക്റ്റിക് ആസിഡും ആല്‍ഫഹൈഡ്രോക്‌സി ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കംചെയ്യാന്‍ സഹായിക്കുന്നു. തേന്‍ ചര്‍മ്മത്തെ ശമിപ്പിക്കാന്‍ സഹായിക്കുന്നു, മഞ്ഞള്‍ ഒരു ആന്റി ബാക്ടീരിയല്‍ ഏജന്റായി പ്രവര്‍ത്തിക്കുകയും മുഖക്കുരു തടയുകയും ചെയ്യുന്നു.

Most read:അവോക്കാഡോ തലയിലെങ്കില്‍ വരണ്ട മുടിക്ക് പരിഹാരം ഉടന്‍Most read:അവോക്കാഡോ തലയിലെങ്കില്‍ വരണ്ട മുടിക്ക് പരിഹാരം ഉടന്‍

തേന്‍ മാസ്‌ക്

തേന്‍ മാസ്‌ക്

1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ഈ ഫെയ്‌സ് പായ്ക്കിനായി ആവശ്യം. എല്ലാ ചേരുവകളും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ഈ ഫെയ്‌സ് പായ്ക്ക് ആഴ്ചയില്‍ രണ്ട്മൂന്ന് തവണ പ്രയോഗിക്കുന്നതിലൂടെ മുഖത്തെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്. തേനിലെ ആന്റിഓക്‌സിഡന്റും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും മുഖക്കുരുവിനെ തടയുകയും ചര്‍മ്മത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. റോസ് വാട്ടര്‍ ചര്‍മ്മത്തെ ടോണ്‍ ചെയ്യാന്‍ സഹായിക്കുന്നു. നാരങ്ങ നീര് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.

അവോക്കാഡോ, തേന്‍ ഫെയ്‌സ് പായ്ക്ക്

അവോക്കാഡോ, തേന്‍ ഫെയ്‌സ് പായ്ക്ക്

2 ടീസ്പൂണ്‍ പഴുത്ത അവോക്കാഡോ പള്‍പ്പ്, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ പനിനീര്‍ വെള്ളം എന്നിവ നന്നായി മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റിനുശേഷം ഇത് കഴുകിക്കളയുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ പായ്ക്ക് പ്രയോഗിക്കാന്‍ കഴിയും. അവോക്കാഡോ പള്‍പ്പില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ബി കരോട്ടിന്‍, ലെസിത്തിന്‍ എന്നിവ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നു.

Most read:ചെവിയിലെ കുരുവിനെ നിശ്ശേഷം നീക്കാം; ഇത് പ്രയോഗിക്കൂMost read:ചെവിയിലെ കുരുവിനെ നിശ്ശേഷം നീക്കാം; ഇത് പ്രയോഗിക്കൂ

പപ്പായ, പാല്‍

പപ്പായ, പാല്‍

1 പഴുത്ത പപ്പായ, പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. പപ്പായ നന്നായി അടിച്ചെടുത്ത് ചെറിയ അളവില്‍ പാല്‍ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് തയാറാക്കുക. മുഖത്തും കഴുത്തിലും ഈ പേസ്റ്റ് പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ ഈ പായ്ക്ക് പ്രയോഗിക്കാവുന്നതാണ്. മൃത കോശങ്ങളെ നീക്കംചെയ്യാന്‍ സഹായിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. പാല്‍ നിങ്ങളുടെ ചര്‍മ്മസുഷിരങ്ങള്‍ ശുദ്ധീകരിക്കാനും ഗുണം ചെയ്യുന്നു.

കറ്റാര്‍ വാഴ, ചന്ദനം

കറ്റാര്‍ വാഴ, ചന്ദനം

2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ ചന്ദനപ്പൊടി എന്നിവ നന്നായി കലര്‍ത്തി മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം വെള്ളത്തില്‍ ഇത് കഴുകി കളയുക. നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്. കറ്റാര്‍ വാഴയില്‍ ആന്റിഓക്‌സിഡന്റും വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുമുണ്ട്. ഇത് ചര്‍മ്മത്തെ ശമിപ്പിക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. മുഖക്കുരു തടയാനും വരണ്ട ചര്‍മ്മവും ചുളിവുകളും കുറയ്ക്കാനും ചന്ദനം ഉപകരിക്കുന്നു.

Most read:മുടി പോകാന്‍ വേറൊന്നും വേണ്ട; പതിവായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ!!Most read:മുടി പോകാന്‍ വേറൊന്നും വേണ്ട; പതിവായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ!!

അരിമാവ്

അരിമാവ്

1 ടീസ്പൂണ്‍ അരിമാവ്, 1 ടീസ്പൂണ്‍ ഓട്‌സ്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ നന്നായി മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ഈ പായ്ക്ക് ആഴ്ചയില്‍ ഒരിക്കല്‍ പ്രയോഗിക്കാവുന്നതാണ്. അരിമാവില്‍ ഫെറുലിക് ആസിഡും അലന്റോയിനും അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്തമായ ഒരു സണ്‍സ്‌ക്രീനായി പ്രവര്‍ത്തിക്കുന്നു. ഓട്‌സില്‍ അടങ്ങിയ പ്രകൃതിദത്ത ക്ലെന്‍സറുകളായ സാപ്പോണിനുകള്‍ ചര്‍മ്മ സുഷിരങ്ങള്‍ അടഞ്ഞുപോകുന്ന അഴുക്കും എണ്ണയും നീക്കംചെയ്യാന്‍ സഹായിക്കുന്നു.

English summary

Homemade Face Packs For Winter Skin Care

The cold weather and low humidity levels leave the air dry, which then steals moisture from your skin. Lets see some homemade face packs for winter skin care.
X
Desktop Bottom Promotion