For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുപ്പും പാടുകളും നീക്കാന്‍ പുരുഷന്‍മാര്‍ക്ക് മികച്ച ഫെയ്സ് പാക്കുകള്‍

|

ഫേസ് പാക്കും ചര്‍മ്മ സംരക്ഷണവും സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും വേണ്ടിയുള്ളതാണ്. യുവത്വവും നിറവും നിലനിര്‍ത്താന്‍ പുരുഷന്മാരും അവരുടെ മുഖവും ചര്‍മ്മവും ശ്രദ്ധിക്കണം. വരണ്ട, എണ്ണമയമുള്ള, സെന്‍സിറ്റീവ് ചര്‍മ്മമുള്ള പുരുഷന്മാര്‍ക്ക് അധിക പരിചരണവും ശ്രദ്ധയും ആവശ്യമാണ്. വരണ്ട ചര്‍മ്മം, എണ്ണമയമുള്ള ചര്‍മ്മം എന്നിവയുള്ള പുരുഷന്മാരുടെ ചര്‍മ്മം മികച്ചതാക്കാന്‍ ചില മികച്ച ഫെയ്‌സ് പാക്കുകളുണ്ട്. ഇത് നിങ്ങളുടെ മുഖത്തെ പ്രശ്‌നങ്ങള്‍ തീര്‍ത്ത് സുന്ദരമായ മുഖം നല്‍കാന്‍ സഹായിക്കും. പുരുഷന്‍മാരുടെ മുഖത്തെ പാടുകള്‍ നീക്കി തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്ന ചില മികച്ച പ്രകൃതിദത്ത ഫെയ്‌സ് പാക്കുകള്‍ ഇതാ.

Most read: ഡാര്‍ക് സര്‍ക്കിള്‍ നീക്കി ചര്‍മ്മം വെളുക്കാന്‍ ഉരുളക്കിഴങ്ങ് ഫെയ്‌സ് മാസ്‌ക്Most read: ഡാര്‍ക് സര്‍ക്കിള്‍ നീക്കി ചര്‍മ്മം വെളുക്കാന്‍ ഉരുളക്കിഴങ്ങ് ഫെയ്‌സ് മാസ്‌ക്

സണ്‍ ടാന്‍ നീക്കാന്‍ തൈരും മഞ്ഞളും ഫേസ് പാക്ക്

സണ്‍ ടാന്‍ നീക്കാന്‍ തൈരും മഞ്ഞളും ഫേസ് പാക്ക്

ഈ പായ്ക്ക് ചര്‍മ്മത്തിലെ കറുപ്പ്, സണ്‍ടാന്‍ എന്നിവയ്ക്ക് പരിഹാരമാണ്. പുരുഷന്മാര്‍ക്ക് സണ്‍സ്‌ക്രീനിനോട് അധികം താല്‍പ്പര്യമില്ലാത്തതിനാല്‍ അവരുടെ ചര്‍മ്മം വളരെ എളുപ്പത്തില്‍ ടാന്‍ ബാധിക്കുന്നു. അതുകൊണ്ട് ഈ തൈരും മഞ്ഞളും അടങ്ങിയ ഫേസ് പാക്ക് മുഖത്തും ശരീരത്തിലും ഉള്ള സണ്‍ ടാന്‍ നീക്കം ചെയ്യാന്‍ മികച്ചതാണ്. ഒരു ടീസ്പൂണ്‍ തൈര് എടുത്ത് അതില്‍ 3 നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. മുഖത്തും ടാന്‍ ബാധിച്ച ശരീരഭാഗങ്ങളിലും ഇത് ഉപയോഗിക്കുക. ഇത് 20 മിനിറ്റ് ഉണങ്ങാന്‍ വച്ചശേഷം കഴുകിക്കളയുക.

വരണ്ട ചര്‍മ്മമുള്ള പുരുഷന്മാര്‍ക്ക് മില്‍ക്ക് ക്രീം, ഓട്‌സ് ഫേസ് മാസ്‌ക്

വരണ്ട ചര്‍മ്മമുള്ള പുരുഷന്മാര്‍ക്ക് മില്‍ക്ക് ക്രീം, ഓട്‌സ് ഫേസ് മാസ്‌ക്

പല പുരുഷന്മാരും വരണ്ട ചര്‍മ്മം അനുഭവിക്കുന്നു. അവരുടെ ചര്‍മ്മം വരണ്ടതും അടരുകളായും മാറുന്നു. പുറംതൊലിയിലെ ചര്‍മ്മം മോശമായി കാണപ്പെടുന്നു, ഷേവ് ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ വഷളാകുന്നു. അതിനാല്‍ ഈ ഓട്സ്, പാല്‍ ക്രീം ഫേസ് പാക്ക് വരണ്ട ചര്‍മ്മത്തിന് അനുയോജ്യമാണ്. കുറച്ച് പാല്‍ ക്രീമും പകുതി ഓട്ട്മീലും എടുക്കുക. ഇവ രണ്ടും മിക്സ് ചെയ്ത് മുഖത്ത് പായ്ക്ക് ആയി ഉപയോഗിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയുക.

Most read:താരനെ പൂര്‍ണമായും തുരത്താന്‍ നാരങ്ങയും പിന്നെ ഈ കൂട്ടുകളുംMost read:താരനെ പൂര്‍ണമായും തുരത്താന്‍ നാരങ്ങയും പിന്നെ ഈ കൂട്ടുകളും

മുഖക്കുരു ഉള്ള പുരുഷന്മാര്‍ക്ക് വേപ്പ് ഫേസ് പാക്ക്

മുഖക്കുരു ഉള്ള പുരുഷന്മാര്‍ക്ക് വേപ്പ് ഫേസ് പാക്ക്

മുഖക്കുരുവും മുഖക്കുരു സാധ്യതയുള്ള ചര്‍മ്മവുമുള്ള പുരുഷന്മാര്‍ക്ക് ഈ ഫേസ് പാക്ക് വളരെ സഹായകരമാകും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിറഞ്ഞ വേപ്പ് ചര്‍മ്മത്തിലെ അണുബാധകളും മുഖക്കുരുവും വേഗത്തില്‍ ഇല്ലാതാക്കുന്നു. 1 ടീസ്പൂണ്‍ വേപ്പിന്‍ പൊടി എടുത്ത് കുറച്ച് റോസ് വാട്ടര്‍ അല്ലെങ്കില്‍ സാധാരണ വെള്ളം ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകിക്കളയുക. നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ 3 തവണ പരീക്ഷിക്കാം. മുഖക്കുരു അകറ്റാന്‍ ആഗ്രഹിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കുള്ള മികച്ച വീട്ടുവൈദ്യമാണിത്.

തിളക്കമുള്ള ചര്‍മ്മത്തിന് തുളസി ഫേസ് പാക്ക്

തിളക്കമുള്ള ചര്‍മ്മത്തിന് തുളസി ഫേസ് പാക്ക്

ഈ പുതിന ഫേസ് പാക്ക് മുഖക്കുരു നീക്കാനും തിളക്കമുള്ള ചര്‍മ്മം നേടാനും അനുയോജ്യമാണ്. പുരുഷന്മാരുടെ ചര്‍മ്മത്തിന് യോജിച്ച ഹെര്‍ബല്‍ ഫേസ് പായ്ക്കാണിത്. കുറച്ച് തുളസിപ്പൊടി എടുക്കുക. പൊടി ലഭ്യമല്ലെങ്കില്‍ 10-12 തുളസിയില എടുക്കാം. അവ കുറച്ച് വെള്ളത്തില്‍ ചതച്ച് പേസ്റ്റ് ഉണ്ടാക്കുക. ഈ തുളസി പേസ്റ്റ് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ്. ആഴ്ചയില്‍ 3 തവണ ഈ പായ്ക്ക് നിങ്ങള്‍ക്ക് പുരട്ടാം.

Most read:മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ അളവ് സ്വാഭാവികമായി കൂട്ടാനും എളുപ്പവഴിMost read:മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ അളവ് സ്വാഭാവികമായി കൂട്ടാനും എളുപ്പവഴി

സെന്‍സിറ്റീവ് ചര്‍മ്മമുള്ള പുരുഷന്മാര്‍ക്ക് തേനും ഓറഞ്ച് ജ്യൂസും ഫേസ് പാക്ക്

സെന്‍സിറ്റീവ് ചര്‍മ്മമുള്ള പുരുഷന്മാര്‍ക്ക് തേനും ഓറഞ്ച് ജ്യൂസും ഫേസ് പാക്ക്

സെന്‍സിറ്റീവ് ചര്‍മ്മമുള്ള പുരുഷന്‍മാര്‍ക്ക് തിളക്കവും വെളുപ്പും നല്‍കാന്‍ അനുയോജ്യമായ ഫേസ് പായ്ക്കാണിത്. ഇതില്‍ തേനും ഓറഞ്ച് ജ്യൂസും അടങ്ങിയിട്ടുണ്ട്. ഒരു ടീസ്പൂണ്‍ ഓറഞ്ച് നീരും തേനും മിക്‌സ് ചെയ്യുക. നല്ല ഫലങ്ങള്‍ക്കായി ശുദ്ധമായ ജൈവവും പ്രകൃതിദത്തവുമായ തേന്‍ ഉപയോഗിക്കുക. ഇത് മുഖത്ത് മൃദുവായി മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.

തിളക്കത്തിനും ഇളം ചര്‍മ്മത്തിനും കടലമാവ് ഫെയ്‌സ് പാക്ക്

തിളക്കത്തിനും ഇളം ചര്‍മ്മത്തിനും കടലമാവ് ഫെയ്‌സ് പാക്ക്

സ്ത്രീകള്‍ അവരുടെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ കടലമാവ് ഉപയോഗിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയും സണ്‍ ടാന്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു. മുഖത്തിന്റെ നിറം മെച്ചപ്പെടുത്താനും കറുത്ത പാടുകള്‍ അകറ്റാനും പുരുഷന്മാര്‍ക്കും ഈ ഫേസ് പാക്ക് ഉപയോഗിക്കാം. 1 ടീസ്പൂണ്‍ കടലമാവ്, 3 നുള്ള് മഞ്ഞള്‍ എന്നിവ കലര്‍ത്തുക. ഈ രണ്ട് ചേരുവകളും കുറച്ച് തൈര് ഉപയോഗിച്ച് പേസ്റ്റ് ആക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയുക.

എക്‌സ്‌ഫോളിയേഷന് തൈരും അരിപ്പൊടിയും പായ്ക്ക്

എക്‌സ്‌ഫോളിയേഷന് തൈരും അരിപ്പൊടിയും പായ്ക്ക്

മുഖത്തെ മൃതകോശങ്ങളും അഴുക്കും നീക്കം ചെയ്യുന്ന ഒരു എക്‌സ്‌ഫോളിയേഷന്‍ ഫേസ് പായ്ക്കാണിത്. അരിപ്പൊടിയും തൈരും ഉപയോഗിച്ചുള്ള ഈ എക്‌സ്‌ഫോളിയേറ്റിംഗ് ഫേസ് പാക്ക് എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ്. ഇത് മിനുസമാര്‍ന്ന മുഖചര്‍മ്മം ലഭിക്കാനും സഹായിക്കുന്നു. ക്രമേണ ഈ ഫേസ് പാക്ക് പുരുഷന്മാരുടെ മുഖക്കുരു പാടുകളും മുഖക്കുരുവും കുറയ്ക്കും. കുറച്ച് അരിപ്പൊടി തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടി 10 മിനിറ്റ് നേരം വയ്ക്കുക. സ്‌ക്രബ് ചെയ്ത് കഴുകിക്കളയുക.

മുള്‍ട്ടാണി മിട്ടിയും പാലും

മുള്‍ട്ടാണി മിട്ടിയും പാലും

ഏറ്റവും മികച്ച പ്രകൃതിദത്ത ശുദ്ധീകരണ ഏജന്റുകളിലൊന്നാണ് മുള്‍ട്ടാണി മിട്ടി. 1-2 ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയില്‍ 2-3 ടീസ്പൂണ്‍ പാല്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മത്തില്‍ സ്രവിക്കുന്ന അധിക എണ്ണയില്‍ നിന്ന് മുക്തി നേടാന്‍ ഈ പായ്ക്ക് സഹായിക്കും. മുള്‍ട്ടാണി മിട്ടിയും പാലും നിങ്ങളുടെ ചര്‍മ്മത്തിന് നവോന്മേഷവും പുതുമയും മൃദുവും നല്‍കും. വീട്ടില്‍ മുള്‍ട്ടാണി മിട്ടി ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് കടലമാവും ഉപയോഗിക്കാം.

Most read:നിറം കൃത്യമാക്കി ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ പ്രകൃതിദത്ത വഴിMost read:നിറം കൃത്യമാക്കി ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ പ്രകൃതിദത്ത വഴി

കുക്കുമ്പര്‍, കറ്റാര്‍ വാഴ പായ്ക്ക്

കുക്കുമ്പര്‍, കറ്റാര്‍ വാഴ പായ്ക്ക്

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഈ ഫേസ് പാക്ക് പ്രയോജനപ്പെടുത്താം. ഏകദേശം അര കഷ്ണം കുക്കുമ്പര്‍ ചതച്ച് പേസ്റ്റ് ഉണ്ടാക്കുക. ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ പള്‍പ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. ഈ ഫേസ് പാക്ക് നിങ്ങളുടെ ചര്‍മ്മത്തെ സ്വാഭാവികമായി ഈര്‍പ്പമുള്ളതാക്കുകയും നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുകയും ചെയ്യും.

English summary

Homemade Face Pack for Men for Clear And Smooth Skin in Malayalam

Here are some best homemade face packs for the dry skin, oily skin and to treat the skin darkness for men. Take a look.
Story first published: Thursday, June 9, 2022, 17:20 [IST]
X
Desktop Bottom Promotion