For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതു ചര്‍മ്മവും എളുപ്പം വെളുക്കാന്‍ ഡ്രൈ ഫ്രൂട്‌സ്‌

|

ഡ്രൈ ഫ്രൂട്‌സിന്റെ ഗുണങ്ങള്‍ മികച്ചതാണെന്ന് അറിയാമല്ലോ. അതെ, ആരോഗ്യത്തിന് പലവിധ ഗുണങ്ങളും ഡ്രൈ ഫ്രൂട്‌സ് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ചിലതാണ് ഡ്രൈ ഫ്രൂട്‌സ്. നിങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിക്കാനും ദിവസം മുഴുവന്‍ കരുത്തും പകരാനും ഉള്ളയത്ര പോഷകങ്ങള്‍ ഇവയില്‍ നിറഞ്ഞിരിക്കുന്നു.

Most read: മുഖക്കുരു നീക്കാം; ഈ പച്ചക്കറികളിലുണ്ട് പരിഹാരംMost read: മുഖക്കുരു നീക്കാം; ഈ പച്ചക്കറികളിലുണ്ട് പരിഹാരം

എന്നാല്‍ ഇതുമാത്രമല്ല, നിങ്ങളുടെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗം കൂടിയാണ് ഇത്. ഡ്രൈ ഫ്രൂട്‌സ് നിങ്ങള്‍ക്ക് മുഖത്ത് പ്രയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇത് ചര്‍മ്മത്തിലെ സാധാരണ പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. ചര്‍മ്മ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുമായി നിങ്ങള്‍ക്ക് തയാറാക്കി ഉപയോഗിക്കാവുന്ന ഡ്രൈ ഫ്രൂട്‌സ് ഫെയ്‌സ് പാക്കുകള്‍ ഇതാ.

ബദാം ഫേസ് പായ്ക്ക്

ബദാം ഫേസ് പായ്ക്ക്

വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമായ ബദാം ചര്‍മ്മത്തില്‍ നിന്ന് മൃതകോശങ്ങളെ അകറ്റുന്നതിന് നല്ലതാണ്. നിങ്ങള്‍ക്ക് ബദാം ഫെയ്‌സ് പായ്ക്ക് മുഖത്ത് പുരട്ടാവുന്നതാണ്. 10-12 ബദാം, ¼ കപ്പ് തൈര്, 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവയാണ് ഇത് തയാറാക്കാനായി നിങ്ങള്‍ക്ക് ആവശ്യം.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു മിക്‌സറില്‍ ബദാം അരച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റിലേക്ക് റോസ് വാട്ടര്‍ ചേര്‍ക്കുക. ഇതിലേക്ക് തൈര് ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് നേരം കാത്തിരിക്കുക. അതിനുശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്‌സ് പാക്ക് പ്രയോഗിക്കുക.

Most read:മുടികൊഴിച്ചിലാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട്Most read:മുടികൊഴിച്ചിലാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട്

ആപ്രിക്കോട്ട് സ്‌ക്രബ്

ആപ്രിക്കോട്ട് സ്‌ക്രബ്

നിങ്ങളുടെ മുഖത്ത് നിന്ന് മങ്ങിയ ചര്‍മ്മം നീക്കംചെയ്യാന്‍ ഈ സ്‌ക്രബ് ഉപയോഗിക്കാം. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ മായ്ക്കാന്‍ വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ആപ്രിക്കോട്ട് സ്‌ക്രബ് പരീക്ഷിക്കുക. 4-5 ആപ്രിക്കോട്ട് കഷ്ണങ്ങള്‍, ഒരു നുള്ള് ഉപ്പ്, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു മിക്‌സറില്‍ ആപ്രിക്കോട്ട് കഷ്ണങ്ങള്‍ ചേര്‍ത്ത് പൊടിയായി മാറുന്നതുവരെ മിശ്രിതമാക്കുക. ഇത് ഒരു പാത്രത്തിലെടുത്ത് ഉപ്പും വെളിച്ചെണ്ണയും ചേര്‍ക്കുക. ഇത് ഉപയോഗിച്ച് നിങ്ങളുടെ മുഖം സൗമ്യമായി സ്‌ക്രബ് ചെയ്യുക. ശേഷം മുഖത്തെ ഈ മിശ്രിതം കഴുകിക്കളയുക. ജലാംശം നല്‍കുന്ന മോയ്സ്ചുറൈസര്‍ മുഖത്ത് പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ സ്‌ക്രബ് പരീക്ഷിക്കുക.

Most read:മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍Most read:മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍

ഉണക്കമുന്തിരി ഫെയ്‌സ് മാസ്‌ക്

ഉണക്കമുന്തിരി ഫെയ്‌സ് മാസ്‌ക്

ഉണക്കമുന്തിരിയില്‍ ആന്റിഓക്സിഡന്റുകളും ആന്റിമൈക്രോബയല്‍ സംയുക്തങ്ങളും ഉള്ളതിനാല്‍ മുഖക്കുരു പാടുകളും ബ്രേക്ക് ഔട്ടുകളും ഒഴിവാക്കാന്‍ സഹായിക്കുന്നു. ഉണക്കമുന്തിരി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫെയ്‌സ് മാസ്‌ക് തയാറാക്കാവുന്നതാണ്. 5-7 ഉണക്കമുന്തിരി, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 നുള്ള് മഞ്ഞള്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഈ മാസ്‌ക് തയാറാക്കാന്‍ ആവശ്യം.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഉണക്കമുന്തിരി ഒരു മിക്‌സറില്‍ പൊടിക്കുക. ഈ പേസ്റ്റ് ഒരു പാത്രത്തില്‍ എടുത്ത് തേന്‍, മഞ്ഞള്‍ എന്നിവ ചേര്‍ക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 10 മിനിറ്റ് ഇത് മുഖത്ത് നിര്‍ത്തുക. ഉണങ്ങിയ ശേഷം മുഖം നന്നായി കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി രണ്ടാഴ്ചയിലൊരിക്കല്‍ ഈ ഫെയ്‌സ് പാക്ക് ഉപയോഗിക്കുക.

Most read:വാല്‍നട്ട് ഓയിലില്‍ ഈ പൊടിക്കൈ; മുഖം തിളങ്ങുംMost read:വാല്‍നട്ട് ഓയിലില്‍ ഈ പൊടിക്കൈ; മുഖം തിളങ്ങും

കശുവണ്ടി ഫേസ് പായ്ക്ക്

കശുവണ്ടി ഫേസ് പായ്ക്ക്

ഇരുമ്പും കാല്‍സ്യവും അടങ്ങിയ കശുവണ്ടി ഫെയ്‌സ് പായ്ക്ക് നിങ്ങള്‍ക്ക് തിളക്കമാര്‍ന്ന മുഖം നല്‍കും. ഇത് നിങ്ങളുടെ സുഷിരങ്ങള്‍ മായ്ക്കുകയും പിഗ്മെന്റേഷന്‍ നീക്കംചെയ്യുകയും ചെയ്യും. 5-6 കശുവണ്ടി, ½ ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 2 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവയാണ് ഈ മാസ്‌ക് തയാറാക്കാന്‍ നിങ്ങള്‍ക്ക് ആവശ്യം.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

കശുവണ്ടി നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് മുള്‍ട്ടാനി മിട്ടിയും റോസ് വാട്ടറും ചേര്‍ക്കുക. ഇതെല്ലാ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഇത് മുഖത്ത് സൗമ്യമായി സ്‌ക്രബ് ചെയ്യുക. നിങ്ങളുടെ മുഖത്ത് പുരട്ടിയ ശേഷം 5-7 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കുക.

Most read:ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം ഇങ്ങനെ തേച്ചാല്‍ മതിMost read:ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം ഇങ്ങനെ തേച്ചാല്‍ മതി

English summary

Homemade Dry Fruit Face Packs To Fight Common Skin Problems

Are you tired of common skin problems like acne and dull skin? Try these dry fruit face packs to get rid of them.
Story first published: Saturday, March 27, 2021, 10:29 [IST]
X
Desktop Bottom Promotion