For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെ

|

എല്ലാവര്‍ക്കും പരിചിതമായ സസ്യമാണ് കറിവേപ്പില. പ്രധാനമായും കറികളില്‍ രുചി വര്‍ധിപ്പിക്കാനായി ഇത് ഉപയോഗിക്കുന്നു. ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഒരു സസ്യമാണിത്. എന്നാല്‍, ഇതിലുമധികമായി കറിവേപ്പിലകള്‍ നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനും ഉപയോഗിക്കാവുന്നതാണ്. മുഖപ്രശ്‌നങ്ങള്‍ മാത്രമല്ല, ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങളും കറിവേപ്പില ഉപയോഗിച്ച് നിങ്ങള്‍ക്ക് നീക്കാവുന്നതാണ്. കറിവേപ്പിലയില്‍ ധാരാളം പ്രയോജനകരമായ സൗന്ദര്യ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അവ നിങ്ങളുടെ മിക്ക സൗന്ദര്യ പ്രശ്നങ്ങളെ നേരിടാനും സഹായിക്കും.

Most read: അറിഞ്ഞ് ഉപയോഗിച്ചാല്‍ മുഖകാന്തിക്ക് ഉത്തമമാണ് മാമ്പഴംMost read: അറിഞ്ഞ് ഉപയോഗിച്ചാല്‍ മുഖകാന്തിക്ക് ഉത്തമമാണ് മാമ്പഴം

പലരും അഭിമുഖീകരിക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങളിലൊന്നാണ് കാല്‍മുട്ടിലെയും കൈമുട്ടിലെയും ഇരുണ്ട നിറം. ഈ ഭാഗങ്ങള്‍ മങ്ങിയതും ഇരുണ്ടതുമായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ കറിവേപ്പില നിങ്ങളെ സഹായിക്കും. കൈകാല്‍ മുട്ടുകളിലെ കറുപ്പിന് പരിഹാരം കാണാന്‍ കറിവേപ്പില മാസ്‌ക് തയാറാക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

കറിവേപ്പില മാസ്‌ക്

കറിവേപ്പില മാസ്‌ക്

8-9 കറിവേപ്പില, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ഈ മാസ്‌കിന് ആവശ്യം. ആദ്യം കറിവേപ്പില നന്നായി അരച്ചെടുക്കുക. പേസ്റ്റിന് സ്ഥിരത ലഭിക്കാന്‍ അതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. വേണമെങ്കില്‍ 2-3 തുള്ളി റോസ് വാട്ടറും ചേര്‍ക്കാവുന്നതാണ്. ഇത് ചെയ്തുകഴിഞ്ഞാല്‍ ഈ പേസ്റ്റ് നിങ്ങളുടെ കാല്‍മുട്ടിനും കൈമുട്ടിനും തുല്യമായി പുരട്ടുക. ഏകദേശം 10-15 മിനിറ്റ് വിട്ട ശേഷം ഇത് വെള്ളത്തില്‍ കഴുകിക്കളയുക. ചര്‍മ്മം വരണ്ടതായി തോന്നുകയാണെങ്കില്‍ ഒരു മോയ്സ്ചുറൈസര്‍ പുരട്ടുക.

ചര്‍മ്മം മൃദുവാക്കുന്നതിന്

ചര്‍മ്മം മൃദുവാക്കുന്നതിന്

നിങ്ങളുടെ ചര്‍മ്മത്തെ മൃദുലമാക്കുന്നതിനായും കറിവേപ്പില ഉപയോഗിക്കാവുന്നതാണ്. അതിനായി 8-10 കറിവേപ്പില, ¼ കപ്പ് ഒലിവ് ഓയില്‍ എന്നിവ എടുക്കുക. ആദ്യം, കറിവേപ്പില നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഈ പേസ്റ്റ് നന്നായി മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ കാല്‍മുട്ടുകളും കൈമുട്ടുകളിലും പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ഒരു തുണി ഉപയോഗിച്ച് തുടച്ചുകളയുക. ഇത് വൃത്തിയാക്കാന്‍ റോസ് വാട്ടറും ഉപയോഗിക്കാം. കറിവേപ്പില പായ്ക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

Most read:ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍Most read:ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് ഒരു അനുഗ്രഹമാണ് കറിവേപ്പില. അതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ നീക്കാന്‍ സഹായിക്കുന്നു. കറിവേപ്പിലയുടെ ഏറ്റവും പ്രധാനമായ ഗുണം അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനുള്ള കഴിവാണ്. നാരങ്ങ പോലുള്ള ബ്ലീച്ചിംഗ് ഏജന്റുമായി ചേര്‍ത്ത് ഇത് ചര്‍മ്മത്തില്‍ പുരട്ടാവുന്നതാണ്. ഇവ രണ്ടും ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുഖക്കുരു ചെറുക്കാന്‍

മുഖക്കുരു ചെറുക്കാന്‍

മുഖക്കുരു പ്രശ്‌നങ്ങളാല്‍ വലയുന്നവരാണ് നിങ്ങളെങ്കില്‍ കറിവേപ്പില നിങ്ങളുടെ സഹായത്തിനെത്തും. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയക്കെതിരെ പോരാടാന്‍ കഴിയുന്ന വിറ്റാമിനുകള്‍ കറിവേപ്പിലയിലുണ്ട്. കൂടാതെ, ഇത് നാരങ്ങ, ഒലിവ് ഓയില്‍ എന്നിവയുമായി കലര്‍ത്തി ഉപയോഗിക്കുന്നതിലൂടെ മുഖക്കുരു പാടുകള്‍ മങ്ങാനും സഹായിക്കും.

Most read:മുടിപൊട്ടല്‍ പ്രശ്‌നമാണോ നിങ്ങള്‍ക്ക് ? എളുപ്പ പരിഹാരം ഈ മാസ്‌ക്Most read:മുടിപൊട്ടല്‍ പ്രശ്‌നമാണോ നിങ്ങള്‍ക്ക് ? എളുപ്പ പരിഹാരം ഈ മാസ്‌ക്

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

കരുത്തുറ്റതും തിളക്കമുള്ളതുമായ ചര്‍മ്മം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കറിവേപ്പില മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. കറിവേപ്പിലയുടെ ഉപയോഗം നിങ്ങള്‍ക്ക് സ്വാഭാവിക തിളക്കമുള്ള ചര്‍മ്മം സമ്മാനിക്കുന്നു. അവശ്യ പോഷകങ്ങള്‍ അടങ്ങിയ കറിവേപ്പില വരണ്ട ചര്‍മ്മത്തെ പോഷിപ്പിക്കുകയും ചര്‍മ്മത്തിന് അധിക തിളക്കം നല്‍കുകയും ചെയ്യുന്നു.

Most read:ഇഞ്ചി ഉപയോഗം ഇങ്ങനെയെങ്കില്‍ സൗന്ദര്യം ഉറപ്പ്Most read:ഇഞ്ചി ഉപയോഗം ഇങ്ങനെയെങ്കില്‍ സൗന്ദര്യം ഉറപ്പ്

English summary

Homemade Curry Leaves Mask To Get Rid Of Dark Elbows And Knees

Are you tired of your knees and elbows looking dull and dark? Here is the easy home remedies with curry leaves to deal with this situation.
Story first published: Monday, April 19, 2021, 11:00 [IST]
X
Desktop Bottom Promotion