Latest Updates
-
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം
എത് കഠിനമായ തണുപ്പിലും ചര്‍മ്മം വരണ്ടതാവില്ല: വീട്ടിലെ കൂട്ടില്‍ പരിഹാരം
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പേടിസ്വപ്‌നമാണ് പലപ്പോഴും തണുപ്പ് കാലം. കാരണം ചര്‍മ്മം വരണ്ട് പോവുന്നതിനും ചര്‍മ്മത്തില്‍ അസ്വസ്ഥതകളും മുളിച്ചിലും വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം കാരണമാവുന്ന സമയമാണ് പലപ്പോഴും ശൈത്യകാലം. ചര്‍മ്മത്തിലെ ഇത്തരം അസ്വസ്ഥതകള്‍ നമ്മുടെ പ്രായം വര്‍ദ്ധിപ്പിക്കുകയും ചര്മ്മത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്ന അവസ്ഥയിലേക്ക് ആക്കുകയും ചെയ്യും. എന്നാല്‍ ഇനി ശൈത്യകാലത്തെ അഥവാ തണുപ്പ് കാലത്തെ പേടിക്കേണ്ടതില്ല. അതിന് നമുക്ക് വീട്ടില്‍ ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്.

ശൈത്യകാലം പലരും ഉപയോഗിക്കുന്ന ഒന്നാണ് മോയ്‌സ്ചുറൈസര്‍. ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മം വളരെയധികം മൃദുവും വരള്‍ച്ചയെ തടയുന്ന അവസ്ഥയിലേക്കും എത്തുന്നു. എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണനിലവാരം ഒരു പ്രധാന വെല്ലുവിൡതന്നെയാണ്. എന്നാല്‍ ഇനി പ്രശ്‌നങ്ങളെ ഇല്ലാതാക്കി നല്ല ഗുണനിലവാരത്തോടെ വീട്ടില്‍ തന്നെ നമുക്ക് മോയ്‌സ്ചുറൈസര്‍ തയ്യാറാക്കാം.

വെളിച്ചെണ്ണയും തേനും
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ രണ്ട് ചേരുവകളും ഒന്നിനൊന്ന് മെച്ചമാണ്. ഇവ രണ്ടും മികച്ച മോയ്‌സ്ചുറൈസറാണ്. ഇത് ചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചര്‍മ്മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ജലാംശം, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ എന്നിവയെല്ലാം വെളിച്ചെണ്ണയിലും തേനിലും അടങ്ങിയിട്ടുണ്ട്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
തയ്യാറാക്കുന്ന രീതി:
വെളിച്ചെണ്ണയും തേനും തുല്യ ഭാഗങ്ങളില്‍ മിക്‌സ് ചെയ്യുക. ശേഷം മുഖത്തും കഴുത്തിലും കൈകളിലും തുല്യമായി പുരട്ടുക. 20-30 മിനിറ്റിന് ശേഷം വെള്ളത്തില്‍ കഴുകുക. എന്നാല്‍ നിങ്ങള്‍ക്ക് വെളിച്ചെണ്ണയ്ക്ക് പകരം ഒലിവ് ഓയിലും ഉപയോഗിക്കാം.

വാഴപ്പഴവും തേനും
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നനു വാഴപ്പഴവും തേനും. കാരണം ഇവയില്‍ രണ്ടിലും മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇവ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ വരണ്ട ചര്‍മ്മം മൂലമുണ്ടാകുന്ന അണുബാധകളും അലര്‍ജികളും തടയുന്നതിന് സഹായിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും മൃദുലമാക്കുകയും ചെയ്യുന്നു.
തയ്യാറാക്കുന്ന രീതി:
നല്ലതുപോലെ പഴുത്ത വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്ക് 2 ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകേണ്ടകാണ്.

മയോണൈസ്, ബേബി ഓയില്‍
ചര്‍മ്മത്തില്‍ മയോണൈസോ എന്നൊരു ചോദ്യം നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ ഇതിലുള്ള ഗുണങ്ങള്‍ അത്ര നിസ്സാരമല്ല എന്നതാണ് സത്യം. ഇതിലേക്ക് ബേബി ഓയില്‍ കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിക്കുന്നു. മറ്റ് മാസ്‌കുകള്‍ പോലെ സുഗന്ധമുള്ളതായിരിക്കില്ല എന്നത് മാത്രമാണ് ഇതിന്റെ പ്രശ്‌നം. എന്നാല്‍ വളരെ എളുപ്പത്തിലും വേഗത്തിലും ഈ മോയ്‌സ്ചുറൈസര്‍ തയ്യാറാക്കാവുന്നതാണ്.
തയ്യാറാക്കുന്ന രീതി:
2 ടേബിള്‍സ്പൂണ്‍ മയോന്നൈസ്, 1 ടീസ്പൂണ്‍ ബേബി ഓയില്‍ എന്നിവ മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖം, കഴുത്ത്, കൈകള്‍ എന്നീ ഭാഗത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ മസ്സാജ് ചെയ്ത് പിടിപ്പിക്കുക. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

അവോക്കാഡോ ഓയില്‍
ചര്‍മ്മസംരക്ഷണത്തിന്റെ അവസാന വാക്കായി നമുക്ക് ആവക്കാഡോ ഉപയോഗിക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തെ മാത്രമല്ല മുടിയേയും കരുത്തുറ്റതാക്കുന്നു. ചര്‍മ്മത്തെ പ്രശ്‌നങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ആവൊക്കാഡോ സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. ആവോക്കാഡോ ഓയിലില്‍ മറ്റൊന്നും ചേര്‍ക്കേണ്ടതില്ല. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകളും അവശ്യ വിറ്റാമിനുകളും ചര്‍മ്മത്തില്‍ നല്ലതുപോലെ ആഗിരണം ചെയ്യപ്പെടുന്നു. ഇത് മുടിയിലും തേച്ച് പിടിപ്പിക്കാം.

മുട്ടയുടെ മഞ്ഞക്കരു, ബദാം ഓയില്‍
മുട്ട ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. മുട്ടയുടെ മഞ്ഞക്കരു, ഒരു അത്ഭുതകരമായ മോയ്‌സ്ചറൈസിംഗ് ഏജന്റാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ ബദാം ഓയില്‍ വിറ്റാമിന്‍ ഇ, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, പ്രോട്ടീനുകള്‍, പൊട്ടാസ്യം, സിങ്ക്, മറ്റ് നിരവധി ധാതുക്കള്‍ കൊണ്ട് സമ്പുഷ്ടമാണ് ബദാം ഓയില്‍. ഇത് നിരവധി സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും ഉപയോഗിക്കുന്നു.
തയ്യാറാക്കുന്ന രീതി:
മുഖത്ത് തേക്കുന്നതിന് വേണ്ടി ഒരു നിശ്ചിത അളവില്‍ ബദാം ഓയില്‍ എടുക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞക്കരു എടുത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇവ രണ്ടും നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം പാദങ്ങള്‍, കൈമുട്ട്, കാല്‍മുട്ടുകള്‍, മുഖം തുടങ്ങിയ ശരീരഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

പാല്‍പ്പാടയും വാഴപ്പഴവും
പുതിയതായി കറന്നെടുത്ത പാലില്‍ നിന്നോ അല്ലെങ്കില്‍ കാച്ചിയ പാലില്‍ നിന്നോ നിങ്ങള്‍ക്ക് എടുക്കാവുന്നതാണ് പാല്‍പ്പാട. ഇത് വരണ്ട ചര്‍മ്മത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നു. ഇത് വാഴപ്പഴത്തോടൊപ്പം ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. ശൈത്യകാലത്ത് പോലും വരണ്ട ചര്‍മ്മത്തെ സുഖപ്പെടുത്തുകയും മൃദുവാക്കുകയും ചെയ്യുന്നതിന് ഈ ക്രീം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ സോഫ്റ്റ്
തയ്യാറാക്കുന്ന രീതി:
ഒരു പഴുത്ത വാഴപ്പഴം നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇതിലേക്ക് അല്‍പം പാല്‍പ്പാട ചേര്‍ത്ത് രണ്ടും കൂടി നല്ലതുപോലെ മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് നിങ്ങള്‍ക്ക് അതുപോലെ തന്നെ മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. 20 മിനിറ്റിന് ശേഷം നനഞ്ഞ തുണി കൊണ്ട് മുഖത്ത് നിന്നും ഇത് തുടച്ച് മാറ്റണം. ഇനി നിങ്ങള്‍ക്ക് വാഴപ്പഴം ചേര്‍ക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ പാല്‍പ്പായ മാത്രം ഉപയോഗിച്ചാലും മതി.



Click it and Unblock the Notifications











