For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദ ഫെയ്‌സ് പായ്ക്കുകള്‍

|

ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ഇന്ത്യയിലെ വേരുകളുള്ള ലോകത്തിലെ ഏറ്റവും പഴയ ചികിത്സാ സമ്പ്രദായമായ ആയുര്‍വേദം നിങ്ങളുടെ രോഗാവസ്ഥകളെ ഫലപ്രദമായി നീക്കുന്നു. ഇത് ആരോഗ്യത്തിന്റെ മൊത്തത്തിലുള്ള വികാസത്തെ പ്രോത്സാഹിപ്പിക്കുകയും നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തെ ശുദ്ധീകരിക്കുന്നതോടൊപ്പം ചര്‍മ്മത്തിനും മികച്ച ഗുണങ്ങള്‍ ആയുര്‍വേദം വാഗ്ദാനം ചെയ്യുന്നു.

Most read: മുടി വളരാന്‍, താരന്‍ അകറ്റാന്‍; ബീറ്റ്‌റൂട്ട്Most read: മുടി വളരാന്‍, താരന്‍ അകറ്റാന്‍; ബീറ്റ്‌റൂട്ട്

പ്രകൃതിദത്ത സ്‌കിന്‍കെയര്‍ പരിഹാരമായി നിങ്ങള്‍ക്ക് വീടുകളില്‍ തന്നെ ചില ആയുര്‍വേദ കൂട്ടുകള്‍ തയാറാക്കി ഉപയോഗിക്കാം. ഈ ആയുര്‍വേദ ഫെയ്‌സ് പായ്ക്കുകള്‍ നിങ്ങളുടെ എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി നിങ്ങള്‍ക്ക് തിളക്കമുള്ളതും ആരോഗ്യകരവുമായ ചര്‍മ്മം നല്‍കുന്നു. അത്തരം ചില ഹെര്‍ബല്‍ ഫെയ്‌സ് പായ്ക്കുകള്‍ ഇതാ.

 തുളസി ഫെയ്‌സ് പായ്ക്ക്

തുളസി ഫെയ്‌സ് പായ്ക്ക്

ആഴത്തില്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു ഔഷധമാണ് തുളസി. ഇതിലെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ മുഖക്കുരു തടയാന്‍ സഹായിക്കുന്നു. ഇത് ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യകരമായ തിളക്കം പുനസ്ഥാപിക്കുകയും ചെയ്യുന്നു. ഈ പായ്ക്ക് നിങ്ങളുടെ മുഖ ചര്‍മ്മത്തെ പോഷിപ്പിക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്ത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

1 ടീസ്പൂണ്‍ ഓട്‌സ്, 10-12 തുളസി ഇലകള്‍, 1 സ്പൂണ്‍ പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഈ പായ്ക്കിനായി ആവശ്യം. ഓട്‌സ് ഒരു ബ്ലെന്‍ഡറില്‍ ചേര്‍ത്ത് നന്നായി പൊടിക്കുക. തുളസി ഇലകള്‍ പിഴിഞ്ഞ് നീരെടുക്കുക. ഈ നീരിലേക്ക് ഓട്‌സ് പൊടി, പാല്‍ എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 5-10 മിനിറ്റ് നേരം മുഖം മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം വരണ്ടതാക്കാന്‍ വിട്ട് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം വൃത്തിയാക്കുക. നിങ്ങളുടെ മുഖത്ത് പ്രകടമായ വ്യത്യാസം കാണുന്നതിന് ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്‌സ് മാസ്‌ക് പ്രയോഗിക്കുക.

Most read:തടയാം മുടികൊഴിച്ചില്‍, നേടാം പനങ്കുല പോലെ മുടിMost read:തടയാം മുടികൊഴിച്ചില്‍, നേടാം പനങ്കുല പോലെ മുടി

കറ്റാര്‍വാഴ ഫെയ്‌സ് പായ്ക്ക്

കറ്റാര്‍വാഴ ഫെയ്‌സ് പായ്ക്ക്

കറ്റാര്‍വാഴ നീരില്‍ വിറ്റാമിന്‍ എ, സി, ഇ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ അസെമാനന്‍ എന്ന ഘടകം പോഷകങ്ങളെ ചര്‍മ്മകോശങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്് ജലാംശം നല്‍കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

കറ്റാര്‍ വാഴ ജെല്‍ 1 ടീസ്പൂണ്‍, 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ഈ പായ്ക്കിന് ആവശ്യം. ഒരു പാത്രത്തില്‍ നാരങ്ങ നീരും കറ്റാര്‍ വാഴ ജെല്ലും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഫെയ്‌സ് മാസ്‌കായി പ്രയോഗിക്കുന്നതിന് പഞ്ചസാരയും ചേര്‍ക്കുക. ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടി 10 മിനിറ്റ് സ്‌ക്രബ് ചെയ്ത് ചര്‍മ്മത്തെ പുറംതള്ളുക. ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ ഫെയ്‌സ് പായ്ക്ക് വൃത്തിയാക്കുക. പുതിയതും തിളക്കമുള്ളതുമായ ചര്‍മ്മം നേടുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്‌സ് മാസ്‌ക് നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

Most read:മഞ്ഞളിലുണ്ട് ഇരുണ്ട നിറം മാറ്റുന്ന വിദ്യMost read:മഞ്ഞളിലുണ്ട് ഇരുണ്ട നിറം മാറ്റുന്ന വിദ്യ

മഞ്ഞള്‍ ഫെയ്‌സ് പായ്ക്ക്

മഞ്ഞള്‍ ഫെയ്‌സ് പായ്ക്ക്

ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുള്ള ഒരു വീട്ടുവൈദ്യമായി കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ് മഞ്ഞള്‍. ഇത് കൂടുതല്‍ ബ്രേക്ക് ഔട്ടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചര്‍മ്മത്തിന്റെ ടോണ്‍ സമന്വയിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ നിറത്തെ പുനരുജ്ജീവിപ്പിക്കുകയും മുഖത്തെ അനാവശ്യ രോമങ്ങളുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

ഒരു ടീസ്പൂണ്‍ കസ്തൂരി മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ നാരങ്ങ നീര്, 1 ടീസ്പൂണ്‍ തൈര് എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഈ ചേരുവകള്‍ ഒരു പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി സൗമ്യമായി മസാജ് ചെയ്ത് 30 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം വെള്ളം ഉപയോഗിച്ച് മാസ്‌ക് വൃത്തിയാക്കുക. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമുണ്ടെങ്കില്‍ ഈ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തുക. ഫലപ്രദമായ മാറ്റത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കുക.

Most read:ചുളിവകറ്റി സുന്ദരമായ മുഖം സ്വന്തമാക്കാന്‍Most read:ചുളിവകറ്റി സുന്ദരമായ മുഖം സ്വന്തമാക്കാന്‍

പുതിന ഫെയ്‌സ് പായ്ക്ക്

പുതിന ഫെയ്‌സ് പായ്ക്ക്

പുതിനയിലയിലെ സാലിസിലിക് ആസിഡ് മുഖക്കുരു തടയാന്‍ സഹായിക്കുന്നു. ഇതിലെ മെന്തോള്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു. ഇത് മുഖത്തെ കളങ്കങ്ങള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കക്കിരി, തേന്‍ എന്നിവയുമായി പുതിന ചേര്‍ക്കുമ്പോള്‍ മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

1 കക്കിരി കഷ്ണം, 10-12 പുതിനയില, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. കക്കിരി, പുതിനയില എന്നിവ ചതച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടി 30 മിനിറ്റ് വിടുക. ശേഷം ഫെയ്‌സ് മാസ്‌ക് വൃത്തിയാക്കി മുഖം വരണ്ടതാക്കുക. കളങ്കമില്ലാത്ത തിളക്കമുള്ള ചര്‍മ്മത്തിനായി ആഴ്ചയില്‍ രണ്ട് തവണ ഈ ഫെയ്‌സ് പായ്ക്ക് പുരട്ടുക.

Most read:ആരുംകൊതിക്കും മുഖം സ്വന്തം; മുട്ടയിലൂടെ ഈ പ്രയോഗംMost read:ആരുംകൊതിക്കും മുഖം സ്വന്തം; മുട്ടയിലൂടെ ഈ പ്രയോഗം

നെല്ലിക്ക ഫെയ്‌സ് പായ്ക്ക്

നെല്ലിക്ക ഫെയ്‌സ് പായ്ക്ക്

നെല്ലിക്കയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കല്‍ നാശത്തെ നിര്‍വീര്യമാക്കുകയും ചര്‍മ്മത്തിന് തിളക്കമുള്ള മാറ്റം നല്‍കുകയും ചെയ്യുന്നു. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും മുഖക്കുരുവിനെ അകറ്റുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ പിഗ്മെന്റേഷനെ ഫലപ്രദമായി നേരിടുകയും ആന്റി ഏജിംഗ് ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി, ബി, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ് എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

1 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ തേന്‍, 1 നെല്ലിക്ക എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. നെല്ലിക്ക ജ്യൂസ് വേര്‍തിരിച്ചെടുത്ത് തേനും തൈരും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി സൗമ്യമായി മസാജ് ചെയ്ത് വരണ്ടതാക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ നന്നായി മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി, ആഴ്ചയില്‍ ഒരിക്കല്‍ ഈ നെല്ലിക്ക ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കുക.

Most read:സാനിറ്റൈസര്‍ നല്ലതുതന്നെ, എന്നാല്‍ അധികമാകല്ലേMost read:സാനിറ്റൈസര്‍ നല്ലതുതന്നെ, എന്നാല്‍ അധികമാകല്ലേ

English summary

Homemade Ayurvedic Face Packs For Glowing Skin

Here are the best homemade ayurvedic face packs for your skin, which are sure to make your skin glow. Take a look.
X
Desktop Bottom Promotion