For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്തിലെ ചുളിവകറ്റാം; ഞൊടിയിടയില്‍ പരിഹാരം

|

സുന്ദരമായ മുഖം നേടാന്‍ ആരാണ് ആഗ്രഹിക്കാത്തത്? സുന്ദരമായ ഒരു മുഖം ഉള്ളതുകൊണ്ടു മാത്രമായില്ല, അതിനൊപ്പം വരുന്ന കഴുത്തും വൃത്തിയുള്ളതായിരിക്കണം. ഇവ ഒന്നിച്ചു ചേര്‍ന്നാല്‍ മാത്രമേ മനോഹരമായൊരു രൂപം വന്നുചേരൂ. പലര്‍ക്കും ഈ കാര്യത്തില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് കഴുത്തിലെ ചുളിവുകള്‍. ഇത് മുഖത്തിന്റെ മനോഹാരിത കുറയ്ക്കുന്ന ഒന്നാണ്.

Most read: മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്

എന്നാല്‍, കഴുത്തിലെ ചുളിവുകള്‍ എങ്ങനെ തടയാം എന്നു ചിന്തിച്ച് വിഷമിക്കേണ്ട, പരിഹാരം പറഞ്ഞുതരാം. ഈ ലേഖനത്തില്‍ കഴുത്തിലെ ചുളിവുകള്‍ തടയുന്നതിനുള്ള മികച്ച പ്രതിവിധികള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കു വായിച്ചു മനസിലാക്കാം.

മുഖത്തേക്കാള്‍ സെന്‍സിറ്റീവ് ആയ ഭാഗം

മുഖത്തേക്കാള്‍ സെന്‍സിറ്റീവ് ആയ ഭാഗം

മുഖത്ത് നിന്ന് വ്യത്യസ്തമായി, കഴുത്തിലും മറ്റും വരകളും ചുളിവുകളും വളരെയധികം കാണപ്പെടുന്നു, കാരണം കഴുത്തിനെ പിന്തുണയ്ക്കുന്ന ടിഷ്യുകളും പേശികളും മുഖത്തിന്റെ ഭാഗത്തേക്കാള്‍ ദുര്‍ബലമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഇത് മുഖത്തേക്കാള്‍ കൂടുതല്‍ സെന്‍സിറ്റീവും ദുര്‍ബലവുമാകുന്നു. കഴുത്തിലെ ചുളിവുകള്‍ വികസിക്കുന്നതിന് നിരവധി ഘടകങ്ങളും കാരണങ്ങളുമുണ്ട്.

കഴുത്തിലെ ചുളിവുകള്‍ക്ക് കാരണം

കഴുത്തിലെ ചുളിവുകള്‍ക്ക് കാരണം

പാരമ്പര്യം, സൂര്യപ്രകാശം തട്ടുന്നത്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അനുചിതമായ ഭക്ഷണക്രമം, ഉറക്കക്കുറവ്, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ഉത്കണ്ഠ, ശരീരത്തില്‍ ജലത്തിന്റെ കുറവ്, സൗന്ദര്യ വര്‍ധക വസ്തുക്കളുടെ അമിതോപയോഗം തുടങ്ങിയ ഘടകങ്ങള്‍ കഴുത്തിലെ ചുളിവുകള്‍ക്ക് കാരണമാകുന്നു. കഴുത്തിലെ ചുളിവുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന കുറച്ച് നുറുങ്ങുകള്‍ ഇതാ. നിങ്ങള്‍ക്ക് ഇവ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതുമാണ്.

Most read:തിളങ്ങുന്ന ചര്‍മ്മത്തിന് ശീലമാക്കൂ ഈ 7 കാര്യങ്ങള്‍

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ആദ്യം മുഖം ശരിയായി വൃത്തിയാക്കുക. അതിനുശേഷം അല്‍പം ശുദ്ധമായ ഒലിവ് ഓയില്‍ എടുത്ത് നിങ്ങളുടെ കഴുത്തില്‍ പത്ത് മിനിറ്റോളം വൃത്താകൃതിയില്‍ മസാജ് ചെയ്യുക. മികച്ച ഫലങ്ങള്‍ക്കായി എല്ലാ രാത്രിയിലും ഉറങ്ങുന്നതിനു മുമ്പായി ഇത് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രകടമായ ഫലങ്ങള്‍ കാണാന്‍ കഴിയുന്നതായിരിക്കും.

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

മുഖത്തെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഒലിവ് ഓയില്‍. നിരവധി അവശ്യ വിറ്റാമിനുകളും അമിനോ ആസിഡുകളും കൊണ്ട് സമ്പുഷ്ടമായ ഒലിവ് ഓയില്‍ ചര്‍മ്മത്തെ ശക്തമാക്കാനും കഴുത്തിലെ ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കാനും സഹായിക്കും. പതിവായി ഒലിവ് ഓയില്‍ പ്രയോഗിക്കുന്നത് ചര്‍മ്മത്തിന് ടോണ്‍ നല്‍കാനും ചെറുപ്പം തോന്നിക്കാനും ഗുണം ചെയ്യും.

Most read:സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദ ഫെയ്‌സ് പായ്ക്കുകള്‍

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

ഒരു മുട്ട എടുത്ത് മഞ്ഞക്കരു വേര്‍തിരിച്ചു വയ്ക്കുക. ഒരു പാത്രത്തില്‍ മുട്ട വെള്ള എടുത്ത് കഴുത്തില്‍ തുല്യമായി പുരട്ടുക. 10 മിനിറ്റ് വരണ്ടതാക്കിയശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് നിങ്ങള്‍ക്ക് രണ്ട് ദിവസത്തിലൊരിക്കല്‍ കഴുത്തില്‍ പുരട്ടാവുന്നതാണ്.

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

പ്രോട്ടീന്റെ അത്ഭുതകരമായ പ്രകൃതിദത്ത ഉറവിടമാണ് മുട്ടയുടെ വെള്ള. മാത്രമല്ല ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. കൂടാതെ, ചര്‍മ്മത്തിന് മാജിക് പോലെ പ്രവര്‍ത്തിച്ച് കേടുപാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. പ്രകൃതിദത്ത ക്ലെന്‍സറുകളായ ഇവ ചര്‍മ്മത്തിലെയും കഴുത്തിലെയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

Most read:മുടി വളരാന്‍, താരന്‍ അകറ്റാന്‍; ബീറ്റ്‌റൂട്ട്

തേന്‍

തേന്‍

മുഖം വെള്ളത്തില്‍ വൃത്തിയാക്കി വരണ്ടതാക്കുക. അതിനുശേഷം കുറച്ച് തുള്ളി തേന്‍ എടുത്ത് കഴുത്തില്‍ പുരട്ടുക. വൃത്താകൃതിയിലുള്ള ചലനത്തോടെ 10 മിനിറ്റ് നേരം മസാജ് ചെയ്യുക. പുതുമയുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം നേടാന്‍ ഇത് സഹായിക്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഈ രീതിയില്‍ തേന്‍ പുരട്ടാവുന്നതാണ്. കാരണം ഇതിന് സമയച്ചെലവില്ല. മാത്രമല്ല കൂടുതല്‍ ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തമമായ പരിഹാരമാണ് തേന്‍. കഴുത്തിലെ ചുളിവുകള്‍ ഫലപ്രദമായും വേഗത്തിലും ചികിത്സിക്കാന്‍ തേന്‍ ഉപയോഗിക്കാം. ഇത് കേടായ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുക മാത്രമല്ല, പുതിയ ചര്‍മ്മകോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സൂര്യതാപം, പിഗ്മെന്റേഷന്‍, നേര്‍ത്ത വരകള്‍ എന്നിവ ഫലപ്രദമായി തടയാനും തേനിന് കഴിയും.

നാരങ്ങ നീര്

നാരങ്ങ നീര്

മുഖം ശരിയായി വൃത്തിയാക്കി വരണ്ടതാക്കുക. അതിനുശേഷം ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നാരങ്ങ നീരില്‍ മുക്കി ചര്‍മ്മത്തില്‍ പുരട്ടുക. ഏകദേശം പത്ത് മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുത്ത് കഴുകുക. ഇതു ചെയ്ത ശേഷം ഉടനെ ചര്‍മ്മം സൂര്യപ്രകാശം തട്ടിക്കരുത്. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ ഇത് ദിവസവും ചെയ്യാവുന്നതാണ്.

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും നാരങ്ങ നീര് ഒരു എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കുന്നു. കഴുത്തിലെ ചുളിവുകള്‍ക്കും പരിഹാരമാണ് നാരങ്ങാ നീര്. നാരങ്ങയില്‍ സ്വാഭാവികമായ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന് ഭാരം കുറയ്ക്കാനും പുറംതള്ളാനും തുറന്ന സുഷിരങ്ങള്‍ ഒരു പരിധിവരെ അടയ്ക്കാനും സഹായിക്കും.

Most read:തടയാം മുടികൊഴിച്ചില്‍, നേടാം പനങ്കുല പോലെ മുടി

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുഖം നന്നായി കഴുകി വൃത്തിയാക്കി കറ്റാര്‍ വാഴ ജെല്‍ പ്രയോഗിക്കുക. വൃത്താകൃതിയിലുള്ള ചലനത്തില്‍ ഏകദേശം 5 മുതല്‍ 10 മിനിറ്റ് വരെ നിങ്ങളുടെ കഴുത്തില്‍ ഇത് മസാജ് ചെയ്യുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ ചര്‍മ്മം കഴുകി ഉണക്കുക. നിങ്ങളുടെ കഴുത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണാനായി ദിവസത്തില്‍ രണ്ടുതവണ ഇത് നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

English summary

Home Remedies to Treat Neck Wrinkles in malayalam

How to prevent neck wrinkles at home? Read on the home remedies to get rid of neck wrinkles easily and permanently in malayalam.
X