For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെറ്റിയിലെ ചുളിവുകള്‍ക്ക് പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍

|

പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത് ചര്‍മ്മത്തിലാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതാണ് ഇതിന്റെ ലക്ഷണം. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയാല്‍, അത് അല്‍പം ആശങ്കയുണ്ടാക്കുന്നതാണ്. നെറ്റിയില്‍ പ്രത്യക്ഷപ്പെടുന്ന ചുളിവുകള്‍ പ്രായം കൂടുന്നതിന്റെ ലക്ഷണമാണെങ്കിലും യൗവനത്തില്‍ തന്നെ അത് വരുന്നത് അല്‍പം ആശങ്കാജനകമാണ്. ഈ ചുളിവുകള്‍ സൗന്ദര്യത്തിന് ഒരു കളങ്കമാണ്. അവ മുഖത്തിന്റെ ഭംഗി നശിപ്പിക്കുന്നു.

Also read: വിയര്‍പ്പും സൂര്യപ്രകാശവും തട്ടി നിര്‍ജീവമായ മുടിയെ പുനരുജ്ജീവിപ്പിക്കാന്‍ വഴിയിത്‌Also read: വിയര്‍പ്പും സൂര്യപ്രകാശവും തട്ടി നിര്‍ജീവമായ മുടിയെ പുനരുജ്ജീവിപ്പിക്കാന്‍ വഴിയിത്‌

മോശം ജീവിതശൈലി, ചര്‍മ്മ സംരക്ഷണത്തിന്റെ അഭാവം, പോഷകങ്ങളുടെ കുറവ് എന്നിവ കാരണം നെറ്റിയില്‍ ചുളിവുകള്‍ വരാം. ഈ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കുന്ന നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ രാസവസ്തുക്കള്‍ അടങ്ങിയ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം വീട്ടുവൈദ്യങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. പൊതുവായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം മറികടക്കാന്‍ കഴിയും. ഇതോടൊപ്പം, ചില വീട്ടുവൈദ്യങ്ങളും നിങ്ങള്‍ക്ക് വളരെ ഉപയോഗപ്രദമാകും. നെറ്റിയിലെ ചുളിവുകള്‍ നീക്കാനായി നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതാ.

നെറ്റിയിലെ ചുളിവുകള്‍ക്ക് കാരണം

നെറ്റിയിലെ ചുളിവുകള്‍ക്ക് കാരണം

വാര്‍ദ്ധക്യത്തിന്റെ നേരിട്ടുള്ള അനന്തരഫലമാണ് ചര്‍മ്മത്തിലെ ചുളിവുകള്‍. പ്രായമാകുമ്പോള്‍, കൊളാജന്റെ ഉത്പാദനം കുറയുകയും ചര്‍മ്മം അയവുള്ളതാകുകയും ചുളിവുകള്‍ വികസിപ്പിക്കുകയും ചെയ്യും. ഹോര്‍മോണ്‍ വ്യതിയാനം, സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ അമിതമായി തട്ടുന്നത്, പുകവലി, മദ്യപാനം എന്നിവയും ചുളിവുകള്‍ക്ക് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ സമ്മര്‍ദ്ദവും നെറ്റിയിലെ ചുളിവുകള്‍ക്കും നേര്‍ത്ത വരകള്‍ക്കും കാരണമായേക്കാം. എന്നാല്‍, പാര്‍ശ്വഫലങ്ങളില്ലാതെ നെറ്റിയിലെ ചുളിവുകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ചില വീട്ടുവഴികള്‍ ഉപയോഗിക്കാവുന്നതാണ്.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

പലര്‍ക്കും പെട്രോളിയം ജെല്ലിയുടെ ഗുണങ്ങള്‍ അറിയാമായിരിക്കും. പെട്രോളിയം ജെല്ലിയും സാധാരണ സിട്രസ് പഴങ്ങളും യോജിപ്പിച്ച് നിങ്ങളുടെ നെറ്റിയിലെ ചുളിവുകള്‍ ഫലപ്രദമായി കുറയ്ക്കാന്‍ കഴിയുന്നതാണ്. നെറ്റിയിലെ ചുളിവുകള്‍ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നത്. ഇത് മുഖത്തെ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു.

Most read:ചൂടുകാലത്ത് ചര്‍മ്മത്തില്‍ ചുവപ്പും ചൊറിച്ചിലും; പ്രതിവിധി ഈ ആയുര്‍വേദ വഴി</p><p>Most read:ചൂടുകാലത്ത് ചര്‍മ്മത്തില്‍ ചുവപ്പും ചൊറിച്ചിലും; പ്രതിവിധി ഈ ആയുര്‍വേദ വഴി

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

രാത്രിയില്‍ മുഖം നന്നായി കഴുകി അല്‍പം പെട്രോളിയം ജെല്ലി നിങ്ങളുടെ നെറ്റി ചുളിവുകളിലേക്ക് തേക്കുക. ഇത് ചുളിവുകളിലേക്ക് മസാജ് ചെയ്യുക. നാരങ്ങ, ഓറഞ്ച് എന്നിവ പോലുള്ള സിട്രസ് പഴങ്ങളുടെ തൊലി പൊടിച്ച് രാവിലെ ഉണരുമ്പോള്‍ കുറച്ച് റോസ് വാട്ടറില്‍ കലര്‍ത്തി ഒരു ഫെയ്‌സ് പായ്ക്ക് ആയി മുഖത്ത് പ്രയോഗിക്കുക. നല്ല ഫലങ്ങള്‍ക്കായി എല്ലാ ദിവസവും ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചര്‍മ്മത്തെ ദൃഢമായി നിലനിര്‍ത്തുന്നു. സെല്ലുകല്‍ ശക്തിപ്പെടുത്താനുള്ള ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ ചര്‍മ്മത്തില്‍ അടിഞ്ഞു കൂടുകയും അത് മങ്ങുകയും ചെയ്യുന്നത് ചുളിവുകളുടെ വികാസത്തെ പ്രേരിപ്പിക്കുന്നു. എന്നാല്‍ വെളിച്ചെണ്ണ ഇവയെ തുടച്ചുമാറ്റുകയും കാലക്രമേണ ചുളിവുകള്‍ നീക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണ നിങ്ങളുടെ നെറ്റിയില്‍ ഏകദേശം 10 മിനിറ്റ് മസാജ് ചെയ്യുക, മികച്ച ഫലങ്ങള്‍ക്കായി ഒരുരാത്രി വിടുക. നെറ്റിയിലെ ചുളിവുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് ഇത് ദിവസവും പതിവായി ചെയ്യാം.

Most read:വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്</p><p>Most read:വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്

ആവണക്കെണ്ണ

ആവണക്കെണ്ണ

കാസ്റ്റര്‍ ഓയില്‍ അഥവാ ആവണക്കെണ്ണ നിങ്ങളുടെ ചര്‍മ്മത്തെ ശക്തിപ്പെടുത്തുകയും ചുളിവുകളില്‍ നിന്ന് മുക്തരാക്കുകയും ചെയ്യുന്നു. നിങ്ങളുടെ നെറ്റിയില്‍ ആവണക്കെണ്ണ സൗമ്യമായി മസാജ് ചെയ്യുക. ഇതിനു പകരമായി നിങ്ങള്‍ക്ക് ജോജോബ ഓയിലും ഉപയോഗിക്കാം. ജോജോബ ഓയിലിലെ വിറ്റാമിന്‍ ഇ ഉള്ളടക്കം ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. നിങ്ങളുടെ നെറ്റിയില്‍ ജോജോബ ഓയില്‍ അല്ലെങ്കില്‍ ആവണക്കെണ്ണ ഉപയോഗിച്ച് രണ്ട് മിനിറ്റ് നേരം മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം മുഖം കഴുകുക.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

നെറ്റിയിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് ഒലീവ് ഓയില്‍ മസാജ് ചെയ്യാം. ചര്‍മ്മത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും ആഴത്തിലുള്ള ശുദ്ധീകരണത്തിനും സുഷിരങ്ങള്‍ വൃത്തിയാക്കുന്നതിനും ഇത് മികച്ചതാണ്. ഇത് ചര്‍മ്മത്തെ മൃദുലമാക്കുകയും പാളി എളുപ്പത്തില്‍ നീക്കം ചെയ്യുകയും ചെയ്യുന്നതിലൂടെ നെറ്റിയിലെ ചുളിവുകള്‍ കുറയ്ക്കുന്നു. ചുളിവുകളുടെ ഭാഗത്ത് ഒലിവ് ഓയില്‍ തടവി 10 മിനിറ്റ് മസാജ് ചെയ്യുക. കുറച്ച് തുള്ളി വെളിച്ചെണ്ണയും ഉപയോഗിക്കാം. നല്ല ഫലങ്ങള്‍ക്കായി ഇത് എല്ലാ ദിവസവും ചെയ്യാവുന്നതാണ്.

Most read:തിളങ്ങുന്ന ചര്‍മ്മത്തിന് കഴിക്കാനിതാ ഭക്ഷണങ്ങള്‍Most read:തിളങ്ങുന്ന ചര്‍മ്മത്തിന് കഴിക്കാനിതാ ഭക്ഷണങ്ങള്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴയും മുട്ടയുടെ വെള്ളയും വിറ്റാമിന്‍ ഇ യുടെ സമൃദ്ധമായ ഉറവിടങ്ങളാണ്. കറ്റാര്‍ വാഴയില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും ടോണ്‍ ചെയ്യുകയും ചെയ്യുന്നതിലൂടെ നെറ്റിത്തടത്തിലെ നേര്‍ത്ത വരകള്‍ കുറയ്ക്കുന്നു. 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 മുട്ട വെള്ള എന്നിവ മിക്‌സ് ചെയ്ത് നെറ്റിയില്‍ പുരട്ടുക. നിങ്ങളുടെ മുഖത്തിന്റെ ബാക്കി ഭാഗങ്ങളിലും ഇത് പ്രയോഗിക്കാന്‍ കഴിയും. 10 മുതല്‍ 15 മിനിറ്റ് വരെ ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. രണ്ടാഴ്ചത്തേക്ക് ദിവസം 2-4 തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

Most read:മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴിMost read:മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴി

ഓറഞ്ച്, നാരങ്ങ

ഓറഞ്ച്, നാരങ്ങ

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. സിട്രസ് പഴങ്ങളിലെ ഫ്‌ളേവനോയ്ഡുകള്‍ കാപ്പിലറികളെ ശക്തിപ്പെടുത്തുകയും ചര്‍മ്മത്തില്‍ കൊളാജനും എലാസ്റ്റിനും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് യുവത്വ രൂപം നല്‍കാനും ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും. ഒരു ടീസ്പൂണ്‍ നാരങ്ങ നീര് രണ്ട് മൂന്ന് ടീസ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തുക. ഒരു കോട്ടണ്‍ തുണി ഈ മിശ്രിതത്തില്‍ മുക്കി നെറ്റിയില്‍ പുരട്ടുക. വരണ്ടതായ ശേഷം മുഖം വെള്ളത്തില്‍ കഴുകുക. പകരമായി, നിങ്ങള്‍ക്ക് നാരങ്ങ, ഓറഞ്ച് എന്നിവ പോലുള്ള സിട്രസ് പഴങ്ങളുടെ തൊലി പൊടിച്ച് കുറച്ച് റോസ് വാട്ടറില്‍ കലര്‍ത്തി മുഖത്ത് ഒരു പായ്ക്ക് ആയും പുരട്ടാം. നിങ്ങളുടെ ഭക്ഷണത്തില്‍ സിട്രസ് പഴങ്ങളും ഉള്‍പ്പെടുത്തുക.

ചണവിത്ത് എണ്ണ

ചണവിത്ത് എണ്ണ

ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതാണ് ഫ്‌ളാക്‌സ് സീഡ് ഓയില്‍ അഥവാ ചണവിത്ത് എണ്ണ. ഇത് കഴിക്കുമ്പോള്‍ ചര്‍മ്മത്തിന്റെ തടസ്സം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അങ്ങനെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു. 1 ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് ഓയില്‍ രണ്ടാഴ്ചത്തേക്ക് ഒരു ദിവസം 2-4 തവണ കഴിക്കുക. ചണവിത്തില്‍ സയനൈഡ് ഗ്ലൈക്കോസൈഡ് അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഇത് വളരെക്കാലം ഉപയോഗിച്ചാല്‍ ശരീരത്തില്‍ വിഷാംശം വര്‍ദ്ധിപ്പിക്കും.

Most read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളംMost read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളം

English summary

Home Remedies to Treat Forehead Wrinkles

Here we are discussing about the home remedies to treat forehead wrinkles. Take a look.
X
Desktop Bottom Promotion