For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിന് ചുറ്റും വരണ്ട ചര്‍മ്മമെങ്കില്‍ എളുപ്പം മാറ്റാം

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് കണ്ണുകള്‍. കാരണം കണ്ണിലുണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങളില്‍ കൂടുതല്‍ പ്രത്യക്ഷത്തില്‍ കാണപ്പെടുന്നു. മുഖത്തെ ചൈതന്യം തന്നെ പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നത് ആദ്യം കണ്ണിലാണ്. കണ്ണിന്റെ ആരോഗ്യം എന്തുകൊണ്ടും അല്‍പം ശ്രദ്ധിക്കണം. ആരോഗ്യം മാത്രമല്ല കണ്ണിന്റെ സൗന്ദര്യവും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും മറന്ന് പോവുന്നതാണ് പലപ്പോഴും കണ്ണിന്റെ ചര്‍മ്മസംരക്ഷണം. ഇത് നിങ്ങളുടെ കണ്ണിന്റെ ജീവന്‍ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്തും മുന്‍പ് അല്‍പം ശ്രദ്ധിക്കാം.

Home Remedies To Treat Dry Skin

കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ കണ്ണിന്റെ സൗന്ദര്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കണ്ണിന്റെ ചുറ്റുമുണ്ടാവുന്ന വരള്‍ച്ച നമ്മുടെ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം അതിലോലമായത് കൊണ്ട് തന്നെ ഇത് കണ്ണിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഉറക്കക്കുറവ്, അമിത മേക്കപ്പ്, കഫീന്‍, മലിനീകരണം, മറ്റ് ബാഹ്യ ഘടകങ്ങള്‍ എന്നിവയെല്ലാം കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നമുക്ക് നോക്കാം.

 കാരണങ്ങള്‍ തിരിച്ചറിയാം

കാരണങ്ങള്‍ തിരിച്ചറിയാം

കണ്ണിലുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് കാരണം എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കാലാവസ്ഥാ സാഹചര്യങ്ങള്‍, ചൂടുവെള്ളത്തിന്റെ അമിത ഉപയോഗം, വാര്‍ദ്ധക്യം ബാധിക്കുന്നത്, മേക്കപ് അമിതമാവുന്നത്, കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ സംരക്ഷണ ഉപാധികള്‍ എന്നിവയെല്ലാം ഇത്തരം വരള്‍ച്ചക്ക് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു. എന്തൊക്കെയാണ് ഇതിന്റെ പരിഹാരങ്ങള്‍ എന്ന് നോക്കാം.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് കറ്റാര്‍വാഴ ഉപയോഗിക്കുന്നത്. ഇത് ചര്‍മ്മത്തിനെ മോയ്‌സ്ചുറൈസ് ചെയ്യുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു. കറ്റാര്‍വാഴ നമ്മുടെ ചര്‍മ്മത്തിലെ കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ ചുളിവുകള്‍ തടയുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ബദാം എണ്ണ

ബദാം എണ്ണ

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് കണ്ണിന് ചുറ്റും ഉള്ള വരണ്ട ചര്‍മ്മം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബദാം ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ബദാം ഓയില്‍ ചര്‍മ്മരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എക്‌സിമ, സോറിയാസിസ് എന്നിവ കൈകാര്യം ചെയ്യുന്നതിനും ഇത് ഗുണം ചെയ്യുന്നുണ്ട്. ഇത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍ നിങ്ങളുടെ ചര്‍മ്മത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. അത് നിങ്ങളുടെ ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് കണ്ണിന് താഴേയുള്ള കറുത്ത വളയത്തെ ഇല്ലാതാക്കുന്നു. കണ്ണുകള്‍ക്ക് ചുറ്റും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് വിറ്റാമിന്‍ ഇ ഓയില്‍.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

ഗ്ലിസറിന്‍ നമ്മുടെ ചര്‍മ്മസംരക്ഷണത്തില്‍ വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ചേര്‍ക്കുന്നതിനും സഹായിക്കുന്നു. ഗ്ലിസറിന്‍ നിങ്ങളുടെ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുകയും വരള്‍ച്ച തടയുകയും ചെയ്യുന്നു. ഇത് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗ്രീന്‍ ടീ ബാഗുകള്‍

ഗ്രീന്‍ ടീ ബാഗുകള്‍

ഗ്രീന്‍ ടീയില്‍ ചര്‍മ്മത്തെ മികച്ചതാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കുന്നു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള വരള്‍ച്ച കുറയ്ക്കുന്നതിന് ഗ്രീന്‍ ടീ സഹായിക്കുമെങ്കിലും ഇതിന് ശാസ്ത്രീയ തെളിവുകള്‍ ഒന്നും തന്നെ ഇല്ല. ഗ്രീന്‍ ടീ ബാഗുകള്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് കണ്ണിന്റെ ഭാഗത്തെ വീക്കവും വരള്‍ച്ചയും തടയാന്‍ സഹായിക്കും.

 അവോക്കാഡോ

അവോക്കാഡോ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കുന്നതാണ് ആവക്കാഡോ. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ആവക്കോഡോ മുഖത്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. അവോക്കാഡോ പള്‍പ്പ് തേക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരള്‍ച്ച ഇല്ലാതാവുന്നു.

തേന്‍

തേന്‍

സൗന്ദര്യ സംരക്ഷണത്തിന് തേനും മികച്ചത് തന്നെയാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റം നിസ്സാരമല്ല. ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനും ചികിത്സിക്കുന്നതിനും തേന്‍ ഉപയോഗിക്കുന്നുണ്ട്. ഇത് മോയ്‌സ്ചുറൈസറിന്റെ ഗുണം നല്‍കുന്നുണ്ട്. അതോടൊപ്പം ചര്‍മ്മത്തിലെ ജലനഷ്ടത്തെ തടയുകയും ചെയ്യുന്നു. ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കണ്ണിന് ചുറ്റുമുള്ള വരള്‍ച്ചയെ പൂര്‍ണമായും മാറ്റുന്നതിന് ഇത് സഹായകമാണ്.

ആര്യവേപ്പില അരച്ചത് മുഖത്ത് തേക്കൂ: ചര്‍മ്മത്തില്‍ മാറ്റം വരും ദിവസം ചെല്ലുന്തോറുംആര്യവേപ്പില അരച്ചത് മുഖത്ത് തേക്കൂ: ചര്‍മ്മത്തില്‍ മാറ്റം വരും ദിവസം ചെല്ലുന്തോറും

വായ്‌നാറ്റത്തെ അല്‍പം സമയമെടുത്താണെങ്കിലും പൂര്‍ണമായും മാറ്റും ആയുര്‍വ്വേദംവായ്‌നാറ്റത്തെ അല്‍പം സമയമെടുത്താണെങ്കിലും പൂര്‍ണമായും മാറ്റും ആയുര്‍വ്വേദം

English summary

Home Remedies To Treat Dry Skin Around Eyes In Malayalam

Here in this article we are sharing some home remedies to treat dry skin around eyes in malayalam. Take a look.
Story first published: Saturday, July 9, 2022, 16:23 [IST]
X
Desktop Bottom Promotion