For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിടചൊല്ലാം വരണ്ട ചര്‍മ്മത്തിന്; വീട്ടുവഴികളിതാ

|

ചര്‍മ്മത്തിന്റെ അടിസ്ഥാനപരമായ അവസ്ഥയാലോ, പാരിസ്ഥിതിക ഘടകങ്ങളാലോ നിങ്ങളുടെ ചര്‍മ്മം വരളാം. ഇതിന്റെ ഫലം അസ്വസ്ഥതയും ചൊറിച്ചിലുമായിരിക്കും. പലപ്പോഴും നിങ്ങളെ അലട്ടുന്ന ഒന്നാവാം ചര്‍മ്മം വരളുന്നത്. ചര്‍മ്മത്തിന്റെ പുറം പാളിയില്‍ ഈര്‍പ്പം ഇല്ലാത്ത അവസ്ഥയാണിത്. ചികിത്സിച്ചില്ലെങ്കില്‍ വരണ്ട ചര്‍മ്മം ചൊറിഞ്ഞുപൊട്ടി അവസ്ഥ തന്നെ വഷളായേക്കാം.

Most read: മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയിMost read: മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയി

വരണ്ട ചര്‍മ്മത്തെ ചികിത്സിക്കുന്നതിന് പ്രധാനം ചര്‍മ്മത്തെ ഈര്‍പ്പത്തോടെ നിലനിര്‍ത്തുക എന്നതാണ്. വരണ്ട ചര്‍മ്മത്തെ ചികിത്സിക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പലതരം വീട്ടുവൈദ്യങ്ങളുണ്ട്. ഇനി പറയുന്ന വസ്തുക്കള്‍ നിങ്ങള്‍ക്ക് മോയ്‌സ്ചുറൈസറുകളായി ഉപയോഗിക്കാം. മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കുളികഴിഞ്ഞാല്‍ ചര്‍മ്മത്തെ ഈര്‍പ്പത്തോടെ വയ്ക്കാന്‍ ഇവ പ്രയോഗിക്കുക എന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എമോലിയന്റ് ഗുണങ്ങള്‍ അടങ്ങിയ വെളിച്ചെണ്ണ വരണ്ട ചര്‍മ്മത്തിന് നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ കോശങ്ങള്‍ തമ്മിലുള്ള വിടവ് നികത്തി ഇമോലിയന്റുകള്‍ ചര്‍മ്മത്തെ ജലാംശത്തോടെ നിര്‍ത്തുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. മൃദുവായ ചര്‍മ്മം ലഭിക്കാനായി രാത്രി ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് നിങ്ങള്‍ക്ക് കുറച്ച് തുള്ളി വെളിച്ചെണ്ണ ചര്‍മ്മം വരണ്ട സ്ഥലത്ത് പുരട്ടാം.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

മിനറല്‍ ഓയില്‍ എന്നും അറിയപ്പെടുന്ന പെട്രോളിയം ജെല്ലി വര്‍ഷങ്ങളായി ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ഒരു സംരക്ഷണ പാളി ഉണ്ടാക്കുകയും ചര്‍മ്മത്തിനടിയില്‍ ഈര്‍പ്പം കെട്ടുകയും ചെയ്യുന്നു. വരണ്ട ചര്‍മ്മത്തെ സുഖപ്പെടുത്താന്‍ അതിനാല്‍ പെട്രോളിയം ജെല്ലി വളരെ സഹായകരമാണ്.

Most read:മുഖക്കുരു നീക്കാന്‍ മുരിങ്ങയില പൊടി ഇങ്ങനെMost read:മുഖക്കുരു നീക്കാന്‍ മുരിങ്ങയില പൊടി ഇങ്ങനെ

ഓട്‌സ്

ഓട്‌സ്

നിങ്ങളുടെ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഓട്‌സ് പൊടി ചേര്‍ക്കുക. അല്ലെങ്കില്‍ വരണ്ടതും ചൊറിച്ചിലുമുള്ള ചര്‍മ്മത്തില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഓട്‌സ് അടങ്ങിയ ക്രീമുകളും പരീക്ഷിക്കാം. ഒരു പഠനമനുസരിച്ച്, ഓട്‌സ് വിരുദ്ധ ബാഹ്യാവിഷ്‌ക്കാരവും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുമുള്ളതാണെന്നും ഇത് വരണ്ട ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി ആകുന്നുവെന്നുമാണ്.

സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണ

ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത എണ്ണയാണ് സണ്‍ഫഌര്‍ ഓയില്‍. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ള ഈ എണ്ണ ചര്‍മ്മകോശങ്ങള്‍ക്കുള്ളില്‍ ഈര്‍പ്പം കെട്ടുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. ആസ്ത്മ, ആര്‍ത്രൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങളെ സണ്‍ഫഌര്‍ ഓയില്‍ തടയുന്നു, കൂടാതെ ഇവ കോശങ്ങളെ പുതുക്കാനും സഹായിക്കുന്നു.

Most read:മുഖത്ത് ജൊജോബ ഓയില്‍ വിരിയിക്കും അത്ഭുതംMost read:മുഖത്ത് ജൊജോബ ഓയില്‍ വിരിയിക്കും അത്ഭുതം

തേന്‍

തേന്‍

വരണ്ട ചര്‍മ്മത്തെ ചികിത്സിക്കാന്‍ ഉത്തമമായ പ്രതിവിധിയാണ് തേന്‍. ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുള്ള ഇവ ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് തേന്‍ ഒരു ഫെയ്‌സ് മാസ്‌കായി പ്രയോഗിച്ച് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിന്റെ വരള്‍ച്ചയെ തടയാന്‍ ഓട്‌സ് കലര്‍ത്തിയും തേന്‍ ഉപയോഗിക്കാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്‍ വരണ്ട ചര്‍മ്മത്തില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും. കൈയിലോ കാലിലോ ചര്‍മ്മം വരളുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കറ്റാര്‍ വാഴ ജെല്‍ പ്രയോഗിക്കാം. ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് ജെല്‍ പുരട്ടാവുന്നതാണ്.

അവോക്കാഡോ

അവോക്കാഡോ

വീട്ടില്‍ തയാറാക്കുന്ന അവോക്കാഡോ മാസ്‌കുകള്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ഉത്തമമാണ്. അവോക്കാഡോയുടെ പള്‍പ്പ് ഒരു പാത്രത്തില്‍ എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും തേനും കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റ് വരെ വച്ച ശേഷം കഴുകി കളയുക. വരണ്ട മുഖത്തിനൊരു പ്രതിവിധിയാണിത്.

Most read:വിയര്‍പ്പുനാറ്റം വില്ലനാകില്ല; അകറ്റാന്‍ വഴികളിതാMost read:വിയര്‍പ്പുനാറ്റം വില്ലനാകില്ല; അകറ്റാന്‍ വഴികളിതാ

ഒലിവ് ഓയിലും പഞ്ചസാരയും

ഒലിവ് ഓയിലും പഞ്ചസാരയും

ഒലിവ് ഓയില്‍, പഞ്ചസാര സ്‌ക്രബ് എന്നിവ ഉപയോഗിച്ച് മൃതകോശങ്ങളെ അകറ്റി ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നു. അര ടീസ്പൂണ്‍ പഞ്ചസാരയും 2 ടീസ്പൂണ്‍ ഒലിവ് ഓയിലും കലര്‍ത്തുക. ഇത് ചര്‍മ്മത്തില്‍ സൗമ്യമായി തടവി കഴുകി കളയുക. ഈ സ്‌ക്രബ് വരണ്ട ചര്‍മ്മത്തെ നീക്കം ചെയ്യുകയും ചര്‍മ്മത്തെ സൂര്യതാപത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ചില നുറുങ്ങുകള്‍

ചില നുറുങ്ങുകള്‍

വരണ്ടതും ചൊറിച്ചിലുമുള്ള ചര്‍മ്മത്തിന് മേല്‍പറഞ്ഞ വീട്ടുവഴികള്‍ നല്ലതാണെങ്കിലും ചര്‍മ്മത്തെ വരണ്ടതാക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില ചെറിയ കാര്യങ്ങള്‍ കൂടിയുണ്ട്. ചര്‍മ്മത്തില്‍ ദിവസവും നല്ല മോയ്‌സ്ചുറൈസര്‍ പുരട്ടുക, ചര്‍മ്മത്തില്‍ കഠിനമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുക തുടങ്ങിയവയും മനസില്‍ സൂക്ഷിക്കുക.

Most read:എണ്ണമയം നീക്കാന്‍ എളുപ്പവഴി ഈ ഫെയ്‌സ് മാസ്‌ക്Most read:എണ്ണമയം നീക്കാന്‍ എളുപ്പവഴി ഈ ഫെയ്‌സ് മാസ്‌ക്

English summary

Home Remedies to Treat Dry Skin

Here we are discussing the home remedies to treat dry skin. Take a look.
Story first published: Friday, May 29, 2020, 15:15 [IST]
X
Desktop Bottom Promotion