For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ ചുളിവിന് എളുപ്പ പരിഹാരം; ഈ പ്രകൃതിദത്ത കൂട്ട് നല്‍കും തിളങ്ങുന്ന മുഖം

|

മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയാല്‍ ചര്‍മ്മത്തില്‍ പ്രായമാകല്‍ കണ്ടുതുടങ്ങിയെന്ന് പറയപ്പെടുന്നു. കാരണം, പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണമാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാന്‍ തുടങ്ങുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് യുവാക്കളുടെ മുഖത്ത് പോലും ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നു. ജീവിതശൈലിയും മലിനീകരണവുമാണ് ഇതിന് പ്രധാന കാരണമെന്നാണ് കരുതപ്പെടുന്നത്. ഇതുകൂടാതെ അനാരോഗ്യകരമായ ഭക്ഷണം, വേണ്ടത്ര ഉറക്കമില്ലായ്മ എന്നിവ കാരണവും ഈ പ്രശ്‌നം ആരംഭിക്കുന്നു.

Also read: വേനലില്‍ മുടി കേടാകില്ല, കരുത്തും ആരോഗ്യവും ഉറപ്പ്; ആയുര്‍വ്വേദ വഴികള്‍ ഇതാAlso read: വേനലില്‍ മുടി കേടാകില്ല, കരുത്തും ആരോഗ്യവും ഉറപ്പ്; ആയുര്‍വ്വേദ വഴികള്‍ ഇതാ

ചര്‍മ്മത്തിലും മുഖത്തും ചുളിവുകള്‍ കാണുമ്പോള്‍ ആളുകളുടെ ആത്മവിശ്വാസം കുറയാന്‍ തുടങ്ങുന്നു. പെട്ടെന്ന് പ്രായമാകുമെന്ന് അവര്‍ക്ക് തോന്നുന്നു. എന്നാല്‍ നിങ്ങള്‍ സങ്കടപ്പെടേണ്ടതില്ല. നിങ്ങളുടെ ചര്‍മ്മത്തെ പരിപാലിക്കുക. ചുളിവ് അകറ്റാനുള്ള ചില ചെറിയ കാര്യങ്ങള്‍ പിന്തുടരുക. നിങ്ങളുടെ മുഖം പഴയതുപോലെ തിളങ്ങുകയും ചുളിവുകള്‍ കുറയാന്‍ തുടങ്ങുകയും ചെയ്യും. അതിനുള്ള ചില പ്രകൃതിദത്തമായ വഴികള്‍ ഇതാ.

മഞ്ഞള്‍

മഞ്ഞള്‍

ചുളിവുകള്‍ നീക്കാന്‍ ഏറ്റവും മികച്ച വീട്ടു ചികിത്സകളിലൊന്നാണ് മഞ്ഞള്‍. ചര്‍മ്മത്തിലെ അണുബാധയെ തടയുന്നതിനൊപ്പം, ചര്‍മ്മത്തില്‍ പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ തടയാനും മഞ്ഞള്‍ ഉപകരിക്കുന്നു. ശക്തമായ ആന്റിഓക്‌സിഡന്റുകളായ കുര്‍ക്കുമിനോയിഡുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ ചെറുത്ത് ചര്‍മ്മത്തിലെ വീക്കം തടയുന്നതിലൂടെ ചുളിവുകളുടെ രൂപീകരണം കുറയ്ക്കുന്നു. മഞ്ഞളിന്റെ മൃദുവായ എക്‌സ്‌ഫോലിയേറ്റിംഗ് ഗുണങ്ങള്‍ മൃതകോശങ്ങളെ നീക്കംചെയ്യുകയും പുതിയതും ഇളം നിറമുള്ളതുമായ ചര്‍മ്മത്തെ പുറത്തെടുക്കുകയും ചെയ്യുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യം. മഞ്ഞള്‍പ്പൊടി തൈരില്‍ കലര്‍ത്തുക. സ്ഥിരതയ്ക്കായി കുറച്ച് വെള്ളവും ചേര്‍ക്കുക. ഈ മാസ്‌ക് മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യാവുന്നതാണ്.

Also read:വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം വഷളാകുന്നത് പെട്ടെന്ന്; നിയന്ത്രിക്കാനുള്ള വഴിയിത്Also read:വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം വഷളാകുന്നത് പെട്ടെന്ന്; നിയന്ത്രിക്കാനുള്ള വഴിയിത്

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ചുളിവുകള്‍ക്കും നേര്‍ത്ത വരകളും നീക്കാനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ. ചര്‍മ്മത്തിലെ എണ്ണയുടെ അളവ് തുലനം ചെയ്യുന്ന പ്രകൃതിദത്ത ഇമോലിയന്റാണ് ഇത്. വെളിച്ചെണ്ണ ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും അതിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. കോശങ്ങളുടെ കേടുപാടുകള്‍ തടയുകയും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

Most read:സാനിറ്റൈസര്‍ നല്ലതുതന്നെ, എന്നാല്‍ അധികമാകല്ലേMost read:സാനിറ്റൈസര്‍ നല്ലതുതന്നെ, എന്നാല്‍ അധികമാകല്ലേ

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് മുഖം കഴുകി വൃത്തിയാക്കി വെളിച്ചെണ്ണ മുഖത്ത് മുഴുവനായി പുരട്ടുക. നന്നായി മസാജ് ചെയ്ത് ഒരുരാത്രി വിടുക. രാവിലെ കഴുകിക്കളയുക. എല്ലാ രാത്രിയിലും ഉറങ്ങുന്നതിനുമുമ്പ് ഇതു ചെയ്യുന്നത് ഗുണം ചെയ്യും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഈ വഴി ഉപയോഗിക്കാതിരിക്കുക.

Also read:മുഖത്തെ ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ മഞ്ഞള്‍; ചുരുങ്ങിയ ഉപയോഗത്തില്‍ ഫലം; ഇങ്ങനെ തേക്കണംAlso read:മുഖത്തെ ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ മഞ്ഞള്‍; ചുരുങ്ങിയ ഉപയോഗത്തില്‍ ഫലം; ഇങ്ങനെ തേക്കണം

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചുളിവുള്ള ചര്‍മ്മത്തിന് ഏറ്റവും മികച്ച വീട്ടുവൈദ്യമാണ് കറ്റാര്‍ വാഴ. ധാരാളം സൗന്ദര്യ ഗുണങ്ങള്‍ അടങ്ങിയതാണിത്. വാര്‍ദ്ധക്യത്തിന്റെ പല അടയാളങ്ങളോടും പോരാടുന്നത് ഉള്‍പ്പെടെ ഇത് ഗുണം ചെയ്യുന്നു. കറ്റാര്‍ വാഴയില്‍ സ്റ്റിറോളുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ കൊളാജന്‍, ഹൈലൂറോണിക് ആസിഡ് എന്നിവയുടെ രൂപവത്കരണം ഉത്തേജിപ്പിച്ച് ചുളിവുകള്‍ കുറയുന്നു. ചര്‍മ്മത്തിലെ അള്‍ട്രാവയലറ്റ് കേടുപാട് കുറയ്ക്കാനും പിഗ്മെന്റേഷന്‍, കറുത്ത പാടുകള്‍ എന്നിവ കുറയ്ക്കാനും കറ്റാര്‍ വാഴ സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എടുക്കുക. മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി കറ്റാര്‍ വാഴ ജെല്‍ മുഖത്ത് പുരട്ടുക. ഇത് മുഖത്ത് നന്നായി മസാജ് ചെയ്യുക. രാത്രി കിടക്കാന്‍ നേരം ഇതു ചെയ്ത് രാവിലെ മുഖം കഴുകുക.

Most read:വേനലില്‍ മുടി കേടാകില്ല, കരുത്തും ആരോഗ്യവും ഉറപ്പ്; ആയുര്‍വ്വേദ വഴികള്‍ ഇതാ</p><p>Most read:വേനലില്‍ മുടി കേടാകില്ല, കരുത്തും ആരോഗ്യവും ഉറപ്പ്; ആയുര്‍വ്വേദ വഴികള്‍ ഇതാ

അവോക്കാഡോ

അവോക്കാഡോ

മുഖത്തെ ചുളിവുകള്‍ക്ക് ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യമാണ് അവോക്കാഡോ. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഇത് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും മൃദുവായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിലെ ഇ വിറ്റാമിന്‍, പൊട്ടാസ്യം, ലെസിതിന്‍ എന്നിവ ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും ചുളിവുകളുണ്ടാവുന്നത് കുറയ്ക്കാനും സഹായിക്കും. ഇവയിലെ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയ്ക്ക് അള്‍ട്രാവയലറ്റ് കേടുപാട് കുറയ്ക്കാനും കഴിയും.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

പഴുത്ത അവോക്കാഡോ അര കപ്പ്, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. വെളിച്ചെണ്ണ ഉപയോഗിച്ച് അവോക്കാഡോ മിശ്രിതമാക്കുക. മിനുസമാര്‍ന്ന പേസ്റ്റാക്കി മാറ്റി മുഖം മുഴുവന്‍ ഈ മാസ്‌ക് പുരട്ടുക. 30 മിനിറ്റ് നേരം മുഖത്ത് വിട്ട് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

ആവണക്കെണ്ണ

ആവണക്കെണ്ണ

നെറ്റിയിലെ ചുളിവുകള്‍ നീക്കാന്‍ ഉത്തമമായ വീട്ടുവൈദ്യമാണ് ആവണക്കെണ്ണ. ഈ സസ്യ എണ്ണയില്‍ ഉയര്‍ന്ന എമോലിയന്റ് ഗുണങ്ങളുണ്ട്. ഇത് ചര്‍മ്മത്തില്‍ ഒരു സംരക്ഷണ പാളിയായി പ്രവര്‍ത്തിക്കുകയും ചര്‍മ്മം വരളുന്നത് തടയുകയും ചെയ്യുന്നു. ഉയര്‍ന്ന അളവിലുള്ള ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിന് മൃദുലമായ രൂപം നല്‍കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. കണ്‍തടത്തിലെ ചുളിവുകള്‍ക്ക് സുരക്ഷിതമായ ഒരു വീട്ടുവൈദ്യം കൂടിയാണിത്.

Most read:ഇരുണ്ട മുഖവും ഇനി തിളങ്ങും; പരീക്ഷിക്കൂ ഇവMost read:ഇരുണ്ട മുഖവും ഇനി തിളങ്ങും; പരീക്ഷിക്കൂ ഇവ

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകിയ ശേഷം 1 ടീസ്പൂണ്‍ ആവണക്കെണ്ണ നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഇത് നന്നായി മസാജ് ചെയ്യുക. മികച്ച ഫലങ്ങള്‍ക്കായി ഒരുരാത്രി വിടുക. രാവിലെ മുഖം നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് ചുളിവുകള്‍ നീക്കാന്‍ സഹായിക്കും.

തേന്‍

തേന്‍

ചുളിവുകള്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന മറ്റൊരു വീട്ടുവൈദ്യമാണ് തേന്‍. ഒരു മികച്ച എമോലിയന്റും പ്രകൃതിദത്ത ഹ്യൂമെക്ടന്റുമാണ് തേന്‍. ഇത് ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവിക പി.എച്ച് അളവ് നിയന്ത്രിക്കുന്നതിനൊപ്പം ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും തേന്‍ സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി അല്‍പം തേന്‍ മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം മുഖം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. എന്നാല്‍, സെന്‍സിറ്റീവ് ചര്‍മ്മത്തെ തേന്‍ പ്രകോപിപ്പിക്കുന്നതിനാല്‍ ഈ വഴി ഉപയോഗിക്കാതിരിക്കുക.

Most read:ചുവന്ന പരിപ്പ് മുഖത്ത് പുരട്ടൂ; തിളക്കം സുനിശ്ചിതംMost read:ചുവന്ന പരിപ്പ് മുഖത്ത് പുരട്ടൂ; തിളക്കം സുനിശ്ചിതം

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ചുളിവുകള്‍ തടയുന്നതിനുള്ള സ്വാഭാവിക മാര്‍ഗ്ഗങ്ങളിലൊന്നായി ബേക്കിംഗ് സോഡ അറിയപ്പെടുന്നു. സെല്ലുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മൃതകോശങ്ങളെയും വരണ്ട അടരുകളെയും അകറ്റാന്‍ ഇത് ചര്‍മ്മത്തെ പുറംതള്ളുന്നു. ആന്തരിക പാളികളിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് ബേക്കിംഗ് സോഡ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയ്ക്കുകയും ചെയ്യുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. അതിനു ശേഷം ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

തക്കാളി

തക്കാളി

ആന്റിഓക്‌സിഡന്റുകള്‍ കൂടുതലായി അടങ്ങിയ തക്കാളി ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നതിന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ നിങ്ങളുടെ ചര്‍മ്മത്തെ ഫോട്ടോഡാമേജില്‍ നിന്ന് സംരക്ഷിക്കുകയും പ്രായമാകല്‍ പ്രക്രിയ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ശക്തിപ്പെടുത്തുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.

Most read:രക്തചന്ദനം പതിവായി ഇങ്ങനെ പുരട്ടൂ; മുഖത്ത് അത്ഭുതംMost read:രക്തചന്ദനം പതിവായി ഇങ്ങനെ പുരട്ടൂ; മുഖത്ത് അത്ഭുതം

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഒരു തക്കാളി നന്നായി അടിച്ചെടുത്ത് മുഖം വൃത്തിയാക്കി മുഖത്തും കഴുത്തിലും പേസ്റ്റ് പുരട്ടുക. 20-30 മിനിറ്റ് നേരം മുഖത്ത് ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

ആന്റിഓക്‌സിഡന്റായ വിറ്റാമിന്‍ സി ധാരാളമായി നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ആരോഗ്യകരമാക്കുകയും ചെയ്യുന്നു. നാരങ്ങ നീരിലെ അസിഡിറ്റി സ്വഭാവം നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങളെ ശക്തമാക്കുകയും പുറംതള്ളുകയും ചെയ്യുന്നു. ചുളിവുകള്‍ അകറ്റാന്‍ നാരങ്ങ നിങ്ങള്‍ക്ക് ബദാം അല്ലെങ്കില്‍ കാസ്റ്റര്‍ ഓയിലിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

1 ടീസ്പൂണ്‍ നാരങ്ങ നീര്, 1 ടീസ്പൂണ്‍ ബദാം ഓയില്‍ എന്നിവയാണ് ആവശ്യം. ഒരു കപ്പില്‍ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞെടുക്കുക. ഇതില്‍ കുറച്ച് ബദാം ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. 10-15 മിനുട്ട് നേരം ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

Most read:അല്‍പ്പം കാപ്പിപ്പൊടി; നേടാം തിളങ്ങുന്ന മുഖംMost read:അല്‍പ്പം കാപ്പിപ്പൊടി; നേടാം തിളങ്ങുന്ന മുഖം

English summary

Home Remedies to Remove Wrinkles From Face Naturally

Here we will discuss about some natural remedies to treat wrinkles in skin. Take a look.
X
Desktop Bottom Promotion