Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
നിറം കൂട്ടി ചര്‍മ്മം സുന്ദരമാക്കാന്‍ സിംപിള്‍ വഴി
സൗന്ദര്യ സങ്കല്പങ്ങളില് പ്രധാനം ചര്‍മ്മത്തിന്റെ നിറവും തിളക്കവും ആണെന്നതില്‍ സംശയമില്ല. പക്ഷേ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി വളരെ കുറഞ്ഞ സമയം മാത്രമേ മിക്കവര്‍ക്കും ലഭിക്കുന്നുള്ളൂ. വെയില്, മലിനീകരണം, മോശം ജീവിതശൈലി, രോഗാവസ്ഥ എന്തിനേറെ മാനസികസമ്മര്‍ദ്ദം പോലും നിങ്ങളുടെ ചര്‍മ്മം ഇരുണ്ടതും മങ്ങിയതും പാടുകള്‍ നിറഞ്ഞതുമായി മാറ്റുന്നു. നല്ല നിറവും സുന്ദരവുമാര്ന്ന ചര്‍മ്മം പല പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. അതിനായി അവര്‍ വിപണിയിലെ ക്രീമുകള്‍ക്കും സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ക്കും പുറകേ പോകുന്നു.
പക്ഷെ രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് ദോഷംവരുത്തുന്നു. സ്വഭാവികമായി തന്നെ ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും സുന്ദരമാക്കാനും ഉള്ള ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. പൊടി, മലിനീകരണം എന്നിവ മൂലം നിങ്ങളുടെ ചര്‍മ്മം ഇരുണ്ട് പോയിട്ടുണ്ടെങ്കില്‍ സ്വാഭാവികനിറം കൈവരിക്കാന്‍ ഈ വഴികളിലൂടെ നിങ്ങള്‍ക്ക് സാധിക്കും.

നല്ല ഉറക്കം നേടുക
ശരീരത്തിന് വിശ്രമം അത്യാവശ്യമാണ്. ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ലഭിക്കേണ്ടതും അതിനാലാണ്. ഉറക്കക്കുറവും ഉറക്കമില്ലായ്മയും നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ചര്‍മ്മത്തെയും പ്രതികൂലമായി ബാധിക്കും. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നതോടെ ആന്തരിക തിളക്കം നിങ്ങളുടെ ചര്‍മത്തിലും പ്രതിഫലിക്കും. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുകയും തല്‍ഫലമായി ഉണരുമ്പോള്‍ ആരോഗ്യകരമായ ഒരു തിളക്കം ചര്‍മ്മത്തിന് കൈവരികയും ചെയ്യുന്നു. ആവശ്യമായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മം ഇരുണ്ടതും നിര്‍ജ്ജീവമായും കാണപ്പെടുന്നു. കണ്ണിനു ചുറ്റും കറുത്ത വലയങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കുക
തിളക്കമുള്ളതും ജലാംശമുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ദിവസവും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളപ്പെടുകയും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുകയും നിറം വര്‍ധിക്കുകയും ചെയ്യുന്നു.

സണ്‍സ്ക്രീന്‍ ഉപയോഗിക്കുക
സൂര്യന്റെ അപകടകരമായ രശ്മികളില്‍ നിന്നും ചര്‍മ്മത്തെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് സണ്‍സ്ക്രീന്‍ ഉപയോഗിക്കാം. വീടിനുള്ളില്‍ ആണെങ്കില്‍ പോലും കഴിയുമെങ്കില്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. ജനലിലൂടെയും വാതിലുകളിലൂടെയും അകത്തുകടക്കുന്ന സൂര്യകിരണങ്ങളില്‍ നിന്നും ചര്‍മ്മത്തിന് സംരക്ഷണം നല്കാന് വീടിനുള്ളിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലുടനീളം സണ്‍സ്ക്രീന്‍ ലോഷോ സ്പ്രേയോ പുരട്ടുക. വീടിന് പുറത്തുപോകുമ്പോള്‍ ചര്‍മത്തിന് സംരക്ഷണം നല്കാന് സണ്‍ഗ്ലാസുകളും തൊപ്പിയോ അല്ലെങ്കില്‍ സ്കാര്‍ഫോ ഉപയോഗിക്കുക.

ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുക
ദിവസത്തില്‍ രണ്ടുതവണയെങ്കിലും മോയിസ്ചറൈസര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഏതെങ്കിലും ഫേഷ്യല്‍ ഓയില്‍ ഉപയോഗിച്ചോ ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യേണ്ടതുണ്ട്. ദിവസവും മോയിസ്ചറൈസര്‍ ചെയ്യുന്നത് ചര്‍മം വരളാതിരിക്കാനും അടര്‍ന്നു പോകാതിരിക്കാനും സഹായിക്കുന്നു. മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുകയും ചെയ്യുന്നു.

മസ്സാജ് ചെയ്യുക
ഒലീവ് ഓയിലും തേനും ചേര്‍ത്ത് ദിവസവും മുഖത്ത് തടവുന്നത് നിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ്. രണ്ടു ടീ സ്പൂണ്‍ ഒലിവ് ഓയിലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖം കുറച്ചുനേരം മസാജ് ചെയ്യുക. നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ളതാണെങ്കില്‍ കുറച്ച് നാരങ്ങാനീര് കൂടി ചേര്‍ക്കുക. മസ്സാജിനു ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. നിറം വര്‍ദ്ധിക്കാന്‍ ഇങ്ങനെ ചെയ്യുന്നത് ഉത്തമമാണ്.

ഫേഷ്യല്‍ സ്റ്റീം
ആവി കൊള്ളുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ തുറക്കുകയും വൃത്തിയാവുകയും ചെയ്യുന്നു. പച്ചവെള്ളത്തിനു പകരം ചെറുനാരങ്ങയുടെ തൊലികള്‍ ചേര്‍ത്ത വെള്ളം തിളപ്പിച്ചു ആവിപിടിക്കാം. കുറച്ചു നേരം ആവി പിടിച്ച ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് മുഖത്തെ വെള്ളം ഒപ്പിയെടുക്കുക. ചെറുനാരങ്ങയില്‍ ഉള്ള വൈറ്റമിന്‍ സി മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്.

റോസ് വാട്ടര്‍
ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഉതകുന്ന ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് റോസ് വാട്ടര്‍. ഇത് ചര്‍മ്മത്തിലെ ചുവപ്പുനിറം കുറയ്ക്കാന്‍ സഹായിക്കുന്നു. മുഖത്ത് തണുത്ത റോസ് വാട്ടര്‍ തളിക്കുന്നത് ചര്‍മ്മത്തിനു തിളക്കവും നിറവും നല്കുന്നു.



Click it and Unblock the Notifications