For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍

|

നല്ല ചുവന്ന് തുടുത്ത ചുണ്ടുകള്‍ നേടാന്‍ മിക്കവരും ആഗ്രഹിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും അതിന് സാധിക്കണമെന്നില്ല. പലരുടേയും ചുണ്ടുകളില്‍ കറുപ്പ് നിറം ഒരു സൗന്ദര്യപ്രശ്‌നമായി മാറുന്നു. നിങ്ങളുടെ ചുണ്ടുകള്‍ ചര്‍മ്മത്തെക്കാള്‍ മൂന്നിരട്ടി സെന്‍സിറ്റീവ് ആണ്, അതിനാല്‍ അവയ്ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കാലാവസ്ഥ, പുകവലി പോലുള്ള മറ്റ് ശീലങ്ങള്‍ എന്നിവ കാരണം നമ്മുടെ ചുണ്ടുകള്‍ വളരെയധികം കറുത്തതായി കാണപ്പെടുന്നു.

Most read: മുടിപൊട്ടല്‍ പ്രശ്‌നമാണോ നിങ്ങള്‍ക്ക് ? എളുപ്പ പരിഹാരം ഈ മാസ്‌ക്Most read: മുടിപൊട്ടല്‍ പ്രശ്‌നമാണോ നിങ്ങള്‍ക്ക് ? എളുപ്പ പരിഹാരം ഈ മാസ്‌ക്

ലിപ് ബാമുകളും സെറമുകളും ഇതിന് പ്രതിവിധിയായി ഉപയോഗിക്കാമെങ്കിലും അവ ഫലം കാണുമോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാനാവില്ല. അതിനാല്‍, ചില ജൈവ പ്രകൃതിദത്ത എണ്ണകളും കൂട്ടുകളും നിങ്ങള്‍ക്ക് കൂട്ടായുണ്ട്. അത് തീര്‍ച്ചയായും നിങ്ങളുടെ ചുണ്ടുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചുണ്ടുകളെ മനോഹരമാക്കിത്തീര്‍ക്കുകയും ചെയ്യും. ചുണ്ടുകളിലെ കറുപ്പ് നീക്കാന്‍ സഹായിക്കുന്ന അത്തരം ചില കൂട്ടുകള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ മുടിക്ക് മാത്രമല്ല, ചര്‍മ്മത്തിനും ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഒരു തുള്ളി ഓര്‍ഗാനിക് ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതിലൂടെ ക്രമേണ നിങ്ങളുടെ ചുണ്ടിന്റെ കറുപ്പ് നിറം നീക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചുണ്ടുകളെ മോയ്‌സ്ചറൈസ് ചെയ്യുന്നു. ഉറങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ ചുണ്ടില്‍ ഒന്നോ രണ്ടോ തുള്ളി ഒലിവ് ഓയില്‍ എടുത്ത് മസാജ് ചെയ്യുക. മറ്റേതൊരു ലിപ് ബാം പോലെയും ഉപയോഗിക്കാവുന്നതാണ് ഇത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഒരു അത്ഭുത ഘടകമാണ് വെളിച്ചെണ്ണ. അത് പല വിധത്തില്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ കറുത്ത ചുണ്ടുകള്‍ക്ക് പരിഹാരമാണ് വെളിച്ചെണ്ണ. കറുത്ത ചുണ്ടുകള്‍ നീക്കുകയും അവയെ തുല്യമായി മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. ഒരു ദിവസം പലതവണയായി വെളിച്ചെണ്ണ നിങ്ങള്‍ക്ക് ചുണ്ടില്‍ പുരട്ടാവുന്നതാണ്. ഒരു ദോഷവും ഇതിലൂടെ വരുന്നില്ല, മറിച്ച് ഗുണങ്ങള്‍ മാത്രം. വെളിച്ചെണ്ണയും കുറച്ച് ബ്രൗണ്‍ പഞ്ചസാരയും ചേര്‍ത്ത് ഒരു സ്‌ക്രബ് ആയും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

Most read:ഇഞ്ചി ഉപയോഗം ഇങ്ങനെയെങ്കില്‍ സൗന്ദര്യം ഉറപ്പ്Most read:ഇഞ്ചി ഉപയോഗം ഇങ്ങനെയെങ്കില്‍ സൗന്ദര്യം ഉറപ്പ്

ബദാം എണ്ണ

ബദാം എണ്ണ

ചുണ്ടുകളിലെ കറുപ്പ് ഒഴിവാക്കാന്‍ ബാദം ഓയില്‍ നിങ്ങളെ സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് അല്‍പം ബദാം എണ്ണ ചുണ്ടുകളില്‍ പുരട്ടിയാല്‍ മാത്രം മതി. നിങ്ങളുടെ ചുണ്ടുകള്‍ കറുക്കുന്നത് തടയാന്‍, കുറച്ച് തുള്ളി നാരങ്ങ നീര് ബാദം ഓയിലില്‍ കലര്‍ത്തി ഒരു പായ്ക്ക് പോലെ ചുണ്ടില്‍ പുരട്ടുക, 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. ബദാം ഓയിലില്‍ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന എമോലിയന്റ് ഗുണങ്ങള്‍ ഉണ്ട്. ചുണ്ടുകളുടെ പിഗ്മെന്റേഷന്‍ ശരിയാക്കുന്നതിനും കറുത്ത പാടുകള്‍ നീക്കുന്നതിനും സഹായിക്കുന്ന സ്‌ക്ലിറോസന്റ് ഗുണങ്ങളും ഇതിലുണ്ട്.

എള്ളെണ്ണ

എള്ളെണ്ണ

സെസാമോളിന്റെ ഉറവിടമാണ് എള്ളെണ്ണ. മെലാനിന്‍ ബയോസിന്തസിസിനെ തടയാന്‍ ഇത് സഹായിക്കുന്നു. അതിനാല്‍ ഇരുണ്ട ചുണ്ടുകള്‍ നീക്കാനായി എള്ള് എണ്ണ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ചുണ്ടില്‍ കുറച്ച് എള്ളെണ്ണ പുരട്ടി മാസ്‌ക് പോലെ ഉണങ്ങുന്നത് വരെ വയ്ക്കുക. ബ്രൗണ്‍ പഞ്ചസാര ഉപയോഗിച്ച് ഇത് വൃത്തിയാക്കുക. നിങ്ങള്‍ക്ക് ഇത് ദിവസത്തില്‍ മൂന്നുതവണ പ്രയോഗിക്കാന്‍ കഴിയും. ഇതിലൂടെ നിങ്ങളുടെ ചുണ്ടിലെ കറുപ്പ് നിങ്ങള്‍ക്ക് നീക്കാവുന്നതാണ്.

Most read:പൊരിവെയിലില്‍ ഇറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധം; നേട്ടം നിരവധിMost read:പൊരിവെയിലില്‍ ഇറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധം; നേട്ടം നിരവധി

കടുക് എണ്ണ

കടുക് എണ്ണ

ചുണ്ടുകളിലെ കറുപ്പ് നീക്കാന്‍ നിങ്ങള്‍ക്ക് കടുക് എണ്ണയും ഉപയോഗിക്കാം, പക്ഷേ ഇതിന് വളരെ രൂക്ഷമായ ഗന്ധമുണ്ട്. അതിനാല്‍ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ഇത് ചെയ്യുക.

നാരങ്ങ

നാരങ്ങ

നാരങ്ങയ്ക്ക് സ്വാഭാവിക ബ്ലീച്ചിംഗും എക്‌സ്‌ഫോളിയേറ്റിംഗ് ഗുണങ്ങളുമുണ്ട്. നിങ്ങള്‍ക്ക് ഒന്നുകില്‍ അര നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് നിങ്ങളുടെ ചുണ്ടില്‍ നേരിട്ട് പുരട്ടാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു കഷ്ണം നാരങ്ങ എടുത്ത് മുകളില്‍ പഞ്ചസാര വിതറി ചുണ്ടില്‍ തടവുക. ഇത് മൃതകോശങ്ങളെ പുറംതള്ളുകയും ചുണ്ട് പുതുക്കുകയും ചെയ്യും. മികച്ച നിറമുള്ള ചുണ്ടുകള്‍ ലഭിക്കാന്‍ ഏതാനും ആഴ്ചകള്‍ ഈ പ്രതിവിധി ദിവസവും ഉപയോഗിക്കുക. നാരങ്ങയിലെ ആസിഡ് കറുപ്പ് നീക്കാനും ചുണ്ടിന്റെ യഥാര്‍ത്ഥ നിറം തിരികെ കൊണ്ടുവരാനും സഹായിക്കുന്നു.

Most read:വേനല്‍ച്ചൂടില്‍ മുഖക്കുരു തടയാം; ഇവ പരീക്ഷിക്കൂMost read:വേനല്‍ച്ചൂടില്‍ മുഖക്കുരു തടയാം; ഇവ പരീക്ഷിക്കൂ

മാതളനാരകം

മാതളനാരകം

നിങ്ങളുടെ ചുണ്ടുകളുടെ സ്വാഭാവിക പിങ്ക് നിറം തിരികെ കൊണ്ടുവരാന്‍ മാതളത്തിന് കഴിവുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ മാതളനാരങ്ങ നീര്, ബീറ്റ്‌റൂട്ട് ജ്യൂസ്, കാരറ്റ് ജ്യൂസ് എന്നിവ ചേര്‍ത്ത് ഇളക്കുക. ദിവസത്തില്‍ ഒരിക്കല്‍ ഇത് നിങ്ങളുടെ ഇരുണ്ട ചുണ്ടുകളില്‍ പുരട്ടുക. ചുവന്ന റോസ് നിറത്തിലുള്ള ചുണ്ടുകള്‍ ലഭിക്കാന്‍ കുറച്ച് പാലും മാതളനാരങ്ങയും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

English summary

Home Remedies To Lighten Dark Lips in Malayalam

These home remedies using everyday oils will lighten your dark lips. Take a look.
X
Desktop Bottom Promotion