For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാം; കുറഞ്ഞ ഉപയോഗിത്തിലൂടെ ഫലം

|

കുറ്റമറ്റതും തിളങ്ങുന്നതുമായ ചര്‍മ്മം എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നു. അതിനായി പല തരത്തിലുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഉപയോഗിക്കുന്നു. എന്നാല്‍, എല്ലാവര്‍ക്കും ഇത് ലഭിക്കണമെന്നില്ല. മിക്കവരിലും കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അഥവാ ഡാര്‍ക് സ്‌പോട്. ഈ കറുത്ത പാടുകള്‍ പല കാരണങ്ങളാല്‍ ഉണ്ടാകാം. ഹോര്‍മോണ്‍ തകരാറ്, ഗര്‍ഭധാരണം, ധാരാളം മരുന്നുകള്‍ കഴിക്കുന്നത്, വിറ്റാമിനുകളുടെ അഭാവം, ഉറക്കക്കുറവ് എന്നിവ കാരണം മുഖത്ത് കറുത്ത പാടുകള്‍ രൂപപ്പെടുന്നു.

Also read: ചൂടുകാലത്ത് ചര്‍മ്മത്തില്‍ ചുവപ്പും ചൊറിച്ചിലും; പ്രതിവിധി ഈ ആയുര്‍വേദ വഴിAlso read: ചൂടുകാലത്ത് ചര്‍മ്മത്തില്‍ ചുവപ്പും ചൊറിച്ചിലും; പ്രതിവിധി ഈ ആയുര്‍വേദ വഴി

ഈ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവരാണോ നിങ്ങള്‍? നിങ്ങളുടെ ചര്‍മ്മത്തിലെ ഡാര്‍ക് സ്‌പോട്ട് കളയാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനുള്ള ചില വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം. ലേഖനം തുടര്‍ന്ന് വായിക്കൂ..

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

കറുത്ത പാടുകള്‍ കുറയ്ക്കുന്നതിന് ഉരുളക്കിഴങ്ങ് ഏറെ ഗുണം ചെയ്യുന്നു. അതിനായുള്ള ഒരു മാര്‍ഗ്ഗം ഉരുളക്കിഴങ്ങ് അരിഞ്ഞെടുത്ത് മുഖത്തെ ഇത്തരം കറുത്ത പാടുകള്‍ക്ക് മുകളില്‍ വയ്ക്കുക എന്നതാണ്. കുറച്ച് മിനിറ്റ് വച്ച ശേഷം മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഉരുളക്കിഴങ്ങ് തേനുമായി ചേര്‍ത്ത് ഒരു ഫെയ്‌സ്മാസ്‌കായും ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഒരു ഉരുളക്കിഴങ്ങ്, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഉരുളക്കിഴങ്ങ് അരച്ചെടുത്ത് ഇതിലേക്ക് തേന്‍ കലര്‍ത്തുക. മുഖത്തെ കറുത്ത പാടുകളുള്ള സ്ഥലങ്ങളില്‍ ഇത് പ്രയോഗിച്ച് 15 മിനിറ്റിനു ശേഷം കഴുകികളയുക.

മോര്

മോര്

കറുത്ത പാടുകള്‍ നീക്കാന്‍ നിങ്ങള്‍ക്ക് മോര് ഉപയോഗിക്കാം. 4 ടീസ്പൂണ്‍ മോര്, 2 ടീസ്പൂണ്‍ തക്കാളി ജ്യൂസ് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. മോരും തക്കാളി ജ്യൂസും ഒരുമിച്ച് ചേര്‍ത്ത് ഇളക്കുക. ഇത് നിങ്ങളുടെ മുഖത്തെ കറുത്ത പാടുകളില്‍ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകികളയുക.

Most read:വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്</p><p>Most read:വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്

നാരങ്ങ നീര്

നാരങ്ങ നീര്

നിങ്ങളുടെ മുഖത്തെ കറുത്ത പാടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മായ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഒരു കോട്ടണ്‍ തുണിയില്‍ അല്‍പം നാരങ്ങനീര് ഒഴിച്ച് കുറച്ച് സമയം മുഖത്തെ കറുത്ത പാടുകളില്‍ തടവുക. ഒരു ടീസ്പൂണ്‍ തൈര് അല്ലെങ്കില്‍ എണ്ണ എന്നിവ ചേര്‍ത്തും നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ ടോണ്‍ സന്തുലിതമാക്കാന്‍ ഇത് സഹായിക്കും.

ഓട്‌സ്

ഓട്‌സ്

മുഖത്ത് ഓട്‌സ് പുരട്ടുന്നതിലൂടെ നിങ്ങള്‍ക്ക് കറുത്ത പാടുകളെ നീക്കാവുന്നതാണ്. ഓട്‌സ് പൊടിച്ചെടുത്ത് 1-2 ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ മിശ്രിതമാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടുക. ഒരു 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ രീതി പിന്തുടരുക.

Most read:വേനലില്‍ ചര്‍മ്മത്തിന് വേണം കൂടുതല്‍ ശ്രദ്ധ; തിളക്കവും വൃത്തിയും നേടാന്‍ 8 ടിപ്‌സ്</p><p>Most read:വേനലില്‍ ചര്‍മ്മത്തിന് വേണം കൂടുതല്‍ ശ്രദ്ധ; തിളക്കവും വൃത്തിയും നേടാന്‍ 8 ടിപ്‌സ്

പാല്‍

പാല്‍

പാല്‍ ഉപയോഗിക്കുന്നത് കാലക്രമേണ ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന്‍ കുറയ്ക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. മുഖത്തെ കറുത്ത പാടുകള്‍ നീക്കാനായി ഒരു കോട്ടണ്‍ തുണി പാലില്‍ മുക്കിവയ്ക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റ് നേരം വിടുക. ശേഷം മുഖം കഴുകി വൃത്തിയാക്കുക. ഏകദേശം നാല് ആഴ്ചത്തേക്ക് ദിവസത്തില്‍ രണ്ടുതവണ ഈ പതിവ് തുടരുക. കറുത്ത പാടുകള്‍ വേഗത്തില്‍ നീക്കാന്‍ പാലില്‍ തേന്‍ ചേര്‍ത്തും ഉപയോഗിക്കാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

പ്രകൃതിദത്ത സൗന്ദര്യസംരക്ഷകനാണ് കറ്റാര്‍ വാഴ. ഇത് ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. അല്‍പം കറ്റാര്‍ വാഴ ജെല്‍ എടുത്ത് നിങ്ങളുടെ വിരല്‍ത്തുമ്പു കൊണ്ട് കറുത്ത പാടുള്ള സ്ഥലത്ത് സൗമ്യമായി മസാജ് ചെയ്യുക. ദിവസത്തില്‍ രണ്ടുതവണ വരെ പ്രതിവിധി ചെയ്യുക, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ പുരോഗതി കാണാന്‍ തുടങ്ങും.

Most read:മുടിപൊട്ടലിന് പെട്ടെന്ന് പരിഹാരം ഈ കൂട്ടുകളില്‍Most read:മുടിപൊട്ടലിന് പെട്ടെന്ന് പരിഹാരം ഈ കൂട്ടുകളില്‍

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

കറുത്ത പാടുകള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന അത്ഭുതകരമായ വസ്തുവാണ് മഞ്ഞള്‍പ്പൊടി. ദിവസേന ഉപയോഗിച്ചാല്‍ നിങ്ങളുടെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ കാണാവുന്നതാണ്. 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1-2 ടീസ്പൂണ്‍ പാല്‍, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. വളരെ കട്ടിയുള്ളതും എന്നാല്‍ ദ്രാവകമല്ലാത്തതുമായ ഒരു പേസ്റ്റ് രൂപപ്പെടുന്നതുവരെ ഈ മൂന്ന് ചേരുവകളും ഒരുമിച്ച് കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. രണ്ടാഴ്ചത്തേക്ക് ദിവസവും ഈ പതിവ് തുടരുക, നിങ്ങള്‍ക്ക് വലിയ വ്യത്യാസം കാണാനാകും. പാല്‍, നാരങ്ങ നീര് എന്നിവ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒലിവ് ഓയിലും തേനും പകരമായി ഉപയോഗിക്കാം.

പപ്പായ

പപ്പായ

ചര്‍മ്മത്തിന്റെ ടോണ്‍ സന്തുലിതമാക്കുന്നതിനും ചര്‍മ്മത്തെ പുറംതള്ളുന്നതിനും സഹായിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പലരും കൈമുട്ടിലും കാല്‍മുട്ടിലും ഇത് പാടുകല്‍ നീക്കാന്‍ സ്‌ക്രബായി ഇത് ഉപയോഗിക്കുന്നു. മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ പപ്പായയുടെ പള്‍പ്പ് പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് കഴുകികളയുക. മറ്റൊന്ന്, 1 പച്ച പപ്പായ അരച്ച് അതിലേക്ക് 1 ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഇത് നന്നായി ചേര്‍ത്തുകഴിഞ്ഞ് ചര്‍മ്മത്തില്‍ പുരട്ടി 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം വെള്ളത്തില്‍ കഴുകുക.

Most read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളംMost read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളം

ഉള്ളി ജ്യൂസ്

ഉള്ളി ജ്യൂസ്

കറുത്ത പാടുകള്‍ നീക്കാന്‍ നിങ്ങളെ ഉള്ളി സഹായിക്കും. ദിവസം രണ്ട് മൂന്ന് തവണ നിങ്ങളുടെ മുഖത്ത് കറുത്ത പാടുകള്‍ ബാധിത പ്രദേശങ്ങളില്‍ ഉള്ളി നേരിട്ട് തടവുക.

Most read:മുടികൊഴിയില്ല, വളരും; ഈ ഒറ്റമൂലി അല്‍പംMost read:മുടികൊഴിയില്ല, വളരും; ഈ ഒറ്റമൂലി അല്‍പം

English summary

Home Remedies to Help get rid of Dark Spots

Here we will let you know about the home remedies to get rid of dark spots. Take a look.
X
Desktop Bottom Promotion