For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എളുപ്പത്തിലകറ്റാം മുഖത്തെ കറുത്തപാടുകള്‍; വഴികളിതാ

|

മുഖത്തെ കറുത്ത പാടുകള്‍ നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നോ? എല്ലാ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും ഒരു കാരണമുണ്ട്. അമിതമായ സൂര്യപ്രകാശം മുതല്‍ മുഖക്കുരുവിന്റെ പാടുകള്‍ അല്ലെങ്കില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരെയാകാം കറുത്ത പാടുകള്‍ക്ക് കാരണം. ഈ ഇരുണ്ട പാടുകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന ധാരാളം ഉല്‍പ്പന്നങ്ങള്‍ പരീക്ഷിച്ചിരിക്കാം. പക്ഷേ അവ ഉപയോഗിച്ചതിന് ശേഷവും നിങ്ങള്‍ക്ക് മാറ്റം കാണാനാവുന്നില്ലെങ്കില്‍ അല്‍പം പ്രകൃതി പരിചരണമാകാം.

Most read: തിളങ്ങുന്ന ചര്‍മ്മത്തിന് കഴിക്കാനിതാ ഭക്ഷണങ്ങള്‍

ചര്‍മ്മത്തെ ഉത്തേജിപ്പിക്കുന്നതിനും കറുത്ത പാടുകള്‍ നീക്കുന്നതിനും ഈ പ്രകൃതിദത്ത ചേരുവകള്‍ സഹായിക്കും. ചില സ്വാഭാവിക വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളുട മുഖത്തം കറുത്ത പാടുകള്‍ ലഘൂകരിക്കാവുന്നതാണ്. അത്തരം ചില മാര്‍ഗങ്ങള്‍ ഇതാ.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

കറുത്ത പാടുകള്‍ കുറയ്ക്കുന്നതിന് ഉരുളക്കിഴങ്ങ് ഏറെ ഗുണം ചെയ്യുന്നു. അതിനായുള്ള ഒരു മാര്‍ഗ്ഗം ഉരുളക്കിഴങ്ങ് അരിഞ്ഞെടുത്ത് മുഖത്തെ ഇത്തരം കറുത്ത പാടുകള്‍ക്ക് മുകളില്‍ വയ്ക്കുക എന്നതാണ്. കുറച്ച് മിനിറ്റ് വച്ച ശേഷം മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഉരുളക്കിഴങ്ങ് തേനുമായി ചേര്‍ത്ത് ഒരു ഫെയ്‌സ്മാസ്‌കായും ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഒരു ഉരുളക്കിഴങ്ങ്, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഉരുളക്കിഴങ്ങ് അരച്ചെടുത്ത് ഇതിലേക്ക് തേന്‍ കലര്‍ത്തുക. മുഖത്തെ കറുത്ത പാടുകളുള്ള സ്ഥലങ്ങളില്‍ ഇത് പ്രയോഗിച്ച് 15 മിനിറ്റിനു ശേഷം കഴുകികളയുക.

മോര്

മോര്

കറുത്ത പാടുകള്‍ നീക്കാന്‍ നിങ്ങള്‍ക്ക് മോര് ഉപയോഗിക്കാം. 4 ടീസ്പൂണ്‍ മോര്, 2 ടീസ്പൂണ്‍ തക്കാളി ജ്യൂസ് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. മോരും തക്കാളി ജ്യൂസും ഒരുമിച്ച് ചേര്‍ത്ത് ഇളക്കുക. ഇത് നിങ്ങളുടെ മുഖത്തെ കറുത്ത പാടുകളില്‍ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകികളയുക.

Most read:മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴി

നാരങ്ങ നീര്

നാരങ്ങ നീര്

നിങ്ങളുടെ മുഖത്തെ കറുത്ത പാടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മായ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഒരു കോട്ടണ്‍ തുണിയില്‍ അല്‍പം നാരങ്ങനീര് ഒഴിച്ച് കുറച്ച് സമയം മുഖത്തെ കറുത്ത പാടുകളില്‍ തടവുക. ഒരു ടീസ്പൂണ്‍ തൈര് അല്ലെങ്കില്‍ എണ്ണ എന്നിവ ചേര്‍ത്തും നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ ടോണ്‍ സന്തുലിതമാക്കാന്‍ ഇത് സഹായിക്കും.

ഓട്‌സ്

ഓട്‌സ്

മുഖത്ത് ഓട്‌സ് പുരട്ടുന്നതിലൂടെ നിങ്ങള്‍ക്ക് കറുത്ത പാടുകളെ നീക്കാവുന്നതാണ്. ഓട്‌സ് പൊടിച്ചെടുത്ത് 1-2 ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ മിശ്രിതമാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടുക. ഒരു 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ രീതി പിന്തുടരുക.

Most read:മുട്ടോളം മുടിക്ക് മീനെണ്ണ നല്‍കും ഗുണം

പാല്‍

പാല്‍

പാല്‍ ഉപയോഗിക്കുന്നത് കാലക്രമേണ ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന്‍ കുറയ്ക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. മുഖത്തെ കറുത്ത പാടുകള്‍ നീക്കാനായി ഒരു കോട്ടണ്‍ തുണി പാലില്‍ മുക്കിവയ്ക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റ് നേരം വിടുക. ശേഷം മുഖം കഴുകി വൃത്തിയാക്കുക. ഏകദേശം നാല് ആഴ്ചത്തേക്ക് ദിവസത്തില്‍ രണ്ടുതവണ ഈ പതിവ് തുടരുക. കറുത്ത പാടുകള്‍ വേഗത്തില്‍ നീക്കാന്‍ പാലില്‍ തേന്‍ ചേര്‍ത്തും ഉപയോഗിക്കാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

പ്രകൃതിദത്ത സൗന്ദര്യസംരക്ഷകനാണ് കറ്റാര്‍ വാഴ. ഇത് ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. അല്‍പം കറ്റാര്‍ വാഴ ജെല്‍ എടുത്ത് നിങ്ങളുടെ വിരല്‍ത്തുമ്പു കൊണ്ട് കറുത്ത പാടുള്ള സ്ഥലത്ത് സൗമ്യമായി മസാജ് ചെയ്യുക. ദിവസത്തില്‍ രണ്ടുതവണ വരെ പ്രതിവിധി ചെയ്യുക, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ പുരോഗതി കാണാന്‍ തുടങ്ങും.

Most read:മുടിപൊട്ടലിന് പെട്ടെന്ന് പരിഹാരം ഈ കൂട്ടുകളില്‍

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

കറുത്ത പാടുകള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന അത്ഭുതകരമായ വസ്തുവാണ് മഞ്ഞള്‍പ്പൊടി. ദിവസേന ഉപയോഗിച്ചാല്‍ നിങ്ങളുടെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ കാണാവുന്നതാണ്. 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1-2 ടീസ്പൂണ്‍ പാല്‍, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. വളരെ കട്ടിയുള്ളതും എന്നാല്‍ ദ്രാവകമല്ലാത്തതുമായ ഒരു പേസ്റ്റ് രൂപപ്പെടുന്നതുവരെ ഈ മൂന്ന് ചേരുവകളും ഒരുമിച്ച് കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. രണ്ടാഴ്ചത്തേക്ക് ദിവസവും ഈ പതിവ് തുടരുക, നിങ്ങള്‍ക്ക് വലിയ വ്യത്യാസം കാണാനാകും. പാല്‍, നാരങ്ങ നീര് എന്നിവ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒലിവ് ഓയിലും തേനും പകരമായി ഉപയോഗിക്കാം.

പപ്പായ

പപ്പായ

ചര്‍മ്മത്തിന്റെ ടോണ്‍ സന്തുലിതമാക്കുന്നതിനും ചര്‍മ്മത്തെ പുറംതള്ളുന്നതിനും സഹായിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പലരും കൈമുട്ടിലും കാല്‍മുട്ടിലും ഇത് പാടുകല്‍ നീക്കാന്‍ സ്‌ക്രബായി ഇത് ഉപയോഗിക്കുന്നു. മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ പപ്പായയുടെ പള്‍പ്പ് പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് കഴുകികളയുക. മറ്റൊന്ന്, 1 പച്ച പപ്പായ അരച്ച് അതിലേക്ക് 1 ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഇത് നന്നായി ചേര്‍ത്തുകഴിഞ്ഞ് ചര്‍മ്മത്തില്‍ പുരട്ടി 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം വെള്ളത്തില്‍ കഴുകുക.

Most read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളം

ഉള്ളി ജ്യൂസ്

ഉള്ളി ജ്യൂസ്

കറുത്ത പാടുകള്‍ നീക്കാന്‍ നിങ്ങളെ ഉള്ളി സഹായിക്കും. ദിവസം രണ്ട് മൂന്ന് തവണ നിങ്ങളുടെ മുഖത്ത് കറുത്ത പാടുകള്‍ ബാധിത പ്രദേശങ്ങളില്‍ ഉള്ളി നേരിട്ട് തടവുക.

Most read:മുടികൊഴിയില്ല, വളരും; ഈ ഒറ്റമൂലി അല്‍പം

English summary

Home Remedies to Help get rid of Dark Spots

Here are a couple of home remedies that can be found in the kitchen to clear dark spots in just a matter of two weeks to a month. Take a look.
X