For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈകളിലെ ചുളിവിന് വിട; എളുപ്പം നീക്കാന്‍ വഴിയുണ്ട്

|

ചര്‍മ്മത്തിന്റെ മുകളിലെ പാളി അതിലോലമായതാണ്. മലിനീകരണം, സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍, പൊടി, മറ്റ് ബാഹ്യ ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഘടകങ്ങളെയും തടഞ്ഞുനിര്‍ത്തുന്നത് നിങ്ങളുടെ ചര്‍മ്മമാണ്. എന്നാല്‍ ഇതേ ചര്‍മ്മത്തെ ദുര്‍ബലമാക്കാനും ഇതെല്ലാം തന്നെ മതി. അതിനാല്‍, കൈകളുടെ പുറം ഭാഗങ്ങള്‍ പോലുള്ള പ്രദേശങ്ങള്‍ പെട്ടെന്ന് വരണ്ടതും ചുളിവുള്ളതുമായി മാറുന്നു.

Most read: 4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടിMost read: 4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടി

ചെറുപ്രായത്തില്‍ തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നു. കൈകളിലെ ഇത്തരം ചുളിവുകള്‍ നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുവെങ്കില്‍ ഈ ലേഖനം വായിക്കൂ. ചുളിവ് അകറ്റാനുള്ള ചില വഴികള്‍ ഇവിടെ വായിച്ചറിയൂ.

സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ ലേഖനങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

നാരങ്ങ, തവിട്ട് പഞ്ചസാര

നാരങ്ങ, തവിട്ട് പഞ്ചസാര

വിറ്റാമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാല്‍ സമ്പന്നമായ നാരങ്ങ ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ്. നിങ്ങളുടെ കൈകളിലെ ചുളിവുകള്‍ നീക്കം ചെയ്യാനായി നിങ്ങള്‍ക്ക് നാരങ്ങ നീരും തവിട്ട് നിറത്തിലുള്ള പഞ്ചസാരയും ഉപയോഗിച്ച് സ്‌ക്രബ് തയാറാക്കി പുരട്ടാവുന്നതാണ്.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 1 നാരങ്ങ പിഴിഞ്ഞെടുക്കുക. വിത്തുകള്‍ നീക്കം ചെയ്യുക. ഇതിലേക്ക് ½ ടേബിള്‍സ്പൂണ്‍ തവിട്ട് പഞ്ചസാര ചേര്‍ക്കുക. ഇത് നല്ലവണ്ണം മിക്‌സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ പുറം കൈയ്യില്‍ ചുളിവുകള്‍ ഉള്ളയിടത്ത് പുരട്ടി സ്‌ക്രബ് ചെയ്യുക. ഓരോ ഒന്നിടവിട്ട ദിവസവും ഇത് ആവര്‍ത്തിക്കുക.

Most read:വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്Most read:വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്

തക്കാളി

തക്കാളി

ശൈത്യകാലത്ത് സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ സിയും മറ്റ് ഗുണകരമായ പോഷകങ്ങളും ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. തക്കാളി ഉപയോഗിക്കുന്നതിലൂടെ യുവത്വമുള്ള ചര്‍മ്മം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

2 തക്കാളി എടുത്ത് ഒരു പാത്രത്തില്‍ നന്നായി പിഴിയുക. ഇതിന്റെ പള്‍പ്പ് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. ഈ ജ്യൂസില്‍ നിങ്ങളുടെ കൈകള്‍ മുക്കിവയ്ക്കുക. ചുളിവുകള്‍ അകറ്റാനായി ദിവസത്തില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.

Most read:മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്Most read:മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്

അരിമാവ്

അരിമാവ്

മിക്കവാറും എല്ലാ വീടുകളിലും അരിമാവ് ലഭ്യമാണ്. രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കുന്നത് മാത്രമല്ല, നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനും അരിമാവ് ഉപയോഗിക്കാം. അതിശയകരമായ സൗന്ദര്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഇത്. നിങ്ങളുടെ പുറംകൈയ്യിലെ ചുളിവുകള്‍ നീക്കാന്‍ അരിമാവ് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ അരി മാവ് ചേര്‍ക്കുക. അതില്‍ 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ക്കുക. രണ്ടും നല്ലവണ്ണം മിക്‌സ് ചെയ്ത് സ്‌ക്രബ് ആയി കൈകളില്‍ പുരട്ടുക.

Most read:മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍Most read:മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഏറ്റവും ചെലവേറിയ എണ്ണകളില്‍ ഒന്നാണ് ഒലിവ് ഓയില്‍. നിങ്ങളുടെ ആരോഗ്യത്തെയും ചര്‍മ്മത്തെയും മുടിയെയും മികച്ചതാക്കാനുള്ള കഴിവുള്ളതാണ് ഒലിവ് ഓയില്‍. ചുളിവുകള്‍ ഒഴിവാക്കാനായി ഒലിവ് ഓയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

രാത്രി ഉറങ്ങുന്നതിനുമുമ്പ് ഒലിവ് ഓയില്‍ നിങ്ങളുടെ കൈകളില്‍ പുരട്ടുക. ഏകദേശം 3-5 മിനിറ്റ് നേരം മസാജ് ചെയ്യുക. ഇത് ചെയ്തുകഴിഞ്ഞാല്‍ കോട്ടണ്‍ ഗ്ലൗസുകള്‍ കൈകളില്‍ ഇടുക. രാത്രിയില്‍ ഇങ്ങനെ ഉറങ്ങിയശേഷം രാവിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.

വാഴപ്പഴം

വാഴപ്പഴം

മിക്കവാറും എല്ലാ സീസണുകളിലും ലഭ്യമായൊരു പഴമാണ് വാഴപ്പഴം. ഏറ്റവും പോഷകഗുണമുള്ള പഴങ്ങളില്‍ ഒന്നാണിത്. ശരീരഭാരം വര്‍ദ്ധിപ്പിക്കാനും വയറ്റിലെ ബുദ്ധിമുട്ടുകള്‍ക്കെതിരെ പോരാടാനും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. നിങ്ങളുടെ കൈകളിലെ ചുളിവുകള്‍ അകറ്റാനും വാഴപ്പഴം ഉപയോഗിക്കാവുന്നതാണ്.

Most read:മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതിMost read:മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതി

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 1 വാഴപ്പഴം ചതച്ചെടുക്കുക. ഇത് ഒരു പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇത് നിങ്ങളുടെ കൈകളില്‍ പുരട്ടി വരണ്ടതാക്കുക. അല്‍പനേരം കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ കൈ കഴുകി വൃത്തിയാക്കുക.

English summary

Home Remedies To Get Rid Of Knuckle Wrinkles in Malayalam

Tired of wrinkles on your knuckles? Read on to know some home remedies to get youthful skin.
Story first published: Saturday, January 30, 2021, 12:08 [IST]
X
Desktop Bottom Promotion